അപകടങ്ങളില്‍ തുണയായി അബൂഹനീഫ

on Feb 3, 2010


ചിത്താരിപ്പുഴയിലെ അപകടങ്ങളില്‍ തുണയായി എത്തുന്നത് ചേറ്റുകുണ്ട് കടവത്ത്‌വീട്ടില്‍ സ്വാലിഹിണ്റ്റെ മകന്‍ അബൂഹനീഫയുടെ കൈകള്‍. ചൊവ്വാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ പുഴയില്‍വീണപ്പോള്‍ ആദ്യം പുഴയിലിറങ്ങിയത് ഹനീഫയായിരുന്നു. അഞ്ചുമാസംമുമ്പ് റെയില്‍വെ പാലത്തിന് മുകളില്‍നിന്ന് മുന്ന് മക്കളുമായി ഉമ്മ പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ രക്ഷകനായതും ഹനീഫതന്നെ.

ചൊവ്വാഴ്ചരാത്രി അപകടമറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയെങ്കിലും ആരും പുഴയിലിറങ്ങന്‍ തയ്യാറായില്ല. പെരിയയിലായിരുന്ന ഹനീഫ വിവരമറിഞ്ഞ ഉടന്‍ എത്തുകയായിരുന്നു. പുഴയുടെ ആഴവും ഒഴുക്കും കാരണം ആളുകള്‍ മടിച്ചുനിന്നപ്പോഴാണ് ഹനീഫയും സുഹൃത്തുക്കളും പുഴയിലിറങ്ങിയത്. അപകടത്തില്‍പെട്ടവര്‍ക്ക് അരമണിക്കൂറോളം പരിക്കുകളോടെ വെള്ളത്തില്‍ കഴിയേണ്ടിവന്നതിനാല്‍ രക്ഷകര്‍ക്ക് ഏറെ ആയാസപ്പെടേണ്ടിവന്നു. ചെറിയപരിക്കുകള്‍ പറ്റിയെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഹനീഫയും സംഘവും.
Mathrubhumi News Article

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com