ചിത്താരി മുഹമ്മദ്‌ ഹാജി സാഹിബ് അനുസ്മരണം.

on Jul 31, 2011

 ഒരു നാട്ടിന്റെ നട്ടെല്ലായും ഹ്രദയമായും മസ്തിഷ്കമായും ഒരാള്‍ നില്‍ക്കുമ്പോഴാണ്  സ്വാഭാവികമായും അദ്ദേഹം അവരുടെ നേതാവക്കുന്നത്.  സമുദായത്തിന്റെ സന്തോഷത്തിലും ദുഖത്തിലും വേദനയിലും എന്നും ലയിച്ചുനിക്കാന്‍ ഇഷ്ടപ്പെട്ട  ചിത്താരി മുഹമ്മദ്‌ ഹാജി സാഹിബ്  എന്ന ആ മഹാ വ്യക്തിത്വത്തെ നമുക്ക്‌ മറക്കാനാവില്ല... ഹാജി സാഹിബ് വിടപറഞ്ഞിട്ട് ഒരാണ്ട് കൂടി കടന്നുപോകുന്നു.

ചിത്രം:   ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സ്കു ട്ടികളോട്   മര്‍ഹൂം.പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ കുശലാന്വേഷണം നടത്തുന്നു.  മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൌലവി ചെമ്പരിക്കയും സ്മരണീയ പുരുഷന്‍ മര്‍ഹൂം.ചിത്താരി മുഹമ്മദ്‌ ഹാജി സാഹിബും സമീപം.


ഇന്ന് ഈ മൂന്ന് പ്രമുഖരും നമ്മുടെ കൂടെയില്ല. പക്ഷെ അവരുടെ ത്യാഗപൂര്‍ണ്ണമായ സമുദായ സേവനം എന്നും ചരിത്രത്തിന്റെ താളുകളില്‍ തങ്ക ലിപികളാല്‍ വെട്ടിത്തിളങ്ങുക തന്നെചെയ്യും.. അള്ളാഹു മൂവരുടെയും ഖബര്‍ വിശാലമാക്കികൊടുക്കുമാറാവട്ടെ...ആമീന്‍ 

ചിത്താരിയില്‍ ചാകര; കിട്ടിയത് 11 ലക്ഷത്തിന്റെ ചെമ്മീന്‍

on Jul 25, 2011

കാഞ്ഞങ്ങാട്: വറുതിയുടെ നാളുകള്‍ക്കൊടുവില്‍ ആഹ്ലാദമായി ചിത്താരിക്കടപ്പുറത്ത് ചെമ്മീന്‍ ചാകര. 11 ലക്ഷം രൂപയുടെ പൂവാലന്‍ ചെമ്മീനാണ് ചിത്താരി കടപ്പുറത്ത് ലേലം ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ അജാനൂര്‍, പുഞ്ചാവി, കാസര്‍കോട്, നീലേശ്വരം എന്നിവിടങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ഒമ്പത് വള്ളങ്ങള്‍ക്കാണ് ചെമ്മീന്‍ ചാകര ലഭിച്ചത്.

ഖാസി കേസ്: സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

on Jul 21, 2011

http://www.kasaragod.com/news_details.php?CAT=102&NEWSID=53788
കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. അന്തിമറിപ്പോര്‍ട്ട് നല്‍കിയതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖാസി ആത്മഹത്യ ചെയ്തതായുള്ള പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതേസമയം ഖാസിയുടെ മരണം ആത്മഹത്യയാണെന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റിയും ഇതര സംഘടനകളും ഇത് സംബന്ധമായി ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതകമാണെന്നതിന് ഇതുവരെ തെളിവോ സൂചനയോ ലഭിച്ചിട്ടില്ലെന്നും അപകടമരണമല്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ചെന്നൈയിലെ മേഖലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗീകാരം ലഭിച്ചശേഷം റിപ്പോര്‍ട്ട് കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കും. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെ ഖാസിയുടെ മയ്യത്ത് ചെമ്പിരിക്ക കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ് ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചശേഷം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 600 ഓളം പേരെ ഇതിനകം സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തവരില്‍ മലപ്പുറം എം.എസ്.പി ബറ്റാലിയന്‍ കമാന്‍ഡന്റും ഇപ്പോള്‍ കോഴിക്കോട് വിജിലന്‍സ് എസ്.പിയായി നിയമിതനായ പി. ഹബീബ് റഹ്മാനും ഉള്‍പ്പെടും. ഒരു സംഘടനയില്‍പ്പെട്ടവര്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് റഹ്മാനെ കോഴിക്കോട്ട് വെച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ഹബീഹ് റഹ്മാന്റെ സെല്‍ ഫോണില്‍ നിന്നും വിളിച്ചതും ഫോണിലേക്ക് വന്നതുമായ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. ഹബീബ് റഹ്മാന്‍ അന്വേഷണം വഴിതെറ്റിക്കാനായി മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ടേക്ക് വിളിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ കോള്‍ വിവരങ്ങള്‍ സി.ബി.ഐ പരിശോധിച്ചത്.
കാഞ്ഞങ്ങാട്ടെ ഒരു പത്രാധിപരില്‍ നിന്നും സി.ബി.ഐ ഇതിന്റെ വിശദാംശങ്ങളറിയാനായി സമീപിച്ചിരുന്നു. ഖാസി കേസിന്റെ ഒരന്വേഷണവും ഹബീബ് റഹ്മാന്‍ നടത്തിയിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ സി.ഡി ഫയലില്‍ ഒരിടത്തും അദ്ദേഹത്തിന്റെ ഒപ്പുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അണുവിട വിടാതെയാണ് ഹബീബ് റഹ്മാന്റെ കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയത്. ഖാസിയുടെ ഭാര്യയും ബന്ധുക്കളുമടക്കം സംശയമുള്ള 18 പേരെ സി.ബി.ഐ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഖാസി നേരെത്തെ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കാര്യവും രോഗ ശമനത്തിനുവേണ്ടി ആത്മീയ ചികിത്സ നടത്തിയിരുന്ന കാര്യവും സി.ബി.ഐ പരിശോധിച്ചിരുന്നു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന നിഗമനം ചില ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അപകട മരണത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. ഗോളശാസ്ത്ര പണ്ഡതനുകൂടിയായ ഖാസി അമാവാസി ദിനമായ സംഭവ ദിവസം വാനനിരീക്ഷണത്തിനോ, പ്രാര്‍ഥനക്കോ എത്തിയതവാമെന്ന നിഗമനവും സി.ബി.ഐക്കുണ്ട്. ചെമ്പരിക്ക കടുക്കകല്ലിലെത്തിയ ഖാസി കടലില്‍ വിണ് മരിച്ചതായിട്ടാണ് സി.ബി.ഐ സംഘം അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം.
 http://www.kasaragod.com/news_details.php?CAT=102&NEWSID=53788

ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു, ജനം ഭീതിയില്‍

on Jul 19, 2011

ചിത്താരി: ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു. കഴിഞ്ഞദിവസം രാത്രി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബിന്റെ റൂമില്‍ കടന്ന്‍ രണ്ട് മൊബൈല്‍ഫോണും 2500 രൂപയും കവര്‍ന്നിരുന്നു, മഴ കനത്തതോടെ ചിത്താരിയിലും പരിസര പ്രദേശ്ത്തും മോഷ്ടാക്കളുടെ ശല്യം വര്‍ദ്ദിച്ചിരിക്കുകയാണ്. സൗത്ത് ചിത്താരി വി.പി.റോഡ് ജംഗ്ഷനിലുള്ള്‍ ട്രാന്‍സ്ഫോര്‍മറിലുള്ള ഫ്യൂസ് സെറ്റുകള്‍ നശിപ്പിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് വി.പി.റോഡിലുള്ള ഒരു കുട്ടിയുടെ കഴുത്തില്‍നിന്നും പകല്‍ സമയത്ത് ബൈക്കിലെത്തിയ ഒരു യുവാവ് മാല കവര്‍ന്നിരുന്നു.ചിത്താരിയിലും പരിസരത്തുമായി പത്തോളം മോഷണശ്രമങ്ങള്‍ നടന്നെങ്കിലും ആരെയും പിടികൂടിയിട്ടില്ല. രാത്രി പൊലീസ് പട്രോളിങ്ങില്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് മതിയായ രേഖകളില്ലാതെ അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നത്. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വൈദ്യുതിയുടെ ഒളിച്ചുകളിയും മോഷ്ടാക്കള്‍ക്ക് തുണയാകുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

__ഹാറൂണ്‍ ചിത്താരി

UAE നീതിന്യായ വകുപ്പിന്റെ അവാര്‍ഡുകള്‍ മൂന്ന് മലയാളികള്‍ക്ക്

on Jul 8, 2011


അബുദാബി: യു.എ.ഇ നീതിന്യായ വകുപ്പിന്റെ  മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ മൂന്നു മലയാളികള്‍ക്ക് ലഭിച്ചു. കാസര്‍കോട് ജില്ലയിലെ ചിത്താരി സ്വദേശികളായ അബ്ദുല്ല, ഇബ്രാഹിം, മലപ്പുറത്തെ മുഹ്‌യുദ്ദീന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. യു.എ.ഇ നീതിന്യായ വകുപ്പ് മന്ത്രി ഹാദിഫ് ബിന്‍ ജൂആന്‍ അല്‍ ധാഹിരി ഉപഹാര വിതരണം നടത്തി. ചടങ്ങില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

അജാനൂര്‍ MYL സമ്മേളനം

on Jul 6, 2011 
കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തില്‍ പി.കെ അഷറഫ് പതാക ഉയര്‍ത്തുന്നു.
on Jul 2, 2011

Mohd. Kunhi Kulathingal :
Sales Represntative
0506771460

SUPER TECH
computer trading L.L.C.

Tel: +97143275554, Fax: +97143275553
P.O.Box : 242167, Bur Dubai, Dubai - U.A.E


Whole Sale & Retail Accessories, Laptop Sales $ Service
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com