കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍ രമേഷ്‌ പുതിയമഠം Story Dated: Wednesday, January 7, 2015 03:45 AnjeriCancer MedicineSebi Vallachira Sebi Vallachira, Cancer Medicine, Anjeri തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക. തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം. സെബിയുടെ മാതൃക മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു. ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല. മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി. നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു. ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌. പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി. ''കസേര ഞാനെത്തിച്ചുതന്നാലോ?'' സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍. മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു. എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു. റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി. ''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.'' ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു. ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌. കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു. ''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.'' ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

on Jan 26, 2015

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍

രമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira
Sebi Vallachira, Cancer Medicine, Anjeri
തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.

സെബിയുടെ മാതൃക

മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌.
പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.
മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.
''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''
ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌.
കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.''
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

- See more at: http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.VqXXRgjD.dpufരമേഷ്‌ പുതിയമഠം

രോഗം മാറാന്‍ കൂട്ടായ്‌മ

സെബിയുടെ ദേഹത്തുനിന്നും കാന്‍സര്‍ കുടിയൊഴിഞ്ഞ വാര്‍ത്ത ആയിരക്കണക്കിന്‌ രോഗികള്‍ക്കാണ്‌ ആശ്വാസം പകര്‍ന്നത്‌. രോഗം മാറിയിട്ടും സെബി ഒരു ദിവസം പോലും വീട്ടില്‍ അടങ്ങിയിരുന്നില്ല. തന്റെ രോഗം മാറ്റിയ ചികിത്സാരീതികള്‍ എത്രയും പെട്ടെന്ന്‌ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുനല്‍കാനായിരുന്നു അയാളുടെ ശ്രമം. കാന്‍സര്‍ ബാധിച്ച്‌ ഒരാള്‍ പോലും മരിക്കരുതെന്ന്‌ സെബിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്‌.
''എന്റെ അച്‌ഛന്‍ കാന്‍സര്‍ വന്നാണ്‌ മരിച്ചത്‌. രോഗം വന്നപ്പോള്‍ അച്‌ഛന്‌ ഒരുപാടു രക്‌തം വേണ്ടിവന്നു. 162 തവണയാണ്‌ രക്‌തം സംഘടിപ്പിച്ചത്‌. എന്നിട്ടും അച്‌ഛനെ രക്ഷിക്കാനായില്ല. ഈ മരുന്നിനെക്കുറിച്ച്‌ അന്ന്‌ അറിവുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേഅച്‌ഛന്‍ രക്ഷപ്പെട്ടേനെ.''
അച്‌ഛനുവേണ്ടി അന്ന്‌ രക്‌തം സംഘടിപ്പിച്ച മകന്‍ പിന്നീട്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ്‌ബാങ്കിന്റെ പി.ആര്‍.ഒ ആയത്‌ മറ്റൊരു യാദൃച്‌ഛികത.
കാന്‍സറിനെ തുരത്താന്‍ സെബിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. കാന്‍സര്‍ രോഗികളെയും കുടുംബങ്ങളെയും സംഘടിപ്പിച്ച്‌ 'പള്‍സ്‌ സാന്ത്വനസ്‌പര്‍ശ'മെന്ന സൗഹൃദവേദിക്ക്‌ രൂപം നല്‍കി. സംഘടനയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന്‌ ലക്ഷ്‌മിതരു ചെടികള്‍ കര്‍ണ്ണാടകയില്‍ നിന്ന്‌ എത്തിച്ചു.
എല്ലാ വീടുകളിലേക്കും സൗജന്യമായി നല്‍കി. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന്‌ നൂറോളം മുള്ളാത്തയും കൊണ്ടുവന്നു. യു ട്യൂബിലൂടെയും ഫേസ്‌ബുക്കിലുടെയും ഈ വിവരം അറിഞ്ഞതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ അഞ്ചേരിയിലേക്കെത്തി.
''കഴിഞ്ഞ മെയ്‌ 16ന്‌ കാനഡയില്‍നിന്ന്‌ ജോര്‍ജ്‌ എന്നൊരാള്‍ വിളിച്ചു. തിരുവല്ല സ്വദേശിയായ ജോര്‍ജിന്റെ അപ്പന്‌ എഴുപതു വയസ്സുണ്ട്‌. കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ചികിത്സ വരെ നല്‍കിയിട്ടും രക്ഷയില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. എന്നെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ്‌ ജോര്‍ജ്‌ വിളിച്ചത്‌. ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.
തൊട്ടടുത്ത മാസം ജോര്‍ജ്‌ തിരുവല്ലയിലെത്തി. അപ്പനെയും കൂട്ടി നേരെ എന്റെ വീട്ടില്‍. ഇന്നോവ കാറില്‍നിന്നും ഇറങ്ങാന്‍ പോലും കഴിയുന്നില്ലായിരുന്നു ജോര്‍ജിന്റെ അപ്പന്‌. ഒരുമാസത്തേക്കുള്ള ലക്ഷ്‌മിതരുവിന്റെ ഇലകളും മുള്ളാത്തയും കൊടുത്തയച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ജോര്‍ജ്‌ വീണ്ടും വിളിച്ചു.
അപ്പന്‌ ഏറെ മാറ്റമുണ്ടെന്ന സന്തോഷവാര്‍ത്തയാണ്‌ അന്ന്‌ പറഞ്ഞത്‌. ഒരുമാസം കഴിഞ്ഞ്‌ അപ്പന്‍ നടക്കാന്‍ തുടങ്ങി. അതിനുശേഷമാണ്‌ ജോര്‍ജ്‌ തിരിച്ച്‌ കാനഡയിലേക്ക്‌ പോയത്‌. ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും. അപ്പനെ തിരിച്ചുതന്നതിലുള്ള നന്ദി പറയാന്‍.''
ജോര്‍ജിന്റെ അപ്പനെപ്പോലെ എത്രയോ പേര്‍ക്ക്‌ സെബി ചികിത്സയുടെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. ഫോണിന്‌ വിശ്രമമില്ലാതെ വന്നപ്പോള്‍ അത്‌ മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി. അതോടെയാണ്‌ പള്‍സ്‌ സാന്ത്വനസ്‌പര്‍ശത്തിന്റെ നേതൃത്വത്തില്‍ അഞ്ചേരി എസ്‌.ഡി കോണ്‍വെന്റില്‍ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഒരു സെന്റര്‍ ആരംഭിച്ചത്‌.
സിസ്‌റ്റര്‍ ദീപയാണ്‌ ഇലക്കഷായത്തെക്കുറിച്ചും അത്‌ കഴിക്കുന്ന രീതിയെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്‌. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട്‌ അഞ്ചുവരെ സെന്റര്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞമാസം അഞ്ചേരിയിലെ സ്‌കൂളുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, മറ്റു പൊതുസ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ ലക്ഷ്‌മിതരുവിന്റെയും മുള്ളാത്തയുടെയും ചെടികള്‍ നല്‍കിക്കഴിഞ്ഞു.
ഇതോടൊപ്പം വെസ്‌റ്റിന്‍ഡീസ്‌ ചെറിയെന്ന ചെടിയും പ്രചരിപ്പിക്കുന്നുണ്ട്‌. വിറ്റമിന്‍ സി കൂടുതലുള്ള ചെടിയാണ്‌ വെസ്‌റ്റിന്‍ഡീസ്‌ ചെറി. നെല്ലിക്കയേക്കാള്‍ നാലിരട്ടി വിറ്റമിന്‍ ഇതിലുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. പ്രതിരോധശേഷി ഗണ്യമായ വര്‍ദ്ധിപ്പിക്കുന്ന ഈ ചെടി കാന്‍സര്‍ ഉള്‍പ്പെടെ മാരകമായ പല രോഗങ്ങളും വരുന്നത്‌ തടയാന്‍ സഹായകമാണെന്ന്‌ പറയപ്പെടുന്നു.
ഇപ്പോള്‍ ദിവസവും അറുപതുപേരെങ്കിലും അഞ്ചേരിയിലെത്തി കാന്‍സര്‍ ചികിത്സയെക്കുറിച്ച്‌ അറിയുന്നുണ്ട്‌. അതില്‍ മിക്കവരും ചെടികള്‍ കൊണ്ടുപോകുന്നുമുണ്ട്‌. അഞ്ചേരിയെ മാത്രമല്ല, കേരളത്തെ മുഴുവന്‍ കാന്‍സര്‍രഹിതമാക്കാനാണ്‌ സെബിയുടെയും നാട്ടുകാരുടെയും ലക്ഷ്യം.

കാന്‍സര്‍ വരാതിരിക്കാനും കാന്‍സര്‍ വന്നവര്‍ക്കുമുള്ള ഭക്ഷണക്രമീകരണം

1. ദിവസേന അഞ്ചു ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍, കോള, സോഡ എന്നിവ കുടിക്കരുത്‌.
2.മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും കൃത്രിമ കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങളും ഉപയോഗിക്കാതിരിക്കുക.
3. ചായ/കാപ്പി, പഞ്ചസാര, പാല്‍ എന്നിവ വര്‍ജിക്കുക.
4.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
5.ഇറച്ചി പരമാവധി ഉപേക്ഷിക്കണം. ഉണക്കമീന്‍ ഉപയോഗിക്കരുത്‌.
6.കൃത്രിമ കീടനാശിനികളുപയോഗിക്കാത്ത പച്ചക്കറികള്‍ കഴിക്കണം. പ്രത്യേകിച്ച്‌ ഇലക്കറികള്‍. കോവയ്‌ക്ക, വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവ സാലഡായി ഉപയോഗിക്കാം.
7.കുരുകളഞ്ഞ നാല്‌ നെല്ലിക്കജ്യൂസില്‍ ഒരു നുള്ള്‌ ശുദ്ധമായ മഞ്ഞള്‍പൊടി ഇട്ട്‌ ദിവസവും സേവിക്കണം. നാടന്‍ മാമ്പഴം, ചക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്‌, പേരയ്‌ക്ക, അസറോള ചെറി (വെസ്‌റ്റ് ഇന്‍ഡീസ്‌ ചെറി) എന്നീ പഴങ്ങള്‍ നന്നായി കഴിക്കണം. കുരുവുള്ള മുന്തിരി അതേപോലെ കഴിക്കണം. (ഉപ്പുവെള്ളത്തിലോ പുളിയും വിനാഗിരിയോ ചേര്‍ത്ത വെള്ളത്തിലോ കഴുകിയാല്‍ മുന്തിരിയെ വിഷവിമുക്‌തമാക്കാം.) പാഷന്‍ ഫ്രൂട്ട്‌ ബ്രസ്‌റ്റ്കാന്‍സറിന്‌ ഉത്തമമാണ്‌.
8. ഒരു സ്‌പൂണ്‍ തേനില്‍ പകുതി ചെറുനാരങ്ങനീരും വെള്ളവും ചേര്‍ത്ത്‌ എല്ലാ ദിവസവും കഴിക്കണം. വിറ്റമിന്‍ സി ലഭിക്കുന്ന പഴങ്ങള്‍ പുളിയുള്ളതിനാല്‍ ആഹാരത്തിനൊപ്പം വിഴുങ്ങുന്നതാണ്‌ നല്ലത്‌.
9. രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത്‌ നല്ലതല്ല.
10.ചെയ്യാന്‍ സാധിക്കുന്ന ബ്രീത്തിംഗ്‌, യോഗ വ്യായാമങ്ങള്‍ ചെയ്യുക.
11.ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കരുത്‌.

Con. No. Sr. Deepa:- 9995760920, 0487-2411545

http://www.mangalam.com/mangalam-varika/269662?page=0,1#sthash.4Gsn5RFJ.dpuf

http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.VqXXRgjD.dpuf

വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്ത

on Jan 19, 2015

ബേക്കല്‍: (www.kasargodvartha.com 18.01.2015) റോഡ് ഗതാഗതം തടസപ്പെടുത്തി കൊണ്ട് ചിത്താരിയില്‍ നിന്നും ബേക്കല്‍ ജംങ്ഷനിലേക്ക് വാഹന റാലി നടത്തിയതിന് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് സംഭ
വം.
ചിത്താരിയിലെ വരനെയും ആനയിച്ചു കൊണ്ട് നിരവധി കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ ബേക്കല്‍ ജംങ്ഷനിലെ വധുവിന്റെ വീട്ടിലേക്ക് യുവാക്കള്‍ വാഹന റാലി നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റു വാഹനങ്ങള്‍ക്ക് തടസം നേരിട്ടതോടെയാണ് പോലീസ് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തത്.

വാഹന റാലിയില്‍ പങ്കെടുത്ത ബൈക്ക്, കാര്‍ തുടങ്ങിയവയുടെ നമ്പര്‍ ശേഖരിച്ചാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബേക്കല്‍ എസ്.ഐ പി. നാരായണന്‍ പറഞ്ഞു.

ബസിലെയും മറ്റു യാത്രക്കാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് റാലിയെ കുറിച്ച് അന്വേഷിച്ചത്. വാഹന റാലി തടയുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ പോലീസ് അതിന് തയ്യാറായില്ല. ഇത്തരത്തില്‍ വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി നടത്തുന്നത് നേരത്തെ തന്നെ മഹല്ല്, സംയുക്ത ജമാഅത്തുകളും വിലക്കിയിരുന്നുവെങ്കിലും യുവാക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടര്‍ന്നാണ് പോലീസിനെ കേസെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com