Render in Touch

on Dec 31, 2009

സൗദിയില്‍ ഡോ. അഷ്റഫ് മലൈബാരി എന്ന അറിയപ്പെടുന്ന , മദീന യൂനിവാഴ്സിറ്റിയുടെ പ്രൊഫസറായിരുന്ന

on Dec 30, 2009

സൗദി സ്വദേശികള്‍ക്കിടയില്‍ ഡോ. അഷ്റഫ് മലൈബാരി എന്ന അറിയപ്പെടുന്ന , മദീന യൂനിവാഴ്സിറ്റിയുടെ പ്രൊഫസറായി ദീര്‍ഘകാലം സേവന മനുഷ്ടിച്ച ശൈഖ് ഇബ്നു ബാസിനെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇപ്പോള്‍ മദീന ഖുര്‍ആന്‍ പ്രിന്റിംഗ് കോപ്ളക്സില്‍ ഏഷ്യന്‍ ഭാഷകളുടെ മേധാവിയായി ഇപ്പോള്‍ സേവനം തുടരുന്ന.40 വര്‍ഷം മുന്‍പ് കാസറഗോഡ് നിന്നും സൌദി അറേബ്യയയിലെ മദീനയിലേക്ക് കുടിയേറി സഊദി വനിതയെ വിവാഹം ചെയ്തു അവിടെ തന്നെ സ്തിര താമസമാക്കിയ മക്കളും പേരമക്കളുമായി ഒരു വലിയ സഊദി കുടുംബ ത്തിന്റെ നാഥന്‍ കാസര്‍ഗൊട് താഴലങ്ങാടിയിലെ അശറഫിച്ച യുമായി ശാഫി ചിത്താരി നടത്തിയ ഇന്റര്‍വ്യൂ ഉടന്‍ പ്രതീക്ഷിക്കുക


എം.കെ. അഹമ്മദ്‌ പള്ളിക്കര മറന്നുപോയ മാപ്പിള കവി

on

ടക്കന്‍ കേരളത്തിലെ മാപ്പിള കലാരംഗത്ത്‌ ഒരു വെള്ളിനക്ഷത്രം പോലെ ജ്വലിച്ചുനിന്ന പ്രതിഭാശാലിയായ മാപ്പിള കവി-എം.കെ.അഹമ്മദ്‌ പള്ളിക്കര വിടപറഞ്ഞിട്ട്‌ 2009 ജനുവരി 31ന്‌ ഒരു ദശകം പൂര്‍ത്തിയാവുന്നു. സ്വതസിദ്ധമായ ശൈലിയില്‍ മലബാറിലെ മാപ്പിളപ്പാട്ട്‌ ആസ്വാദകരിലും കേരള‍ത്തിലാകമാനവും പ്രസിദ്ധനായ എം.കെ,മാപ്പിളപ്പാട്ടിന്‌ പുതിയ ഭാവവും രൂപവും ശൈലിയും നല്‍കിക്കൊണ്‍ട്‌ ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്‌ഠനേടിയ അപൂര്‍വം കവികളില്‍ ഒരാളായിരുന്നു.നാട്ടിലാകെ മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്ന്‌ ആ കലാകാരന്‍ 1999 ജനുവരി 31ന്‌ വിടപറഞ്ഞു.മാപ്പിളപ്പാട്ട്‌ രചനയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ കാലത്തിന്‌ മുമ്പേ നടന്ന മഹാനായ കവിയായിരുന്നു എം.കെ.ഒരു നാടിന്റെയാകെ അഭിമാനമായി മാറിയ പ്രസിദ്ധനായ കവിയെ ഓര്‍ക്കാനും പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനും ആരും മുമ്പോട്ട്‌ വരാത്തത്‌ മാപ്പിള കലാരംഗത്ത്‌ അദ്ദേഹം സംഭാവനകളെ കുറച്ച്‌ കാണുന്നതിന്‌ തുല്യമായിരിക്കും.ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയും നിരവധി ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച പ്രകൃതി രമണീയമായ സ്ഥലങ്ങളും ഉള്‍പ്പെടുന്ന പള്ളിക്കരയില്‍ ഒരു കൊച്ചു വീട്ടിലാണ്‌ എം.കെ തന്റെ കുടുംബജീവിതം നയിച്ചുവന്നിരുന്നത്‌.അറബി പദങ്ങള്‍ തലങ്ങും വിലങ്ങും ചേര്‍ത്ത്‌ മാപ്പിളപ്പാട്ടുകളെന്ന ലേബലില്‍ രചന നടത്തുന്ന ഇന്നത്തെ മാപ്പിള കവികളോട്‌ താരതമ്യപ്പെടുത്തുമ്പോഴാണ്‌ എം.കെ യുടെ രചനകളുടെ വില നാം അറിയുന്നത്‌.കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ എം.കെ യുടെ രചനകളില്‍ ഒരമാനുഷിക സിദ്ധി പ്രകടമായിരുന്നു.പതിനായിരത്തില്‍പരം രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്‍ട്‌.പക്ഷേ ഇന്ന്‌ പലര്‍ക്കുമതറിയില്ല.ഇതില്‍ പലതും വെളിച്ചം കാണാത്തവയായിരുന്നു.പുറം ലോകം അറിയാത്തതും പ്രസിദ്ധീകരിക്കാത്തതുമായ നിരവധി രചനകള്‍ കൊച്ചുകൂരയുടെ സ്ഥലപരുമിതി മൂലം തൊട്ടടുത്ത സ്ഥലത്ത്‌ സൂക്ഷിച്ചുവച്ചതിനാല്‍ നനഞ്ഞു നശിച്ചു പോയിട്ടുണ്‍ട്‌.പല രചനകളും പലരും വാങ്ങിക്കൊണ്‍ടുപോവുകയും തിരിച്ചുകിട്ടാതിരിക്കുകയും ചെയ്‌തിട്ടുണ്‍ട്‌.അദ്ദേഹത്തിന്റെ രചനകള്‍ ചിലര്‍ സ്വന്തം പേരിലാക്കയ നിരവധി സംഭവങ്ങളുമുണ്‍ടായിട്ടുണ്‍ട്‌.ഇതുമായി ബന്ധപ്പെട്ട്‌ പ്രശസ്‌തനായ ഗായകനുമായി നിയമയുദ്ധംവരെ എം.കെ നടത്തിയിട്ടുണ്‍ട്‌.65-ാം വയസ്സില്‍ എം.കെ അഹമ്മദ്‌ എന്ന മാപ്പിള കവി മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതസമ്പാദ്യമായ രചനകളും സൃഷ്‌ടികളും സംരക്ഷിക്കാമെന്ന്‌ അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ തന്നെ തന്റെ രചനകളിലൂടെ പ്രശസ്‌തിയിലെത്തിയ പലരും ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇന്നുവരെ അക്കാര്യത്തില്‍ ആരും താല്‍പര്യമെടുക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്‌തിട്ടില്ല.മാപ്പിളപ്പാട്ട്‌,കല്ല്യാണപ്പാട്ട്‌,ദേശഭക്തിഗാനം,താരാട്ടുപാട്ട്‌,പ്രമുഖ മഖ്‌ബറകളെക്കുറിച്ചുള്ള മദ്‌ഹ്‌ഗാനങ്ങള്‍,പ്രമുഖ വ്യക്തികളുടെ വേര്‍പാടില്‍ നമുക്കുണ്‍ടാവുന്ന വേദന കോര്‍ത്തിണക്കിക്കൊണ്ടുള്ള ദു:ഖഗാനങ്ങള്‍ എന്നിവ രചിക്കുന്നതില്‍ മികച്ച രീതികളും ശൈലികളുമാണ്‌ അദ്ദേഹം അവലംബിച്ചത്‌ അവ ഓരോന്നും മികച്ച ഗായകരുടെ ശബ്‌ദത്തില്‍ ഇന്നും ഇവിടെ നിറഞ്ഞുനില്‍ക്കുന്നു.അവ ഓരോന്നും നമ്മെ ആസ്വാദനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്കാണ്‌ കൂട്ടിക്കൊണ്‍ടുപോകുന്നത്‌.അപ്പോഴും ആ അനുഗ്രഹീത കലാകാരനെ മറവിയുടെ മാറാലകള്‍ക്കുള്ളില്‍ തളച്ചിടാന്‍ നാം ശ്രമിച്ചുകൊണ്‍ടിരിക്കുന്നു.പ്രമുഖ എഴുത്തുകാരന്‍ ഇബ്രാഹിം ബേവിഞ്ച എം.കെ എന്ന കവിയുടെ ഇമ്പമാര്‍ന്ന ഇശലുകളുടെ രചനയിലൂടെ കോര്‍ത്തിണക്കിയ വരികളെയും അദ്ദേഹത്തിന്റെ കാവ്യഭാവനകളെയും പ്രധാന കൃതികളെയും സമന്വയിപ്പിച്ചുകൊണ്‍ടു എഴുതിയ ഇശല്‍മഴ എന്ന കാവ്യസമാഹാരം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസ പിടിച്ചുപററുകയും ചെയ്‌തിട്ടുണ്‍ട്‌.മാപ്പിള കലാകേരളത്തിലെ യുവതലമുറയോട്‌ അഹമ്മദ്‌ എന്ന കവിയെക്കുറിച്ച്‌ അടുത്തറിയാന്‍ ഇബ്രാഹിംബേവിഞ്ചയുടെ രചന ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.പ്രകൃതി രമണീയമായ പള്ളിക്കര തീരദേശത്ത്‌ വിശാലമായ മണല്‍പ്പരപ്പില്‍ ഏകനായിരുന്നതുകൊണ്‍ട്‌ അനന്തമായി അലയടിച്ചുകൊണ്‍ടിരിക്കുന്ന തിരമാലകള്‍ കരയെ തലോടി സ്വയം നിര്‍വൃതികൊള്ളുമ്പോള്‍ അസ്‌തമയ സൂര്യന്‍ പടിഞ്ഞാറ്‌ ചക്രവാളത്തില്‍ ഉമ്മവച്ച്‌ നില്‍ക്കുന്ന ദൃശ്യഭംഗി,സായംസന്ധ്യയുടെ ഇളംകാററ്‌-കവി മനസ്സിനെ മാപ്പിള കാവ്യലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.ആ ഏകാന്തതയില്‍ കോറിയിട്ട മാപ്പിള ഗാനശകലങ്ങളാണ്‌ ജനമനസ്സുകളില്‍ മായാതെ അനുഭൂതി നല്‍കിക്കൊണ്‍ടിരുന്നത്‌.പള്ളിക്കരയുടെ പ്രാന്തപ്രദേശങ്ങളിലൂടെയും ഇടവഴികളിലൂടെയും ഏകനായി സഞ്ചരിച്ചുകൊണ്‍ട്‌ കവി തന്റെ രചനകള്‍ക്ക്‌ കാവ്യ ഭംഗിയും ഇതിവൃത്തവും കണ്‍ടെത്തുകയായിരുന്നു.എം.കെയുടെ പ്രസിദ്ധമായ രചനയായ പാടിബിലാലെന്ന പൂങ്കുയില്‍ എന്ന ഗാനം ജനമനസ്സുകളില്‍ എത്ര കേട്ടാലും മതിവരാതെ തത്തിനില്‍ക്കുന്ന പ്രത്യേക അനുഭൂതിയാണ്‌ പകരുന്നത്‌.മാപ്പിള കവി പി.ടി അബ്‌ദുല്‍റഹ്മാന്‍ ബിലാല്‍(റ:അ)ന്റെ ചരിത്രം പൂര്‍ണമായും കറുത്തമുത്ത്‌ എന്ന പേരില്‍ രചിച്ചിട്ടും കണ്‍ടെത്തിയിട്ടില്ലാത്ത കാവ്യഭംഗിയാണ്‌ തന്റെ 12 വരി കവിതയില്‍ക്കൂടി എം.കെ സാധിച്ചത്‌.ചുട്ടുപഴുത്ത മണല്‍തരികളില്‍ മലര്‍ത്തിക്കിടത്തി കറുത്ത തൊലിയുള്ള ബിലാല്‍ (റ:അ)വിനെ ക്രൂരമായ ചാട്ടവാറിന്റെ തന്റെ വിശ്വാസപ്രമാണത്തില്‍ നിന്നും ഒരിഞ്ചു പോലും പിന്‍മാറാന്‍ തയ്യാറല്ലെന്ന്‌ പ്രഖ്യാപിച്ചു ധീരനായ ബിലാല്‍ (റ:അ)ന്റെ ആത്മശക്തിയും മുഴുവനും ആവാഹിച്ചുകൊണ്‍ട്‌ പാടുന്നവരില്‍നിന്ന്‌ ശ്രോതാക്കളിലേക്ക്‌കൂടി പുതിയൊരു ലോകത്തിലേക്ക്‌ നമ്മെ ആനയിക്കുന്നത്‌.കാലിക്കററ്‌ യൂണിവേഴ്‌സിററിയിലെ ഒരു മുതിര്‍ന്ന അമുസ്ലിം ഉദ്യോഗസ്ഥന്‍ പ്രമുഖ മാപ്പിളപ്പാട്ട്‌ ഗായകനെ ഫോണില്‍ പാടി കേള്‍പ്പിച്ച്‌, പാടി ബിലാലെന്ന പൂങ്കുയില്‍ എന്ന രചനയുടെ കര്‍ത്താവാരെന്ന്‌ ചോദിച്ചപ്പോള്‍ അത്‌ പള്ളിക്കരയിലെ എം.കെ അഹമ്മദ്‌ എന്ന്‌ ഗായകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതംകൂറിയത്രെ.... കാരണം അത്തരത്തില്‍ ഒരു കവിയെക്കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുപോലുമുണ്‍ടായിരുന്നില്ല.ഉഹദ്രണാങ്കണ മണല്‍തരികള്‍പോലും തരിച്ചുപോയി എന്ന്‌ തുടങ്ങി നിരവധി ഇസ്ലാമിക ചരിത്രസംഭവങ്ങള്‍ എം.കെയുടെ തൂലികയുടെ പിറവിയെടുത്തപ്പോള്‍ കോരിത്തരിക്കാത്ത ഒരൊററ ശ്രോദ്ധാവുമുണ്‍ടായിരുന്നില്ല മററു മേഖലകളെപ്പോലെ മാപ്പിളപ്പാട്ടും വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ എന്നും തുണയായിരുന്ന എം.കെയെ സ്‌മരിക്കാന്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഓരവാര്‍ഡ്‌ ഏര്‍പ്പെടുത്തേണ്‍ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.വളരുന്ന യുവതലമുറയ്‌ക്ക്‌ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഓരവാര്‍ഡ്‌ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതവര്‍ക്ക്‌ പ്രചേദനമാവും എന്നുമാത്രമല്ല,എം.കെ അഹമ്മദിനു നല്‍കുന്ന മരണാനന്തര ബഹുമതി കൂടിയായിരിക്കുമത്‌.

മൗവ്വല്‍ മാമു

Courtesy to : kasaragodvartha

സീതാറാം യെച്ചൂരി 30ന് മാണിക്കോത്ത്

on

ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്യൂബന്‍ വിപ്ലവത്തിന്റെ 50-ാം വാര്‍ഷികാഘോഷ അഖിലേന്ത്യാ സമാപനം കാഞ്ഞങ്ങാട്ട് നടക്കും. 30ന് മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ 10 മണിക്കാണ് പരിപാടി നടക്കുക. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. ക്യൂബന്‍ അംബാസഡര്‍ എച്ച്.ഇ.മിഗ്വല്‍ എയ്ഞ്ചല്‍ റമിഗസ് മുഖ്യാതിഥിയാകും. പി.കരുണാകരന്‍ എം.പി, ടി.വി.രാജേഷ്, കെ.പി.സതീഷ്ചന്ദ്രന്‍, എ.കെനാരായണന്‍, എം.രാജഗോപാലന്‍ എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സാബു എബ്രഹാം, വി.പി.പി.മുസ്തഫ, അഡ്വ. കെ.രാജ്‌മോഹന്‍, എ.വി.സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, നിഷാന്ത് എന്നിവര്‍ പങ്കെടുത്തു.

നാട്ടുരാജ്യത്തിന്റെ ചരിത്രം നെഞ്ചേറ്റി നീലേശ്വരം രാജവംശം

on Dec 29, 2009

കാഞ്ഞങ്ങാട്: കാലവും ചരിത്രരചനകളും മറന്നുവെങ്കിലും കേരള ചരിത്രത്തിലെ സുവര്‍ണ്ണ കഥകളുറങ്ങുന്ന മണ്ണാണ്ജില്ലയിലെ നീലേശ്വരം. നാട്ടുരാജ്യങ്ങളും രാജാക്ക•ാരും ഈ ഗ്രാമത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു കാലത്തിന്റെ കഥകളാണ്ഈ മണ്ണില്‍ ഉറങ്ങിക്കിടക്കുന്നത്. കുട്ടമത്ത്കവികളും തിരുമുമ്പ്സഹോദരന്‍മ്മാരും കവിതയുടെ വിതകൊണ്‍ടണ്‍്ഈ നാട്ടുരാജ്യത്തിന്പുതിയ ജീവസുള്ള ഒരു സാംസ്കാരിക ചരിത്രം തന്നെ ഉണ്‍ടണ്‍ാക്കി. കേരളത്തിലെ രാജവംശങ്ങളുടെ ചരിത്രത്തിലെ അതുല്യസ്ഥാനങ്ങളില്‍ ഒന്നാണ്നീലേശ്വരം രാജവംശത്തിനുള്ളത്. കോവിലകങ്ങളില്‍ നിന്നാണ്നീലേശ്വത്തിന്റെ സുവര്‍ണ്ണകാലത്തെ രാജാക്കന്‍മ്മാര്‍ ഉദയം ചെയ്തിരുന്നത്. തളിയില്‍ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ്റന്‍ കോവിലകത്ത് ആയിരുന്നു 101ാം വയസില്‍ തീപ്പെട്ടുപോയ ബാങ്ക്തമ്പുരാനെന്ന്അറിയപ്പെട്ടിരുന്ന വി.സി. രാമവര്‍മ്മ വലിയരാജ ജീവിച്ചിരുന്നത്. മകരമാസത്തിലെ താലപ്പൊലിക്ക് തൊഴാന്‍ വേണ്‍ടണ്‍ിയും മേടത്തിലെ മന്ദം പുറത്ത കാവ്ഉത്സവത്തിന്കുട നീര്‍ത്തി കാവ്തീണ്‍ടണ്‍ാന്‍ അനുവാദം നല്‍കുന്നതിനോ മാത്രം രാജാവ്എഴുന്നള്ളിയിരുന്നു. പോയകാലത്തിന്റെ നിശബ്ദമായ ഓര്‍മ്മകളുമായി ആയിരുന്നു അത്. പടയാളികളും വാളും പരിചയും ആരവങ്ങളുമില്ലാതെ. മാറി വരുന്ന നീലേശ്വരം രാജാക്ക•ാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നും മാറ്റമില്ലാതെ നടക്കുന്നു. നീലേശ്വരം രാജവംശത്തിന്റെ ഉദയത്തിന്പിന്നില്‍ ഒരു പ്രണയകഥയുടെ മാധുര്യമുണ്‍ടണ്‍്. സാമൂതിരി വംശത്തിലെ ഒരു രാജകുമാരിയെ ഒരു നാട്ടു രാജാവ്ഗാന്ധര്‍വ്വം നടത്തിയ കഥ. കോലത്തിരി രാജ്യത്തിലെ പന്തലായിനി കൊല്ലത്തിന്റെ ഭരണത്തിന്വേണ്‍ടണ്‍ി ഒരു കോലത്തിരി നാട്ടു രാജാവ്ബ്രാഹ്മണ വേഷമെടുത്ത്കോഴിക്കോട്ട് സാമൂതിരിയുമായി ചങ്ങാത്തത്തിലായി. ബ്രഹ്മണന്റെ പാണ്ഡിത്യവും ബുദ്ധിയും കണ്‍ടണ്‍ ഭ്രമിച്ച സാമൂതിരി സഹോദരി ഭഗീരഥി തമ്പുരാട്ടിയുടെ ആചാര്യനായി ബ്രഹ്മണനെ നിയമിച്ചു. ഗുരുശിഷ്യ ബന്ധം പ്രണയത്തിലൂടെ ഗാന്ധര്‍വ്വത്തില്‍ അവസാനിച്ചു. രാജകന്യക ഗര്‍ഭം ധരിക്കുകയും ചെയ്തു. ചിറക്കല്‍ രാജവംശത്തിന് സാമൂതിരിക്കുടുംബങ്ങളുമായുള്ള ബന്ധം നിഷിദ്ധമായിരുന്നു. അപകടം മണത്ത ബ്രഹ്മണ കുമാരന്‍ കൊട്ടാരത്തില്‍ നിന്ന്സമര്‍ത്ഥമായി രക്ഷപ്പെട്ടു. കഥയറിഞ്ഞ സാമൂതിരി കോലത്തിരി തന്നെ അപമാനിക്കാന്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്ന് തെറ്റിദ്ധരിച്ചു. പടനയിച്ച സാമൂതിരി പന്തലായിനി കൊല്ലം വരെയുള്ള സ്ഥലങ്ങള്‍ പിടിച്ചടക്കി. സാമൂതിരി കുടുംബത്തില്‍ രാജകുമാരിക്ക്അവകാശം നിഷേധിച്ചു. പിന്നീട് പശ്ചാത്താപം തോന്നി കോലത്തിരിയുമായി സൌഹൃദത്തിലായി. കോലത്തു നാടിന്വടക്ക്നീലേശ്വരം രാജകുമാരിക്കും ഭര്‍ത്താവിനും ഏല്‍പ്പിച്ചുകൊടുത്തു. സഹായത്തിന്മൂവായിരം നായര്‍ യുവാക്കളും. സാമൂതിരിക്കോവിലകത്തെ ഭഗീരഥി തമ്പുരാട്ടിയിലൂടെ നീലേശ്വരം രാജവംശത്തിന്തുടക്കമായി. രണ്‍ണ്‍ട്മക്കളുണ്‍ണ്‍ടാവുകയും പിന്നീട്മക്കള്‍ വളര്‍ന്നപ്പോഴേക്കും അച്ഛന്‍ കേരളവര്‍മ്മന്‍ കോലത്തിരി രാജാവായി. തന്നെ നീലേശ്വരത്തിന്റെ രാജാവാക്കണമെന്ന്മകന്‍ അച്ഛനോട്അപേക്ഷിച്ചു. മകന്‍ നീലേശ്വരം രാജാവായി. രണ്‍ടണ്‍ാം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കുലശേഖരവംശത്തിന്റെ അവസാനത്തോടെ പ്രാദേശിക മേധാവികള്‍ സ്വന്തം രാജസ്വരൂപങ്ങള്‍ സ്ഥാപിച്ചതോടൊപ്പം തന്നെ കോലത്തിരി രാജവംശവും ഉടലെടുത്തു. അവരിലൂടെ നീലേശ്വരത്തും രാജവംശം നിലവില്‍ വന്നു. ഇക്കേരി രാജാക്കന്‍മ്മാര്‍ 1735 ല്‍ നീലേശ്വരം കീഴടക്കിയെന്നും വെങ്കിടപ്പ നായിക്കിന്റെ കീഴില്‍ തെക്കന്‍ കാനറയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബദന്നൂര്‍ നായിക്കന്‍മ്മാര്‍ അവരുടെ സാമ്രാജ്യം ചന്ദ്രഗിരിപ്പുഴയോളം വ്യപിപ്പിക്കുകയും ചെയ്തു. ഹൊസ്ദുര്‍ഗിലെ സോമശേഖര നായിക്ക്1737 ല്‍ നീലേശ്വരം സ്വന്തം രാജ്യത്തോട്ചേര്‍ത്തു. അക്രമിച്ച് കീഴടക്കിയതിനോട്അനുബന്ധിച്ചായിരുന്നു ഇത്. 1768 ല്‍ നീലേശ്വരം ഹൈദരാലിയുടെ കൈയ്യിലായി. ഹൈദരാലിയുടെ മരണത്തോടെ 1782 വരെ ഈ നാട്ടു രാജ്യം ടിപ്പുവിന്റെ കൈയ്യിലായി. ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാര്‍ ബ്രട്ടീഷുകാര്‍ക്ക്വിട്ടുകൊടുക്കേണ്‍ണ്‍ടി വന്നപ്പോള്‍ ടിപ്പുവിന്നീലേശ്വരത്തെ കൈവിടേണ്‍ടണ്‍ി വന്നു. ആനച്ചങ്ങലകളുടെയും ചിഹ്നംവിളികളുടെയും ശബ്ദമുഖരിതമായ അന്തരീക്ഷം നിറഞ്ഞു നിന്ന ഈ കോവിലകങ്ങള്‍ ചരിത്രത്തിലേക്ക്മറയുകയാണ്. വടക്കേക്കോവിലകം, തെക്കേക്കോവിലകം, മടത്തില്‍ കോവിലകം, കിനാനൂര്‍ കോവിലകം എന്നിവ ചേര്‍ന്നു നിന്ന രാജസ്വരൂപമായിരുന്നു നീലേശ്വരം. രാജാവ്ഭരണ നിര്‍വ്വഹണം നടത്തിയിരുന്നത് തെക്കേ കോവിലകത്ത് വെച്ചായിരുന്നു. തൃക്കരിപ്പൂരിലെ കല്ലായിപ്പുഴ മുതല്‍ ചന്ദ്രഗിരിപ്പുഴവരെ 18 പ്രവിശ്യകളുടെ അധിപന്‍മ്മാരായിരുന്ന പഴയ രാജകോടതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഭൂമിതര്‍ക്കപരിഹാരകോടതിയായി മാറിയിരിക്കുന്നു. കാവല്‍പ്പുരയും കോണിപ്പടികളില്‍ക്കൊത്തിവെച്ച സിംഹരൂപങ്ങളും കാലവര്‍ഷങ്ങളുടെ ആക്രമത്തില്‍ നിലംപൊത്താറായി. മണ്‍ മറഞ്ഞ കാലഘട്ടത്തില്‍ രാജഭരണത്തിന്റെ പ്രതാപങ്ങള്‍ തേരോട്ടം നടത്തിയ നീലേശ്വരത്തിന്റെ മണ്ണില്‍തന്നെ ഒരു രാജവംശത്തിന് വിസ്മൃതിയുടെ അരങ്ങൊരുക്കുകയാണ്കാലം.Science Talk: ഹൈഡ്രജന്‍ എന്ന താരം

on Dec 28, 2009

rhodium_hydrogen_compound.jpg (360×360)
കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍നിന്നു ലോകത്തെ കരകയറ്റാന്‍ പുത്തന്‍ ഊര്‍ജസ്രോതസ്സുകള്‍ തേടിയുള്ള യാത്രയിലാണു ശാസ്‌ത്രലോകം. ഈ യാത്രയും അന്വേഷണങ്ങളും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ ഹൈഡ്രജനിലാണ്‌. അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍, നിലവിലുള്ള ഊര്‍ജസ്രോതസ്സുകളുടെ പരിമിതികള്‍ ഇവയൊക്കെ ഒരു പുത്തന്‍ ഊര്‍ജസ്രോതസ്സിന്റെ അനിവാര്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ഹൈഡ്രജനും സൗരോര്‍ജവുമായിരിക്കും ഭാവിയുടെ ഇന്ധനസ്രോതസ്സുകളെന്നാണു പരീക്ഷണശാലകളില്‍നിന്നുള്ള പ്രവചനം.
പ്രകൃതിയില്‍ സുലഭമായി ലഭിക്കുന്ന ഒരു മൂലകമാണ്‌ ഹൈഡ്രജന്‍. ഒരു പരിസ്ഥിതി സൗഹൃദ ഇന്ധനമാണു ഹൈഡ്രജന്‍ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഹൈഡ്രജന്റെ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഉല്‍പന്നങ്ങള്‍ ജലവും താപവും മാത്രം. പരിസ്ഥിതി മലിനീകരണഭീഷണി ഇല്ലേയില്ല. ഫോസില്‍ ഇന്ധനങ്ങള്‍ സൃഷ്‌ടിക്കുന്ന ആഗോളതാപനേ പോലുള്ള ഭീഷണികളുമില്ല. കാരണം ഹൈഡ്രജന്‍ വാതകം ഇന്ധനമായുപയോഗിക്കുമ്പോള്‍ ഗ്രീന്‍ഹൗസ്‌ വാതകങ്ങളൊന്നും തന്നെ പുറത്തുവരുന്നില്ല.
ജലം, പ്രകൃതിവാതകം, എണ്ണകള്‍ ഇവയില്‍ നിന്നൊക്കെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്നു നിലവിലുണ്ട്‌.
ഹൈഡ്രജന്‍ സോളാര്‍ എന്ന ബ്രിട്ടീഷ്‌ ഗവേഷണസ്ഥാപനം സൂര്യപ്രകാശമുപയോഗിച്ചു ജലത്തില്‍നിന്നും ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. നാനോ ടെക്‌നോളജിയുടെ സഹായത്തോടെ ഹൈഡ്രജന്‍ സോളാര്‍ വികസിപ്പിച്ചെടുത്ത ടാന്‍ഡം സെല്‍ ടെക്‌നോളജി (Tandem Cell Technology) എന്ന പുത്തിന്‍ സങ്കേതം ഇന്ധനസെല്‍ (Fuel Cell) രംഗത്ത്‌ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു തീര്‍ച്ച. നാനോ ക്രിസ്റ്റലൈന്‍ വലിപ്പത്തിലുള്ള മെറ്റല്‍ ഓക്‌സൈഡ്‌ (Metal Oxide) പാളികൊണ്ട്‌ ആവരണം ചെയ്‌ത രണ്ടു ഫോട്ടോ കാറ്റലിറ്റിക്‌ സെല്ലുകളാണ്‌ (Photo Catalytie Cells) ഇതിലുപയോഗിക്കുന്നത്‌. സെല്ലുകളുടെ ഉപരിതലം ആവരണം ചെയ്യാനുപയോഗിക്കുന്ന മെറ്റല്‍ ഓക്‌സൈഡ്‌ നാനോ വലിപ്പത്തില്‍ (10 -9 മീറ്റര്‍) ആയതിനാല്‍ അതിന്റെ പ്രതലവിസ്‌തീര്‍ണ്ണം ഏറ്റവും കൂടുതലായിരിക്കും. ഇവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്‌ത്‌ ഇലക്‌ട്രോണുകളെ സ്വതന്ത്രമാക്കും. ഇങ്ങനെയുണ്ടാക്കുന്ന വൈദ്യുതിയുപയോഗിച്ച്‌ ജലത്തിന്റെ വൈദ്യുതവിശ്ലേഷണം നടത്തിയാണഅ അതില്‍നിന്ന്‌ ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്നത്‌. വിന്‍ഡ്‌ ഫാമുകള്‍ പോലെ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഹൈഡ്രജന്‍ ഫാമുകള്‍ അധികം വൈകാതെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നിവരുടെ പ്രതീക്ഷ.
ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ലീഡ്‌സില്‍ വാലെറി ഡ്യൂപോണ്ടിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞര്‍ സൂര്യകാന്തി എണ്ണയില്‍നിന്നും ഹൈഡ്രജന്‍ വേര്‍തിരിക്കാനുള്ള പരീക്ഷണത്തില്‍ വിജയിച്ചുകഴിഞ്ഞു. ചില ബാക്‌ടീരിയകള്‍ സൂര്യപ്രകാശം ഉപയോഗിച്ച്‌ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ജനിതക എന്‍ജിനീയറിങ്ങിലൂടെ ഇത്തരം ബാക്‌ടീരിയകളെ വന്‍തോതില്‍ സൃഷ്‌ടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ബാക്‌ടീരിയല്‍ ഹൈഡ്രജന്‍ ഇന്ധനസെല്ലുകള്‍ രംഗപ്രവേശം ചെയ്യാന്‍ അധികകാലം വേണ്ടിവരില്ല.
ഹൈഡ്രജന്‍ വന്‍തോതില്‍ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ വിജയിക്കുമ്പോഴും ഉത്‌പാദിപ്പിച്ച ഹൈഡ്രജന്‍ ശേഖരിച്ചുവയ്‌ക്കുക എന്നത്‌ ഇത്തരമൊരു വെല്ലുവിളിതന്നെയാണ്‌. ഹൈഡ്രജന്‍ ആറ്റത്തിന്റെ വലിപ്പം അത്രയും ചെറുതാണെന്നതുതന്നെ കാരണം ഇവിടെയും രക്ഷയ്‌ക്കെത്താന്‍ പോവുന്നത്‌ നാനോ ടെക്‌നോളജി തന്നെ. നാനോ ടെക്‌നോളജി ഉപയോഗിച്ച്‌ ഹൈഡ്രജന്‍ ആറ്റങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയാത്ത സൂക്ഷ്‌മഭിത്തികളോടുകൂടിയ സംഭരണികളുണ്ടാക്കാനുള്ള ശ്രമത്തിലാണു ശാസ്‌ത്രജ്ഞര്‍.
ഹൈഡ്രജന്‍ ഇന്ധനസെല്ലുകളുടെ രംഗപ്രവേശത്തോടെ അടിമുടി മാറാന്‍ പോവുന്നത്‌ മോട്ടോര്‍ വാഹനങ്ങളാണ്‌. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ വ്യാപകമാവുന്ന കാലം വിദൂരത്തല്ല. ജര്‍മനിയില്‍ 2001 ല്‍ തന്നെ ബി.എം.ഡബ്യു (BMW) ഹൈഡ്രജന്‍ കാര്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ഇന്ധനമായി 1970കള്‍ മുതല്‍ തന്നെ ഹൈഡ്രജന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. ഹൈഡ്രജന്‍ തന്നെയായിരിക്കും ഭാവിയില്‍ ഊര്‍ജരംഗത്തെ താരം

'സയന്‍സ് ക്രീം'
-സീമ ശ്രീലയം

ഇതിഹാസപ്പെരുമ

on

വടക്കേ മലബാറിലെ എലിമെന്ററി സ്കൂളില്‍ ഗോപാലന്‍ മാഷ് തറയും പറയും പഠിപ്പിക്കുമ്പോള്‍ അയാള്‍ പറയുന്ന ഭാഷ മനസ്സിലാവാതെ ഒരു എട്ടുവയസ്സുകാരന്‍ മിഴിച്ചിരുന്നു. പരന്ന മൂക്കും ചെറിയ കണ്ണും വട്ടമുഖവും മഞ്ഞ നിറവുമുള്ള ആ മംഗോളിയന്‍കുട്ടിയെ സഹപാഠികള്‍ ഒരു വിചിത്രജീവിയെപ്പോലെ കണ്ടു. വല്ലാത്ത തടിയും വണ്ണവുമുള്ള ആ കൌതുകവസ്തുവിനെ അവര്‍ കളിക്കാന്‍ കൂടെ കൂട്ടിയില്ല. മലയാളദേശത്തിന് അന്യമായ മുഖഭാവങ്ങളുള്ള കുട്ടിയെ മുന്നില്‍നിറുത്തി 'ചൈനക്കാരന്റെ കണ്ണു കണ്ടോ, മൂക്കു കണ്ടോ' എന്നു പറഞ്ഞ് മാഷ് പല രാജ്യങ്ങളെപ്പറ്റിയുള്ള ക്ലാസെടുത്തു. ക്ലാസ്മുറിയില്‍ സമപ്രായക്കാര്‍ പറയുന്ന ഭാഷയറിയാതെ അപ്പോഴും അവന്‍ മിഴിച്ചിരുന്നു. ബര്‍മയിലെ ഐരാവതി നദീതീരത്തെ ബില്ലിന്‍ എന്ന ഗ്രാമവും ബുദ്ധമതക്കാരുടെ ആരാധനാലയങ്ങളായ പഗോഡകളും മരപ്പലകകൊണ്ടുണ്ടാക്കിയ ചുവരുള്ള വീടുകളുമായിരുന്നു അവന്റെ മനസ്സില്‍. ബുദ്ധമതക്കാരിയായ അമ്മ മാമൈദി ഒരുമ്മയോ തലോടലോ തരാതെ പിറന്ന് മൂന്നാംനാള്‍ മരിച്ചുപോയി. അനാഥത്വത്തിന്റെയും അവഗണനയുടെയും അന്തമില്ലാത്ത അലച്ചിലുകളുടെയും കയ്പുണ്ടായിരുന്നു അവന്റെ കണ്ണീരിന്. കേരളം എന്ന അപരിചിത ദേശത്ത് സഹപാഠികള്‍ക്കിടയില്‍ മലയാളമറിയാതെ പകച്ചുനിന്ന ആ ഏഴു വയസ്സുകാരന്‍ പിന്നീട് മലയാളത്തിലെ മുന്‍നിര എഴുത്തുകാരിലൊരാളായി. കളിയാക്കിച്ചിരിച്ച ആരേക്കാളും ആഴത്തില്‍ ഈ ദേശത്തെയും ഭാഷയെയും ചരിത്രത്തില്‍ രേഖപ്പെടുത്തിവെച്ചു.
പൂര്‍വികര്‍ ചുവടുറപ്പിച്ചങ്കം വെട്ടിയും ചുരിക ചുഴറ്റിച്ചവിട്ടിയും ചുവടുറപ്പിച്ച കളരിമുറ്റങ്ങളും പെരുങ്കളിയാട്ടക്കാവില്‍ മുടിചൂടിയുടുത്തുകെട്ടിയുറഞ്ഞെത്തുന്ന തെയ്യക്കോലങ്ങളും തീപ്പന്തങ്ങളുടെ ജ്വാലയില്‍ ആവേശിതനായി ഉറഞ്ഞു തുള്ളി ഉതിരമൊലിപ്പിക്കുന്ന കോമരങ്ങളും പകലും ഇരുട്ടായ ഇടവഴികളും വഴിയോരത്തെ ഒറ്റക്കാഞ്ഞിരത്തില്‍ ചോരക്കാശിച്ചിരിക്കുന്ന പാതിരാപ്പോതിയും നാഗക്കളത്തില്‍ മാറുമറയ്ക്കാതെ മുടിയാട്ടിയിഴഞ്ഞ് കളം മായ്ക്കുന്ന സര്‍പ്പസുന്ദരികളും നിറഞ്ഞ ഒരു നാടിന്റെ പെരുമകള്‍ മലയാളിയുടെ അനുഭവലോകത്തേക്ക് കൊണ്ടുവന്ന തൃക്കോട്ടൂര്‍ പെരുമയുടെ ഇതിഹാസകാരനെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംഗീകാരം തേടിയെത്തിയിരിക്കുന്നു. ബര്‍മാത്തെരുവില്‍ വെറുമൊരു വഴിയോരക്കച്ചവടക്കാരനോ കൊയിലാണ്ടിയില്‍ നിത്യപട്ടിണിക്കാരനായ ബീഡിതെറുപ്പുകാരനോ ആകുമായിരുന്ന ഉസ്സാന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍ അങ്ങനെ ഒരിക്കല്‍ക്കൂടി മലയാളത്തിന്റെ അഭിമാനമാവുന്നു.
ഒരു ദേശത്തിന്റെ തനിമയെ ഫോക്ലോര്‍ പണ്ഡിതനേക്കാള്‍ ആഴത്തില്‍ അറിഞ്ഞ ഒരാള്‍. കോഴിക്കോട് ജില്ലയിലെ തൃക്കോട്ടൂര്‍, പന്തലായനി എന്നീ രണ്ടു ചെറുദേശങ്ങളെ ഇണക്കിച്ചേര്‍ത്തുകൊണ്ട് നാടോടിജീവിതങ്ങളും വാമൊഴിവഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും നിറച്ച ഒരു ഭാവനാലോകം അയാള്‍ പണിതുയര്‍ത്തി. ഉണ്‍മയുടെ ഊറ്റം കൂടി വാണുറയും തട്ടകം ഇവനെയണച്ചുപൂട്ടി. വടക്കന്‍പാട്ടിന്റെ ഈണത്തില്‍ ഒഴുകിയണയുന്ന താളാത്മകമായ ഗദ്യത്തില്‍ ആ ദേശത്തിന്റെ മിത്തുകളെയും സ്വപ്നങ്ങളെയും അദ്ദേഹം കടുംനിറത്തില്‍ ആവിഷ്കരിച്ചു. ഒരു യക്ഷിക്കഥപോലെ, നാടോടിക്കഥപോലെ, ഐതിഹ്യംപോലെ ഒരു പ്രദേശത്തിന്റെ ജീവിതം വായിക്കാന്‍ തൃക്കോട്ടൂരിന്റെ ഇതിഹാസകാരന്‍ അനുവാചകനെ പ്രാപ്തനാക്കുന്നു. മുത്തപ്പന്‍കാവുകളിലും തിറപ്പറമ്പുകളിലും കളമെഴുത്തും കോലംതുള്ളലും നടക്കുന്ന വീട്ടുമുറ്റങ്ങളിലും ദേശത്തിന്റെ പ്രാക്തന ജീവിതത്തിന്റെ അടയാളങ്ങള്‍ തേടി നടന്ന ഈ എഴുത്തുകാരനെ മലയാളത്തിന്റെ നാടോടിവിജ്ഞാനീയം പഠിക്കുന്ന അക്കാദമിക് പണ്ഡിതര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു പഴങ്കഥ പറയുന്ന ലാഘവത്തോടെ ഖാദര്‍ വിശ്വാസങ്ങള്‍ വേരിറങ്ങിയ ഒരു ഭൂമികയുടെ നേരുകള്‍ ഈണമുള്ള ഗദ്യത്തില്‍ പറയുമ്പോള്‍ അതില്‍ തെളിയുന്ന മിത്തുകളുടെ വിശാലമായ പ്രപഞ്ചം തിരിച്ചറിയാന്‍ നമ്മുടെ ഫോക്ലോര്‍ പണ്ഡിതര്‍ക്കു കഴിഞ്ഞിട്ടില്ല. പ്രാദേശിക ചരിത്രത്തെ പുനര്‍നിര്‍മിക്കുന്ന ഈ എഴുത്തുകാരനുള്ള അര്‍ഹിക്കുന്ന അംഗീകാരമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ഗള്‍ഫ് മലയാളിയുടെ വരവോടുകൂടി ആവിര്‍ഭവിക്കുന്ന തറവാട്ട് പ്രതിസന്ധി വരച്ചുകാട്ടുന്ന 'കുരിക്കളകം തറവാട്' ഉള്‍പ്പെടെ എട്ടു നോവെല്ലകളുടെ സമാഹാരമാണ് അവാര്‍ഡിനര്‍ഹമായ 'തൃക്കോട്ടൂര്‍ നോവെല്ലകള്‍'. 'വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ', 'പുലിമറ ദൈവത്താര്‍', 'പൊന്നുരുളി', 'കൈമുറിയന്‍ നാരായണന്‍', 'പിടക്കോഴി കൂവുമിടം', 'ഭഗവതിച്ചൂട്ട്', 'വണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍' എന്നിവയാണ് ഫോക്ലോര്‍ പശ്ചാത്തലമുള്ള അവാര്‍ഡ് കൃതിയിലുള്ള മറ്റു നോവെല്ലകള്‍.
കൊയിലാണ്ടിയിലെ യൂസങ്ങാണ്ടകത്ത് മൊയ്തീന്‍കുട്ടി ഹാജി എന്ന വഴിവാണിഭക്കാരന്റെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പ്രസവത്തോടെ അമ്മ മരിച്ചു. ബാപ്പ മകനെ കച്ചവടസ്ഥലങ്ങളിലേക്കു കൊണ്ടുപോവുക പതിവായി. ഖാദര്‍ ബര്‍മീസ് പാരമ്പര്യത്തില്‍ വളര്‍ന്നില്ല. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ബര്‍മയിലെ മലയാളികള്‍ക്ക് സര്‍വതും ഉപേക്ഷിച്ച് നാട്ടിലേക്കു പലായനം ചെയ്യേണ്ടിവന്നു. അരക്കാന്‍ മലനിരകളിലൂടെ ചിറ്റഗോങ് വഴി കാല്‍നടയായി ഇന്ത്യയിലേക്കു പ്രവഹിച്ച അഭയാര്‍ഥികളുടെ കൂട്ടത്തില്‍ എട്ടു വയസ്സുകാരനായ കൊച്ചു ഖാദറും ഉണ്ടായിരുന്നു. ബര്‍മക്കാരിയില്‍ പിറന്ന ചെക്കനെ അഭയാര്‍ഥിക്യാമ്പില്‍ ഉപേക്ഷിക്കാന്‍ ബാപ്പയോട് ബന്ധുക്കളില്‍ പലരും ഉപദേശിച്ചതാണ്. അതൊന്നും ചെവിക്കൊള്ളാതെ മകനെ തോളിലേറ്റി ആ പിതാവ് മലയിറങ്ങി. കൊയിലാണ്ടിയില്‍ എത്തുമ്പോള്‍ അറിയാവുന്ന ഭാഷ ബര്‍മീസ് മാത്രമായിരുന്നു. ബാപ്പ ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടാമത് കല്യാണം കഴിച്ചപ്പോള്‍ ഇളയമ്മയുടെ വീട്ടിലായി ഖാദറിന്റെ താമസം. അനാഥത്വത്തിന്റെ ആഴമറിഞ്ഞ നാളുകള്‍. ഒരു കല്യാണച്ചടങ്ങിനുപോവുന്ന ബസില്‍ എല്ലാ കുട്ടികളും കയറി അമ്മമാരുടെ മടിയിലിരുന്നപ്പോള്‍ കൊച്ചുഖാദറിന് ഇരിക്കാന്‍ ഒരു മടിയില്ലായിരുന്നു. അനാഥനെ മടിയിലിരുത്താന്‍ ആരും തയാറായില്ല. അവനും കയറിക്കോട്ടെ എന്നു പറയാനും ആരുമില്ലായിരുന്നു. അവനെ ബസില്‍നിന്ന് പിടിച്ചിറക്കുന്നതു കണ്ട ഒരു മനുഷ്യനു കാരുണ്യം തോന്നി. മുസ്ലിം വിദ്യാര്‍ഥി സംഘത്തിന്റെയും ഇന്ത്യന്‍ നാഷനല്‍ ഗാര്‍ഡിന്റെയുമൊക്കെ പ്രവര്‍ത്തകനും തീപ്പൊരി പ്രസംഗകനുമായ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അത്. കരഞ്ഞുനില്‍ക്കാതെ വല്ലതും വായിച്ചു നന്നാവാന്‍ നോക്ക് എന്നു പറഞ്ഞ് 'ബാല്യകാലസഖി' എന്ന പുസ്തകം കൈയില്‍ കൊടുത്തു. വായനയുടെ ലോകത്തിരിക്കുമ്പോള്‍ വ്യക്തിപരമായ വേദനകള്‍ മാഞ്ഞുപോയി. ആ പുസ്തകത്തില്‍ ഒതുങ്ങിയില്ല സി.എച്ചിന്റെ കാരുണ്യം. അദ്ദേഹം ഖാദറിനെ മലയാള സാഹിത്യവുമായി അടുപ്പിച്ചു. വായനശാലയില്‍ അംഗമാവാനും ചെകോവിന്റെയും മോപ്പസാങ്ങിന്റെയും കഥകള്‍ വായിക്കാനും പ്രേരിപ്പിച്ചു. കഥകള്‍ എഴുതാന്‍ നിര്‍ബന്ധിച്ചു. ആദ്യകഥ 'വിവാഹസമ്മാനം' വാങ്ങിക്കൊണ്ടുപോയി ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. അതോടെ എഴുത്തുകാരനാവാനുള്ള പ്രചോദനം പകര്‍ന്നുകിട്ടിയിരുന്നു.
മദ്രാസിലെ സ്കൂള്‍ ഓഫ് ആര്‍ട്സിലെ രണ്ടു വര്‍ഷത്തെ ചിത്രകലാപഠനം സാഹിത്യസംരംഭത്തിനു മുതല്‍ക്കൂട്ടായി. എം. ഗോവിന്ദന്‍, നമ്പൂതിരി, ടി. പത്മനാഭന്‍ എന്നീ പ്രതിഭകള്‍ക്കൊപ്പം ഇടപഴകാന്‍ അവസരം കിട്ടി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ദേശാഭിമാനി വാരികയുടെ കീഴിലുള്ള 'പ്രപഞ്ചം' വാരികയില്‍ സഹപത്രാധിപരായി. പിന്നീട് കേരള സര്‍ക്കാറിന്റെ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തു. 1990ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍. തൃക്കോട്ടൂര്‍ പെരുമ, ഭഗവതിച്ചൂട്ട്, വായേ പാതാളം, അഘോരശിവം തുടങ്ങി അമ്പതില്‍പരം രചനകള്‍. ഇപ്പോള്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്. 1957ല്‍ തിക്കോടിക്കാരി ഫാത്തിമ ജീവിതത്തിലേക്കു കടന്നുവന്നു. ഇവര്‍ക്ക് അഞ്ചു മക്കള്‍.

O. Abdul Rahman
27-12-2009 Madhyamam Editorial

വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി മയക്കി വേലക്കാരി 17 പവന്‍ സ്വര്‍ണം കവര്‍ന്നു

on Dec 27, 2009

കുടുംബത്തിലെ ആറുപേരെ മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കി മയക്കിക്കിടത്തി വീട്ടുവേലക്കാരി 17 പവര്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നു. മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദിന് പിറകുവശത്തെ പി.എം. മുഹമ്മദിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
തമിഴ്നാട് സ്വദേശിയായ വേലക്കാരി ഇന്ദിര നല്‍കിയ ജ്യൂസ് കഴിച്ച് ബോധരഹിതരായവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. മുഹമ്മദിന്റെ ഭാര്യ പി.കെ. സുഹ്റ, മരുമകള്‍ ബുഷ്റ (24), മക്കളായ ബുര്‍ഹാന (20), ബുര്‍സാന (15), മഹാസ് (12), ബന്ധുവായ അനാസ് (14) എന്നിവരാണ് ചികില്‍സ തേടിയത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്ത്രീ നാലുദിവസം മുമ്പാണ് വീട്ടില്‍ ജോലിക്കായി എത്തിയത്. വെള്ളിയാഴ്ച രാത്രി ഈ സ്ത്രീ നല്‍കിയ ഉറുമാമ്പഴം ജ്യൂസ് കഴിച്ചാണ് വീട്ടുകാര്‍ ബോധരഹിതരായത്. മുടിവളര്‍ച്ചക്കും ക്ഷീണമകറ്റാനും ഉറുമാമ്പഴം ജ്യൂസ് കഴിച്ചാല്‍ മതിയെന്ന് വിശ്വസിപ്പിച്ചാണ് വേലക്കാരി നിര്‍ബന്ധപൂര്‍വം ജ്യൂസ് കഴിപ്പിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. ജ്യൂസ് കഴിക്കുന്നതിന് മുമ്പ് ബാത്ത്റൂമില്‍ പോകണമെന്നും കഴിച്ചതിനുശേഷം കിടന്നുറങ്ങണമെന്നും വേലക്കാരി നിര്‍ദേശം നല്‍കിയിരുന്നത്രെ.
വീട്ടുകാരില്‍ വിശ്വാസം ജനിപ്പിക്കാനായി വേലക്കാരി ഒരു ഗ്ലാസ് ജ്യൂസ് ആദ്യം കഴിച്ചിരുന്നതായും പറയുന്നു. വീട്ടുകാരെ മയക്കിയതിനുശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സ്ത്രീ സ്ഥലംവിടുകയായിരുന്നു. ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് ബോധരഹിതരായി കിടക്കുന്ന വീട്ടുകാരെ കണ്ടത്.
ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തമിഴ് സ്ത്രീക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Friday's Talk : മലയാളമാധ്യമങ്ങളുടെ മത-ജാതി വിവേചനം-കെ. സച്ചിദാനന്ദന്‍

on Dec 25, 2009


Madhyamam on 24/12/'09
2005 സെപ്റ്റംബര്‍ ഒമ്പതിന് കളമശേãരിയില്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് കത്തിച്ച കേസില്‍ ആരോപണവിധേയയായ സൂഫിയ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനോടനുബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച പേടിപ്പെടുത്തുന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഉത്കണ്ഠാകുലരായ ഞങ്ങള്‍ ചില പൌരന്മാര്‍ 2009 ഡിസംബര്‍ 18 ന് ഒരു പ്രസ്താവന പുറത്തിറക്കി. നിയമനടപടികളെയും നിയമസംവിധാനങ്ങളെയും പരിഗണിക്കാതെ ചില മാധ്യമങ്ങള്‍ സൂഫിയയെ കുറ്റവാളിയായി വിധിച്ചു. മത^ജാതി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെയും വിഷയങ്ങളെയും കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും ചിത്രീകരിക്കുന്ന രീതി അസ്വസ്ഥപ്പെടുത്തുന്ന പുതിയ പ്രവണതകളുടെ ഭാഗമായി മാത്രമേ മനസ്സിലാക്കാനാവൂ.

സംസ്ഥാനത്തെ സമുദായസൌഹാര്‍ദങ്ങളെ നശിപ്പിക്കുന്ന ഈ പ്രവണത, പൌരനെ അടിസ്ഥാന വിചാരണക്ക് വിധേയമാകുന്നതില്‍നിന്നു പോലും തടയാന്‍ ശ്രമിക്കുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന മൌലികാവകാശങ്ങള്‍ക്ക് പുറമെ ജാതി മത ഭേദമെന്യേ എല്ലാ പൌരന്മാര്‍ക്കുമുള്ള അഭിപ്രായ^ആവിഷ്കാര സ്വാതന്ത്യ്രങ്ങളെയും പ്രയോഗവത്കരണങ്ങളെയും ഇത് നിരുത്സാഹപ്പെടുത്തുന്നു. ഈയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ചില മാധ്യമ പ്രചാരണങ്ങളെയും പ്രത്യേക മത^ജാതികള്‍ക്കു നേരെയുള്ള മുന്‍വിധികളെയും ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

'ലൌജിഹാദ്' വിഷയത്തില്‍ മുസ്ലിം ചെറുപ്പക്കാരനും ഹിന്ദു പെണ്‍കുട്ടിയും തമ്മില്‍ നടന്ന രണ്ട് കേസുകളാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തത്. രണ്ട് കേസുകളിലും ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം പുരുഷനും തമ്മിലുള്ള പ്രണയവും അതിനെത്തുടര്‍ന്ന വിവാഹവുമാണുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ ആയിരക്കണക്കിന് ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ 'ലൌ ജിഹാദി'നിരയായി ഇസ്ലാം മതം സ്വീകരിച്ചെതെന്ന് ആവേശത്തോടെ അച്ചടിച്ചത്. ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ കേരളത്തില്‍ 'ലൌ ജിഹാദ്' നടക്കുന്നുണ്ടെന്നും ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം വേണമെന്നും പ്രസ്താവിക്കാന്‍ ഇടയാക്കിയത്. സ്ത്രീകള്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരാണെന്നും മുസ്ലിം ചെറുപ്പക്കാര്‍ മുഴുവനും 'ലൌ ജിഹാദി'ന്റെ ഉപകരണങ്ങളാണെന്നും മാധ്യമങ്ങള്‍ സമര്‍ഥമായി ചിത്രീകരിച്ചു, ശരിയായ പൊലീസ് അന്വേഷണങ്ങള്‍ അപ്പോഴും നടന്നിട്ടുണ്ടായിരുന്നില്ല. 'ലൌ ജിഹാദ്' കേരളത്തില്‍ ആസൂത്രിതമായി നടന്നിട്ടില്ലെന്ന് പ്രസ്താവിച്ചപ്പോഴും മാധ്യമങ്ങള്‍ പ്രചാരണങ്ങള്‍ നിര്‍ത്തിയില്ല. അവസാനം കോടതി തന്നെ പറഞ്ഞു, കേരളത്തില്‍ 'ലൌ ജിഹാദ്' നടന്നിട്ടില്ലെന്ന്.

വര്‍ക്കലയില്‍ ഒരു മധ്യവയസ്കന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പുതിയൊരു സംജ്ഞയുമായി കടന്നുവന്നു. അതാണ് 'ദലിത് തീവ്രവാദം'. ഇവിടെയും പൊലീസ് റിപ്പോര്‍ട്ട് അതേപടി പകര്‍ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങള്‍ പൊലീസിന്റെ ഭാഷ്യമനുസരിച്ചാണ് ദലിത് സംഘടനകളെ തീവ്രവാദികളാക്കിയത്. പൊലീസും മാധ്യമങ്ങളും ഒന്നു ചേര്‍ന്ന് 'ദലിത് ഭീകരസംഘടന'കളെക്കുറിച്ച് വാര്‍ത്തകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഒരു പ്രത്യേക ദലിത് സംഘടനയുടെ മേലുള്ള പൊലീസിന്റെ അന്യായമായ കുറ്റം ചാര്‍ത്തലുകളും ശിവസേനക്കാരുടെ ആക്രമണങ്ങളും ന്യായീകരിക്കപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണുണ്ടായത്. പൊലീസിനൊപ്പം ചേര്‍ന്ന് ഈ സംഘടനയെ അവര്‍ കുറ്റവാളികളാക്കി മുദ്രകുത്തുകയും ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയെക്കുറിച്ച മുന്‍വിധികള്‍ മാധ്യമങ്ങള്‍ ഊട്ടിയുറപ്പിക്കുകയും പൊലീസ് അതിക്രമങ്ങളെ തടയുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2009 മെയ് പതിനേഴിന് ബീമാപ്പള്ളിയില്‍ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികളായ ആറ് മുസ്ലിംകള്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ തന്നെ 27 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക് പറ്റിയത്. പിന്നീട് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ 'അനീതി നിറഞ്ഞതും അങ്ങേയറ്റം ക്രിമിനല്‍ സ്വഭാവമുള്ളതുമായ അക്രമ'മാണ് പൊലീസ് നടത്തിയതെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ചില പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യുകയും ചെയ്തു. മിക്ക മലയാളം മാധ്യമങ്ങളും ഈ പ്രശ്നത്തില്‍ മൌനം പാലിക്കുകയാണുണ്ടായത്. റിപ്പോര്‍ട്ട് ചെയ്തവര്‍ പൊലീസ് ഭാഷ്യമനുസരിച്ച് ഇതിനെ വെറും 'വര്‍ഗീയ അസ്വാരസ്യ'മായാണ് ചിത്രീകരിച്ചത്. വര്‍ഗീയവത്കരിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാനാണു പൊലീസ് വെടിവെച്ചതെന്നു പ്രചരിപ്പിച്ച മാധ്യമങ്ങള്‍ അതിനാല്‍ മൌനം പാലിക്കുകയാണ് നല്ലതെന്നു പറയാനാണ് ശ്രമിച്ചത്. ഇതൊരിക്കലും സംഭവങ്ങളുടെ നിജസ്ഥിതി തുറന്നു കാട്ടുന്നതായിരുന്നില്ല. മുസ്ലിം മല്‍സ്യത്തൊഴിലാളികള്‍ക്കെതിരായ അങ്ങേയറ്റം അപലപിക്കേണ്ട ഭരണകൂട ഭീകരതയെക്കുറിച്ച ഒരു അന്വേഷണവും നടന്നില്ല. അങ്ങനെ ഈ സംഭവം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയും പൊതുജന ശ്രദ്ധ ലഭിക്കാതെ പോവുകയും ചെയ്തു.

ഇതു മുഴുവന്‍ കാണിക്കുന്നത് മലയാള മാധ്യമങ്ങള്‍ മത^ജാതി ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തെയാണ്. മുസ്ലിംകളെക്കുറിച്ച ഏതൊരു പ്രശ്നവും എളുപ്പത്തില്‍ വര്‍ഗീയവത്കരിക്കാനും അവരെക്കുറിച്ച സംശയവും വെറുപ്പും ഉല്‍പാദിപ്പിക്കാനും വളരെ വേഗം സാധിക്കുന്നുണ്ട്. സാമാന്യമായി ജാതിപ്രശ്നങ്ങളെ തെറ്റായ രീതിയില്‍ പ്രതിനിധാനം ചെയ്യാനും അവരെ കുറിച്ച മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കാനും ഇത്തരം പ്രചാരണങ്ങള്‍ സഹായകമാവുന്നു. ഇവിടെ ഞങ്ങള്‍ ഏതെങ്കിലും സംഘടനയെയോ വ്യക്തികളെയോ പക്ഷം പിടിക്കുന്നില്ല. നീതി പുലരണമെന്നു മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മേല്‍ സൂചിപ്പിച്ച ഏത് പ്രശ്നത്തിലും കൃത്യമായ അന്വേഷണവും വിചാരണയും നടക്കണം. അതോടൊപ്പം ഒരു പ്രത്യേക ജാതിയിലും മതത്തിലും ഉള്‍പ്പെട്ടെന്നു കരുതി അവര്‍ക്ക് നീതിയും ഭരണഘടനപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടുകൂടാ. അവരെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. മാധ്യമങ്ങള്‍ തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങള്‍ മുറുകെപ്പിടിക്കണം. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തുന്ന ബഹുസ്വരതയുടെ പാഠങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ നിരന്തരം ഓര്‍മിക്കണം.

പരിഭാഷ: ഉബൈദ് റഹ്മാന്‍
കെ. സച്ചിദാനന്ദന്‍ ദല്‍ഹിയില്‍
വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്.

x'mas

on

WeirdChristmas12.jpg Happy Christmas image by aylestone_lodge

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ്

on Dec 23, 2009

ന്യൂദല്‍ഹി: ഗവേഷണ മേഖലയിലേക്ക് ന്യൂനപക്ഷ വിദ്യര്‍ഥികളെ ആകര്‍ഷിക്കുന്നതിനുള്ള മൌലാന അബുല്‍ കലാം ആസാദ് ന്യൂനപക്ഷ ഫെലോഷിപ്പ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. വിജയകരമായി അഞ്ചു വര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്ന പദ്ധതി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ സഹകരണത്തോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ആവിഷ്കരിച്ചത്. ഈ പദ്ധതിക്ക് കീഴില്‍ എം.ഫില്‍, പി.എച്ച്.ഡി ഗവേഷണത്തിന് രാജ്യത്തെ 756 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷത്തില്‍പരം രൂപ മുതല്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ഫെലോഷിപ്പായി നല്‍കുക. വര്‍ഷം തോറുമുള്ള 756 ഫെലോഷിപ്പുകള്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് 544, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 100, സിഖ് വിദ്യാര്‍ഥികള്‍ക്ക് 74, ബുദ്ധ വിദ്യാര്‍ഥികള്‍ക്ക് 36, പാഴ്സി വിദ്യാര്‍ഥികള്‍ക്ക് രണ്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഒരു വര്‍ഷം മതിയായ കുട്ടികളില്ലാതെ വന്നാല്‍ അത്രയും ഫെലോഷിപ്പുകള്‍ അടുത്ത വര്‍ഷം കൂട്ടി നല്‍കും.

ഫെലോഷിപ്പുകളില്‍ 30 ശതമാനം വിദ്യാര്‍ഥിനികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, ബാക്കി 70 ശതമാനം ജനറലായതിനാല്‍ അതിലും വിദ്യാര്‍ഥിനികളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. മതിയായ വിദ്യാര്‍ഥിനികളില്ലെങ്കില്‍ ബാക്കി വരുന്ന ഫെലോഷിപ്പുകള്‍ അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കും. വികലാംഗ വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി ചട്ടമനുസരിച്ചുള്ള പരിഗണന ലഭിക്കും. അപേക്ഷകരുടെ എണ്ണം അനുവദിച്ച ഫെലോഷിപ്പുകളേക്കാള്‍ കൂടുതലാണെങ്കില്‍ ബിരുദാനന്തര പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്തും. ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്, എഞ്ചിനീയറിംഗും മറ്റും എന്ന ക്രമത്തിലാണ് പട്ടിക തയാറാക്കുക.

കേരളത്തില്‍ 28 മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 22 ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഫെലോഷിപ്പ് ലഭിക്കുക. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 1,57,666 രൂപ മുതല്‍ 1,93,000 രൂപ വരെ പരമാവധി അഞ്ചു വര്‍ഷം വരെ ലഭിക്കും. യു.ജി.സി നടപ്പാക്കുന്ന ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'മോമ ഗവേഷകര്‍' (MoMA Scholars)എന്നറിയപ്പെടും.

അപേക്ഷകര്‍ യു.ജി.സി അംഗീകരിച്ച സര്‍വകലാശാലകളിലോ സ്ഥാപനങ്ങളിലോ റഗുലര്‍/ഫുള്‍ടൈം എം.ഫില്‍/പി.എച്ച്.ഡി കോഴ്സുകള്‍ക്ക് പ്രവേശനം നേടി രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം രണ്ടര ലക്ഷം കവിയരുത്. അതത് സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുന്ന അതോറിറ്റിയില്‍ നിന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടത്. ഈ പദ്ധതിക്ക് കീഴില്‍ ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മറ്റ് ഉറവിടങ്ങളില്‍നിന്നും ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. നെറ്റ്/സെറ്റ് പരീക്ഷ ഈ ഫൊലോഷിപ്പിന് നിബന്ധനയില്ല. രണ്ട് വര്‍ഷം കൊണ്ട് എം.ഫില്‍ പൂര്‍ത്തിയാക്കാനാകാത്തവരും, എം.ഫിലിന് ശേഷം മൂന്നാം വര്‍ഷം പി.എച്ച്.ഡിക്ക് പ്രവേശനം നേടാനാകാത്തവരും പദ്ധതിയില്‍നിന്ന് പുറത്താകും.

ഈ അക്കാദമിക് വര്‍ഷം തന്നെ പദ്ധതി നടപ്പാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രഖ്യാപനച്ചടങ്ങില്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ പ്രഖ്യാപിച്ചതിലേറ്റവും വലിയ ഫെലോഷിപ്പ് കാര്യക്ഷമമായി നടപ്പാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച യു.ജി.സി ചെയര്‍മാന്‍ സുഖദേവ് തൊറാത്തും പറഞ്ഞു. അപേക്ഷക്ഷണിച്ച് യു.ജി.സി ഉടന്‍ വിജ്ഞാപനം ഇറക്കും.

പളളിക്കര, ചിത്താരി വില്ലേജില്‍ ഫോട്ടോ എടുക്കുന്നു

on

പളളിക്കര: തീരദേശ സര്‍വ്വെയുടെ ഡാറ്റാ എന്‍ട്രി കഴിഞ്ഞിട്ടുളള പളളിക്കര, ചിത്താരി, എന്നീ വില്ലേജുകളില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണിവരെ ഫോട്ടോ എടുക്കുന്നതാണ്‌. പളളിക്കര വില്ലേജില്‍ 1, 2 വാര്‍ഡുകളില്‍ പ്പെട്ട 1, 2, 3, 7, 8, 9, 10 എന്നീ എന്യൂമറേഷന്‍ ബ്ലോക്കുകളില്‍പ്പെട്ടവരുടെ 24, 25 എന്നീ തീയ്യതികളില്‍ ബേക്കല്‍ ഇസ്ലാമിയ എ എല്‍ പി സ്‌കൂളിലും, 3, 4 വാര്‍ഡുകളില്‍പ്പെട്ട 4, 5, 6, 11, 12, 13 എന്നീ ബ്ലോക്കുകളില്‍പ്പെട്ടവരുടെ 26, 27 എന്നീ തീയ്യതികളില്‍ മൗവ്വല്‍ രിഫാഇയാ എ എല്‍ പി സ്‌കൂളിലും, 10, 11 എന്നീ വാര്‍ഡുകളില്‍ പ്പെട്ട 14, 15 16, 17, 18, 19, 20, 21 എന്നീ ബ്ലോക്കുകളില്‍പ്പെട്ടവരുടെ 29, 30 എന്നീ തീയ്യതികളില്‍ പളളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും ഫോട്ടോ എടുക്കുന്നതാണ്‌. ചിത്താരി വില്ലേജിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട 1 മുതല്‍ 4 വരെയുളള എന്യൂമറേഷന്‍ ബ്ലോക്കുകളില്‍പ്പെട്ടവരുടെ ഫോട്ടോ 26, 27 തീയ്യതികളില്‍ രാവണീശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എടുക്കുന്നതാണ്‌

മനുഷ്യാവകാശ കമീഷന് മുന്നില്‍ പരാതിക്കാരി പൊട്ടിക്കരഞ്ഞു

on

കാഞ്ഞങ്ങാട്: പിതാവിന്റെ സ്വത്ത് അദ്ദേഹത്തിന്റെ മരണത്തിന് മുമ്പേ കൂടപ്പിറപ്പ് തട്ടിയെടുത്തതറിഞ്ഞ പരാതിക്കാരി മനുഷ്യാവകാശ കമീഷന്റെ മുന്നില്‍ നിലവിട്ട് കരഞ്ഞു. ബെള്ളിക്കോത്തെ പരേതനായ ഡ്രൈവര്‍ കൃഷ്ണന്റെ മകളും ചെറുവത്തൂര്‍ സ്വദേശി കൃഷ്ണന്റെ ഭാര്യയുമായ പി. സതിയാണ് മനുഷ്യാവകാശ കമീഷന് മുന്നില്‍ കരഞ്ഞുതീര്‍ത്തത്.

ഡ്രൈവര്‍ കൃഷ്ണന് ഒമ്പത് മക്കളാണുള്ളത്. അദ്ദേഹത്തിന് അജാനൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 303/5ല്‍ 45 സെന്റ് സ്ഥലമുണ്ടായിരുന്നു. 2001ല്‍ പിതാവ് മരിച്ചു. 2009ല്‍ പിതൃസ്വത്തിനുവേണ്ടി വീട്ടില്‍ ചെന്നപ്പോള്‍ ചവിട്ടിയിറക്കിയെന്ന് സതി . 'എട്ടുപേര്‍ക്കും പിതാവിന്റെ സ്വത്ത് നല്‍കി. തനിക്ക് മാത്രം നല്‍കിയില്ല. ഞങ്ങള്‍ക്ക് വേറെ ആരുമില്ല' ^സതി മനുഷ്യാവകാശ കമീഷന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ഇത് കമീഷന്‍ ഇടപെടേണ്ടതല്ലെന്നും സിവില്‍ കോടതിയെ സമീപിച്ചാല്‍ നീതി കിട്ടുമെന്നും കമീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍ അറിയിച്ചു.
പിതാവ് മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വത്ത് ഭാഗംവെച്ചുവെന്നും രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നപ്പോഴാണ് ബന്ധപ്പെട്ട സര്‍വേ നമ്പറിലെ സ്വത്ത് താനൊഴികെ മറ്റു മക്കള്‍ക്ക് നല്‍കിയെന്ന വിവരം അറിഞ്ഞതെന്നും സതി പറഞ്ഞു.

ദുബായ്‌ കടക്കെണി പാശ്ചാത്യ മാധ്യമസൃഷ്ടി

on Dec 21, 2009

ദുബായും ടീകോം കമ്പനിയും കടക്കെണിയിലാണെന്ന മട്ടില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വസ്‌തുതകള്‍ക്കു നിരക്കുന്നതല്ല. ആറുലക്ഷത്തോളം മലയാളികള്‍ ഇപ്പോഴും ദുബായില്‍ ജോലിചെയ്യുന്നുവെന്നും ഇവരെ കേന്ദ്രീകരിച്ച്‌ 50 ലക്ഷത്തോളം ആളുകള്‍ നാട്ടിലുണ്ട്‌ എന്നും ഒാര്‍ക്കാതെയാണു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ദുബായുടെ കടം എന്നു പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക (10,000 കോടി യുഎസ്‌ ഡോളര്‍) കഴിഞ്ഞ പത്തുവര്‍ഷമായി ദുബായില്‍ നിന്നു കേരളത്തിനു പ്രവാസി നിക്ഷേപമായി ലഭിച്ചുവെന്ന്‌ അദ്ദേഹം മറന്നുപോകുന്നു. സ്മാര്‍ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്‌ എന്നും പത്രവാര്‍ത്തകളില്‍ നിറയുന്ന ടീകോം, ദുബായ്‌ ഹോള്‍ഡിങ്ങ്സിണ്റ്റെ പത്തു സഹോദര സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ്‌. ടീകോം ഒരേസമയമാണു മാള്‍ട്ടയിലും കൊച്ചിയിലും രണ്ടു പ്രോജക്ടുകള്‍ തുടങ്ങിയത്‌. മാള്‍ട്ടയിലെ ടീകോം പ്രോജക്ട്‌ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊച്ചി തുടങ്ങിയേടത്തു തന്നെ. ദുബായ്‌ ഡിപി വേള്‍ഡിണ്റ്റെ പദ്ധതിയായ വല്‍ളാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണം സമയബന്ധിതമായി പുരോഗമിക്കുകയാണ്‌. മുഖ്യമന്ത്രി പറയുന്നതുപോലെ ദുബായ്‌ കടക്കെണിയിലായിരുന്നുവെങ്കില്‍ വല്‍ളാര്‍പാടം പദ്ധതിയും പാതിവഴിയില്‍ മുടങ്ങിയേനെ. വല്‍ളാര്‍പാടത്തെക്കാള്‍ എത്രയോ ചെറിയ മുടക്കുമുതലാണു സ്മാര്‍ട്‌ സിറ്റിക്കു വേണ്ടിവരുന്നത്‌. കൊച്ചി സ്മാര്‍ട്‌ സിറ്റി പദ്ധതിയിലെ 12% ഫ്രീഹോള്‍ഡ്‌ എന്ന നിബന്ധനയില്‍ കുറവു വരുത്തിയാല്‍ ഒരു നിക്ഷേപകനും ഇൌ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവരികയുമില്‍ള. യൂറോപ്പിലും അമേരിക്കയിലും ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലും നിക്ഷേപങ്ങളുള്ള ദുബായ്‌ വേള്‍ഡിണ്റ്റെയും ഡിപി വേള്‍ഡിണ്റ്റെയും ആസ്‌തി 15,000 കോടി യുഎസ്‌ ഡോളറാണ്‌. ഇതേ കമ്പനിയുടെ വായ്പ 8000 കോടി ഡോളറും. വായ്പ ഇനത്തില്‍ ഡിസംബര്‍ പതിനാലാം തീയതി ദുബായ്‌ വേള്‍ഡ്‌ തിരിച്ചടയ്ക്കേണ്ട 340 കോടി ഡോളറിണ്റ്റെ വായ്പയ്ക്കു സാവകാശം ചോദിച്ചുവെന്ന സര്‍വസാധാരണമായ കാര്യമാണ്‌ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ടിരിക്കുന്നത്‌. നമ്മുടെ രാജ്യത്തെ എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ പോലുള്ള കമ്പനികള്‍ പ്രവര്‍ത്തന ഫലത്തിണ്റ്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വായ്പ തിരിച്ചടയ്ക്കുന്നതു പുനഃക്രമീകരിക്കാറുണ്ട്‌. അതിണ്റ്റെ അര്‍ഥം ഇൌ കമ്പനിയുടെ ഉടമസ്ഥതയുള്ള ഇന്ത്യന്‍ ഗവണ്‍മെണ്റ്റ്‌ 'പാപ്പരായി എന്നല്‍ള. അതുപോലെ ദുബായ്‌ വേള്‍ഡ്‌ എന്ന കമ്പനിയും അവരുടെ വായ്പ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടു ദുബായ്‌ ഗവണ്‍മെണ്റ്റ്‌ പാപ്പരായി എന്നര്‍ഥമില്‍ള. ദുബായിലെ ഇപ്പോഴത്തെ ഇൌ 'പ്രതിസന്ധി പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ്‌. അറുപതുകളുടെ തുടക്കത്തില്‍ ഇങ്ങനെയൊരു ആസൂത്രിത നീക്കം ബെയ്‌റൂട്ടിനെതിരെയും ഉണ്ടായിട്ടുണ്ട്‌. ദൈനംദിന ജീവിതത്തിനും ജോലിക്കും വിനോദത്തിനും ഏറ്റവും യോജിച്ച നഗരമായ ദുബായിലേക്ക്‌ യൂറോപ്പില്‍ നിന്ന്‌ ബാങ്കിങ്ങ്‌ സാമ്പത്തികമേഖല ഉള്‍പ്പെടെ അനേകം വാണിജ്യ സ്ഥാപനങ്ങള്‍ പറിച്ചുമാറ്റപ്പെടുന്നു എന്നതായിരിക്കണം ഇങ്ങനെയൊരു കുപ്രചാരണത്തിനു പാശ്ചാത്യ മാധ്യമങ്ങളെ പ്രേരിപ്പിച്ചത്‌. ലോകോത്തരമായ അടിസ്ഥാന സൌകര്യങ്ങളോടു കൂടി ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആഫ്രിക്ക, മിഡില്‍ ഇൌസ്റ്റ്‌ എന്നിവയുടെ മുഖ്യ വ്യാപാരകേന്ദ്രമായിത്തീര്‍ന്ന ഇൌ നഗരം ഡിഐഎഫ്സിയുടെ (ദുബായ്‌ ഇണ്റ്റര്‍നാഷനല്‍ ഫിനാന്‍സ്‌ സെണ്റ്റര്‍) സ്ഥാപനത്തോടെ മുഖ്യ നിക്ഷേപകേന്ദ്രം കൂടിയായി വികസിച്ചു. ലോകമാസകലം ഉണ്ടായ സാമ്പത്തിക മാന്ദ്യം ദുബായിലും ബാധിച്ചിട്ടുണ്ട്‌. അല്‍ളാതെ ദുബായ്ക്കു മാത്രമായി ഒരു മാന്ദ്യമില്‍ള. 2011lO 12lO ഇൌ മാന്ദ്യത്തില്‍ നിന്നു ലോകം കരകയറുമ്പോള്‍ ലോകോത്തരമായ അടിസ്ഥാന സൌകര്യങ്ങളാല്‍ സമ്പന്നമായ ദുബായ്‌ തന്നെയാകും ഏറ്റവും അധികം നേട്ടങ്ങള്‍ കൊയ്യുന്നത്‌.
-സന്തോഷ്‌ ജോസഫ്‌ കരിമറ്റം, സിഇഒ, പ്രസിഡണ്റ്റ്‌, പേള്‍ ഗ്രൂപ്പ്‌, ദുബായ്‌
Courtesy: Manorama

വിദ്യാവെളിച്ചം നേടുന്നതിലഭിമാനിക്കൂ....

on Dec 19, 2009

Photo: സുന്നീ സംഘടയുടെ കീഴിലുള്ള ഒരേയൊരു എഞ്ചിനീറിംഗ്‌ കോള്ളേജ്‌: MEA Engg. College പട്ടിക്കാട്‌, മലപ്പുറം.

മലബാര്‍ മേഖലയില്‍ പണച്ചാക്കുകള്‍ ഭൂരിഭാഗം മുസ്‌ ലിംകളുടെ കയ്യിലാണെങ്കിലും വിദ്യാഭാസവും വിവരമും ഇല്ലാത്തതിനാല്‍ സമൂഹത്തില്‍ ഒറ്റാപ്പെടലുകള്‍ ഉണ്ടാകുന്നു. ഇനിയുള്ള കാലം വിവരമുള്ളവണ്റ്റേതാണ്‌. തെക്കെന്‍ കേരളത്തില്‍ വിദ്യാഭ്യാസം എന്നത്‌ ഒരു ബിരുദം വരെയെങ്കിലുമുള്ള പഠനം എന്നതാണ്‌ പൊതുവേയുള്ള സങ്കല്‍പ്പമെങ്കില്‍ ഇങ്ങ്‌ ഉത്തരകേരളത്തില്‍ അത്‌ പത്താം തരം വരെ മതിയെന്നണ്‌ സമൂഹം കണക്കക്കുന്നത്‌. മുസ്‌ ലിംകള്‍ സംഘടിതരായിയാണ്‌ ഇവിടങ്ങളില്‍ ജീവിക്കുന്നതെങ്കിലും സമുദായ വിദ്യാഭ്യാസ നന്‍മക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ചെറുതായി മാത്രമേ അത്തരം സംഘടനകള്‍ നിര്‍വഹിക്കുന്നുള്ളൂ..ജമാ-അത്ത്‌ പ്രസ്ഥാനങ്ങള്‍ എല്ലാ കോണുകളിലും പ്രസക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ ലൌലീക വിദ്യാഭാസത്തിണ്റ്റെ അത്യന്ദാപേക്ഷികതയെകുറിച്ച്‌ സമുദായത്തെ ബോധവാന്‍മാരാക്കുന്നില്ല. അതിനുള്ള പ്രധാനകാരണം കഴിഞ്ഞ തലമുറയിലെ വിദ്യാഭാസമില്ലയ്മയും പ്രവര്‍ത്തന മേഖലയും തന്നെ. തികച്ചും വ്യത്യസ്തമാണ്‌ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം. വിദ്യാഭാസം നേടേണ്ടത്‌ ഒരോരുത്തണ്റ്റേയും കടമയായിട്ടാണവര്‍ കണക്കാക്കപ്പെടുന്നത്‌. അതിനാല്‍ മക്കള്‍ക്ക്‌ വിദ്യാഭ്യാസം രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്നു. വിദ്യ നേടുന്നതിനുള്ള സഹായ-സൌകര്യം സഭകള്‍ ചെയ്യുന്നതില്‍ മത്സരിക്കുന്നു. അതിണ്റ്റെ നേട്ടമാണ്‌ ആ സമുദായത്തില്‍ ഇന്നു നാം കാണുന്ന പുരേഗതിക്കു കാരണം. പക്ഷെ അവരുടെ കഴിഞ്ഞ തലമുറ അഭലരും ദരിദ്രരുമായിരുന്നു. ആഢംഭര വീടുവെക്കുന്നതിലും വാഹനം വാങ്ങുന്നതിലും അഭിമാനിക്കുന്ന ഓരോ മലബാറ്‍-കാസറകോട്ടുകാരനും വിദ്യാഭാസം നേടുന്നതിലും കൂടി അല്‍പം മത്സര ബുദ്ധി കാണിക്കുന്നുണ്ടെങ്കില്‍ എത്ര നന്നയിരുന്നേനേ എന്നാലോചിച്ചു പോകുന്നു.
-mychithari.blogspot.com

കേരളത്തില്‍ ഏറ്റവും പിന്നാക്കം മുസ്ലിംകള്‍

on
ന്യൂദല്‍ഹി: ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്ലിംകളാണ് കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായമെന്ന് രംഗനാഥ കമീഷന്‍ റിപ്പോര്‍ട്ട്. മദ്റസാ വിദ്യാഭ്യാസത്തില്‍ കേരളം മാതൃകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാക്ഷരത, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ പ്രാതിനിധ്യം എന്നിവയുടെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കേരളത്തില്‍ മുസ്ലിംകളാണ്. 2001ലെ സെന്‍സസ് പ്രകാരം 56.2 ശതമാനം ഹിന്ദുക്കളും 19 ശതമാനം ക്രിസ്ത്യാനികളുമാണ് കേരളത്തിലുള്ളത്.
94.8 ശതമാനം പുരുഷ സാക്ഷരതയും 93.5 ശതമാനം സ്ത്രീ സാക്ഷരതയുമുള്ള ക്രിസ്ത്യന്‍ സമുദായമാണ് കേരളത്തില്‍ ഏറ്റവും വലിയ സാക്ഷര സമുദായം. ഹിന്ദുക്കളുടെ സാക്ഷരത യഥാക്രമം 90.2ഉം 86.7ഉം മുസ്ലിംകളുടെേത് യഥാക്രമം 89.4ഉം 85.5ഉം ആണ്.
എന്നാല്‍, തൊഴില്‍ പ്രാതിനിധ്യത്തില്‍ നേരിയ പുരോഗതി കൈവരിച്ചിരിക്കുന്നത് ഹിന്ദു സമുദായമാണ്. മുസ്ലിം പുരുഷന്‍മാരുടെ തൊഴില്‍ പ്രാതിനിധ്യം 42 ശതമാനമാണെങ്കില്‍ ക്രിസ്ത്യാനികളിലിത് 52.1ഉം ഹിന്ദുക്കളിലിത് 53.1ഉം ആണ്. വനിതകളുടെ കാര്യത്തില്‍ ഹിന്ദുക്കളില്‍ 19.3 ശതമാനവും ക്രിസ്ത്യാനികളില്‍ 16.3 ശതമാനവും ജോലിയുള്ളവരാണെങ്കില്‍ മുസ്ലിംകളില്‍ 5.9 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴിലുള്ളവര്‍. ന്യൂനപക്ഷ സ്ഥാപനങ്ങളിലും ക്രിസ്ത്യാനികളാണ് മുന്നില്‍.അവര്‍ക്ക് 76 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും ഒമ്പത് ട്രെയിനിങ് കോളജുകളുമുള്ളപ്പോള്‍ മുസ്ലിംകള്‍ക്കിത് യഥാക്രമം 21ഉം രണ്ടുമാണ്.
42 മദ്റസകള്‍ മാത്രമാണ് മദ്റസ ആധുനീകരണത്തിനുള്ള കേന്ദ്ര പദ്ധതിക്ക് കീഴിലുള്ളത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ചെലവിലല്ല കേരളത്തില്‍ മദ്റസാ വിദ്യാഭ്യാസം നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. സ്കൂള്‍സമയത്തിന് മുമ്പ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം മാതൃകയായി എടുത്തുപറയുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ സ്കോളര്‍ഷിപ്പുമുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷ കമീഷനില്ലാത്തത് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. 2005 നവംബര്‍ 16 മുതല്‍ 19 വരെയാണ് കമീഷന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്.

സുന്നി സമ്മേളനം

on Dec 16, 2009

arif+sk+flag+to+mob.JPG (220×136)
കാഞ്ഞങ്ങാട്: അജാനൂര്‍ റെയിഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമിന്റെയും മേഖലാ എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ പഠനക്യാമ്പും സുന്നി സമ്മേളനവും 19ന് നടക്കും. സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം മെട്രോ മുഹമ്മദ് ഹാജിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കും. പഠനക്യാമ്പ് സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ടി.പി.അലി ഫൈസി, കെ.വി.ദാവൂദ്, കരീം ഫൈസി, അബ്ദുള്ള ദാരിമി, റഷീദ് ഫൈസി, മുനീര്‍ മൗലവി, ഇംദാര്‍ പള്ളിപ്പുഴ, യൂസഫ് മദനി
എന്നിവര്‍ പങ്കെടുത്തു.

ചുമരെഴുത്തുകള്‍ പൊലീസ് മായ്ച്ചു

on

കാഞ്ഞങ്ങാട്: പാതയോരത്തെ ചുമരെഴുത്തുകള്‍ പൊലീസ് മായ്ച്ചു. കാഞ്ഞങ്ങാട്കാസര്‍കോട് ദേശീയപാതയിലെ മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ഇലക്ട്രിക് പോസ്റ്റുകളിലും ചുമരുകളിലുമൊക്കെയുള്ള സി.പി.എം, മുസ്ലിംലീഗ്, ഐ.എന്‍.എല്‍, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമരെഴുത്തുകളാണ് കരിഓയില്‍ ഒഴിച്ച് മായ്ച്ചുകളഞ്ഞത്. ഇത്തരം ചുമരെഴുത്തുകള്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച ഉച്ചക്ക് മായ്ച്ചുകളഞ്ഞത്. ക്രമസമാധാനപാലനത്തിന്റെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു.

ലോകം ഒരുമതാനുയായികള്‍ക്കെതിരെ തിരിയുന്നു, ഈ കൊച്ചുകേരളവും

on Dec 14, 2009

-എന്‍ എസ് സജിത്
"ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.''(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)
ലൌജിഹാദ്, റോമിയോ ജിഹാദ് എന്ന പേരുകളില്‍ ഒരു സമൂഹത്തെയാകെ ഇരകളാക്കുന്നതിനാണ് കേരളത്തിലെ രണ്ടു പത്രങ്ങളുടെയും ചില രാഷ്ട്രീയ പാര്‍ടികളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ഒറീസയിലുള്‍പ്പെടെ ഇരകളാക്കപ്പെട്ടലിന്റെ ഹൃദയവേദന നേരിട്ടനുഭവിച്ച ക്രിസ്ത്യന്‍ സമുദായത്തിന്റെ നേതൃത്വവും ഈ സമുദായ സ്നേഹികള്‍ക്കൊപ്പം കൂടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയാവുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ സമീപകാലത്തു കണ്ട എല്ലാതരം നുണപ്രചാരണങ്ങളും ഇവിടെ ആവര്‍ത്തിക്കുകയാണ്. സെപ്തംബര്‍ 11നു മുമ്പും അതിനുശേഷവും നാം കണ്ട വസ്തുതാ നിര്‍മിതികളാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.

ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരകള്‍ക്ക് പിറകെ പൊലീസും പൊലീസിന്റെയും വലതുപക്ഷ ശക്തികളുടെയും മെഗഫോണായി മാറുന്ന മാധ്യമങ്ങളുടെയും ചമല്‍ക്കാരണങ്ങള്‍ ഏറെ കണ്ടവരാണ് നാം. ഇത്തരമൊരു വസ്തുതാ നിര്‍മിതികളാണ് ചില പത്രങ്ങളിലൂടെ സംഘപരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നത്. 2800 ലേറെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ളിം റോമിയോമാര്‍ റാഞ്ചിയെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമി കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ മണിക്കൂറുകള്‍ കാണാതായാല്‍പോലും വാര്‍ത്തയാവുന്നതരത്തില്‍ മാധ്യമ ജാഗ്രതയുള്ള കേരളത്തില്‍ മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പച്ചക്കള്ളം തട്ടിവിടാനും അത് തൊണ്ടതൊടാതെ വിഴുങ്ങാനും ആളുണ്ടായി എന്നതുതന്നെ ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പൊതുബോധത്തെ അങ്ങേയറ്റം സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്.

തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്ന് വിലപിക്കുന്ന എന്‍എസ്എസ്, എസ്എന്‍ഡിപി ക്രിസ്തീയ നേതൃത്വങ്ങള്‍ ഇത്രയും കണക്കുകളുടെ ആധികാരിതയെക്കുറിച്ച് ഒരു മറുചോദ്യം ചോദിക്കാന്‍പോലും തയാറായില്ല എന്നത് കേരളം ചെന്നുപെട്ട വലതുപക്ഷവല്‍ക്കരണത്തിന്റെ കാണാച്ചുഴികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കാസര്‍കോട്ട് സഫിയ എന്ന ബാലികയെ കാണാതായതിന്റെ പേരില്‍ അന്നാട്ടിലുണ്ടായ സമരപരമ്പരകള്‍ക്ക് കേരളത്തിന്റെ സമീപഭൂതകാലം സാക്ഷിയായിരുന്നു. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഈ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ഒരു ധനാഢ്യന്‍ മുംബൈയില്‍ പിടിയിലാവുന്നത്. വടകരക്കടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിയെടുത്ത് മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ നരാധമനുവേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍പോലും ആരും തയാറാവാതിരുന്ന നാടാണിത്. ഇങ്ങനെയുള്ള കേരളീയരോടാണ് മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന കഥ പറയുന്നത്. ആര്യസമാജത്തിന്റെ രേഖകളില്‍ എത്ര മുസ്ളിം - ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഹിന്ദുമതം സ്വീകരിച്ചെന്ന വിവരം കൃത്യമായി ലഭ്യമാണ്. ഹിന്ദുമത വിശ്വാസികളായ ചെറുപ്പക്കാര്‍ വിവാഹം ചെയ്ത അന്യമതസ്ഥരായ യുവതികള്‍ പലരും ആര്യസമാജത്തില്‍ച്ചെന്ന് ഔദ്യോഗികമായി മതം മാറുന്ന പതിവ് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. എത്ര ആയിരം പെണ്‍കുട്ടികള്‍ ഇങ്ങനെ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തിരക്കാന്‍ ഇതുവരെ ആരും ശ്രമിച്ചുകണ്ടിട്ടില്ല.

ഇരകളാക്കപ്പെടുക എന്ന മാനസികാവസ്ഥയുടെ ദൈന്യം അനുഭവിച്ചവര്‍ ഏറെയുണ്ട്. ഇന്ത്യക്കാരായതിന്റെ പേരില്‍ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ വച്ച് തുണിയഴിച്ച് കര്‍ശന പരിശോധനക്ക് വിധേയരായ പ്രമുഖരില്‍ എന്‍ഡിഎ സര്‍ക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് പോലുമുണ്ട്. പേരിലെ മുസ്ലിം ചുവ കൊണ്ട് അമേരിക്കയില്‍ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് അഭിനേതാവ് കമല്‍ ഹാസന്‍. പാസ്പോര്‍ടില്‍ മുഹമ്മദ്കുട്ടി എന്ന പേരുള്ള മമ്മൂട്ടിക്കുമുണ്ടായി ഈയിടെ സമാനമായ ദുരനുഭവം. മുസ്ലിം നാമധാരികള്‍ക്ക് വാടകവീട് ലഭിക്കാത്ത ദുഃസ്ഥിതി മുംബൈയിലും ഡല്‍ഹിയിലും മാത്രമല്ല, കൊച്ചി പോലുള്ള നഗരത്തിലുമുണ്ടെന്ന് ഈയിടെ ഞെട്ടലോടെയാണ് കേട്ടത്.

എന്‍ എസ് മാധവന്റെ മുംബയ് എന്ന കഥയിലെ മലപ്പുറം ജില്ലയിലെ പാങ്ങ് സ്വദേശിയായ ചെറുപ്പക്കാരനോട് ചിത്പവന്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട പ്രമീളാ ഗോഖലെ എന്ന ഉദ്യോഗസ്ഥ പുലര്‍ത്തുന്ന ശത്രുതാ മനോഭാവം കഥാകൃത്തിന്റെ അതിഭാവുകത്വമാണെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു. ജോലി ആവശ്യാര്‍ഥം 2001ല്‍ ഡല്‍ഹിയില്‍ ചെല്ലുന്നതുവരെ ഈ ചിത്പവന്‍ ബ്രാഹ്മണ സ്ത്രീക്ക് മലപ്പുറം ജില്ലക്കാരനായ മുസ്ലിമിനോടുള്ള ശത്രുത എന്‍ എസ് മാധവന്റെ അതിശയിപ്പിക്കുന്ന ക്രാഫ്റ്റ് മാത്രമാണെന്ന് കണ്ട ഈ ലേഖകന് ഡല്‍ഹി അതിതീക്ഷ്ണമായ അനുഭവങ്ങളാണ് നല്‍കിയത്. ഡല്‍ഹിക്കാര്‍ക്ക് പരിചിതമല്ലാത്ത സജിത് എന്ന പേരും താടിയും പരിചയപ്പെടുന്നവരുടെ കണ്ണില്‍ എന്നെ മുസ്ലിമാക്കി. കേരളത്തിന് പുറത്ത് പരിചിതമല്ലാത്ത എന്റെ പേര് സാജിദ് എന്ന മുസ്ലിം പേരിന്റെ കേരളീയ രൂപമാണെന്നായിരിക്കും അവര്‍ ധരിച്ചത്. താടി കൂടിയായപ്പോള്‍ ഇവന്‍ മുസ്ലിം തന്നെ എന്ന് തീര്‍ച്ചപ്പെടുത്തിയ ഒരോരുത്തരിലും എനിക്ക് കാണാനായത് എന്‍ എസ് മാധവന്റെ കഥാപാത്രത്തെയാണ്.

അമേരിക്കയില്‍ പെന്റഗണിനും ഇരട്ടഗോപുരങ്ങള്‍ക്കും നേരെ തീവ്രവാദി ആക്രമണം നടന്ന 2001ന്റെ തുടക്കത്തിലാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. താടിയുള്ള എല്ലാവരും മുസ്ലിമാണെന്നും എല്ലാ മുസ്ലിമും തീവ്രവാദിയാണെന്നുമുള്ള പ്രചാരണം ശക്തമായി നടക്കുന്ന കാലം. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ ചെല്ലുമ്പോള്‍ മറ്റുപത്രക്കാര്‍ക്കൊന്നുമില്ലാത്ത തരത്തിലുള്ള കര്‍ശന പരിശോധനക്ക് വിധേയമാകേണ്ടി വന്നത് പേരിലെ മുസ്ലിം ചുവയും താടിയും കൊണ്ടായിരുന്നു. പാര്‍ലമെന്റ് കവാടത്തില്‍ നില്‍ക്കുന്ന ആജാനുബാഹുവായ സുരക്ഷാ ഭടന്‍ ഒരു പരിഹാസ ഭാവത്തോടെ എന്റെ ഷൂസ് അഴിച്ച് പരിശോധന നടത്തുന്നത് പതിവാക്കിയിരുന്നു. മറ്റാര്‍ക്കുമില്ലാത്ത ഈ പരിശോധന എന്റെ മേല്‍മാത്രം ആവര്‍ത്തിച്ചപ്പോള്‍ അറിയാവുന്ന ഹിന്ദിയില്‍ ബഹളംവച്ചു. സെക്യൂരിറ്റി മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ഷൂസഴിച്ചുള്ള പരിശോധന അവസാനിച്ചത്. രണ്ടുവര്‍ഷം മുമ്പ് കാലത്ത് മകളെ ക്രെഷില്‍ ചേര്‍ത്തപ്പോഴും രസകരമായ മറ്റൊരു അനുഭവമുണ്ടായി. മകളുടെ ഫീസ് നല്‍കുമ്പോള്‍ ആ സര്‍ക്കാര്‍ ക്രെഷില്‍ നിന്ന് നല്‍കിയ റെസീറ്റില്‍ ഫരിഷ്ത എന്ന പേരിനൊപ്പം 'ഖാന്‍' എന്നു കൂടിച്ചേര്‍ത്ത് ഫരിഷ്താ ഖാന്‍ എന്നാക്കി.

മുസ്ലിമല്ലാതിരുന്നിട്ടും നേരിട്ട ദുരനുഭവങ്ങള്‍ എന്നിലുണ്ടാക്കിയ ആഘാതം കുറച്ചൊന്നുമായിരുന്നില്ല. മുസ്ലിമായി ജനിച്ചവരും ഇസ്ലാമിക വിശ്വാസവും മതനിഷ്ഠകളും വച്ചുപുലര്‍ത്തുന്നവരുമായ മനുഷ്യര്‍ക്ക് ഏതു പ്രദേശത്തും ഇതിലും ക്രൂരമായ അനുഭവങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഡല്‍ഹിയിലെ ആദ്യ ആഴ്ചകളിലെ അനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. അപരിചിതനെ ശത്രുവായി കാണുന്ന ഡല്‍ഹി നഗരത്തില്‍ ആ അപരിചിതന്‍ മുസ്ലിം കൂടിയാണെങ്കില്‍ പിന്നെ അയാളനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അവസാനമുണ്ടാവില്ല. ഇക്കാരം സുഹൃദ്സദസ്സുകളില്‍ പങ്കുവച്ചപ്പോള്‍ പലര്‍ക്കും പറയാനുണ്ടായിരുന്നു സമാനമായ അനുഭവങ്ങള്‍. ദേശാഭിമാനിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുള്‍ റഹ്മാന്‍ എന്ന അബ്ദുക്കയുടെ മകനും കൈരളി ടിവിയുടെ കൊച്ചി ബ്യൂറോ ചീഫുമായ രജീഷ് റഹ്മാന്‍ അക്കാലം ഡല്‍ഹിയിലുണ്ടായിരുന്നു. വിസിറ്റിങ് കാഡില്‍ രജീഷ് എ ആര്‍ എന്നു മാത്രം പ്രിന്റ് ചെയ്തുകൊണ്ടാണ് ആ പത്രപ്രവര്‍ത്തകന്‍ സ്വത്വപ്രതിസന്ധിയെ അതിജീവിച്ചത്. ദേശാഭിമാനി ജീവനക്കാരന്‍ ഉല്ലാസിന്റെ പേരിലെ ആദ്യത്തെ നാലക്ഷരം 'അള്ളാ'യാണെന്നും മാര്‍ക്കറ്റ് ഫെഡിന്റെ മാനേജര്‍ ആറുമുഖന്റെ പേരിലെ അവസാനത്തെ നാലക്ഷരം 'ഖാന്‍' ആണെന്നും തെറ്റിദ്ധരിക്കപ്പെട്ടതുമൂലം ഇരുവര്‍ക്കും വാടകവീടിനായി ഒരു പാട് അലയേണ്ടിവന്ന കഥയും പിന്നീട് കേള്‍ക്കേണ്ടിവന്നു.

തൊപ്പിയും നിസ്കാരത്തഴമ്പും പോലുള്ള മതചിഹ്നങ്ങള്‍ ധരിച്ചവര്‍ മാത്രമല്ല, മുസ്ലിം പേരുകളുമായി സാമ്യമുള്ള പേരുള്ളവര്‍പോലും ഇടയാക്കപ്പെടുന്ന സവിശേഷസാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈയിടെ രാം പുനിയാണി എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകനും വിദേശത്ത് എന്‍ജിനിയറുമായ മുരളിക്ക് നേരിടേണ്ട വന്ന ദുര്യോഗത്തെപ്പറ്റി പറയുന്നുണ്ട്. 'മൂര്‍ അലി' എന്ന മുസ്ലിം പേരുമായുള്ള സാമ്യമാണ് മുരളിയെ വലച്ചത്. മാധ്യമങ്ങള്‍ ഈ അപരത്വ നിര്‍മിതിയില്‍ വഹിക്കുന്ന പങ്ക് വിസ്മരിച്ചുകൂടാ. സെപ്തംബര്‍ പതിനൊന്നിന് ശേഷം മുസ്ലിങ്ങള്‍ക്കെതിരെ പാശ്ചാത്യശക്തികള്‍ ആഗോളമായുണ്ടാക്കിയ ദുഷ്പ്രചാരണങ്ങളില്‍ നിന്ന് ഏറ്റവുമധികം മുതലെടുത്തത് ഇന്ത്യയിലെ സംഘപരിവാര്‍ ആണ്. സംഘപരിവാറിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളോട് കാര്യമായ എതിര്‍പ്പില്ലാത്ത കോണ്‍ഗ്രസ് ബാബ്രി മസ്ജിദ് പ്രശ്നത്തിലെന്ന പോലെ ഈ പ്രശ്നങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ആഗോള മാധ്യമങ്ങള്‍ ഇറാഖ് യുദ്ധങ്ങളില്‍ സ്വീകരിച്ച സമീപനം തന്നെയായിരുന്നു അവരുമായി ആശയപരമായി ഐക്യപ്പെടുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് വംശഹത്യ, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നീ പ്രശ്നങ്ങളില്‍ സ്വീകരിച്ചത്.

2002ലെ ദീപാവലിത്തലേന്ന് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസ എന്ന ആഡംബര ഷോപ്പിങ് ചത്വരത്തില്‍ ഒരു 'തീവ്രവാദി'യെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന സംഭവം ദേശീയ പത്രങ്ങള്‍ മാത്രമല്ല, മാതൃഭൂമി അടക്കമുള്ള മലയാള മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി ഒന്നു മാത്രം മതി മാധ്യമങ്ങളുടെ ന്യൂനപക്ഷവേട്ടയ്ക്ക് ഉദാഹരണം. ദീപാവലിയുടെ തിരക്കിനിടെ സൌത്ത് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസയുടെ ബേസ്മെന്റില്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയാണ്. ചാനലുകളും പത്രങ്ങളും മത്സരിച്ച് പൊലീസിനെ അഭിനന്ദിച്ചു. അനേകം പേര്‍ മരിക്കാനിടയാവുമായിരുന്ന തീവ്രവാദി ആക്രമണപദ്ധതി തകര്‍ത്ത ഡല്‍ഹി പൊലീസിലെ ഡെയര്‍ ഡെവിള്‍സിനെ മാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണച്ചു. രാജ്യത്തെവിടെയും ഏതു സമയവും ഒരു ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും ബസ്സിലെയും തീവണ്ടിയിലെയും സീറ്റിനടിയില്‍ പൊട്ടാറായ ഒരു ടൈംബോംബ് ഒളിഞ്ഞിരിപ്പുണ്ടെന്നും മറ്റുമുള്ള ധാരണ പടര്‍ത്താനാണ് ഓരോ പത്രവും ശ്രമിച്ചത്.

ഈ സംഭവത്തിന്റെ പിറ്റേന്ന് 2002 നവംബര്‍ നാലിന് പുറത്തിറങ്ങിയ മാതൃഭൂമി പത്രം ഈ ധാരണസൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ക്ളാസിക് ഉദാഹരണമായിരുന്നു. ഏജന്‍സിയും ടെലിവിഷന്‍ ചാനലുകളും നല്‍കിയ വാര്‍ത്തകള്‍ കൊണ്ട് ഓരോ റിപ്പോര്‍ടറുടെയും ബൈലൈനോടുകൂടിയ നാലഞ്ച് വാര്‍ത്തകള്‍ ഒന്നാം പേജില്‍ നിരത്തിയ മാതൃഭൂമി ഗംഭീരമായി സ്കോര്‍ ചെയ്ത് മറ്റു പത്രങ്ങളെ പിന്നിലാക്കുകയായിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട 'തീവ്രവാദി'യുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്ന തോക്കിന്റെ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ചതോടെ ഈ തീവ്രവാദി ആക്രമണ പദ്ധതി തകര്‍ത്ത ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ഏവരിലും ഉണര്‍ന്നു തുടങ്ങി. വെടിയേറ്റു വീണവന്റെ കൈയില്‍ മുറുകെപ്പിടിച്ച തോക്ക് കാണുന്ന ആരിലും സംശയം ജനിക്കുക സ്വാഭാവികം. തൊട്ടുപിന്നാലെ ഈ ഏറ്റുമുട്ടല്‍ കണ്ടു നിന്ന ഒരു ഡോക്ടറുടെ അഭിമുഖം വന്നപ്പോഴേക്കും നുണയുടെ ബലൂണ്‍ പൊട്ടി ഞെട്ടറ്റു വീണു. ആ ഡോക്ടറെ പൊലീസുകാര്‍ ഭ്രാന്തനാക്കി ചിത്രീകരിച്ചതിന്റെ വാര്‍ത്തയാണ് പിന്നീട് കേട്ടത്. ഒന്നാം പേജില്‍ നാലും അഞ്ചും പേരുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രം ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സ്ഥാപിക്കുന്ന വാര്‍ത്തകള്‍ വായനക്കാരെ അറിയിക്കാന്‍ ഔത്സുക്യം കാണിച്ചില്ല.

തുടര്‍ന്നിങ്ങോട്ടുള്ള ഓരോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തീവ്രവാദി ആക്രമണങ്ങളും ന്യൂനപക്ഷത്തെക്കുറിച്ച് പൊതുമനസ്സില്‍ ഭീതിപടര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് സംഘപരിവാര്‍ തീവ്രവാദികള്‍ക്ക് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം നല്‍കിയ സന്ദേശ്, ഗുജറാത്ത് സമാചാര്‍ പോലുള്ള പത്രങ്ങളുടെ താളുകളില്‍ ചോരക്കറ എത്രകാലം കഴിഞ്ഞാലാണ് മാഞ്ഞുപോകുക.

അന്‍സല്‍ പ്ളാസയിലെ ഏറ്റുമുട്ടലില്‍ കണ്ട അതേ ആവേശം മാലേഗാവിലെ സ്ഫോടനത്തിന്റെ കാര്യത്തിലും മാതൃഭൂമിയടക്കമുള്ള മലയാള പത്രങ്ങള്‍ കാണിച്ചു. മാലേഗാവ് സ്ഫോടനത്തിലും നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിച്ച സംഭവത്തിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ ഈ പത്രങ്ങള്‍ ബോധപൂര്‍വം തമസ്കരിക്കുകയായിരുന്നു. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകരും നിയമവിദഗ്ധരും എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് അരുന്ധതി റോയി തയ്യാറാക്കിയ 13 December-A Reader: The Strange Case of the Attack on the Indian Parliament എന്ന പുസ്തകത്തില്‍ അവരുന്നയിക്കുന്ന പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു സുപ്രധാനസംഭവത്തിനു പിന്നിലെ സത്യങ്ങള്‍ മൂടിവെക്കാന്‍ യുപിഎ സര്‍ക്കാരും ആഗ്രഹിക്കുന്നു എന്ന വസ്തുതയാണ് ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നത്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി പ്രസക്തമായ പതിമൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അവയിങ്ങനെ:

1. പാര്‍ലമെണ്ടിനുനേരെയുള്ള ആക്രമണ സാധ്യതയെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരും പൊലീസും പറഞ്ഞിരുന്നു. ഡിസംബര്‍ 12ന് പ്രധാനമന്ത്രി എ ബി വാജ്പേയി വിളിച്ചു ചേര്‍ത്തയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കി. എന്നിട്ടും പതിമൂന്നിന് പാര്‍ലമെണ്ടിനു നേരെ ആക്രമണമുണ്ടായി. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ബോംബ് എങ്ങനെ പാര്‍ലമെണ്ട് സമുച്ചയത്തില്‍ എത്തി?

2. ജയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്യിബ എന്നിവയ്ക്കെതിരെ ശ്രദ്ധാപൂര്‍വം ഒരു ഓപ്പറേഷന് പദ്ധതിയിട്ടതായി ആക്രമണത്തിന് കുറച്ചുനാള്‍ക്കു ശേഷം ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പറഞ്ഞു. 1998ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോവുന്നതില്‍ ഉള്‍പ്പെട്ട 'മുഹമ്മദ് ' എന്നയാളുടെ നേതൃത്വത്തിലാണ് പാര്‍ലമെണ്ടിന് നേരെ ആക്രമണം നടന്നതെന്നും സ്പെഷ്യല്‍ സെല്‍ പറഞ്ഞു. ( ഇക്കാര്യം പിന്നീട് സിബിഐ നിഷേധിച്ചു). ഇക്കാര്യമൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. ഈ അവകാശവാദത്തിനു മേല്‍ സ്പെഷ്യല്‍ സെല്ലിന് എന്തു തെളിവാണുള്ളത്?

3. ആക്രമണം പൂര്‍ണമായും തത്സമയം ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വിയില്‍ റെക്കോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പാര്‍ലമെണ്ട് അംഗങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് പാര്‍ലമെണ്ടംഗം കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ പിന്തുണച്ച രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള ഈ സംഭവത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി പറഞ്ഞു, "ആറുപേര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. പക്ഷെ, അഞ്ചു പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ ആറുപേരെ വ്യക്തമായി കാണുന്നുണ്ട്.'' ദാസ്മുന്‍ഷി പറയുന്നത് ശരിയാണെങ്കില്‍ അഞ്ചുപേര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് എന്തിനു പറയണം?ആറാമന്‍ ആര്? അയാളിപ്പോള്‍ എവിടെയുണ്ട്? എന്തുകെണ്ടാണ് ഈ ദൃശ്യങ്ങള്‍ പ്രൊസിക്യൂഷന്‍ ഒരു തെളിവായി വിചാരണാവേളയില്‍ ഹാജരാക്കാതിരുന്നത്? എന്തുകൊണ്ട് ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു മറച്ചുവെച്ചു?

4. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പാര്‍ലമെണ്ട് പിരിഞ്ഞതെന്തിനായിരുന്നു?

5. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുണ്ടെന്ന് ഡിസംബര്‍ 13ന് ശേഷം സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നെ കണ്ടത് ഇന്തോ-പാക് അതിര്‍ത്തിയിലേക്ക് അഞ്ചുലക്ഷം പട്ടാളക്കാരുടെ നീക്കമാണ്. ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തി. എന്തായിരുന്നു നിഷേധിക്കാനാവാത്ത ഈ തെളിവ്?

6. ഡിസംബര്‍ 13ന്റെ ആക്രമണത്തിനു വളരെ മുമ്പുതന്നെ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കം തുടങ്ങിയിരുന്നുവെന്നത് സത്യമാണോ?

7. ഒരു വര്‍ഷത്തോളം നീണ്ട ഈ സൈനികനീക്കത്തിന് എന്തു ചെലവ് വന്നു? എത്ര പട്ടാളക്കാര്‍ ഇതില്‍ കൊല്ലപ്പെട്ടു. കുഴിബോംബുകള്‍ അലക്ഷ്യമായി ഉപയോഗിച്ചതുമൂലം കൊല്ലപ്പെട്ട സൈനികരും സിവിലിയന്‍മാരും എത്ര? പട്ടാള ട്രക്കുകളും ടാങ്കുകളും കടന്നുപോയപ്പോള്‍ നഷ്ടപ്പെട്ട വീടുകളും കൃഷിഭൂമിയും എത്ര?

8. സംഭവസ്ഥലത്തു നിന്ന് ശേഖരിക്കുന്ന തെളിവുകള്‍ ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ സുപ്രധാനമാണ്. പൊലീസിന്റെ അന്വേഷണം എങ്ങനെ അഫ്സലില്‍ എത്തി. എസ് എ ആര്‍ ഗീലാനി വഴിയാണ് തങ്ങള്‍ അഫ്സലില്‍ എത്തിയതെന്ന് സ്പെഷ്യല്‍ സെല്‍ പറയുന്നു. അഫ്സലിനെ കണ്ടുപിടിക്കണമെന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് കൈമാറുന്നതിനു മുമ്പുതന്നെ ഗീലാനിയെ അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് ഡിസംബര്‍ 13ന്റെ ആക്രമണവുമായി സ്പെഷല്‍ സെല്‍ അഫ്സലിനെ ബന്ധിപ്പിക്കുന്നത്.

9. കീഴടങ്ങിയ തീവ്രവാദിയായ അഫ്സല്‍ ജമ്മു-കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നതായി കോടതികള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ സദാനിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് എങ്ങനെ ഒരു സായുധ ഓപ്പറേഷനു വേണ്ടി ഗൂഢാലോചന നടത്തുമെന്ന് സുരക്ഷാസേന എങ്ങനെയാണ് വിശദീകരിക്കുന്നത്.

10. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പീഡനമുറിക്കകത്തും പുറത്തമായി കഴിയുകയും നിരന്തരനിരീക്ഷണത്തിന് വിധേയനാവുകയും ചെയ്യുന്ന ഒരാളെ ഒരു സുപ്രധാന ഓപ്പറേഷനുവേണ്ട സഹായത്തിന് ലഷ്കര്‍, ജയ്ഷെ തുടങ്ങിയ സംഘടനകള്‍ എങ്ങനെ വിശ്വാസത്തിലെടുക്കും?

11. കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റില്‍ അഫ്സല്‍ പറഞ്ഞത് എസ്ടിഎഫുമായി ബന്ധമുള്ള താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തിയെന്നും അയാളെ ദില്ലിക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചുമെന്നുമാണ്. താരിഖിന്റെ പേര് കുറ്റപത്രത്തിലുണ്ട്. ആരാണ് താരിഖ്? അയാളിപ്പോള്‍ എവിടെയാണ്.

12. 2000 നവംബറില്‍ മുംബെയില്‍ വെച്ച് അറസ്റ്റ് ചെയ്തശേഷം ജമ്മു കാശ്മീര്‍ പൊലീസിന് കൈമാറിയ മൊഹമ്മദ് യാസിന്‍ ഫത്തേ മുഹമ്മദ് എന്ന അബു ഹംസയാണ് പാര്‍ലമെണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളെന്ന് ആക്രമണം നടന്ന് ആറുദിവസങ്ങള്‍ക്കുശേഷം താനെയിലെ പൊലീസ് കമീഷണര്‍ എസ് എം ഷങ്കാരി തിരിച്ചറിഞ്ഞിരുന്നു. തന്റെ വാദത്തെ ബലപ്പെടുത്താനുള്ള തെളിവുകളും അദ്ദേഹം നല്‍കി. ശങ്കാരി പറയുന്നത് സത്യമാണെങ്കില്‍ ജമ്മുകാശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസിന്‍ പാര്‍ലമെണ്ട് ആക്രമണത്തില്‍ ഉള്‍പ്പെട്ടതെങ്ങനെ? അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ യാസിന്‍ ഇപ്പോള്‍ എവിടെയാണ്?

13. പാര്‍ലമെണ്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് 'തീവ്രവാദികള്‍' ആരൊക്കെയാണെന്ന് നമുക്കറിയാത്തത് എന്തുകൊണ്ട്?

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ സംശയങ്ങളുടെ മേഘങ്ങള്‍ ഇതുവരെ മാഞ്ഞുപോയിട്ടുമില്ല. യുപിഎയുടെ ഭരണം ആറുവര്‍ഷം പിന്നിടുമ്പോഴും രഹസ്യങ്ങളുടെയും ദുരൂഹതയുടെ ഈ കടന്നല്‍ക്കൂടിളക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഭയക്കുകയാണ്. പാര്‍ലമെന്റ് ആക്രമണം നടന്ന സാഹചര്യം എന്തായിരുന്നു എന്ന് നോക്കാം. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടെ വര്‍ഷമായിരുന്നു 2001. ആ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തിലാണ് പ്രതിരോധ ഇടപാടുകളിലെ അഴിമതികളൊന്നാകെ തെഹല്‍ക പുറത്തുകൊണ്ടുവന്നത്. കാര്‍ഗില്‍ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായി നടത്തിയ ആയുധ ഇടപാടില്‍ നടന്ന കൈക്കൂലിയെക്കുറിച്ച് തെഹല്‍ക പൊട്ടിച്ച വെടി ബിജെപിയെ ആകെയുലച്ചു. ആയുധദല്ലാളന്‍മാരായി വേഷമിട്ട തെഹല്‍ക ലേഖകരില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ബിജെപി പ്രസിഡണ്ടിന്റെ ദൃശ്യം അഴിമതിയുടെ എക്കാലത്തെയും സിംബലായി. ഇതിന്റെ പേരില്‍ എഴുപതുകളിലെ യുവതുര്‍ക്കിയും ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ സമരപ്രതീകവുമായ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്തു. തെഹല്‍ക വെളിപ്പെടുത്തലിന്റെ അലയൊടുങ്ങും മുമ്പ് സപ്തംബര്‍ പതിനാന്നിന് ഇരട്ടഗോപുരങ്ങള്‍ക്കു നേരെയുള്ള ആക്രമണവും തുടര്‍ന്ന് അഫ്ഗാന്‍ യുദ്ധവും. ഇന്ത്യയില്‍ തീവ്രവാദത്തെ മറയാക്കി ഏതുപ്രശ്നത്തെയും ഒതുക്കി തീര്‍ക്കാം എന്ന് ബിജെപി നേതൃത്വത്തിന് എളുപ്പം മനസ്സിലാക്കാന്‍ ഇത് ധാരാളമായിരുന്നു. സപ്തംബര്‍ പതിനൊന്നിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തിപ്പെട്ട സംഘപരിവാര്‍ ആക്രമണം ഒടുവില്‍ 2002 മാര്‍ച്ചിലെ ഗുജറാത്ത് വംശഹത്യവരെ ചെന്നെത്തി. 2001 ഡിസംബറിലാണ് ശവപ്പെട്ടി കുംഭകോണം പുറത്തുവന്നത്. കാര്‍ഗിലില്‍ കൊല്ലപ്പെട്ട ജവന്മാരുടെ മൃതദേഹം കൊണ്ടുവരാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ പോലും കമ്മീഷന്‍ വാങ്ങിയെന്ന് കംപ്ട്രോളര്‍ ആന്റ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് വീണ്ടും എന്‍ഡിഎക്ക് തിരിച്ചടിയായി. തൊട്ടടുത്ത ഫെബ്രുവരിയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തകൃതി. ശവപ്പെട്ടിക്കള്ളന്മാര്‍ എന്ന ആക്ഷേപം പാര്‍ലമെണ്ടിലും തെരുവിലും മുഴങ്ങിയതോടെ ബിജെപി ഭയത്തിലായി. സൈനികരുടെ എണ്ണം ഗണ്യമായുള്ള ഈ സംസ്ഥാനങ്ങളില്‍ വിജയിക്കാനാവുമെന്ന വ്യാമോഹം ബിജെപിയുടെ നല്ല സ്വപ്നങ്ങളില്‍ പോലും കടന്നുവന്നില്ല. തെഹല്‍കവെളിപ്പെടുത്തല്‍ പോലെ ശവപ്പെട്ടി കുംഭകോണവും പാര്‍ലമെണ്ടിന്റെ 2001ലെ ശീതകാലസമ്മേളന നടപടികള്‍ ദിവസങ്ങളോളം സ്തംഭിപ്പിച്ചു. ഈ പ്രശ്നം കത്തിനില്‍ക്കുമ്പോഴാണ് പാര്‍ലമെണ്ടിനു നേരെ തീവ്രവാദികള്‍ ആക്രമണം നടന്നത് എന്നതു തന്നെ സംശയകരമാണെന്ന് അന്നു തന്നെ സംസാരമുണ്ടായിരുന്നു.

പക്ഷെ, ലോകത്തെങ്ങും ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രചാരണ കൊടുങ്കാറ്റ് വീശുമ്പോള്‍, സെപ്തംബര്‍ പതിനൊന്നിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക പടയൊരുക്കം നടക്കുമ്പോള്‍ ഇതൊക്കെ പുറത്തുപറയാന്‍ ആരും ധൈര്യം കാട്ടിയിരുന്നില്ല. തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തിന് ഇന്ത്യയും ഒരു കൂട്ടാളിയായി മാറിയത് അന്നാണ്. ഒപ്പം പാകിസ്ഥാനുമായി ഏതുസമയവും ഏററുമുട്ടുലുണ്ടായേക്കാമെന്ന സ്ഥിതി വിശേഷം അന്ന് കൈവന്നു. പാകിസ്ഥാനുമായുള്ള ലാഹോര്‍ ബസ് സര്‍വീസും വ്യോമബന്ധങ്ങളും വിഛേദിച്ചു. നയതന്ത്രപ്രതിനിധി സതീഷ് നമ്പ്യാരെ തിരിച്ചുവിളിച്ചു. എല്ലാം കൊണ്ടും ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിയ തീവ്രദേശീയതാ വികാരത്തില്‍ ഒന്നു സംഭവിച്ചു. തെഹല്‍കയും ശവപ്പെട്ടി കുംഭകോണവും മാധ്യമങ്ങള്‍ മറന്നു. പകരം മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പാവനമായ യുദ്ധത്തിലേക്ക് മാധ്യമങ്ങള്‍ മിഴി തുറന്നു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച യുദ്ധാസക്തി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.

2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദി ആക്രമണത്തിനുപിന്നില്‍ സിഐഎക്കുള്ള പങ്ക് വസ്തുതകള്‍ സഹിതം ചോസുദോവ്സ്കിയെപ്പോലുള്ള എടുത്തു പറഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഏറ്റവുമൊടുവില്‍ കശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ കിറ്റില്‍ ബോംബുണ്ടെന്ന സംശയത്തില്‍ പല നഗരങ്ങളെയും ഭയവിഹ്വലരാക്കാന്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കാട്ടിയ താല്പര്യം ഗോവയിലെ മഡ്ഗാവില്‍ ദീപാവലി ദിവസം സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളുടെ വസ്തുതകള്‍ പുറത്തറിയിക്കുന്നതില്‍ ഉണ്ടായില്ല. 2008 നവംബറില്‍ ഡല്‍ഹിയിലെ ബട്ലാ ഹൌസില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ പൊലീസിനെതിരെ രോഷമുയര്‍ന്നപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നാണ്കോടതി പറഞ്ഞത്.

സംഘപരിവാറിന്റെ മെഗാഫോണുകളാവുന്ന മാധ്യമങ്ങള്‍ ലൌജിഹാദിന്റെ കാര്യത്തിലും വ്യത്യസ്ത നിലപാടല്ല കൈക്കൊള്ളുന്നത്. വസ്തുതയുടെ പിന്‍ബലമൊന്നുമില്ലാത്ത ഭോഷ്കുകള്‍ ഏറ്റെടുക്കാന്‍കേരളത്തിലും ആളുണ്ടെന്ന ദയനീയ സത്യമാണ് നമ്മള്‍ ഇപ്പോള്‍ തൊട്ടറിയുന്നത്. പ്രണയം നിഷിദ്ധം, അഥവാ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ തന്നെ അത് സ്വന്തം സമുദായത്തില്‍ പെട്ടവരെ മാത്രം എന്നാണ് ഈ പ്രചാരണത്തിന്റെ പൊരുള്‍. കേരളം ഇതുവരെ പൊരുതി നേടിയ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരം പ്രചാരണങ്ങള്‍. പ്രണയിക്കും മുമ്പ് ജാതിസര്‍ടിഫിക്കറ്റ് ചോദിച്ചുവാങ്ങാന്‍ ഇനി എന്നാണിവര്‍ പറയുക എന്ന് മാത്രം നോക്കിയിരിക്കുക.
എന്‍ എസ് സജിത്
(കെ ഇ എന്‍ എഡിറ്റ് ചെയ്ത ചിന്ത പ്രസിദ്ധീകരിക്കുന്ന 'ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ്' എന്ന പുസ്തകത്തില്‍ നിന്ന്)

തീവ്രവാദ ക്യാമ്പ് നടന്നെന്ന ആരോപണം തെറ്റ് -സംയുക്ത ജമാഅത്ത്

on Dec 12, 2009

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പ്രദേശത്ത് വീട് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനം നടന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തീവ്രവാദത്തിനെതിരെ എക്കാലത്തും ശക്തമായ നിലപാട് കൈകൊണ്ടവരാണ് മുസ്‌ലിം സമുദായത്തിലെ മുഖ്യധാര. അവര്‍ക്കൊപ്പം തോളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് അതിഞ്ഞാലിലെയും കാഞ്ഞങ്ങാട് മേഖലയിലെ മറ്റ് മഹല്ല് കമ്മിറ്റികളിലെയും വിശ്വാസികള്‍ കാഴ്ചവെച്ചത്. തീവ്രവാദത്തിലേക്ക് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ സംയുക്ത ജമാ അത്ത് നടത്തിയ ബോധവത്കരണം ഫലം കണ്ടിരുന്നു. ഉറൂസ് നടക്കുമ്പോഴും ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോഴും നാട്ടിന്റെ ആഘോഷമായാണ് അതിഞ്ഞാല്‍ പ്രദേശത്തുകാര്‍ ഏറ്റെടുക്കാറുള്ളത്. മതമൈത്രി കാത്തുസൂക്ഷിക്കുന്ന ഒരു പ്രദേശത്തിന്റെ സൈ്വരജീവിതം തകര്‍ക്കാനുള്ള സ്വരങ്ങള്‍ ഉയരുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സംയുക്ത ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു.

കാസര്‍കോട്ട് ഹര്‍ത്താലിന്റെ പ്രതീതി ഉണ്ടാക്കിയ ഡിസംബര്‍ ആറിന് കാഞ്ഞങ്ങാട്ട് അതിന്റെ പ്രതിചലനമോ ബലിദിനത്തില്‍ ഇവിടെ പ്രശ്‌നങ്ങളോ ഉണ്ടാകാതിരുന്നത് കാഞ്ഞങ്ങാട്ട് സംയുക്ത ജമാ അത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമാണ്.

തീവ്രവാദികളെയും രാജ്യദ്രോഹികളെയും കണ്ടെത്തി തുറുങ്കിലടക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അധികൃതര്‍ക്ക് അതിനുവേണ്ട സഹായ സഹകരണങ്ങള്‍ ആവശ്യമായി വന്നാല്‍ അതെല്ലാം ഞങ്ങള്‍ നല്കും-സംയുക്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞബ്ദുള്ള ഹാജി, ബഷീര്‍ ആറങ്ങാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ബേക്കല്‍ ഉപജില്ലാ കലോത്സവം

on Dec 10, 2009

വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജി.വി.എച്ച്.എസ്.സ്‌കൂളില്‍ ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്‌സന്‍ ദേവി രവീന്ദ്രന്‍, ഡി.ഇ.ഒ. എം.ടി.പ്രേമരാജന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.കെ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കാറ്റാടി കുമാരന്‍ സ്വാഗതവും വി.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാനതല വായനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.ശില്പയെ അനുമോദിച്ചു. കലോത്സവ ബ്രോഷര്‍ പ്രിന്‍സിപ്പല്‍ കൃഷ്ണന് നല്‍കി പി.ബേബി ബാലകൃഷ്ണന്‍

ചാര്‍മിനാര്‍

on


സുല്‍ത്താന്‍ മുഹമ്മദ് ക്വാലി ഖുത്തബ് ഷാ 1591 ല്‍ നിര്‍മ്മിച്ച ചാര്‍മിനാര്‍ ഇസ്‌ലാമിക വാസ്തുകലയുടെ അമൂല്യഉദാഹരണമാണ്. ഹൈദരാബാദില്‍ പടര്‍ന്നുപിടിച്ച പ്ലേഗില്‍ നിന്നും രക്ഷനേടിയതിന്റെ സ്മരണാര്‍ത്ഥമാണ് സുല്‍ത്താന്‍ ചാര്‍മിനാര്‍ എന്ന മുസ്ലിം പള്ളി നിര്‍മ്മിച്ചത്. ഗ്രാനൈറ്റിലും ലൈം സ്റ്റോണിലും നിര്‍മ്മിച്ച ഈ അത്ഭുതക്കാഴ്ച അനുഭവിക്കാന്‍ ഇവിടെ അമര്‍ത്തുക.
Courtesy : Mathrubhumi

മുട്ടുംതല മഖാം ഉറൂസിന് പതാക ഉയര്‍ത്തി

on Dec 9, 2009

മുട്ടുംതല മഖാമില്‍ ശൈഖ് ഇസ്ഹാഖ് വലിയുള്ളാഹിയുടെ പേരിലുള്ള ഉറൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കമ്മിറ്റി ചെയര്‍മാന്‍ ഹാഷിം മാസ്റ്റാജി പതാക ഉയര്‍ത്തി. ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി, ഖത്തീബ് കുഞ്ഞാലി സഅദി, കണ്‍വീനര്‍ ഹസൈനാര്‍ മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനവരി ഏഴുമുതല്‍ 11 വരെയാണ് ഉറൂസ്.
Muttumthala Makham Uroos

Obituary : ഫിലോമിന

on Dec 8, 2009

(അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്യൂണ്‍)

പുതിയടുക്കം-മേലടുക്കം ജോണിന്റെയും റോസയുടെയും മകള്‍ ഫിലോമിന(53-അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്യൂണ്‍) അന്തരിച്ചു. സഹോദരങ്ങള്‍: ലില്ലി, ത്രേസ്യാമ്മ. ശവസംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് ചെമ്മവട്ടംവയല്‍ സെമിത്തേരിയില്‍.

തീരാകളങ്കത്തിന്റെ നീറുന്ന ഓര്‍മ - സയ്യിദ് ഷഹാബുദ്ദീന്‍

on Dec 7, 2009"........അനുകൂലമോ പ്രതികൂലമോ ആകട്ടെ, എന്തുതന്നെയായാലും അന്തിമ കോടതി വിധി മാനിക്കാന്‍ തയാറാണെന്ന് മുസ്ലിംകള്‍ ഇതിനകം സ്പഷ്ടമാക്കിക്കഴിഞ്ഞു. അതേസമയം, തങ്ങള്‍ക്ക് അനുകൂലമായാലേ കോടതിവിധിയെ മാനിക്കൂ എന്ന നിലപാടാണ് സംഘ്പരിവാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്........"

വര്‍ഗീയശക്തികള്‍ ബാബരി മസ്ജിദ് നിലംപരിശാക്കിയ 1992 ഡിസംബര്‍ ആറിനെ ഇരുണ്ടദിനമായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ആ ദിവസം തീരാകളങ്കമാണ് രാജ്യത്തിന് സമ്മാനിച്ചത്. അന്നത്തെ ദേശീയ നേതാക്കളെ മതിപ്പോടെ രേഖപ്പെടുത്താനും ചരിത്രകാരന്മാര്‍ക്ക് സാധിക്കില്ല. ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ തല്‍പരനല്ലാത്ത, കാര്യക്ഷമതയില്ലാത്ത ഒരു പ്രധാനമന്ത്രിക്കു കീഴിലായിരുന്നു അന്നത്തെ ഭരണം. വര്‍ഗീയവത്കരണത്തിലൂടെ അധികാരംകൊയ്യാന്‍ മുഷ്കോടെ ഇറങ്ങിത്തിരിച്ച അസഹിഷ്ണുതയുടെ ശക്തികള്‍ യഥേഷ്ടം അവരുടെ ഹീനതന്ത്രങ്ങള്‍ നടപ്പാക്കുകയും ചെയ്തു. സ്വയം മതേതരര്‍ എന്നു വിളിക്കുന്ന പല കക്ഷികളും നിസ്സംഗരായ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ചെയ്തു.

അന്യ ഉടമസ്ഥതയിലുള്ള ഏതെങ്കിലും സ്ഥലം പിടികൂടി അവിടെ ദേവാലയം പണിയാന്‍ ഇസ്ലാമിക ശരീഅത്ത് ആരെയും അനുവദിക്കുന്നില്ല. ഒരിക്കല്‍ ഒരിടത്ത് നിര്‍മിച്ച മസ്ജിദിനെ കൈയൊഴിയാനും അത് അനുവാദം നല്‍കുന്നില്ല. തകര്‍ക്കപ്പെട്ട ശേഷവും ബാബരി മസ്ജിദ് നിലനില്‍ക്കുകയാണ്. കാരണം, മസ്ജിദ് എന്നാല്‍, പ്രാര്‍ഥനക്കായി നിര്‍ണയിക്കപ്പെട്ട സൈറ്റ് അഥവാ സ്ഥലമാണ്. കെട്ടിടത്തിന്റെ കല്ലും മണ്ണുമല്ല, ആ സ്ഥലം നശിപ്പിക്കാന്‍ സാധിക്കില്ല.
ബാബരിയുടെ സ്ഥലത്തിന്റെ കൈവശാവകാശത്തെ സംബന്ധിച്ച തര്‍ക്കത്തില്‍ അലഹബാദ് കോടതിയുടെ സ്പെഷല്‍ ബെഞ്ച് പരിശോധന തുടരുകയാണ്. കോടതിവിധി വന്നശേഷം അനുകൂല വിധി ലഭിക്കുന്നവര്‍ക്ക് അവിടെ ദേവാലയം നിര്‍മിക്കാം. അതോടൊപ്പം, സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗരേഖയും പാലിക്കണം. വിധി പ്രതികൂലമായ വിഭാഗത്തിനു സമീപത്തെ അക്വയര്‍ ചെയ്ത ഭൂമിയില്‍ അവരുടെ ആരാധനാലയവും പണിയാമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗരേഖ.

അനുകൂലമോ പ്രതികൂലമോ ആകട്ടെ, എന്തുതന്നെയായാലും അന്തിമ കോടതി വിധി മാനിക്കാന്‍ തയാറാണെന്ന് മുസ്ലിംകള്‍ ഇതിനകം സ്പഷ്ടമാക്കിക്കഴിഞ്ഞു. അതേസമയം, തങ്ങള്‍ക്ക് അനുകൂലമായാലേ കോടതിവിധിയെ മാനിക്കൂ എന്ന നിലപാടാണ് സംഘ്പരിവാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഈ നിലപാട് ആവര്‍ത്തിച്ചു പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഭരണഘടനാപരമായ ബാധ്യതപ്രകാരം കോടതിവിധി നടപ്പാക്കുമെന്ന് വ്യക്തമായി പ്രഖ്യാപിക്കാന്‍ നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.

അനുരഞ്ജന സംഭാഷണങ്ങള്‍ വഴി പ്രശ്നപരിഹാരം എന്ന ആശയത്തില്‍ ഇപ്പോഴും കടിച്ചുതൂങ്ങുകയാണ് ചില ഹൈന്ദവ സംഘടനകള്‍. അതേസമയം, ഇതിനകം നിരവധി നീക്കുപോക്കു സംഭാഷണങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നു. മുസ്ലിം പക്ഷം ശ്രദ്ധേയമായ നിരവധി വിട്ടുവീഴ്ചാ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാബരി സൈറ്റ് ക്ഷേത്ര നിര്‍മാണത്തിനായി മുസ്ലിംകള്‍ പൂര്‍ണമായി വിട്ടുതരണം എന്ന ശാഠ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘ്പരിവാരം. ബാബരി പള്ളി സ്ഥിതിചെയ്യുന്ന അതേ ഇടമാണ് ശ്രീരാമന്‍ ജനിച്ചത് എന്ന് സ്ഥാപിക്കുന്ന ഒരു തെളിവും സമര്‍പ്പിക്കാതെയാണ് ഈ ശാഠ്യം. ബാബറിന്റെ സൈനിക കമാന്‍ഡര്‍ മീര്‍ ബാഖി ഇവിടെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്ഷേത്രം തകര്‍ത്തു എന്ന ആരോപണം ബലപ്പെടുത്താനുള്ള തെളിവും ഇനിയും ഹാജരാക്കപ്പെട്ടിട്ടുമില്ല. ഇന്ത്യയിലെ നൂറുകണക്കിന് മസ്ജിദുകള്‍ക്കു നേരെയും സമാന മാതൃകയിലുള്ള അവകാശങ്ങള്‍ സംഘ്പരിവാരം ഉന്നയിച്ചുവരുന്നു.
വല്ലവിധേനയും ബാബരി മസ്ജിദിന്റെ ഉടമസ്ഥത മുസ്ലിംകള്‍ കൈവിട്ടാല്‍ തുടര്‍ന്ന് ഇതര മസ്ജിദുകള്‍ സ്വന്തമാക്കാനുള്ള സംഘര്‍ഷങ്ങള്‍ക്ക് അവര്‍ മടിക്കില്ലെന്ന് ലഭ്യമായ സര്‍വ സൂചനകളും സ്പഷ്ടമാക്കുന്നു.

ബാബരി കീഴ്പ്പെടുത്തി നശിപ്പിക്കാനുള്ള സംഘ്പരിവാര തന്ത്രം നേരത്തേതന്നെ വെളിപ്പെട്ടതായിരുന്നു. എന്നാല്‍, രാജ്യത്തെതന്നെ ധ്രുവീകരിക്കുന്ന, ജനാധിപത്യത്തെ ഹിംസിക്കുന്ന ആ നീക്കത്തെ പ്രതിരോധിക്കാന്‍ അധികാരവും ബാധ്യതയുമുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി നിഷ്ക്രിയത നടിച്ചു. പക്ഷേ, അയാള്‍ക്ക് ലിബര്‍ഹാന്‍ കമീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. വി.എച്ച്.പിക്കു വേണ്ടി നരസിംഹറാവു നടത്തിയ നിഗൂഢകര്‍മങ്ങളുടെ രഹസ്യങ്ങള്‍ ചരിത്രം ഒരിക്കല്‍ വെളിപ്പെടുത്താതിരിക്കില്ല. തങ്ങളുടെ ലക്ഷ്യങ്ങളോട് നരസിംഹറാവുവിന് അനുഭാവമുണ്ടായിരുന്നതായി വി.എച്ച്.പി നേതാവ് സിംഗാള്‍ ഇപ്പോഴേ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.
അഞ്ചോളം നൂറ്റാണ്ടുകള്‍ പ്രാര്‍ഥന നിര്‍വഹിക്കപ്പെട്ടിരുന്ന ആരാധനാലയത്തിന്റെ തകര്‍ച്ച ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബാബരി ഭൂമിയുടെ അവകാശത്തിന്മേലുള്ള കോടതിവിധി മുസ്ലിംകള്‍ക്ക് അനുകൂലമായി എന്നു കരുതുക. എന്നാല്‍പോലും അവിടെ പള്ളി പുനര്‍നിര്‍മിക്കാനോ വിധി നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനോ ഉള്ള രാഷ്ട്രീയ ശക്തിയോ അംഗബലമോ മുസ്ലിംകള്‍ക്ക് ഇല്ല. ആരാധനാലയം തകര്‍ക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുക എന്നതാണ് അവര്‍ക്കു മുന്നിലുള്ള ഏകവഴി. പള്ളി പുനര്‍നിര്‍മാണം ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിമുഖത തുടരുന്ന മതേതര കക്ഷികളോടും അവര്‍ക്ക് രാജിയാവുകയേ നിവൃത്തിയുള്ളൂ.

ഹൈന്ദവ ഫാഷിസ്റ്റുകള്‍ക്കും ബദല്‍മാര്‍ഗങ്ങളില്ല. മസ്ജിദ് തകര്‍ക്കപ്പെട്ട അതേ സൈറ്റില്‍ അമ്പലം നിര്‍മിക്കുന്നതിനോട് മുന്‍കാലത്തെ പിന്തുണ അവര്‍ക്ക് ലഭിക്കില്ല. ഒരുപക്ഷേ, ദേഷ്യം തീര്‍ക്കാനായി അവര്‍ മഥുര, വാരാണസി എന്നിവിടങ്ങളിലെ മസ്ജിദുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയേക്കും. ഹിന്ദുത്വയുടെ അഗ്നി കെടാതെ നിറുത്താന്‍ ഇത്തരം വൈകാരിക തീപ്പൊരികള്‍ അവര്‍ക്ക് ജ്വലിപ്പിച്ചു നിറുത്തേണ്ടതുണ്ട്.
വിശുദ്ധമായ ഒരു ആരാധനാലയം നിലംപരിശായി 17 വര്‍ഷം തികയുമ്പോള്‍ പുറത്തുവരുന്ന പലതും വിട്ടുകളഞ്ഞ ഒരു അപര്യാപ്ത അന്വേഷണ റിപ്പോര്‍ട്ടിന് എത്രമാത്രം പ്രസക്തി ഉണ്ടാകും? നന്നേ കുറവ് എന്നാണ് ഉത്തരം. പക്ഷേ, നമ്മുടെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിസുരക്ഷക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ വിലപ്പെട്ട സേവനമാകും. സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ കൂടുതല്‍ ദേവാലയ ധ്വംസനങ്ങള്‍ ഒഴിവാക്കി ഈ രാജ്യത്തെ വര്‍ഗീയ ഫാഷിസത്തില്‍നിന്ന് സംരക്ഷിക്കാം. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സര്‍ക്കാറിന് ചില സുപ്രധാന നടപടികള്‍ കൈക്കൊള്ളാമെന്ന് ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ഥിക്കട്ടെ. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇരയായ വി.എച്ച്.പി, ബജ്റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ക്ക് പ്രവര്‍ത്തന വിലക്ക് പ്രഖ്യാപിക്കുക, സൈനിക സ്വഭാവമുള്ള എല്ലാ സംഘടനകളെയും നിരോധിക്കുക, ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന കക്ഷികളുടെ അംഗീകാരം റദ്ദാക്കുക. പക്ഷേ, ഇത്തരം ധീരതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഈ ഗവണ്‍മെന്റിന് മനോബലവും ഇച്ഛാശക്തിയുമുണ്ടോ?
(ബാബരി മസ്ജിദ് മൂവ്മെന്റ് കോ^ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറാണ് ലേഖകന്‍)
madhyamam daily news

ബാബരി മസ്ജിദ്‌: നിഷ്ക്രിയതയുടെ 17 വര്‍ഷം

onകെ എച്ച്‌ നാസര്‍
പതിനേഴുവര്‍ഷം മുമ്പ്‌ ഇതേപോലൊരു ഞായറാഴ്ച ബാബരി മസ്ജിദിണ്റ്റെ ഖുബ്ബകള്‍ ഓരോന്നോരോന്നായി തകര്‍ന്നുവീണപ്പോള്‍ ഇല്ലാതായത്‌ ൪൬൩ വര്‍ഷം പഴക്കമുള്ള ഒരു മുസ്ളിം പള്ളി മാത്രമായിരുന്നില്ല. മതനിരപേക്ഷത, നിയമവാഴ്ച, നീതിപീഠങ്ങളുടെ നിഷ്പക്ഷത, വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ രൂഢമൂലമായി നിലനിന്ന സൌഹാര്‍ദം, പരസ്പരവിശ്വാസം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതി- ഒരു ജനതയും രാഷ്ട്രവും പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച ഈ മൂല്യങ്ങളും വിശ്വാസങ്ങളുമാണ്‌ പള്ളിയോടൊപ്പം നിലംപൊത്തിയത്‌. അന്നു തകര്‍ന്നുവീണത്‌ ഈ നാടിണ്റ്റെ പ്രകാശഗോപുരങ്ങള്‍ തന്നെയാണ്‌. 'എണ്റ്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം' എന്നു ബാബരി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിനെക്കുറിച്ച്‌ അതിന്‌ ഉത്തരവാദികളിലൊരാളായ അഡ്വാനിതന്നെ കാപട്യത്തോടെയാണെങ്കിലും ഉരുവിടുമ്പോള്‍ അന്നു സംഭവിച്ച അരുതായ്മയുടെ ആഴമാണ്‌ ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്‌. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ക്കോ നിയമപുസ്തകങ്ങളിലെ അക്ഷരങ്ങള്‍ക്കോ ഭരണകൂടത്തിണ്റ്റെ കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കോ രാഷ്ട്രീയനേതാക്കളുടെ വാചാടോപങ്ങള്‍ക്കോ ഒന്നുംതന്നെ ബാബരി മസ്ജിദിനെ സംരക്ഷിക്കാനായില്ല. ഇന്നും ഇവയ്ക്കൊന്നിനും നമ്മുടെ രാജ്യത്തെ ആ വലിയ പതനത്തില്‍നിന്നു കരകയറ്റാനായിട്ടുമില്ല. ബാബരി മസ്ജിദ്‌ വിഷയം ഒരു മുസ്ളിം പ്രശ്നമായി കണ്ടവരും ഇന്നും അതൊരു മുസ്ളിം പ്രശ്നം മാത്രമായി ചുരുക്കിക്കാട്ടാന്‍ ശ്രമിക്കുന്നവരും അനുഭവങ്ങളില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ തയ്യാറല്ലെന്നാണ്‌ ആവര്‍ത്തിച്ചു നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. ഒരര്‍ഥത്തില്‍ ഇന്ത്യയെന്ന മഹത്തായൊരു രാഷ്ട്രത്തിണ്റ്റെ മരണമാണ്‌ 1992 ഡിസംബര്‍ ആറിനു സംഭവിച്ചത്‌. ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ ഡോ. ബാബാ സാഹേബ്‌ അംബേദ്കറുടെ ചരമദിനം കൂടിയാണ്‌ ഡിസംബര്‍ ആറ്‌ എന്നതു തികച്ചും യാദൃച്ഛികമാവാമെന്നു നാമാശ്വസിക്കുക. വര്‍ഗീയഭ്രാന്തു മുഴുത്ത ഒരുസംഘം ഉന്‍മാദമൂര്‍ച്ഛയില്‍ ഒരുനാളങ്ങു തകര്‍ത്തുനിരപ്പാക്കിയതല്ല ബാബരി മസ്ജിദ്‌. ലിബര്‍ഹാന്‍ കമ്മീഷന്‍ തന്നെ ചൂണ്ടിക്കാട്ടുന്നതുപോലെ, വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയുടെ വിജയകരമായ പര്യവസാനമായിരുന്നു അത്‌. പള്ളി പൊളിക്കുന്നതിനുള്ള മണ്ണൊരുക്കുന്നതിനുവേണ്ടി സംഘപരിവാരം അവരുടെ മുഴുവന്‍ പദ്ധതികളുമാവിഷ്കരിച്ചത്‌ മതേതരകക്ഷികളുടെയും ഭരണകൂടസംവിധാനങ്ങളുടെയും കണ്‍മുമ്പില്‍ വച്ചായിരുന്നു. 1983ലെ ഏകാത്മതാ രഥയാത്ര, 1984ലെ ശ്രീരാമജാനകീ ജന്‍മഭൂമിയാത്ര, ഗംഗാജലയാത്ര, 1985-89 കാലഘട്ടങ്ങളിലെ വിവിധ രഥയാത്രാ പരമ്പരകള്‍, ൧൯൮൯ല്‍ അയോധ്യയില്‍ നടന്ന ശിലാപൂജ, ശിലാന്യാസം, 1990l സോമനാഥ ക്ഷേത്രത്തില്‍നിന്ന്‌ അഡ്വാനി ആരംഭിച്ച രഥയാത്ര, 1991ലെ കര്‍സേവാ പരിപാടികള്‍- ഇങ്ങനെ ഏതാണ്ട്‌ ഒരു ദശകം നീണ്ടുനിന്ന വര്‍ഗീയവല്‍ക്കരണശ്രമങ്ങള്‍ ഫാഷിസ്റ്റുകള്‍ അനുസ്യൂതം അഭംഗുരം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഉത്തരവാദപ്പെട്ടവരെല്ലാം ഉറക്കം നടിക്കുകയായിരുന്നു. രാജ്യം അതിനു വലിയ വിലകൊടുക്കേണ്ടിവരുകയും ചെയ്തു. പള്ളി തകര്‍ത്തതിനു പിന്നിലെ പ്രതികള്‍ സംഘപരിവാരമാണെന്നു തിരിച്ചറിയാന്‍ ഒരു അന്വേഷണ കമ്മീഷണ്റ്റെ കണെ്ടത്തലുകളുടെ സഹായമാവശ്യമില്ല. ഇന്ത്യാരാജ്യത്തെ ഏതൊരു കുട്ടിക്കും അന്നേ അറിയാമായിരുന്ന കാര്യങ്ങള്‍ മാത്രമാണ്‌ 17 വര്‍ഷവും ഏഴുകോടി രൂപയും ചെലവഴിച്ചു ജസ്റ്റിസ്‌ മന്‍മോഹന്‍ സിങ്ങ്‌ ലിബര്‍ഹാന്‍ ഇപ്പോള്‍ കണെ്ടത്തിയിരിക്കുന്നത്‌. അഡ്വാനി, വാജ്പേയി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിങ്ങ്‌, ഉമാഭാരതി, അശോക്‌ സിംഗാള്‍ തുടങ്ങി സംഘപരിവാര സംഘടനകളുടെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി 68 പേരുടെ പ്രതിപ്പട്ടിക ഉണ്ടാക്കിയെന്നതിലൂടെ, പള്ളി തകര്‍ത്ത കുറ്റവാളികളെക്കുറിച്ചുള്ള ജനങ്ങളുടെ ദൃഢബോധ്യത്തിന്‌ ഔദ്യോഗിക സ്ഥിരീകരണം നല്‍കുക മാത്രമാണു കമ്മീഷന്‍ ചെയ്തിരിക്കുന്നത്‌. കമ്മീഷണ്റ്റെ ശുപാര്‍ശകളും സര്‍ക്കാരിണ്റ്റെ നടപടി റിപോര്‍ട്ടും പരിശോധിച്ചാല്‍, അന്വേഷണ കമ്മീഷനുകള്‍ ഒരു ധൂര്‍ത്ത്‌ മാത്രമാണെന്നു നമുക്ക്‌ എളുപ്പം ബോധ്യമാവും. കമ്മീഷന്‍ നിര്‍ദേശിക്കുന്ന നിയമനിര്‍മാണങ്ങളുടെയും ജാഗ്രതാ നടപടികളുടെയും അഭാവംകൊണ്ടാണു സംഘപരിവാരം പള്ളി തകര്‍ത്തതെന്നും ഡസന്‍കണക്കിനു വര്‍ഗീയകലാപങ്ങളിലൂടെ ആയിരക്കണക്കിനു മുസ്ളിംകളെ കൊന്നൊടുക്കിയും കൊള്ള ചെയ്തും രാജ്യത്ത്‌ അരാജകത്വം സൃഷ്ടിച്ചതെന്നും ആരും ധരിച്ചുവശാവുകയില്ല. ദേശീയോദ്ഗ്രഥനസമിതിക്കു സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിയതുകൊണേ്ടാ ക്രിമിനല്‍ ജസ്റ്റിസ്‌ കമ്മീഷന്‍ രൂപവല്‍ക്കരിച്ചതുകൊണേ്ടാ കേന്ദ്രീകൃതമായി കലാപനിയന്ത്രണ സേനയ്ക്കു രൂപംനല്‍കിയതുകൊണേ്ടാ ഇണ്റ്റലിജന്‍സ്‌ ഏജന്‍സികളെ ശക്തിപ്പെടുത്തിയതുകൊണേ്ടാ സേനയെ അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണേ്ടാ ഇനിയുള്ള കാലം എല്ലാം ഭദ്രമായിരിക്കുമെന്ന മൌഢ്യവും ആരും വച്ചുപുലര്‍ത്തുന്നില്ല. ഇപ്പറഞ്ഞതെല്ലാം വ്യത്യസ്ത പേരിലും അളവിലും തോതിലുമെല്ലാം ഈ രാജ്യത്തുണ്ടായിരിക്കെ തന്നെയാണ്‌ ഒരു പട്ടാപ്പകല്‍ അക്രമികള്‍ പള്ളി തകര്‍ത്തത്‌; മുംബൈ മഹാനഗരത്തില്‍ ക്രിക്കറ്റ്‌ ബാറ്റ്കൊണ്ടടിച്ചും അഗ്നിക്കിരയാക്കിയും ആയിരങ്ങള്‍ കൊല്ലപ്പെട്ടത്‌. കേന്ദ്രസേനയെ അനങ്ങാന്‍ സമ്മതിച്ചില്ല; പള്ളി സംരക്ഷിക്കുമെന്നു ദേശീയോദ്ഗ്രഥന സമിതിക്കു നല്‍കിയ വാക്കു പാലിച്ചില്ല; കോടതി നിയമിച്ച നിരീക്ഷകരുടെ കണ്‍മുന്നില്‍ വച്ചാണു പള്ളിയുടെ ഓരോ ഇഷ്ടികയും തകര്‍ത്തുകൊണ്ടിരുന്നത്‌. പള്ളി നിലംപൊത്തുന്നതുവരെ രാജ്യത്തിണ്റ്റെ പ്രധാനമന്ത്രി പൂജാമുറിയിലിരുന്നു. ഇപ്പോള്‍ സംഘപരിവാരത്തിനുമേല്‍ കുറ്റംചാര്‍ത്തി മുഖംരക്ഷപ്പെടുത്താമെന്നാണു കോണ്‍ഗ്രസ്‌ കരുതുന്നത്‌. നരസിംഹറാവുവിനെ കുറ്റവിമുക്തനാക്കിയതിനു തുല്യമാണ്‌ കമ്മീഷന്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ആക്ഷന്‍ ടേക്കണ്‍ റിപോര്‍ട്ടില്‍ ഇപ്പോഴും ബാബരി മസ്ജിദ്‌ തകര്‍ച്ച എന്നല്ല, രാമജന്‍മഭൂമി-ബാബരി മസ്ജിദ്‌ എന്നു പറഞ്ഞുകൊണ്ട്‌ തകര്‍ക്കപ്പെട്ടതു പള്ളിയാണെന്ന പരമസത്യത്തെ നിര്‍മിത പദപ്രയോഗങ്ങളിലൂടെ ഔദ്യോഗികരേഖകളില്‍ നിന്നുപോലും തുടച്ചുനീക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പള്ളി തകര്‍ക്കാന്‍ കൂട്ടുനിന്ന റാവുവാണ്‌ തദ്സ്ഥാനത്തു നിയമവിരുദ്ധമായി പണിതുയര്‍ത്തിയ താല്‍ക്കാലികക്ഷേത്രത്തിനു സംരക്ഷണം നല്‍കിയത്‌. അന്നത്തെ ആഭ്യന്തരമന്ത്രി ചവാന്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതോടെ അതിനു നിയമസാധുതയുടെ പരിവേഷവും ലഭിച്ചു. തദ്സ്ഥാനത്തു ബാബരി മസ്ജിദ്‌ പുനര്‍നിര്‍മിക്കുമെന്ന റാവുവിണ്റ്റെ പ്രഖ്യാപനം ജലരേഖയായി തുടരുന്നു. പള്ളി തകര്‍ന്നതിനേക്കാള്‍ ഇന്ത്യന്‍ മുസ്ളിംകളുടെ മനസ്സുകള്‍ക്കു മുറിവേല്‍പ്പിച്ചത്‌ അതുമായി ബന്ധപ്പെട്ട നിയമനടപടികളാണ്‌. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതാനാട്യത്തിണ്റ്റെ സകല മുഖംമൂടികളും അഴിഞ്ഞുവീഴുന്നതാണ്‌ ഇക്കാര്യത്തില്‍ നാം കണ്ടത്‌. 1949 ഡിസംബര്‍ 22ന്‌ അര്‍ധരാത്രിയില്‍ അതിക്രമിച്ചുകടന്നു നിയമവിരുദ്ധമായി പള്ളിക്കുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാനോ പള്ളിയുടെയും സ്ഥലത്തിണ്റ്റെയും ഉടമാവകാശം സംബന്ധിച്ച്‌ ൧൯൬൧ മുതല്‍ അലഹബാദ്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ്‌ വിചാരണ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. 1992 ഡിസംബര്‍ 16ന്‌ ആറുമാസത്തെ കാലാവധി നിശ്ചയിച്ചു നിയമിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ഷം കഴിഞ്ഞാണു റിപോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌. ഇക്കഴിഞ്ഞ ജൂണ്‍ 30ന്‌ സമര്‍പ്പിച്ച റിപോര്‍ട്ട്‌ പാര്‍ലമെണ്റ്റിണ്റ്റെ മേശപ്പുറത്തു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. റിപോര്‍ട്ട്‌ ചോര്‍ന്ന പശ്ചാത്തലത്തിലാണിപ്പോള്‍ വരുംദിവസങ്ങളില്‍ സഭയില്‍ ഇതു ചര്‍ച്ചയ്ക്കായി വരുന്നത്‌. പതിവു കോലാഹലങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ഒടുവില്‍ ഏതൊരു അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുമെന്നപോലെ ഫ്രീസറിലായിരിക്കും ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിണ്റ്റെയും സ്ഥാനം. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന യാതൊരു സൂചനയും നിലവിലില്ല. ഒരു സൈനിക കമാന്‍ഡറെപ്പോലെ മുസ്ളിംകളെ കൊല്ലാന്‍ ഉത്തരവിട്ട ബാല്‍ താക്കറെയാണു മുംബൈ കലാപത്തിന്‌ ഉത്തരവാദിയെന്ന്‌ ജസ്റ്റിസ്‌ ശ്രീകൃഷ്ണ കമ്മീഷന്‍ കണെ്ടത്തിയിട്ടും ഒരുദിവസം പോലും താക്കറെയെ ഇരുമ്പഴികള്‍ക്കു പിന്നിലാക്കാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എന്താണു ചെയ്യാന്‍ പോവുന്നതെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഹിന്ദുത്വഫാഷിസ്റ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയതയുടെ വ്യാപനത്തിനു രാസത്വരകമായിത്തീര്‍ന്നുവെന്നതാണ്‌ ബാബരി മസ്ജിദിണ്റ്റെ തകര്‍ച്ച സൃഷ്ടിച്ച ഏറ്റവും വലിയ ദുരന്തം. പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നതുപോലെ, രാഷ്ട്രീയസമൂഹത്തേക്കാള്‍ സിവില്‍സമൂഹത്തിലാണു വര്‍ഗീയത സ്വാധീനം സ്ഥാപിച്ചെടുത്തിട്ടുള്ളത്‌. ഈ സിവില്‍സമൂഹത്തില്‍ വര്‍ഗീയതയുടെ അപകടകരമായ സ്വാധീനം വ്യാപിക്കുന്നതു തടയാന്‍ നാം മുന്‍കരുതലുകളെടുക്കുന്നില്ലെങ്കില്‍ ഫാഷിസം ഇടവേളകളില്‍ അതിണ്റ്റെ വിജയം ആവര്‍ത്തിച്ചുകൊണേ്ടയിരിക്കും. 1992ല്‍ ബാബരി മസ്ജിദ്‌ തകര്‍ത്തതുപോലെ; 2002l ഗുജറാത്തില്‍ വംശഹത്യ നടത്തിയതുപോലെ. കാരണം, സിവില്‍സമൂഹത്തിലാണു ഫാഷിസ്റ്റുകള്‍ സൂക്ഷ്മതലത്തില്‍ വര്‍ഗീയപ്രചാരണത്തിലൂടെ വേരുകളാഴ്ത്തുന്നത്‌. ഇതിനു മാധ്യമങ്ങളും മതേതരകക്ഷികളും മനുഷ്യനന്‍മയില്‍ വിശ്വസിക്കുന്ന എല്ലാവരും കൃത്യമായ നിലപാടുതറയില്‍ നിന്നു ഫാഷിസ്റ്റ്‌വിരുദ്ധ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്‌.
Thejasnews 6th Dec.2009
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com