കാഞ്ഞങ്ങാട് യതീംഖാനയുടെ പുതിയ ഭാരവാഹികളായി

on Feb 23, 2010

കഞ്ഞങ്ങാട്: 2010-2012 വര്‍ഷത്തേക്കുള്ള കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പുതിയ ഭാരവാഹികളായി എ.ഹമീദ് ഹാജി (പ്രസിഡണ്ട്), പി.എം. ഹസ്സന്‍ ഹാജി, കെ.അബ്ദുല്‍ ഖാദര്‍ ഹാജി (വൈസ് പ്രസിഡണ്ട്), പി.കെ. അബ്ദുല്ല കുഞ്ഞി (ജന: സെക്രട്ടറി), എം.ഇബ്രാഹിം, എം.കെ.റംസാന്‍ ഹാജി (സെക്രട്ടറിമാര്‍ ), സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍ (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. സി.ഹംസ പാലക്കി, പി.എം. അബ്ദുല്‍ നസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൌലവിയുടെ മരണത്തിലെ ദുരൂ​‍ഹത നീക്കാന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ യോഗം അനുശോചനം രേഖ്പ്പെടുത്തി മഗ്ഫിറത്തിന്നായി പ്രാര്‍ത്ഥിച്ചു.എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു, പി.കെ. അബ്ദുല്ല കുഞ്ഞി വാര്‍ഷീക റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പി.എം.ഹസ്സന്‍ ഹാജി പ്രാര്‍ത്ഥന നടത്തി, സി.ഹംസ പാലക്കി, എം.ബി.അഷറഫ്, സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, കെ.കുഞ്ഞി മൊയ്തീന്‍, ടി. മുഹമ്മദ് അസ്ലം, അഡ്വ: എന്‍.എ.ഖാലിദ്, എം.കെ.ഹുസൈന്‍ ഹാജി, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു, എം. ഇബ്രാഹിം സ്വാഗതം പറഞ്ഞു

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com