അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഹാജരായി ഫോട്ടോയും വിലാസവും നല്‍കണം

on Feb 17, 2010

കാസര്‍കോട്‌ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ നിര്‍ബന്ധമായും അതാത്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഹാജരായി ഫോട്ടോയും വിലാസവും നല്‍കണമെന്ന്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. പ്രകാശന്‍ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലേക്കും നിര്‍ദ്ദേശം നല്‍കി. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വന്ന്‌ കാസര്‍കോട്‌ ജില്ലയിലും കേരളത്തിലും വിദ്വംസക പ്രവര്‍ത്തനങ്ങളും കവര്‍ച്ചകളും മറ്റു കുറ്റകൃത്യങ്ങളും നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ വന്ന്‌ കാസര്‍കോട്‌ ജില്ലയില്‍ കഴിയുന്ന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ പോലീസ്‌ തീരുമാനിച്ചത്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com