അജാനൂർ കടപ്പുറത്തെ ആവിക്കാൽ മുഹമ്മദ്‌ കുഞ്ഞി മരണപെട്ടു

on Mar 30, 2014

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
അജാനൂർ കടപ്പുറത്തെ ആവിക്കാൽ മുഹമ്മദ്‌ കുഞ്ഞി ( എ. ഹമീദ് ഹാജിയുടെ ജേഷ്ടൻ ) അൽപ സമയം മുംബ് അബുദാബിയിൽ വെച്ച് ഹൃദയാഘാതം മൂലം വഫാതായി. അബുദാബി മുറൂർ ആലം സൂപ്പർ മാർക്കറ്റിന് പിറകു വശം അൽബാദിയ ഗ്രോസറി ഉടമയാണ്. കൂടെ ഉണ്ടായിരുന്ന കുടുംബത്തെ ഇന്ന് നാട്ടിലേക്ക് അയച്ച് റൂമിൽ വന്നു വിശ്രമിക്കുകയായിരുന്നു...

പകാരപ്രദമായ ചില വിവരങ്ങള്‍ ചിലവു കുറഞ്ഞ വീട് ( 750 Rs / Sq ft)

on

Saturday, March 22, 2014

ചിലവു കുറഞ്ഞ വീട് ( 750 Rs / Sq ft)
എഴുനൂറ്റിഅന്‍പതു രൂപ മാത്രം ചതുരശ്ര അടിക്ക് ചെലവ് വരുന്ന ഈ വീട് കാണുക. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്കടുത്തു കടന്ഗോട് മനപ്പടി എന്ന സ്ഥലത്തുള്ള ഗോവരത്ത് ശശികുമാര്‍ ആണ് ഈ വീടിന്‍റെ ഉടമസ്ഥന്‍.ആയിരത്തി ഇരുനൂറ്റന്‍പതു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രമാണ്. വീടിന്‍റെ മുന്‍ഭാഗത്ത്‌ കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍  സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്‍പെടെയാണ് പത്തു ലക്ഷം രൂപ.

വീടിന്‍റെ തറ സാധാരണ ചെയ്യുന്നത് പോലെ കരിങ്കല്ലില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഉറച്ച മണ്ണുള്ള സ്ഥലത്ത് ബെല്‍റ്റിന്റെ ആവശ്യമില്ല. തറക്ക് മുകളില്‍ ചുമര്‍ കെട്ടുന്നതിലാണ് നിര്‍മാണചിലവ് കുറയ്ക്കുവാനുള്ള വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ മധുരയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക തരം ഇന്റര്‍ ലോക്കിംഗ് ബ്രിക്ക് ആണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 6x6x12 inch ആണ് കട്ടയുടെ അളവുകള്‍. നാല് സൈഡിലും ലോക്കുകള്‍ ഉണ്ട്. കണ്ടാല്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ആണെന്ന് തോനുമെങ്കിലും, ഈ കട്ടകള്‍ മുഴുവനായും കോണ്‍ക്രീറ്റ് അല്ല. ഫ്ല്യആഷ്, കോള്‍വേസ്റ്റ്, സിമന്റ്‌ എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതം കൊണ്ടാണ് ഈ കട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അറിവ്. കട്ടകള്‍ കാണാന്‍ നല്ല ഫിനിഷിംഗ് ഉണ്ട്. പ്രത്യേകം പരിശീലനം കിട്ടിയ തൊഴിലാളികളെ ആണ് ഇത്തരം കട്ടകള്‍ പണിയാന്‍ ഉപയോഗിക്കുന്നത്.

ഏറ്റവും അടിയില്‍ വയ്ക്കുന്ന കട്ട സിമന്റ്‌ ഉപയോഗിച്ച് നന്നായി ഉറപ്പിക്കണം. തുടര്‍ന്ന് മുകളിലേക്ക് കെട്ടുന്നത് സിമന്റ്‌ ഇല്ലാതെ ആണ്. കട്ടകളില്‍ ഉള്ള ലോക്കുകള്‍ ആണ് തുടര്‍ന്നുള്ള കട്ടകളെ കൂടിയിണക്കുന്നത്.


          

   കട്ടകള്‍ക്ക് ഇടയിലുള്ള നേരിയ ഗാപ്പ്കള്‍ ചാന്തു ഉപയോഗിച്ച് അടച്ചിരിക്കുന്നു


 മധുരയില്‍ നിന്നും ഒരു കട്ട തൃശ്ശൂരില്‍ എത്തുമ്പോഴേക്കും കട്ട ഒന്നിന് മുപ്പത്തി എട്ടു രൂപ ചെലവ് വരും. ഇറക്കു കൂലിഅടക്കമാണ് മുപ്പത്തി എട്ടു രൂപ. ഒരു കട്ട പണിയാന്‍ ഏഴു രൂപയാണ് കൂലി. ഓരോ ലയരിന്റെയും ഇടയില്‍ സിമന്റ്‌ ഉപയോഗിക്കാത്തത് കൊണ്ട് വളരെ വേഗത്തില്‍ തന്നെ പണി കഴിയും. മുകളില്‍ കാണിച്ചിരിക്കുന്ന വീടിന്‍റെ മൊത്തം കട്ട പണി ഏഴു ദിവസം കൊണ്ട് തീര്‍ന്നു. ലിന്റല്‍ ഉയരം വരെ ഏഴു അടി അഞ്ച് ദിവസം കൊണ്ടാണ് തീര്നത്. മേല്‍ കാണിച്ചിരിക്കുന്ന വീടിനു മുഴുവന്‍ നീളത്തില്‍ ലിന്റല്‍ വാര്ത്തിട്ടുണ്ട്. ലിന്ടലിനു ശേഷമുള്ള ഉയരം രണ്ടു ദിവസം കൊണ്ട് തീര്‍ത്തു. റൂഫ് സാധാരണ പോലെതന്നെ നാല് ഇഞ്ച് സ്ലാബ് ആണ് വാര്തിരിക്കുന്നത്.

ഇനി ഇത്തരം കട്ടകള്‍ കൊണ്ട് വീട് പണിതാല്‍ ഏതെല്ലാം മാര്‍ഗത്തിലാണ് പണം ലാഭിക്കുന്നതെന്ന് നോക്കാം.

കട്ടകളുടെ ലോക്കുകള്‍ ഇല്ലാത്ത രണ്ടുവശവും നല്ല സ്മൂത്ത്‌ ആയതുകൊണ്ട് ചുമരുകള്‍ തേക്കേണ്ടതില്ല. തേപ്പു രണ്ടു വശവും ഒഴിവാക്കുന്നതോട് കൂടി, മണല്‍, സിമന്റ്‌ എന്നിവ കൂടാതെ വളരെ അധികം പണികൂലിയും ലാഭിക്കാം.

മറ്റൊരു പ്രധാനപ്പെട്ട ലാഭം വീട് പണി തീരാന്‍ എടുക്കുന്ന സമയം ആണ്. വീട് പണിക്കാവശ്യമായ മുഴുവന്‍ പണവും കയ്യിലുണ്ടെങ്കില്‍ ഒരു മാസം കൊണ്ട് വീട് പണി തീര്‍ക്കാം.

ഉപയോഗിച്ചിരിക്കുന്നത കട്ടകള്‍ക്ക് ആറു ഇഞ്ച് മാത്രം വീതി ഉള്ളത് കൊണ്ട് വീടിനുള്ളിലെ മുറികള്‍ക്ക് നല്ല വലിപ്പം ഉണ്ടാകും. സാധാരണ ഇഷ്ടിക ഉപയോഗിച്ചാല്‍ ചുമരിനു ഒന്‍പതു മുതല്‍ പത്തു ഇഞ്ച് വരെ കനം ഉണ്ടാകും

പിന്നെ പണിയുന്ന കട്ടകളുടെ എണ്ണത്തിനു അനുസരിച്ചാണ് കൂലി എന്നതുകൊണ്ട്‌ കള്ളപ്പണി കുറയും. കൂടുതല്‍ ആശേരിമാര്‍ ഒരുമിച്ചു വന്നു ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ല.

സാധാരണ ഇന്റെര്‍ലോക് കട്ടകള്‍ ഉപയോഗിച്ച് പണിയുന്ന ചുമരിന്റെ മൂലകളില്‍ ചെയ്യുന്ന അല്പം സിമന്റ്‌ പണി ഇവിടെയും ആവശ്യമായിട്ടുണ്ട്.

മധുരയില്‍ നിന്നും ഒരു ലോഡില്‍ ആയിരത്തി നാനൂറു കട്ടകള്‍ ആണ് വരുന്നത്. ഈ വീട് പണിയാന്‍ ശശികുമാര്‍ മൂന്ന് ലോഡ് കട്ടയാണ് ഇറക്കിയത് (മൊത്തം നാലായിരത്തി ഇരുനൂറു കട്ട) കേചേരിയില്‍ ഉള്ള അനീഷ്‌ ആണ് തൃശ്ശൂരിലെ വിതരണക്കാരന്‍. തമിഴ്നാട്ടില്‍ ഇത്തരം കട്ടയെ സുറുകട്ട എന്നാണ് പറയുന്നത്. ഈ കട്ട ഉപയോകിച്ച് തന്‍റെ സ്വപ്ന വീട് പണിയുന്നതിനു മുന്പ് ശശികുമാര്‍ വളരെ ശാസ്ത്രീയമായി തന്നെ കട്ടയുടെ ബലം പരിശോധിച്ചിരുന്നു. ഏകദേശം ഇരുപതു കിലോഗ്രാം ആണ് ഒരു കട്ടയുടെ ഭാരം. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ ആണ് കട്ട പണിക്കു കൂടുതല്‍ നല്ലത്.

തേപ്പു ഇല്ലെങ്കിലും അല്പം പെയിന്റിംഗ് കൂടി കഴിഞ്ഞപ്പോള്‍ വീടിന്‍റെ അകം മനോഹരം ആയിട്ടുണ്ട്‌.  തന്‍റെ സമ്പാദ്യം മുഴുവന്‍ ഉപയോകിച്ച് പണിത ഈ വീടിനു, നാട്ടില്‍ തീരെ പരിചയം ഇല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രീ ശശികുമാര്‍ കാണിച്ച ചങ്കൂറ്റം അസാമാന്യം തന്നെ. പലവിധ മാധ്യമങ്ങളില്‍ കൂടി ഈ വീടിനെപറ്റി അറിഞ്ഞു വരുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുക്കാന്‍ ശ്രീ ശശികുമാറും അദ്ധേഹത്തിന്റെ ഭാര്യയും ഇപ്പോഴും തയ്യാറാണ്. കുതിച്ചുയരുന്ന ഭാവനനിര്മാന ചെലവ് മൂലം സ്വന്തം വീട് നിര്‍മാണം എന്ന സാഹസത്തിനു മടിച്ചു നില്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ശ്രീ ശശികുമാറിന്റെ ഈ വീട്

ശശികുമാറിന്റെ phone number  9495634923

ഒരു കാര്യം പറയാന്‍ വിട്ടുപോയി, വീടിന്‍റെ ഉള്‍വശത്ത് ചൂട് വളരെ കുറവുണ്ട്


 Hafis 9895057208

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

on Mar 22, 2014

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു
കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. 'ഫിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഉപകരണം ലോക ശ്രദ്ധ നേടുന്നു. കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളറാണ് ഇത്. വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ . 

ഇതിനകം ഈ ഉപകരണത്തെക്കുറിച്ച് ടെക്ക് ചര്‍ച്ച് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍‌ വാര്‍ത്ത വന്നുകഴിഞ്ഞു. $120 വിലയുള്ള ഈ ഉപകരണത്തിന് വന്‍ പ്രീ ഓഡര്‍ ലഭിച്ചതായണ് വിവരം. ആദ്യഘട്ടത്തില്‍ പ്രീഓഡര്‍ വഴി ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‍റെ ഇരട്ടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പിന് ലഭിക്കുന്ന ഏറ്റവും നല്ല തുടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊച്ചിയിലെ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എച്ച്എല്‍ വിഷന്‍ ക്രൌഡ് ഫണ്ടിങ്ങ് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഉപകരണത്തിന്‍റെ വ്യാവസായിക ഉത്പാദനം തുടങ്ങുന്നത്.സി.ഇ.ഒ. രോഹില്‍ ദേവ്, ഒപ്പം ചാള്‍സ് വിന്‍സെന്‍റ്, അരവിന്ദ് സഞ്ജീവ്, ജിതേഷ് ടി., സ്റ്റാലിന്‍ വി., സുനീഷ് ടി., ഫമീഫ് ടി. എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ വികസിപ്പിച്ചത്. 

സ്മാര്‍ട്ട്‌ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിങ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്. 

കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന്‍ ഉപയോഗിക്കാനാകും. സ്റ്റിയറിങ്ങില്‍ നിന്നു കൈയെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്‌ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും. 

വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാല്‍ കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല്‍ ചെയ്യാന്‍ സാധിക്കും. 

വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന്‍ ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിങ് ഡോക്കുമുള്ള ഫിന്‍ പൂര്‍ണമായും ചാര്‍ജുചെയ്താല്‍ ഒരു മാസംവരെ അത് നിലനില്‍ക്കും.
- See more at: http://www.asianetnews.tv/technology/article.php?article=8516_Indian-wearable-device-Fin-gets-huge-pre-orders#sthash.sOxHLEaO.dpuf

ഉപ്പ എനിക്ക് ഉപ്പ മാത്രമായിരുന്നില്ല കിതാബ് ഓതിത്തന്ന ഉസ്താദാണ് ശൈഖാണ് നേതാവാണ്.

on Mar 18, 2014

ഉപ്പ, ഉസ്താദ്, ശൈഖ് 

ഉപ്പ യാത്രയായിരിക്കുകയാണ് സന്പാദിച്ചു വെച്ചതെല്ലാം പോയ പോലെ. ഏത് പ്രതിസന്ധിയെയും തടഞ്ഞു നിര്‍ത്താന്‍ ചുറ്റിലും വിന്യസിച്ചിരുന്ന പത്മവ്യൂഹം അപ്രത്യക്ഷമായതു പോലെ. വല്ലാത്തൊരു ശൂന്യത. എന്ത് നഷ്ടപ്പെട്ടാലും ഒരു ബദലിനെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ട്. എന്നാല്‍ ഉപ്പ വിടവാങ്ങുന്പോള്‍ അത്തരം ഒരു പരിഹാരത്തിന്‍റെ വിദൂര സാധ്യതകള്‍ പോലും എവിടെയും കാണാനില്ല.
ഉപ്പ എനിക്ക് ഉപ്പ മാത്രമായിരുന്നില്ല കിതാബ് ഓതിത്തന്ന ഉസ്താദാണ്. നിരവധി ഇജാസത്തുകള്‍ നല്‍കി ആത്മീയ ജീവിതത്തെ ക്രമപ്പെടുത്തിത്തന്ന ശൈഖാണ്. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ്.
മക്കള്‍ എന്നാല്‍ ഉപ്പയ്ക്ക് പ്രത്യേക പരിഗണനയ്ക്കുള്ള കാരണമായിരുന്നില്ല. അതിനാലായിരിക്കാം മകന്‍ എന്നതിലുപരി ഒരു ഇഷ്ടശിഷ്യന്‍ എന്ന പരിഗണനയാണ് എനിക്ക് ലഭിച്ചിരുന്നത്. അതിനാലായിരിക്കാം ഒരു പിതാവും ചെയ്തതായി കേട്ടിട്ടില്ലാത്ത ഒരു കാര്യം, സ്വന്തം മകന്‍റെ നിക്കാഹിന് കാര്‍മികത്വം വഹിക്കാന്‍ ഉപ്പ തയ്യാറായത്. സാധാരണയില്‍ ഉസ്താദുമാരാണല്ലോ അതിന് സന്നദ്ധരാവാറുള്ളത്. ഈ പറഞ്ഞതിനര്‍ത്ഥം മക്കളോട് സ്നേഹമില്ല എന്നല്ല. മക്കളും പേരമക്കളും ആ സ്നേഹവാത്സല്യങ്ങള്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. സമുദായത്തിന്‍റെ നേതൃശ്രേണിയില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം വഹിക്കുന്പോഴും കുടുംബത്തോടുള്ള കടപ്പാടും ബന്ധവും ഊഷ്മളമായി നിലനിര്‍ത്താന്‍ ഉപ്പയ്ക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചുതരുന്ന പിതാവിന്‍റെ ശ്രദ്ധ കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളിലും ചെന്നെത്തുമായിരുന്നു. ഉപ്പയുടെ ജീവിതപാഠങ്ങളില്‍ നിന്നു പകര്‍ത്താന്‍ പലതുമുണ്ട്. ഒന്നാമതായി മഹാരഥന്മാരുടെ അനുഗ്രഹാശിസ്സുകള്‍ തന്നെ. ഏഴിമല തങ്ങള്‍ എന്നറിയപ്പെട്ട എന്‍റെ ഉമ്മയുടെ പിതാവാണ് ഉള്ളാളത്തേക്ക് പോവാനുള്ള ആത്മീയ അനുമതി നല്‍കിയത്. നിരവധി അമാനുഷികതകള്‍ കൊണ്ട് പ്രസിദ്ധനായിരുന്ന ഭാര്യാ പിതാവ് ഉപ്പയ്ക്ക് വലിയ ധ്യൈമായിരുന്നു. ഉപ്പ തന്നെ പലപ്പോഴും അയവിറക്കാറുള്ള പള്ളിപ്പടി മസ്താന്‍റെ പ്രാര്‍ത്ഥനയും ആ ജീവിതത്തിന്‍റെ വെളിച്ചമായി.
അറിവായിരുന്നു ഉപ്പയുടെ ആയുധം. ഇല്‍മിന്‍റെ ബറകത്താണ് ഉപ്പയെ ആരെയും കൂസാത്ത ധ്യൈശാലിയാക്കിയത്. പഠനം കഴിഞ്ഞുമതി മറ്റെല്ലാം എന്ന ഉപ്പയുടെ നിലപാട് കര്‍ശനമായിരുന്നു. അധ്യയന ദിവസങ്ങള്‍ കുറവും സിയാറത്ത് ദിനങ്ങള്‍ കൂടുതലും എന്ന ശൈലിയിലുള്ള ചില മുതഅല്ലിംകളുണ്ട്. അത്തരക്കാര്‍ ഉപ്പയുടെ ശാസനക്ക് പലപ്പോഴും വിധേയരായിട്ടുണ്ട്. പഠനകാലത്ത് ഇജാസത്തിന്നായി ശൈഖന്‍മാരെ തേടിയിറങ്ങുന്നതും ഉപ്പക്ക് പിടിച്ചിരുന്നില്ല. അതിനെക്കാളെല്ലാം വലുത് പഠനമാണ് എന്നും ഇത്തരക്കാര്‍ അളവില്ലാത്ത ആത്മീയത കൊണ്ട് കുഴിയില്‍ ചാടും എന്നും ഉപ്പ എപ്പോഴും ഓര്‍മപ്പെടുത്തുമായിരുന്നു.
ഉപ്പ നല്ല ധര്‍മിഷ്ഠനായിരുന്നു. അടുത്ത് ചെല്ലുന്നവര്‍ക്കറിയാം ചെറുതും വലുതുമായ ഉപ്പ പണം നല്‍കാറുണ്ടായിരുന്നു. ഇതിനു മാത്രം ഉപ്പയ്ക്ക് വരുമാനമുണ്ടായിരുന്നുമില്ല. ആരുടെയും ഔദാര്യം സ്വീകരിക്കുന്നത് ഒട്ടും ഇഷ്ടവുമായിരുന്നില്ല. നീ നിന്‍റെ പൈസയുമായി നടക്കെടാ എന്ന് പലരോടും പറഞ്ഞത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. ഉള്ളാളില്‍ കമ്മിറ്റിക്കാര്‍ വീട് എടുത്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്‍റെ ഒരു കാല് വണ്ടിയിലും ഒരു കാല് പള്ളിയിലുമാണ്. എന്നെ കെട്ടിയിടാന്‍ നോക്കണ്ട എന്നായിരുന്നു പ്രതികരണം. വളരെ അപൂര്‍വ്വമായി ആരില്‍ നിന്നെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അതു തന്നെ അര്‍ദ്ധമനസ്സോടെ ആയിരിക്കും. പിന്നെ എവിടെ നിന്നാണ് ഇങ്ങനെ സ്വദഖ ചെയ്യാന്‍ പണം? അതാണ് ഇല്‍മിന്‍റെ ബറകത്ത്.
അരുതാത്തത് കണ്ടാല്‍ അപ്പോള്‍ തിരുത്തും. അത് ആരെന്നോ എപ്പോഴെന്നോ ഉള്ള പരിഗണന ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഉപ്പയുടെ സാന്നിധ്യം ജീവിതത്തില്‍ എപ്പോഴും കൂടുതല്‍ സൂക്ഷ്മത പാലിക്കാന്‍ പ്രേരണ നല്‍കിയിരുന്നു.
സംഘടനാപരമായ വിവാദങ്ങള്‍ തുടങ്ങിയപ്പോള്‍ മടവൂര്‍ സി എം വലിയുല്ലാഹി നിര്‍ബന്ധിക്കുകയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ധ്യൈപൂര്‍വം ഇറങ്ങിപ്പുറപ്പെട്ടത്. ആര് എന്തുപറഞ്ഞാലും പ്രശ്നമില്ല എന്ന നിലപാടിലേക്കെത്തിച്ചത് താന്‍ ചെയ്യുന്നത് ശരിയാണെന്ന് അത്രമേല്‍ ഉറപ്പുള്ളതു കൊണ്ടാണ്. വിമര്‍ശിക്കുന്നവര്‍ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്. അവര്‍ക്ക് വ്യക്തിപരമായി എന്നോട് ഒരു പ്രശ്നവുമില്ല എന്ന് പറയാറുണ്ടായിരുന്നു. ആ മാനസികാവസ്ഥ ഉള്ളതിനാലാണ് പൊതുവേദികളില്‍ നിന്നു പോലും, എന്നെ പറഞ്ഞതെല്ലാം ഞാന്‍ പൊരുത്തപ്പെട്ടു, ഇനി പറയുന്നതും ഞാന്‍ പൊരുത്തപ്പെട്ടു എന്നു പറയാന്‍ ഉപ്പക്ക് സാധിച്ചത്. ഇപ്പോള്‍ മരണശേഷവും പലരും പലതും പറഞ്ഞു. അല്ലാഹു ഉപ്പയുടെ ബറകത്ത് കൊണ്ട് അവരോട് പൊറുക്കട്ടെ.
എന്‍റെ മടിയിയിലായിരുന്നു അവസാന നിമിഷങ്ങളില്‍. സംസം വെള്ളം കുടിച്ച് കലിമത്തുതൗഹീദ് നന്നായി മൊഴിഞ്ഞാണ് കടന്നുപോയത്. പ്രത്യേകിച്ച് ഒരു വസ്വിയ്യത്തും ചെയ്തിട്ടില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത് പൂര്‍ത്തിയാക്കിപ്പോയ ഉപ്പയ്ക്ക് ഞങ്ങള്‍ മക്കളെ പറഞ്ഞേല്‍പിക്കാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ

കാസ്രോട് നിങ്ങോ കണ്ടിനാ...എന്നു വെല്ലുവിളിക്കും മുമ്പ്!

on Mar 14, 2014

2005ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞത് മുതല്‍ ഉപരിപഠനത്തിന്റെ പേരില്‍ കാസര്‍കോട് നിന്നും മാറിത്താമസിക്കാന്‍ തുടങ്ങിയതാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് ട്രെയില്‍ യാത്രയും അതില്‍ നിന്ന് കിട്ടാറുള്ള സൗഹൃദങ്ങളും. ഈയടുത്തിടെ കാസര്‍കോട് കളക്ടറേറ്റില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തോടുള്ള സംസാരം അങ്ങനെ കാസര്‍കോടിനെ പറ്റിയും ഇവിടുത്തെ ആള്‍ക്കാരെ പറ്റിയുമായി.
'കാസര്‍കോട്ടുകാര്‍ക്ക് പൂത്ത കാശുണ്ട്; പക്ഷെ ഒട്ടും വിവരമില്ല'. ഒരുവേള തര്‍ക്കിക്കാന്‍ തുനിഞ്ഞെങ്കിലും അവര്‍ നല്‍കിയ വിശദീകരണം അതിനനുവദിച്ചില്ല. 'എല്ലാവര്‍ക്കും വലിയ വീടും കാറുകളുമുണ്ട്, എന്നാല്‍ ഒറ്റ വീട്ടിലേക്കും നല്ല റോഡില്ല; എല്ലാവരും സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നു. ഒരുപക്ഷെ മറ്റു ജില്ലകളെക്കാള്‍ കൂടുതല്‍ അനുപാതം ഇവിടെ ആയിരിക്കും. എന്നാല്‍ എടുത്തു പറയാനുള്ള ഒരു കോളേജ് പോലുമില്ല!!'

അന്ന് എന്നെ ഇരുത്തി ചിന്തിപ്പിച്ച ഈ വാക്കുകള്‍ 'കാസര്‍കോട്ടെ ചെക്കന്‍മാരും പെണ്‍പിള്ളേരും' കേരളത്തിലാകമാനം തരംഗമായിരിക്കുമ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ ഉദ്ധരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ പാട്ടുകളും തെറിവിളികളുമൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ കാസര്‍കോടുകാരനെന്ന നിലയില്‍ തോന്നിയ കാര്യമാണ്, എന്താണ് കാസര്‍കോട്ടുകാര്‍ക്ക് ഇതിന് മാത്രം കാണിക്കാനുള്ളത്!!?

കാക്കനാട്ടുകാരനായ എന്റെ ബി.ടെക് സുഹൃത്ത് കഴിഞ്ഞ വര്‍ഷം ഇവിടെ എസ്.ബി.ടി.യില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഞങ്ങടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കാസര്‍കോടിനെ പറ്റി വളരെ മോശമായ (വസ്തുതകളാണ്) പോസ്റ്റുകയുണ്ടായി. ഇവിടുത്തുകാരനാണെന്ന നിലയില്‍ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ അവന്‍ നിരത്തിയ വാദങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. അതിലൊന്ന് കാസര്‍കോട് ടൗണിലെ ഒരു സ്‌കൂള്‍ എച്ച്.എമ്മിന് ഇംഗ്ലീഷ് അറിയില്ല എന്നതായിരുന്നു. വേറൊന്ന് മംഗലാപുരത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇനിയും അടയ്ക്കാതെ കെട്ടിക്കിടക്കുന്ന ലോണുകളുടെ കണക്കും.

മംഗലാപുരത്തുള്ള കോളജുകളുടെ ആധിക്യം കാരണമാണ് ഇവിടെ നല്ല കോളജുകള്‍ വരാത്തതെന്നായിരുന്നു എന്റെ പക്ഷം. എന്നാല്‍ ഉടായിപ്പുകളിലൂടെ സര്‍ട്ടിഫിക്കറ്റും പേരും ഉണ്ടാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അവന്‍ പറഞ്ഞത് എന്നെ ശരിക്കും വിഷമിപ്പിച്ചു. ഇന്ത്യയില്‍ പ്രശസ്തമായ എത്ര കോളജ് മംഗലാപുരത്തുണ്ടെന്നും തൊട്ടടുത്തുള്ള എന്‍.ഐ.ടി.കെയിലും മണിപ്പാലിലും എത്ര കാസര്‍കോട്ടുകാര്‍ പഠിക്കുന്നുണ്ടെന്നും അന്വേഷിക്കാനും പറഞ്ഞു.

ഇനി ഒരു കാര്യം എടുത്ത് നോക്കൂ, ഇവിടുത്തെ ഗവ. ഉദ്യോഗസ്ഥന്‍മാരില്‍ (അധ്യാപകരെ ഒഴിച്ച് നിര്‍ത്തുക) എത്ര പേരുണ്ട് നമ്മുടെ നാട്ടുകാര്‍? ഗവ. ഉദ്യോഗങ്ങള്‍ക്ക് വേണ്ട ഒരു നല്ല കോച്ചിംഗ് സ്ഥാപനം പോലും ഇവിടെ ഇല്ല. അല്ലേലും അതാര്‍ക്കാണ് വേണ്ടത്! സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഗള്‍ഫും സ്വപ്‌നം കണ്ട് കഴിയണോരല്ലെ നമ്മള്‍!!

എത്ര തന്നെ പരിമിതികളുണ്ടായിട്ടും സ്വന്തം കഴിവുകൊണ്ട് കാസര്‍കോടിന്റെ പേര് വാനോളം ഉയര്‍ത്തിയ അനേകം പേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് അവരെയൊക്കെ അറിയാം, എന്തേ അവരൊന്നും നമ്മുടെ റോള്‍മോഡല്‍ ആവുന്നില്ല!

ഇവിടുത്തെ കോളജുകളുടെ കണക്ക് ഞാന്‍ നിരത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വ്യവസായത്തെപറ്റി പറയാതിരിക്കുന്നതാണ് നല്ലത്. ഒരുപാട് മുറവിളികളുയര്‍ന്നിരുന്നു ജില്ലയുടെ അവഗണനയ്‌ക്കെതിരെ. ഇവിടുത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് അനുവദിച്ച പല കോഴ്‌സുകളും തെക്കോട്ടേക്ക് കെട്ടുകെട്ടിപ്പോയത് നമ്മളൊന്നും അറിഞ്ഞതേയില്ല. മെഡിക്കല്‍ കോളജ് വരുമോ എന്ന് മന്ത്രിമാര്‍ക്ക് പോലും ഉറപ്പില്ല.

യഥാര്‍ത്ഥത്തില്‍ കാസര്‍കോടിന്റെ അവഗണനയ്ക്ക് ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. ഒരുത്തന്‍് ഒരു നേരമ്പോക്കിന് വേണ്ടി പാടിയ പാട്ട് നാട്ടിലെങ്ങും പാട്ടായെങ്കില്‍, പുറം ലോകം അറിയേണ്ട, നമ്മള്‍ ഇടപെടേണ്ട പല കാര്യങ്ങളിലും നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കില്ലേ?

ഇപ്പോള്‍ തന്നെ നോക്കൂ, കാസര്‍കോട്ടിനു കിട്ടിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ അനുബന്ധ സ്ഥാപനമായ ലോ കോളജ് പത്തനം തിട്ടയിലേക്ക് പോയകൂട്ടല്ലേ! ഇക്കാര്യത്തില്‍ ആരെങ്കിലും ഒരു ചെറുവിരലെങ്കിലും അനക്കിയോ? വര്‍ഗീയം കളിച്ചും പൊങ്ങച്ചം കാണിച്ചും കാസര്‍കോട്ടുകാര്‍ ആളാകുമ്പോള്‍ നമ്മള്‍ തെക്കര്‍ എന്നു വിളിക്കുന്നവര്‍ നല്ലപോലെ പഠിച്ചും അദ്ധ്വാനിച്ചും പുരോഗതിയിലേക്കു നീങ്ങുന്നു. ഇതില്‍ കുശുമ്പു തോന്നിയിട്ടു കാര്യമില്ല. 

വാല്‍ക്ഷണം:
കാസ്രോട്ടാര്‍ കാസ്രോട്ടാര്‍ തന്നെയാണ്....
തെക്കന്‍മാര്‍ കല്‍മ്പാന്‍ വന്നാല്‍ ഞാനിനിയും കല്‍മ്പും....എന്നാലും...!!!!

Kasaragod-town
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com