ടിവി കണ്ടാല്‍ ആയുസ്സ് കുറയും

on Feb 21, 2010



സമയം കൊല്ലാനായി സ്ഥിരമായി ടിവി കാണുകയെന്ന മനോഭാവമുള്ളവരാണോ നിങ്ങള്‍? എന്നാല്‍ ടിവി കണ്ടുകൊണ്ട് നിങ്ങള്‍ കൊല്ലുന്നത് സമയത്തെയല്ല സ്വന്തം ആയൂര്‍ദൈര്‍ഘ്യത്തെയാണെന്ന് പുതിയ പഠനം.
ആസ്‌ത്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി ടിവി കാണുന്നവരുടെ ആയുസ്സ് കുറയുമെന്ന കാര്യം കണ്ടെത്തിയിരിക്കുന്നത്.
സ്ഥിരമായി ടിവി കാണുന്ന ശീലമുള്ളവരില്‍ 18ശതമാനം പേര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണത്രേ. ഒപ്പം തന്നെ ഒന്‍പത് ശതമാനം പേരില്‍ കാന്‍സറിനും സാധ്യത കൂടുതാണെന്നും ഗവേഷകര്‍ പറയുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ സ്ഥിരമായി ടിവി കാണുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 11 ശതമാനം നേരത്തേയുള്ള മരണത്തിന് സാധ്യത കൂടുതലാണ്. ടിവിയുടെ കാര്യത്തില്‍ മാത്രമല്ല ഗവേഷകര്‍ ഈ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്, മറിച്ച് സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.
ജീവിതശൈലികൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് 8,800 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാത്തവരെയായിരുന്നു പഠനത്തിന് വിധേയരാക്കിയത്.
ഇവരെ ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും ടിവി കാണുന്നവര്‍, നാല് മണിക്കൂറില്‍ കുറവ് സമയം ടിവി കാണുന്നവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.
കൂടുതല്‍ സമയം ടിവി കാണുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങല്‍ കൂടി വരുന്നതായി കണ്ടെത്തി.
വിക്ടോറിയ സ്‌റ്റേറ്റിലെ ഹാര്‍ട്ട് ആന്റ് ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായ ജേവിഡ് ഡണ്‍സ്റ്റണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.

-thatsmalayalam

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com