CHAMUNDIKKUNNU TEMPLE FESTIVAL

on Nov 28, 2011
Kazcha from south chithari to north chithari ( Chamundikkunnu mahotsavam)

CHAMUNDIKKUNNU TEMPLE FESTIVAL


മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- SSF & SYS

on Nov 27, 2011


മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- എസ്.വൈ.എസ്
Posted by : Staff Reporter on : 2011-11-27
kasaragod.com, news, vartha, kasaragodvartha, kasaragodnewsകാസര്‍കോട്: മുസ്ലിംഗ് ലീഗ് ജനപ്രതിനിധികളെ നിയന്ത്രിക്കാന്‍ ഏതെങ്കിലും മത സംഘടനെയേയോ ഗ്രൂപ്പിനെയോ ഏല്‍പ്പിച്ചിട്ടില്ലെന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന സ്വാഗാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികളെ നിയന്ത്രിക്കുമെന്ന രൂപത്തില്‍ ഒരു സംഘടനയില്‍ നിന്ന് നിരന്തരമായ പ്രസ്താവനകളും എം.എല്‍.എയുടെ പേരില്‍ അനാവശ്യ പരാമര്‍ശങ്ങളുമുണ്ടായതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈയവസരത്തിലാണ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഇതിനെതിരെ പ്രതികരിച്ചത്. പള്ളങ്കോടിന്റെ അഭിപ്രായത്തെ ശരി വെക്കുന്നതാണ് യൂത്ത് ലീഗ് കമ്മറ്റിയുടെ പ്രമേയം. സുന്നി സംഘടനകള്‍ എക്കാലത്തും ഉന്നയിക്കുന്ന വിഷയമാണിത്.

ജനപ്രതിനിധികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്യമുണ്ട്. അതിന്റെ പേരില്‍ മറ്റു സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും മറ്റു സംഘടനകള്‍ക്കെതിരെ പ്രസ്താവനയിറക്കണമെന്നും ഒരു വിഭാഗം വാശി പിടിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ യൂത്ത് ലീഗ് നടത്തിയ പ്രസ്താവന ഏവരും സ്വാഗതം ചെയ്യുമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.

എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്

on


എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്
കാസര്‍കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ.മാരെ നിയന്ത്രിക്കാനും നയിക്കാനും പ്രാപ്തിയുള്ള പാര്‍ട്ടി ഘടകങ്ങള്‍ മുസ്‌ലിം ലീഗില്‍ തന്നെയുണ്ടെന്നും എസ് കെ എസ് എസ് എഫ് ലീഗിന്റ പാര്‍ട്ടി ഘടകമായി പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും പേരെടുത്തു പറയാതെ എസ് കെ എസ് എസ് എഫിനെതിരെ യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷവിമര്‍ശം.
എം എല്‍ എമാര്‍ക്കെതിരെ ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അതിനു മറുപടിയായി പത്രപ്രസ്താവന ഇറക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ അഭിപ്രായം. എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.
ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പൗരന്മാര്‍ക്ക് സാമന്യമായ തിരിച്ചറിവുണ്ടാകണം. മുസ്‌ലിം പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശക്തമായ വിശ്വാസവും പിന്തുണയുമാണ് മുസ്‌ലിം ലീഗിന്റെ കരുത്ത്. പാര്‍ട്ടി ഘടകമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ സമുദായത്തില്‍ ഭിന്നിപ്പിനും പത്രകോളങ്ങളില്‍ പേരുവരാനും മാത്രമേ ഉപകരിക്കുള്ളയുള്ളുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.
സമുദായത്തിലും പൊതു സമൂഹത്തിലും നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനും സമുദായത്തിന് നാണക്കേടുണ്ടാക്കാനും മാത്രമേ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമുദായ ക്ഷേമവും ഐക്യവും നാട്ടിലെ സമാധാനവും നിലനിര്‍ത്തുന്നതിനും എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിം ലീഗിന്റെ നിലവിലെയും പൂര്‍വ്വകാലത്തെയും നേതാക്കള്‍ ഇക്കാര്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അറിയാമെന്നിരിക്കെ മുസ്‌ലിം ലീഗിനെ വിവാദങ്ങളിലേക്ക് തള്ളിവിടുന്നത് നല്ല ലക്ഷ്യത്തോടെയല്ല. മുസ്‌ലിം ലീഗിന്റെയും സമുദായ സംഘടനകളുടെയും നേതൃസ്ഥാനം ഒരേ സമയത്ത് കൈകാര്യം ചെയ്ത നേതാക്കളുടെ പാരമ്പര്യം മുസ്‌ലിം ലീഗിനുണ്ട്. അന്നൊന്നും ആരും ആരെയും നിയന്ത്രിക്കുന്നതായ തോന്നലോ അഭിപ്രായമോ ഉണ്ടായിട്ടില്ല. മതസംഘടനകളോട് മുസ്‌ലിം ലീഗിനുള്ള കാഴ്ചപാടും ബന്ധവും സുവ്യക്തമാണ്.
മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപാടിനുള്ള അംഗീകാരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനുണ്ടായ വിജയവും പിന്തുണയും. വിവാദങ്ങളും പ്രസ്താവനകളും ഒഴിവാക്കി സൗഹൃദത്തിന്റെ വഴിയില്‍ ഒന്നിച്ച് നില്‍ക്കാന്‍ മതസംഘടനകള്‍ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ ഭാരവാഹികളായ കെ.ബി.എം. ഷെരീഫ്, യുസൂഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി.ജാഫര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, മമ്മു ചാല പ്രസംഗിച്ചു. ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, എന്‍. ശംസുദ്ദീന്‍, പി. ഹക്കീം, ശിഹാബ്, എം.ടി.പി. ഷൗക്കത്തലി, മുഹമ്മദ് ഷാ, അബ്ദുല്‍ ഹമീദ് പള്ളങ്കോട്, ഹാരിസ് തൊട്ടി, എ. മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ കുദുവ, എസ്. മുഹമ്മദ് ഹസീബ്, മന്‍സൂര്‍ മല്ലത്ത്, ബി.എം.അബ്ദുല്ല, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് കൊടിയമ്മ, എം.എ. നജീബ്, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, ബി.എ. റഹ്മാന്‍ ആരിക്കാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, എന്‍.എ. താഹിര്‍, സി.എ. അഹമ്മദ് കബീര്‍, നിസാം പട്ടേല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

on Nov 25, 2011

കാഞ്ഞങ്ങാട്: ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖലാ കമ്മിറ്റി അംഗമായ വേലാശ്വരം പാണംതോട്ടെ എ ഉദയന(29) ാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ന് ദേശീയപാതയില്‍ പുല്ലൂര്‍ വിഷ്ണുമംഗലം വളവിലാണ് അപകടം. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലസംഘം മുന്‍ജില്ലാ കമ്മിറ്റി അംഗം, ഏരിയാ പ്രസിഡന്റ്, എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗം, പാണംതോട്ട് എ.കെ.ജി ക്ലബ് സെക്രട്ടറി, പ്രസിഡന്റ്, എസ്എഫ്‌ഐ തക്ഷശില കോളേജ് യൂണിറ്റ് സെക്രട്ടറി, ബാലസംഘം വില്ലേജ് രക്ഷാധികാരി സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാണംതോട്ടെ കേശവന്റെയും കാര്‍ത്യായനിയുടെയും മകനാണ്.
സഹോദരങ്ങള്‍: ജയന്‍, വിജയന്‍, സുരേന്ദ്രന്‍, ഓമനന്‍, ചന്ദ്രന്‍, അമ്പിളി.

ആദ്യകാല മുസ്ലീംലീഗ് പ്രവര്‍ത്തനും മംഗലാപുരത്തെ വ്യാപാരിയുമായിരുന്ന പി.കെ അബ്ബാസ് ഹാജി അന്തരിച്ചു

on

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും മംഗലാപുരത്തെ ആദ്യകാല പുകയില വ്യാപാരിയുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ സി.കെ. അബ്ബാസ് ഹാജി(74) നിര്യാതനായി.
കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഹിലാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പാര്‍ട്ട്ണറും, ഡ്രഗ് ഹൗസ് മെഡിക്കല്‍ ഷോപ്പിന്റെ ഉടമയുമാണ്. മംഗലാപുരം കേരള സമാജത്തിന്റെ സെക്രട്ടറി, നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പാലക്കി സൈനബ. മക്കള്‍: സി.കെ. ആസിഫ്, സി.കെ. ഷറുദ്ദീന്‍, സി.കെ. മുനീര്‍, സുബൈദ. മരുമക്കള്‍: അബ്ദുറഹ്്മാന്‍ പൂച്ചക്കാട്(ഷാര്‍ജ), സീനത്ത്, സി.പി. ഷഹനിസ, സി.ഏ ഹസീന പള്ളിക്കര.
മയ്യത്ത് നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ബേക്കല്‍ ഉപജില്ലാ അറബിക് കലാമേള: പളളിക്കരയും ചിത്താരിയും ചാമ്പ്യന്‍മാര്‍

on Nov 23, 2011ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു വരുന്ന േബക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കലാമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 78 പോയിന്റുമായി ജി.എച്ച്.എസ്.എസ് പളളിക്കരയും യൂ.പി, എല്‍.പി വിഭാഗത്തില്‍ എച്ച്.ഐ.എ.യു.പി.എസ് ചിത്താരി യഥാകൃമം 54,37 പോയിന്റുമായി ചാമ്പ്യന്‍മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐ.ഇ.എം.എച്ച്.എസ്.എസ് പളളിക്കര (68)യും, യു.പി. വിഭാഗത്തില്‍ ഐ..എച്ച്.എസ്.എസ് അജാനൂരും (53), എല്‍.പി. വിഭാഗത്തില്‍ നൂറുല്‍ ഹുദാ ഇ.എം.എല്‍.പി.എസ് കോട്ടിക്കുളവും(36) രണ്ടാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com