രാവണേശ്വരത്ത്‌ വീണ്ടും സി.പി.എം-സി.പി.ഐ സംഘര്‍ഷം; രണ്ട്‌ സി.പി.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

on Feb 8, 2010

കാഞ്ഞങ്ങാട്‌: കുറച്ചുകാലത്തെ ഇടവേളയ്‌ക്കു ശേഷം രാവണേശ്വരത്ത്‌ സി.പി.എം-സി.പി.ഐ സംഘര്‍ഷം രൂക്ഷമായി. ഒരു സംഘം സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട്‌ സി.പി.ഐ പ്രവര്‍ത്തകരെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവണേശ്വരം പാണന്തോട്ടെ രാജേഷ്‌(22), രഞ്‌ജിത്ത്‌(19), എന്നിവരെയാണ്‌ ഞായറാഴ്‌ച്ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാക്രമിച്ചത്‌. മരണ വീട്ടില്‍ അടിയന്തിരത്തിന്‌ പോയി തിരിച്ചു വരുമ്പോഴാണ്‌ ആക്രമിച്ചത്‌. രാഷ്ട്രീയ വിരോധമൂലമാണ്‌ സിപി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന്‌ ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ രാവണേശ്വരത്ത്‌ പോലീസ്‌ പിക്കറ്റ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com