ഉദുമ മണ്ഡലത്തില്‍ അങ്കണവാടികള്‍ക്ക്‌ മൂന്നു കോടി

on Feb 9, 2010

ഉദുമ: ഉദുമ നിയോജകമണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക്‌ കെട്ടിടം പണിയാന്‍ മൂന്നു കോടി അനുവദിച്ചു. എംഎല്‍എമാരുടെ പ്രത്യേക വികസനനിധിയും നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടുമായി സംയോജിപ്പിച്ചാണ്‌ പദ്ധതി. നിര്‍മാണ പ്രോജക്ടിന്‌ നബാര്‍ഡിന്റെ അനുമതി ലഭിച്ചതായി കെ വി കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു. കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പരിധിയിലെ അജാനൂര്‍, പുല്ലൂര്‍- പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലായി 30 അങ്കണവാടികള്‍ക്ക്‌ 1.59 കോടിയും കാസര്‍കോട്‌ ബ്ലോക്ക്‌ പരിധിയിലെ ദേലമ്പാടി, ബേഡഡുക്ക, കുറ്റിക്കോല്‍, ചെമ്മനാട്‌ പഞ്ചായത്തുകളിലായി 30 അങ്കണവാടിക്ക്‌ 1.44 കോടിയുമാണ്‌ അനുവദിച്ചത്‌. മൊത്തം 3.03 കോടി. ഇതില്‍ 40.14 ലക്ഷം എംഎല്‍എ ഫണ്ടും ബാക്കി നബാര്‍ഡിന്റെ അടിസ്ഥാന വികസന ഫണ്ടുമാണ്‌. നാട്ടുകാരുടെ സഹായത്തോടെ സ്ഥലം സൗജന്യമായി കണ്ടെത്തിയാണ്‌ കെട്ടിടം നിര്‍മിക്കുന്നത്‌. അങ്കണവാടി നിര്‍മിക്കാന്‍ അനുവദിച്ച സ്ഥലവും തുകയും: ബേഡഡുക്ക പഞ്ചായത്ത്‌: കൈരളിപ്പാറ (5.20 ലക്ഷം), ബാലനടുക്കം (5.40), ഒളിയത്തടുക്കം (5.20), ജയപുരം (5.20), ഏത്താറ (5.20), അഡൂമ്മല്‍ (5.40), ബീംബുങ്കാല്‍ (5.50), കുട്ടിയടുക്കം (6), കാനത്തില്‍ (6). ദേലമ്പാടി പഞ്ചായത്ത്‌: പൊനാരം (5.20), കണ്ണങ്കോല്‍ (5.20), മൂലടുക്ക (5.20). കുറ്റിക്കോല്‍ പഞ്ചായത്ത്‌: ഉദ്ദത്തടുക്കം (5.20), കോപ്പാളംമൂല (5.20), പുണ്യംകണ്ടം (5.20), ഇട്ടക്കാട്‌ (5.20), വളവ്‌ (5.20), വീട്ടിയാടി (5.20). ചെമ്മനാട്‌: പന്നിക്കല്‍ (5.50), ഉക്രംപാടി (5.50), പാലിച്ചിയടുക്കം (5.20), പള്ളത്തിങ്കാല്‍ (5.50), തൈരക്കടവ്‌ (5.20), ചെറുകര (5.90), ബണ്ടിച്ചാല്‍ (5.10), ദേളി കുന്നാറ (5.40), കാടന്‍കോട്‌ (5.20). അജാനൂര്‍: രാവണേശ്വരം (5.10), രാമഗിരി (5.10), മൂലക്കണ്ടം (5.10), പൊടിപ്പള്ളം (5.10),ആനന്ദാശ്രമം (5.10), മധുരക്കാട്‌ (5.10), പുലയനടുക്കം (5.10). പുല്ലൂര്‍-പെരിയ: എക്കാല്‍ (5.10), ഇരിയ (5.10), കരക്കകുണ്ട്‌ (5.10), ഏച്ചിലടുക്കം (5.10), അമ്പലത്തറ (5.10), കൊടവലം (5.10), ആയമ്പാറ (5.10), തട്ടുമ്മല്‍ പെരളം (5.10), ആയമ്പാറ അമ്പലം (5.10). പള്ളിക്കര: കുട്ടപ്പുന്ന (5.10), കാനംബയല്‍ (5.10), ബട്ടത്തൂര്‍ (5.10), പാക്കം (5.10), ചെരുമ്പ (5.10), കുതിരക്കോട്‌ (5.10), പറമ്പ (5.10). ഉദുമ: വെടിക്കുന്ന്‌ (5.10), തിരുവക്കോളി (5.10), കുറുക്കന്‍വാടി, അരമങ്ങാനം (5.10), എരാല്‍ കുന്നുമ്മല്‍ (5.10), നാലാംവാതുക്കല്‍ (5.10ലക്ഷം).

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com