
കാസര്‍കോട്: കേരളത്തിന്റെ വടക്കന്‍ മേഖലയുടെ സമഗ്ര പുരോഗതിക്ക് നിര്‍ദ്ദിഷ്‌ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ നിര്‍മ്മാണത്തിന് ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തണമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്‌ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് ജില്ലാ യു.ഡി.എഫ്. ലെയ്‌സണ്‍ കമ്മിറ്റിയോഗം റെയില്‍വെ വകുപ്പിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ-വാണിജ്യ-വ്യാവസായിക-ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ഉത്തര കേരളത്തില്‍നിന്ന് നിത്യേന ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ അത് ഈ മേഖലക്ക് വലിയ അനുഗ്രഹമാകും. വിശദമായ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കാന്‍ സഹായകമാകുമാറ് ബജറ്റില്‍ തുക വകയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
0 comments:
Post a Comment