താന്നിയടി പാലത്തിന്‌ മന്ത്രി പി ജെ ജോസഫ്‌ ശിലയിട്ടു

on Feb 14, 2010

കാഞ്ഞങ്ങാട്‌: പുല്ലൂര്‍- പെരിയ, കോടോം- ബേളൂര്‍, ബേഡഡുക്ക പഞ്ചായത്തുകളുടെ ഗതാഗതകുതിപ്പിന്‌ വേഗത പകരാന്‍ പെരിയ ഒടയഞ്ചാല്‍ റോഡിലെ താന്നിയടി പുഴയ്‌ക്ക്‌ കുറുകെ നിര്‍മിക്കുന്ന പാലത്തിന്‌ മന്ത്രി പി ജെ ജോസഫ്‌ നിര്‍വഹിച്ചു. കുടിയേറ്റ ജനവിഭാഗം ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങ്‌ ഉത്സവപ്രതീതി പടര്‍ത്തി. കെ വി കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ടി ദാമോദരന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി അപ്പ, പഞ്ചായത്തുപ്രസിഡന്റുമാരായ എം അസിനാര്‍, യു തമ്പാന്‍നായര്‍, കെ ചന്ദ്രന്‍പണിക്കര്‍, ജില്ലാ പഞ്ചായത്ത്‌ അംഗം എം അനന്തന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം കുഞ്ഞമ്പു, ടി കെ ശ്രീധരന്‍, എം കെ ബാബുരാജ്‌, ടി രമണി, പി ഗോവിന്ദന്‍, ജയപുരം ദാമോദരന്‍, പി കൃഷ്‌ണന്‍, എ സി മാത്യു, ജോര്‍ജ്‌ പൈനാപ്പള്ളി, കെ വി കൃഷ്‌ണന്‍, ഹരീഷ്‌നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പാലം നിര്‍മാണത്തിന്‌ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത ടി കൃഷ്‌ണന്‍, ടി വി കുഞ്ഞിക്കണ്ണന്‍, ടി വി കുമാരന്‍, പി വി കുഞ്ഞിരാമന്‍, എം കൃഷ്‌ണന്‍ നായര്‍, ടി അമ്പാടി, കെ നാരായണിയമ്മ, ഷീല എരോല്‍, പി വി ശ്യാമള എന്നിവരെ ആദരിച്ചു. സി അലവിക്കുട്ടി സ്വാഗതവും പി വി ബാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com