സ്വയം പിരിഞ്ഞുപോകുന്ന തൊഴിലാളിക്ക് വിമാന ടിക്കറ്റിന് അവകാശമില്ല:ദുബൈ മന്ത്രാലയം

on Feb 10, 2010

ദുബൈ: തൊഴില്‍ സ്ഥാപനത്തില്‍നിന്ന് സ്വന്തം താല്‍പര്യപ്രകാരം ഒഴിഞ്ഞുപോകുന്നവര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് അവകാശമില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിയെ നിലനിര്‍ത്തണമെന്ന് സ്ഥാപനം ആഗ്രഹിക്കുകയും നിലവില്‍ ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം നിലക്ക് ഒഴിഞ്ഞുപോകുന്നയാള്‍ക്ക് മടക്കയാത്രക്ക് ടിക്കറ്റ് അനുവദിക്കാന്‍ തൊഴിലുടമക്ക് ബാധ്യതയില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അബൂദബിയില്‍ സംഘടിപ്പിച്ച ഓപണ്‍ ഡേയില്‍ ഒമ്പത് പാക് തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമ്പനിയില്‍ നിന്ന് മടക്കടിക്കറ്റ് വാങ്ങി നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ തൊഴിലുടമ പിരിച്ചുവിടുകയോ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം മടക്കയാത്രക്കുള്ള വിമാന ടിക്കറ്റിന് അര്‍ഹതയുണ്ടാവുകയുള്ളൂവെന്ന് മന്ത്രാലയം ഗൈഡന്‍സ് ഡിപാര്‍ട്ടുമെന്റ് ഡയറക്ടര്‍ ജമീല്‍ ജാസിം അറിയിച്ചു.
ഓപണ്‍ ഡേയില്‍ 33 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 19 എണ്ണം ഒരേ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളുടേതായിരുന്നു.
റഹ്മാന്‍ എലങ്കമല്‍

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com