ചാമുണ്ഡികുന്നില്‍ ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് മേല്‍പ്പറമ്പ് സ്വദേശികള്‍ക്ക് പരിക്ക്; സ്ത്രീയുടെ നില ഗുരുതരം

on Feb 18, 2010

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മേല്‍പ്പറമ്പ് സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം. മേല്‍പ്പറമ്പ് ഒറവങ്കരയിലെ നഫീസ്(60), മകള്‍ ഫരീദ(28), ഓട്ടോഡ്രൈവര്‍ ലത്തീഫ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നഫീസയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. മേല്‍പ്പറമ്പില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍-14 എച്ച്.7678 ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് ചാമുണ്ഡികുന്നില്‍ വെച്ച് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചത്. ഓട്ടോ ഭാഗീകമായി തകര്‍ന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com