തങ്കച്ചനെ പ്രേമ വിവാഹം കഴിച്ച ഹസീന റതൂങ്ങി മരിച്ചു

on Feb 24, 2010

ഭര്‍തൃമതിയും ഫാഷന്‍ ഡിസൈനറുമായ യുവതി വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍
ബേക്കല്‍: ഭര്‍തൃമതിയും ഫാഷന്‍ ഡിസൈനറുമായ യുവതിയെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര പാക്കം ചര്‍ളിക്കടവിലെ അബൂബക്കര്‍-നജ്‌മ ദമ്പതികളുടെ മകള്‍ ഹസീന(25)യെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കണ്ണൂരില്‍ ഫാഷന്‍ ഡിസൈനിംഗ്‌ കോഴ്‌സിനും സിവില്‍ എഞ്ജിനീയറിംഗിനും പഠിക്കുകയാണ്‌ ഹസീന.
ഹസീന ഭര്‍ത്താവ്‌ പാലക്കാട്ടെ തങ്കച്ചനുമായി പിരിഞ്ഞ്‌ സ്വന്തം വീട്ടിലാണ്‌ താമസം. ഇവരുടേത്‌ പ്രണയ വിവാഹമായിരുന്നു. നാല്‌ വര്‍ഷം ബേക്കല്‍ കോട്ടക്കുന്നിലായിരുന്നു താമസം. ഒരു മാസം മുമ്പാണ്‌ ഹസീനയുടെ കുടുംബം പാക്കം ചര്‍ളിക്കടവില്‍ പുതിയ വീടെടുത്ത്‌ താമസം തുടങ്ങിയത്‌. ചൊവ്വാഴ്‌ച്ച രാത്രി 10 മണിക്കും 11 മണിക്കും ഇടയിലാണ്‌ സംഭവം നടന്നത്‌. മാതാവ്‌ നജ്‌മയാണ്‌ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്‌. ദിവസവും കണ്ണൂരില്‍ പഠിക്കാനായി പോയി മടങ്ങിവരാറുള്ള ഹസീന രണ്ട്‌ ദിവസമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തലേ ദിവസം വീട്ടുകാരുമായി വഴിക്കിട്ടിരുന്നതായും പറയുന്നു. സജാത്‌(അഞ്ച്‌) ഏക മകളാണ്‌. ഗള്‍ഫിലായിരുന്ന സഹോദരി റജീന രണ്ടാഴ്‌ച മുമ്പാണ്‌ നാട്ടിലെത്തിയത്‌. ബേക്കല്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com