പുതിയ റേഷന്‍ കാര്‍ഡും, തിരുത്തലും; ആദ്യ ദിനം എത്തിയത് 750-ലേറെ പേര്‍

on Feb 17, 2010

കാഞ്ഞങ്ങാട്: പുതിയ റേഷന്‍ കാര്‍ഡിനും തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ആദ്യ ദിനം തന്നെ താലൂക്ക് സപ്ളൈ ഓഫീസിലെത്തിയ നൂറുകണക്കിനു ജനങ്ങള്‍ക്കു ദുരിതമായി. രാവിലെ എട്ടു മുതല്‍ എത്തിയ പലരും ഉച്ചയ്ക്കു ശേഷവും നിരയില്‍ നില്ക്കുന്നുണ്ടായിരുന്നു. ഇവരില്‍ പലരും തലചുറ്റിവീണു. ആദ്യദിനം കാഞ്ഞങ്ങാട് നഗരസഭയിലെയും കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെയും അപേക്ഷകളാണു സ്വീകരിച്ചത്. വൈകുന്നേരത്തോടെ നീണ്ട നിര റോഡിലേക്കു നീണ്ടു.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ താലൂക്ക് സപ്ളൈ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതിനു പകരം അതതു പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി അപേക്ഷകള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്നു മടിക്കൈ, ഉദുമ പഞ്ചായത്തുകളിലെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഇന്നലെ മാത്രം 750-ലേറെ അപേക്ഷകളാണു ലഭിച്ചത്. ഏപ്രില്‍ മുതല്‍ എല്ലാ ബുധന്‍ വ്യാഴം ദിവസങ്ങളിലും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു. അതേസമയം മണിക്കൂറുകള്‍ ക്യൂ നിന്നു വലഞ്ഞവര്‍ക്കു ദാഹജലവുമായി പുതിയകോട്ട ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ആശ്വാസമായി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com