ഇഖ്ബാല്‍ സ്കൂളിള്‍: ചരിത്ര തീരങ്ങളിലെ തിളക്കങ്ങള്‍' പ്രകാശനം ചെയ്തു

on Feb 4, 2010

അജാനൂര്‍: പ്രാദേശിക ചരിത്രത്തിന്റെ ഉള്ളറകള്‍ തേടി ഒരുക്കിയ മാഗസിന്‍ ശ്രദ്ധേയമാകുന്നു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് വിദ്യാര്‍ഥിനികള്‍ രണ്ടുമാസത്തെ അന്വേഷണത്തിലൂടെ പ്രാദേശികമായ നിരവധി അറിവുകള്‍ സമാഹരിച്ചാണ് 'ചരിത്ര തീരങ്ങളിലെ തിളക്കങ്ങള്‍' എന്ന മാഗസിന്‍ തയാറാക്കിയത്.അജാനൂര്‍, ഹോസ്ദുര്‍ഗ്, ബേക്കല്‍ പ്രദേശങ്ങളിലെ പള്ളികള്‍, ക്ഷേത്രങ്ങള്‍, ആഘോഷങ്ങള്‍, കൃഷി, നീര്‍ത്തടങ്ങള്‍, പുരാതനവാസികള്‍, ബേക്കല്‍ കോട്ട തുടങ്ങിയ വിഷയങ്ങള്‍ മാഗസിനില്‍ പ്രതിപാദിക്കുന്നു.കെ.എസ്. നജ്മുന്നിസ, കെ. തബ്ശീറ, പി.കെ. സജ്ന, എം.വി. ധന്യ, തസ്ലീമ എന്നീ വിദ്യാര്‍ഥിനികള്‍ നേതൃത്വം നല്‍കി. അധ്യാപകരായ ബാലചന്ദ്രന്‍, സുരേഷ് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി.സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ. കുഞ്ഞിമൊയ്തീന്‍ മാഗസിന്‍ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍. മാധവന്‍ അധ്യക്ഷത വഹിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com