പരാതിയുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ വിളിക്കാന്‍ നമ്പര്‍

on Nov 29, 2009

ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. അവര്‍ക്ക്‌ 1800110088 എന്ന നമ്പറില്‍ വിളിച്ച്‌ തങ്ങളുടെ പ്രശ്‌നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇതിന്‌ എന്തു പരിഹാരമാണ്‌ കൈക്കൊള്ളുന്നതെന്ന കാര്യം അന്വേഷിക്കുകയുമാവാം. ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികളില്‍ അടിയന്തര നടപടി സ്വീരിക്കുമെന്ന്‌ കമ്മീഷന്‍ അധ്യക്ഷന്‍ മുഹമ്മദ്‌ഷാഫി പറഞ്ഞു.


News report

on

കാഞ്ഞങ്ങാട്‌: ചിത്താരി തൊട്ടിയില്‍ സ്വദേശി മിനായില്‍ ഹജ്ജ്‌ കര്‍മ്മത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. തൊട്ടിയിലെ പരേതനായ അസൈനാര്‍-ആസ്യ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട്ടെ വ്യവസായിയുമായ ഉറുമാല്‍ മുഹമ്മദ്‌ എന്ന തൊട്ടിയില്‍ മുഹമ്മദ്‌ കുഞ്ഞി(50)യാണ്‌ വെള്ളിയാഴ്‌ച്ച രാവിലെ ഇന്ത്യന്‍ സമയം 9.30 മണിയോടെ കുഴഞ്ഞു വീണ്‌ മരിച്ചത്‌. ഭാര്യ: ആയിശ. മക്കള്‍: ഖൈറൂന്നീസ, സൗറാബി, അബ്ദുല്‍ റഹ്മാന്‍, നാജിയ. മരുമകന്‍: അബ്ദുല്‍ മജീദ്‌ കുശാല്‍ നഗര്‍. സഹോദരങ്ങള്‍: അഹമ്മദ്‌ കുഞ്ഞി, മൊയ്‌തീന്‍, അബ്ദുല്‍ മജീദ്‌, ഫാത്തിമ. ഖബറടക്കം മിനായില്‍ വൈകിട്ടോടെ നടന്നു.

Eid-ul Az-ha Mubarak!

on Nov 26, 2009

ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശം

on Nov 25, 2009

പള്ളിക്കര: ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ റെയില്‍വെയ്‌ക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി. റെയില്‍വെ ഗേറ്റ്‌ ഉടന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌്‌ ജനപ്രതിനിധികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതി ഉത്തരവിറക്കിയത്‌.
ചേറ്റുകുണ്ട്‌- ചിത്താരി കടപ്പുറത്തേക്കുള്ള റോഡിന്‌ കുറുകെ നിര്‍മിച്ച റെയില്‍വെ ഗേറ്റ്‌ ഒന്നരമാസം മുമ്പാണ്‌ റെയില്‍വേ അടച്ചിട്ടത്‌. കെ വി കുഞ്ഞിരാമന്‍ എംഎല്‍എ, പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ബാലകൃഷ്‌ണന്‍, വൈസ്‌പ്രസിഡന്റ്‌ പി കെ അബ്ദുല്‍റഹ്‌മാന്‍, ചേറ്റുകുണ്ട്‌ കടപ്പുറം എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്‌, ബേക്കല്‍ റിസോര്‍ട്ട്‌ മനേജ്‌മെന്റ്‌, പള്ളികമ്മിറ്റി തുടങ്ങിയവരാണ്‌ ഗേറ്റ്‌ അടച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. റെയില്‍വേക്ക്‌ നല്‍കാനുള്ള പണം ഗഡുക്കളായി നല്‍കാമെന്ന്‌ ബിആര്‍ഡിസി അറിയിച്ചതിനെതുടര്‍ന്നാണ്‌ ഗേറ്റുതുറക്കാന്‍ കോടതി ഉത്തരവിട്ടത്‌. എം കെ ദാമോദരന്‍ ഹരജിക്കാര്‍ക്ക്‌ വേണ്ടി ഹാജരായി. ഡിസംബര്‍ 15ന്‌ ബിആര്‍ഡിസിയുമായി റെയില്‍വേ അധികൃതര്‍ ചര്‍ച്ച നടത്തും.
ഗേറ്റ്‌ അടച്ചിട്ടതിനാല്‍ ചേറ്റുകുണ്ട്‌, ചിത്താരി കടപ്പുറത്തെ നൂറുകണക്കിനാള്‍ക്കാര്‍ ദുരിതത്തിലാണ്‌. സുനാമി പദ്ധതിയുടെ 1.36 കോടി ഉപയോഗിച്ച്‌ ചിത്താരി കടപ്പുറത്തേക്ക്‌ നിര്‍മിക്കുന്ന റോഡ്‌, ഹാര്‍ബര്‍ പണി എന്നിവ നിലച്ചു. ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട റിസോര്‍ട്ട്‌ നിര്‍മാണവും നിലച്ചു. ഗേറ്റ്‌ സ്ഥാപിക്കാന്‍ റെയില്‍വെയ്‌ക്ക്‌ ഒരുകോടിയോളം രൂപ ബിആര്‍ഡിസി നല്‍കിയിരുന്നു. വീണ്ടും ഒരുകോടി രൂപ ആവശ്യപ്പെട്ടാണ്‌ റെയില്‍വേ ഗേറ്റടച്ചത്‌.
http://www.kasaragodvartha.com/viewnews.php?id=22831

മാണിക്കോത്ത് പെരുങ്കളിയാട്ടം; മൂലാരൂഢ സ്ഥാന ശുചീകരണം നടത്തി

on Nov 24, 2009

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര മൂലാരൂഢ സ്ഥാനത്ത് ശുചീകരണം നടത്തി. പുന്നക്കാല്‍ ഭഗവതി ആദ്യമായി കുടിയിരുന്ന രൂഢ സ്ഥാനം മാണിക്കോത്ത് റെയില്‍പാതയ്ക്ക് പടിഞ്ഞാറു വശത്താണ്. ഇവിടെ ചെത്തിക്കോരി വൃത്തിയാക്കി പന്തല്‍ പണിയും. പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ഇവിടെ നിന്നും ദീപവും തിരിയും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. വേണുഗോപാലന്‍ നമ്പ്യാര്‍, കണ്‍വീനര്‍ മുട്ടത്ത് ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു

on Nov 22, 2009

ഉദുമ:ബേക്കല്‍ ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയമേള സമാപിച്ചു.പ്രവൃത്തി പരിചയമേള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബേക്കല്‍ ജി.എഫ്.എച്ച്.എസ്.ഒന്നാംസ്ഥാനം നേടി. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറിക്കാണ് രണ്ടാംസ്ഥാനം. യു.പി. വിഭാഗത്തില്‍ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംസ്ഥാനവും കീക്കാന്‍ ആര്‍.ആര്‍.എം. യു.പി. രണ്ടാം സ്ഥാനവും നേടി. ഉദുമ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.കെ.മുരളീധരന്‍ സ്വാഗതവും, രത്‌നാകരന്‍ തൊട്ടി നന്ദിയും പറഞ്ഞു. സമാപന യോഗത്തില്‍ എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രന്‍ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.

പെരുങ്കളിയാട്ടം: അറിവനുഭവ സെമിനാര്‍ നാളെ

on Nov 21, 2009

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഐതിഹ്യവും പുരാവൃത്തവും ശേഖരിച്ച് ഏകോപിപ്പിക്കുന്നതിനായി ക്ഷേത്രേശസംഗമവും അറിവനുഭവസെമിനാറും 22ന് രണ്ടുമണിക്ക് ക്ഷേത്രപരിസരത്ത് നടക്കും. ഒന്നര നൂറ്റാണ്ടിനുമുമ്പ് നടന്ന പെരുങ്കളിയാട്ടം എങ്ങനെയായിരുന്നുവെന്ന കേട്ടറിവുകഥകള്‍ പ്രായമായവര്‍ ചര്‍ച്ചചെയ്യും.

മുകയരുടെ വംശീയത, തെയ്യങ്ങളും അനുഷ്ഠാനങ്ങളും, 11 താനങ്ങളും തറവാടുകളും, തൊഴില്‍, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സെമിനാറില്‍ പങ്കുവെക്കും. സംഗമവും സെമിനാറും ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ.നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും.

ബേക്കല്‍ ഉപജില്ലാ കായികമേള

on

പെരിയ: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള പുല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ സമാപിച്ചു. സബ്ബ്ജൂനിയര്‍ വിഭാഗം ബോയ്‌സ്-ജി.യു.പി.എസ്. ബാര 31 പോയിന്റ്‌നേടി ഒന്നാംസ്ഥാനം നേടി. ജി.എച്ച്.എസ്.എസ്.ഉദുമ 16 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി.

സബ് ജൂനിയര്‍ ഗേള്‍സ്-യു.എന്‍.എച്ച്.എസ്. പുല്ലൂര്‍ 23 പോയിന്റ്‌നേടി ഒന്നാംസ്ഥാനം നേടി. ജി.യു.പി.എസ്. അഗസര്‍ഹോള 14 പോയിന്റ്‌നേടി രണ്ടാംസ്ഥാനം നേടി.

കിഡ്ഡീസ് ബോയ്‌സ്-ജി.യു.പി.എസ്.ബാര 23 പോയിന്‍േറാടെ ഒന്നാംസ്ഥാനവും ജി.യു.പി.എസ് പുല്ലൂര്‍ 17 പോയിന്‍േറാടെ രണ്ടാംസ്ഥാനവും നേടി.

കിഡ്ഡീസ് ഗേള്‍സ് വിഭാഗം -ജി.യു.പി.എസ് പുല്ലൂര്‍ 28 പോയിന്‍േറാടെ ഒന്നാംസ്ഥാനംനേടി. ജി.യു.പി.എസ് കരിച്ചേരി 14 പോയിന്‍േറാടെ രണ്ടാംസ്ഥാനവും നേടി.

എല്‍.പി.വിഭാഗം -ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഉദുമ. ജൂനിയര്‍ ഗേള്‍സ്-ജമാഅത്ത് പടിഞ്ഞാര്‍, ജി.യു.പി.എസ്.കരിച്ചേരി. ചില്‍ഡ്രന്‍സ് ബോയ്‌സ്-ക്രസന്റ് ഇംഗ്ലീഷ് മീഡിയം അജാനൂര്‍, ജി.യു.പി.എസ്.പുല്ലൂര്‍ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

ചില്‍ഡ്രന്‍ ഗേള്‍സ്-ജമാഅത്ത് ഉദുമ പടിഞ്ഞാര്‍ പതിനഞ്ചും, എല്‍.എല്‍.പി.എസ്. ഉദുമ ഇസ്‌ലാമിയ പത്തും പോയിന്റ് നേടി.

സമാപനസമ്മേളനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ്കുമാര്‍ പള്ളയില്‍വീട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. എ.കൃഷ്ണന്‍, എം.ഇന്ദിര, പി.വി.സരോജനി സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് എം.ശ്രീധരന്‍ നമ്പ്യാര്‍ സ്വാഗതവും കെ.രാജീവന്‍ നന്ദിയും പറഞ്ഞു.

ബലിപെരുന്നാള്‍ 27ന്

on Nov 20, 2009


eid-31.gif (220×350)

കാഞ്ഞങ്ങാട്: കാപ്പാട് ദുല്‍ഹജ് മാസപ്പിറവി കണ്ടതില്‍ 27ന് ബലിപെരുന്നാള്‍ ആഘോഷിക്കുമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു. കേരളം മുഴുക്കേയും ഒമാനൊഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും ബലിപെരുന്നാള്‍ 27ന്ന്‌ (വെള്ളിയാഴ്ച്ച)ആയിരിക്കും.

Friday's Talk:ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

on

ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

” ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക!
ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും
നിന്റെയടുത്തു വന്നെത്തും. ” (അല്‍ഹജ്ജ്‌:27 ) hajj1 ഇബ്റാഹീമിന്റെ വിളംബരം കേട്ട് ആവേശത്തള്ളിച്ചയാല്‍ തിടുക്കപ്പെട്ടെത്തുന്ന
വിശ്വാസിക്കൂട്ടങ്ങളെ സ്വീകരിച്ചാനയിച്ച് വിയര്‍ത്തൊലിക്കുമ്പോഴും
‘ഉമ്മുല്‍ഖുറാ’ സന്തോഷത്തിമര്‍പ്പിലാണ്. ദൈവത്തോടുള്ള നിഷ്കാമ സ്നേഹത്താല്‍
പ്രചോദിതരായി, അവനെ മാത്രം ധ്യാനിക്കാനായി പടുത്തുയര്‍ത്തപ്പെട്ട ആദ്യഭവനം കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാന്‍ കരയും കടലും ആകാശവും താണ്ടിയെത്തിയ ദൈവദാസന്മാരുടെ, വാന-ഭുവനങ്ങളെ ഒരുപോലെ അതിശയം കൊള്ളിക്കുന്ന അനുപമമായ ഒത്തുകൂടല്‍. ജീവിതം ഈശ്വരസ്മരണയുടെ സമവാക്യമാക്കിയ
ഒരു സമൂഹത്തിന്റെ സൃഷ്ടിയാണവര്‍ നടത്താന്‍ പോവുന്നത്.

എന്താണ് ഹജ്ജ്‌? ലളിതവും സുതാര്യവുമായ ഏതാനും കര്‍മങ്ങള്‍. എന്നാല്‍ നിലക്കാത്ത
ദൈവസ്മരണയുടെ നൈരന്തര്യമാണവ. ഹജ്ജുകര്‍മങ്ങളുടെ നിര്‍വഹണസ്ഥലങ്ങളും
സമയങ്ങളും ചരിത്രപരിസരങ്ങളും ഇഴപിരിച്ചു നോക്കൂ. *ദിക്റും തവക്കുലും തജര്‍റുദും
തദ്ഹിയത്തും അല്ലാതെ മറ്റെന്തെങ്കിലും അവയില്‍ തൊട്ടറിയാന്‍ കഴിയുന്നുന്ടോ?

‘ഇഹ്റാം’*ജഡികമായ ഇച്ച്ചകളില്‍നിന്നും വികാരങ്ങളില്‍നിന്നും മുക്തമായി മനസ്സിനെ
ദൈവസ്മരണയിലും ചിന്തയിലും ഒതുക്കിനിര്‍താനുള്ള തെയ്യാറെടുപ്പാണ്.’തല്‍ബിയതാ’*വട്ടെ
അതിന്റെ ഏറ്റുപറച്ചിലും സാകഷ്യപ്പെടുത്തലും. പടച്ചതമ്പുരാന്റെ പരിശുദ്ധിക്ക്
ചുറ്റുമുള്ള ഹൃദയത്തിന്റെ ചുറ്റിത്തിരിയലും കാണാത്ത, എന്നാല്‍ തലോടിക്കൊണ്ടിരിക്കുന്ന
ഇഷ്ടഭാജനത്തെ പുല്‍കാനുള്ള വെമ്പലുകലുമാണ് ‘ത്വവാഫ്‌’*. കാരുണ്യത്തിന്റെ
നാട്ടക്കുറികള്‍ക്കിടയില്‍ ദൈവത്തിന്റെ പൊരുത്തവും മാപ്പും തേടിയുള്ള പോക്കുവരവുകളെ
നാം ‘സഅയ് ‘*എന്ന് വിളിക്കുന്നു. ദൈവഭയത്താല്‍ കനംതൂങ്ങിയ ഹൃദയങ്ങളും, സ്തോത്രങ്ങളും
അര്‍ത്ഥനകളും അണപൊട്ടിയൊഴുകുന്ന നാവുകളും, പ്രതീക്ഷാനിര്‍ഭരമായി
വാനത്തേക്കുയരുന്ന കരങ്ങളും പരമകാരുണികന്റെ കാരുണ്യാനുഗ്രഹങ്ങള്‍ ഏറ്റു
വാങ്ങാനുള്ള ഒരുങ്ങിനില്പാണ് ‘വുഖൂഫ്’*. തിന്മകളോടും അതിന്റെ വൈതാളികരോടുമുള്ള
തീഷ്ണരോഷത്തെ പ്രതീകവല്‍ക്കരിക്കയാണ് ‘കല്ലേറുകള്‍’. നാശകാരികളായ
ജഡികേച്ഛകളെ ആട്ടിത്തുരത്താനുള്ള ദൃഡനിശ്ചയവും കല്ലേറുകളിലൂടെ പ്രകടമാവുന്നു.
‘ബലി’ വിശുദ്ധിയുടെ ഉച്ചിയിലേക്കുള്ള ആരോഹണത്തിന്‌ പര്യവസാനം കുറിക്കുകയാണ്.
നിന്ദ്യ നികൃഷ്ടതകളുടെ മ്ലേച്ചരക്തം പുണ്യം ചെയ്ത കരങ്ങളാല്‍ ഒഴുക്കിക്കളയുകയാണ്
ബലിയിലൂടെ.പരിശുദ്ദരും പരമഭക്തരുമായ ദൈവദാസന്മാരുടെ സാന്നിധ്യത്തില്‍
സമര്‍പ്പണത്തിന്റെയും ദണ്‍ധം നല്‍കലിന്റെയും സാകഷ്യപ്പെടുത്തല്‍.

മനുഷ്യനെ ‘മനുഷ്യനാ’ക്കുന്നത് ഏകദൈവവിശ്വാസവും തദനുസൃതമുള്ള ജീവിതവുമാണ്.
ദൈവസ്മരണയുടെ സജീവസാന്നിധ്യമുള്ള മനസ്സുകള്‍ക്കെ സമാധാനവും സുരക്ഷാബോധവും
അനുഭവിക്കാനും, അന്തസ്സും ആത്മാഭിമാനവും കൈവരിക്കാനും സാധിക്കയുള്ളൂ. അതിനുള്ള
അവസരങ്ങളാണ് ഹജ്ജ്‌ ഒരുക്കിത്തരുന്നത്‌.

ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ ഏറ്റ കളങ്കങ്ങളും
കരുവാളിച്ചകളും കഴുകിക്കളഞ്ഞ് ഒളിമിന്നുന്ന മനസ്സും ആത്മാവുമായി ജീവിതയാത്ര
തുടരാനുള്ള വിളംബരമാണ് ഹജ്ജ്‌. “ഹിതമല്ലാത്തതൊന്നും പറയാതെയും പ്രവര്‍ത്തികാതെയും
വേണ്ടുംവിധം ഹജ്ജ്‌ നിര്‍വഹിച്ചയാള്‍ ഉമ്മ പെറ്റ നാളിന്റെ പരിശുദ്ധിയുമായാണ്
മടങ്ങിപ്പോവുന്നതെ” ന്ന തിരുവരുള്‍ നാം അടിവരയിട്ടു വായിക്കുക!

* ദൈവസ്മരണ, (അല്ലാഹുവില്‍) ഭരമേല്‍പ്പിക്കല്‍, (അരുതായ്മകളില്‍നിന്നും) മുക്തമാവല്‍,
(എല്ലാം ദൈവമാര്‍ഗത്തില്‍) ബലിയര്‍പ്പിക്കല്‍.

*ഹജ്ജില്‍ പ്രവേശിക്കല്‍, *ലബ്ബൈക…. എന്ന പ്രാര്‍ത്ഥന ചൊല്ലല്‍,
*കഅബയെ വലയം വെക്കല്‍, *സഫാ-മര്‍വകള്‍ക്കിടയിലെ നടത്തം,
*’അറഫയില്‍ ഉണ്ടായിരിക്കല്‍.

http://ipcblogger.net/akm/?p=212

**************************************************

ഹജ്ജിന്‍റെ സാമൂഹ്യശാസ്ത്രം- malayalam.webdunia

hajj

വിശ്വസാഹോദര്യം തെളിമയാര്‍ന്ന ഹജ്ജില്‍ പ്രത്യക്ഷപ്പെടുന്നു. വംശവും ദേശവും ഭാഷയും, സാമൂഹിക പദവികളും വ്യത്യാസങ്ങളും വിവേചനങ്ങളും മറന്ന് തീര്‍ത്ഥാടകര്‍ ദൈവചൈതന്യത്തില്‍ പങ്ക് ചേരാന്‍ മക്കയിലേക്ക് കുതിക്കുന്നു. മരുഭൂമിയില്‍ ഒരേ ഭക്ഷണവും ഓരപോലെയുള്ള വസ്ത്രവും ധരിക്കുന്നു. സന്തോഷവും സന്താപവും പങ്ക് വയ്ക്കുന്നു.

സാഹിത്യസംഗമം

ഹജ്ജ് സാംസ്കാരികമായും ഉന്നതമായ ഒത്തുചേരലാണ്. മുന്‍പ് ധാരാളം ജനങ്ങള്‍ ഒത്തുചേരുന്ന ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഒരു സാഹിത്യസംഗമവും സംഘടിപ്പിച്ചിരുന്നു. വാഗ്വൈഭവും സര്‍ഗ്ഗ ശക്തിയും ഇവിടെ പരീക്ഷിച്ചിരുന്നു.

ഉമ്മറിന്‍റെ ഭരണകാലത്ത് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും, പുതിയ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടിയാലോചിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.


രണ്ടാം ദിവസം

ഹജ്ജിന്‍റെ പ്രധാന ചടങ്ങായ "വുഖക്കഫി'ന് വേണ്ടി തീര്‍ത്ഥാടകര്‍ രണ്ടാംദിവസം മിന വിട്ട് "അരാഫത്ത്' മരുഭൂമിയിലേക്ക് പോകുന്നു. അന്തിമവിധി ദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവിടെ "വഖഫ്' അനുഷ്ഠിക്കുന്നത്. "ദയയുടെ പര്‍വതം' എന്നറിയപ്പെടുന്ന സ്ഥലത്താണ് മറ്റ് ചിലര്‍ ഒത്തു കൂടുന്നത്. ഇവിടെയാണ് പ്രവാചകന്‍ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം

നടത്തിയത്. "അരാഫത്തില്‍' പ്രാര്‍ത്ഥിക്കുന്ന ജനത്തിന് അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കണമെന്ന് പ്രവാചകന്‍റെ പ്രാര്‍ത്ഥന ദൈവം ഇവിടെ വച്ചാണ് കൈക്കൊണ്ടത് എന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ഭക്തര്‍ നവജാതശിശുക്കളെപ്പോലെ നിഷ്ക്കളങ്കരും പാപങ്ങള്‍ പൊറുത്ത് വിശുദ്ധരായവരാണെന്നാണ് വിശ്വാസം.

സൂര്യാസ്തമയത്തിനുശേഷം അരാഫത്തിനും മിനയ്ക്കുമിടയിലുള്ള "മുസ്ദാലിഫി'ലേക്ക് തീര്‍ത്ഥാടകര്‍ പുറപ്പെടുന്നു. ഇവിടെ അവര്‍ വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.


പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും

onപരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും:

ഇവിടെ ഹജ്ജ്നെകുറിച്ച്‌ മലയാളത്തില്‍ വളരെ ബ്രഹത്തായി വീഡിയോവിണ്റ്റെ സഹായത്തോടെ പ്രതിപാതിക്കുന്നു.
താഴെകൊടുത്ത ലിങ്കില്‍ ദയവായി ക്ളിക്ക്‌ ചെയ്യുക

പഞ്ചായത്തുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു

on Nov 19, 2009

d3.jpg (326×240)
കാഞ്ഞങ്ങാട്: പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരുടെ 50 ശതമാനം മാത്രമേ നിലവിലുള്ളൂ. ഇത് കാരണം ജീവനക്കാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്നു.

ഒമ്പത് മുതല്‍ 29 വരെ ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളാണ് സംസ്ഥാനത്ത് ഉള്ളത്. എന്നാല്‍ ധനശേഷി കൂടിയിട്ടും ക്രയശേഷി കൂടിയിട്ടില്ലെന്ന പരാതിയാണ് പഞ്ചായത്ത് ജീവനക്കാര്‍ക്ക്.

ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ 999 പഞ്ചായത്തുകളിലും അക്കൗണ്ടന്റ്മാരുടെ തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ 339 പഞ്ചായത്തുകളില്‍ മാത്രമാണ് ഈ തസ്തിക കൂടിച്ചേര്‍ത്തത്. ബാക്കി 660 പഞ്ചായത്തുകളില്‍ യു.ഡി. ക്ലാര്‍ക്ക് തസ്തിക റദ്ദ്‌ചെയ്തത് പകരം അക്കൗണ്ടന്റിന്റെ തസ്തിക ആക്കുകയായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഭാരമായി മാറുകയാണ് ചെയ്തത്.

83 ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ ഉള്ളത്. സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ വിതരണം മുതല്‍ തൊഴിലില്ലായ്മ വേതനവിതരണം വരെ നടത്തുന്നത് പഞ്ചായത്ത് ഓഫീസുകളില്‍ നിന്നാണ്. 350 മുതല്‍ 1000 വരെ കര്‍ഷകത്തൊഴിലാളികളുണ്ട് ഓരോ പഞ്ചായത്തുകളിലും. മണിഓര്‍ഡര്‍ പൂരിപ്പിച്ച് ബില്‍മാറുന്നത്‌വരെയുള്ള പ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ രാത്രിയോളം പണിയെടുക്കേണ്ടിവരുന്നതായും പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ഫണ്ട് 40 ശതമാനം പഞ്ചായത്തുകളെയാണ് ഏല്‍പ്പിക്കുന്നത്. കൂടാതെ തനത് ഫണ്ട് ഒരുകോടിയോളം രൂപ ചെലവഴിക്കേണ്ടിയും വരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന പ്രവൃത്തികള്‍ക്ക് നിയോഗിച്ച എന്‍ജിനീയറും ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററും കരാര്‍ ജീവനക്കാരാണ്. അത്‌കൊണ്ട് തന്നെ അവര്‍ ഉത്തരവാദിത്വക്കുറവ് കാണിക്കുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയും വരുന്നു.

Mathrubhumi report

Friday's Talk:ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌

on Nov 13, 2009

ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌
Islamic_finance_sector
-ഇ.കെ. ഫസലുറഹ്‌മാന്‍

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ
ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌
അകന്നുപോയിരിക്കുന്നു. മൂലധന വളര്‍ച്ചയ്‌ക്കുപകരം
സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം,
കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌
രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.


മുതലാളിത്തവും സോഷ്യലിസവും ലക്ഷ്യമാക്കുന്നത്‌ സാമ്പത്തിക-വ്യാവസായിക പുരോഗതിയായതുകൊണ്ട്‌ ആ രംഗത്തെ മതത്തിന്റെ ലക്ഷ്യം നിര്‍വചിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ്‌ ഇസ്‌ലാമിസ്റ്റ്‌ പണ്ഡിതര്‍ പ്രാധാന്യം നല്‌കിയത്‌. പലിശരഹിത ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനം രൂപപ്പെടുന്നത്‌ ഇതിന്റെ ഫലമായാണ്‌.

മധ്യകാലത്ത്‌ പണമിടപാട്‌, കരാര്‍ക്കച്ചവടം, നാണയക്കൈമാറ്റം, പാട്ടം തുടങ്ങിയ മേഖലകളില്‍ നടന്ന പഠനങ്ങളുടെ ആധുനിക വ്യാഖ്യാനംകൂടിയായിരുന്നു ഇസ്‌ലാമിക ബാങ്ക്‌ സംവിധാനം. മുതലാളിത്തത്തിന്റെ ഉത്ഭവത്തിനും വളര്‍ച്ചയ്‌ക്കും കാരണമായ വാണിജ്യ-വ്യാവസായിക വിപ്ലവത്തിനും കോളനിവത്‌കരണപ്രക്രിയയ്‌ക്കും ശക്തിപകര്‍ന്ന ബാങ്കിങ്‌ സമ്പ്രദായത്തിന്റെ കടന്നുകയറ്റം മുസ്‌ലിം ലോകത്തുണ്ടാക്കിയ വിശ്വാസ-സാംസ്‌കാരിക പ്രതിസന്ധിക്കുള്ള പരിഹാരമായിട്ടുകൂടിയാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ നടപ്പാക്കപ്പെടുന്നത്‌.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാളുടെ സമ്പത്തില്‍ സമൂഹത്തിനു ചില അവകാശങ്ങളുണ്ട്‌. അതു ദാനമായോ കടമായോ ആവശ്യക്കാര്‍ക്കു ലഭ്യമാക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. ഈ ഇടപാടുകളില്‍ പ്രതിഫലം കാംക്ഷിക്കാന്‍ പാടുള്ളതല്ല. മിച്ചസമ്പത്തില്‍ ഉടമകള്‍, ഗുണഭോക്താക്കളില്‍നിന്നാവശ്യപ്പെടുന്ന പ്രതിഫലത്തെയാണ്‌ ഇസ്‌ലാം പലിശയായി കാണുന്നത്‌. മറ്റുതരം ഇടപാടുകളിലെ അമിതലാഭവും പലിശയുടെ പരിധിയില്‍ത്തന്നെയാണ്‌ വരുന്നത്‌. പലിശ വാങ്ങുന്നവരും കൊടുക്കുന്നവരും അതു രേഖപ്പെടുത്തുന്നവരും ഇസ്‌ലാമികദൃഷ്‌ട്യാ കുറ്റക്കാരാണ്‌. ഈ ധര്‍മചിന്തയുടെ സാക്ഷാത്‌കാരമെന്ന നിലയ്‌ക്കാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ സമ്പ്രദായം ഉടലെടുക്കുന്നത്‌.

ഇന്ന്‌ ഏതാണ്ട്‌ എഴുപതോളം രാജ്യങ്ങളില്‍ ഇസ്‌ലാമിക ബാങ്കുകളോ ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകളോ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബ്രിട്ടന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, അമേരിക്ക, ഗള്‍ഫ്‌, പാകിസ്‌താന്‍, മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വളര്‍ച്ചകൂടിയ ധനകാര്യസ്ഥാപനങ്ങളാണ്‌ ഇസ്‌ലാമിക ബാങ്കുകള്‍.

നിക്ഷേപകരെ ഓഹരിയുടമകളായിക്കാണുന്ന മ്യൂച്വല്‍ ബാങ്കുകളായാണ്‌ ഇസ്‌ലാമിക ബാങ്കുകളില്‍ ഏറിയ പങ്കും പ്രവര്‍ത്തിക്കുന്നത്‌. സേവനത്തിനായി സമീപിക്കുന്നവരില്‍നിന്ന്‌ അതിന്റെ സ്വഭാവമനുസരിച്ച്‌, സേവനത്തുക മാത്രം പ്രതിഫലമായി വാങ്ങിച്ചാണ്‌ ബാങ്കുകള്‍ മുന്നോട്ടുനീങ്ങുന്നത്‌. ബാങ്കിതരസേവനരംഗത്തും ഇസ്‌ലാമിക ബാങ്കുകള്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളുടെ വരവോടെ ഈ നൂതന ബാങ്കിങ്‌ ആശയം വാണിജ്യബാങ്കുകളെ അതിശയിപ്പിച്ച്‌ മുന്നേറുകയാണ്‌.

പാശ്ചാത്യ-മുതലാളിത്തരാജ്യങ്ങള്‍, തങ്ങളുടെ സാമ്പത്തികനേട്ടങ്ങള്‍ ലക്ഷ്യംവെച്ച്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ-ഉദാരീകരണ കാലഘട്ടത്തില്‍ത്തന്നെയാണ്‌ ആഗോളസമ്പദ്‌ഘടനയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച്‌ ഇസ്‌ലാമികബാങ്കുകളും കടന്നുവരുന്നത്‌.

അമേരിക്കന്‍-യൂറോപ്യന്‍ ബാങ്കുകളിലെ നിക്ഷേപത്തില്‍ ഒരു വലിയ പങ്ക്‌ സംഭാവന ചെയ്യുന്ന എണ്ണസമ്പന്നരാജ്യങ്ങളില്‍ മുതലാളിത്ത ചട്ടക്കൂടിനു പുറത്ത്‌ നൂതനരീതികള്‍ പരീക്ഷിക്കുന്ന ഇസ്‌ലാമികബാങ്കുകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്‌ ആഗോളസാമ്പത്തിക സ്ഥാപനങ്ങളും അനുബന്ധ സംഘടനകളും കാര്യമായി ശ്രദ്ധിക്കുന്നത്‌.

ആഗോള ധന ഇടപാടുകളില്‍ രണ്ടു ശതമാനത്തില്‍ താഴെ കൈകാര്യംചെയ്യുന്ന ഇസ്‌ലാമിക സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ ആഗോളീകരണശ്രമങ്ങളെ തകര്‍ക്കാനുള്ള കെല്‌പില്ല. പാശ്ചാത്യക്രമത്തിനു പുറത്ത്‌ മറ്റൊരു സാമ്പത്തികരീതി രൂപപ്പെട്ടുവരുന്നതിലെ സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നന്നായി അറിയാവുന്ന ആഗോള ധനകാര്യസ്ഥാപനങ്ങള്‍ വിശ്വാസത്തെ മുറിപ്പെടുത്താതെ അവയെ എങ്ങനെ മെരുക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ്‌ ചിന്തിച്ചത്‌.

മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും പലിശരഹിത-ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. മുസ്‌ലിംകള്‍ ഇതിനെ പലിശരഹിത ബാങ്കിങ്‌ സമ്പ്രദായത്തിന്റെ വിജയമായിക്കണ്ടപ്പോള്‍, ബഹുരാഷ്ട്ര ബാങ്കുകളിലേക്ക്‌ നിക്ഷേപമായി ഒഴുകിയെത്തിയത്‌ ദശലക്ഷക്കണക്കിനു ഡോളറുകളായിരുന്നു.

എച്ച്‌.എസ്‌.ബി.സി. സിറ്റിസ്റ്റാന്‍ഡേര്‍ഡ്‌, ചാര്‍ട്ടേഡ്‌ തുടങ്ങിയ ലോകത്തിലെ മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും ഇന്ന്‌ പലിശരഹിത ഇടപാടുകൗണ്ടറുകളുണ്ട്‌. ഈ ബാങ്കുകളെ സഹായിക്കാന്‍ ഇസ്‌ലാമിക ബാങ്കിങ്ങില്‍ പ്രത്യേക പരിശീലനം നേടിയ സാമ്പത്തിക ഉപദേഷ്‌ടാക്കളുടെ വലിയ നിരയെത്തന്നെ ഐ.എം.എഫ്‌. സജ്ജമാക്കിയിട്ടുണ്ട്‌. ഇവരില്‍ വലിയ പങ്കും ആഫ്രോ-അമേരിക്കന്‍ വംശജരോ ഏഷ്യന്‍ വംശജരോ ആണെന്നതും നശ്രദ്ധേയമാണ്‌.

2000-ത്തിനുശേഷം ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്ത്‌ പുറത്തുവന്ന ഗ്രന്ഥങ്ങളില്‍ ഏതാണ്ടെല്ലാംതന്നെ ഐ.എം.എഫ്‌. നേരിട്ടോ അതിന്റെ സഹായധനത്തോടെയോ പുറത്തിറക്കിയവയാണ്‌. സൗദി അറേബ്യയുടെ മുഖ്യപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ഡി.ബി. (ഇസ്‌ലാമിക്‌ ഡെവലപ്‌മെന്റ്‌ ബാങ്ക്‌) ലോകബാങ്കുമായി തന്ത്രപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുമുണ്ട്‌.

2001 സപ്‌തംബര്‍ പതിനൊന്നിലെ ദുരന്തത്തോടെ, ഇസ്‌ലാമിക പണമിടപാടുസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത അമേരിക്കന്‍ നടപടിയും പാശ്ചാത്യ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ബാങ്കിങ്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഭീകരര്‍ക്ക്‌ പണമെത്തിക്കുന്നതില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പണമിടപാടുസ്ഥാപനങ്ങള്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അടച്ചുപൂട്ടിയിരുന്നു. ഇവയിലെ നിക്ഷേപങ്ങളില്‍ ഏതാണ്ട്‌ മുഴുവന്‍തന്നെ ബഹുരാഷ്ട്ര ബാങ്കുകളിലെ ഇസ്‌ലാമിക്‌ കൗണ്ടറിലേക്കാണ്‌ മാറ്റപ്പെട്ടത്‌.

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ ബാങ്ക്‌സ്‌ എന്ന സംഘടനയാണ്‌. ഐ.എം.എഫ്‌. ലോകബാങ്ക്‌, മറ്റു ബഹുരാഷ്ട്രബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഈ സംഘടന, ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനത്തെ മുഖ്യധാരാ ബാങ്കുകളുമായി ഇണക്കിച്ചേര്‍ക്കുന്നതിനാണ്‌ പ്രാധാന്യം കല്‌പിക്കുന്നത്‌.

പലിശരഹിത ചട്ടക്കൂടില്‍നിന്നു പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളെ നിയന്ത്രിക്കുന്നത്‌ പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ തന്നെയാണ്‌. പെമാല്‍ അസറ്റ്‌ മാനേജ്‌മെന്റ്‌, കെപ്പല്‍ ഇന്‍ഷുറന്‍സ്‌, യു.ബി.എല്‍. ഫസ്റ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനി തുടങ്ങിയ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുമാനേജുമെന്റ്‌ വിഭാഗങ്ങളുണ്ട്‌. ഇസ്‌ലാമികമാണെന്നവകാശപ്പെടുന്ന ഇത്തരം പ്രോഡക്ടുകള്‍, സൂക്ഷ്‌മനിരീക്ഷണത്തില്‍ ആഗോളസാമ്പത്തിക വ്യതിയാനങ്ങള്‍ക്കും ബാങ്ക്‌ പലിശനയങ്ങള്‍ക്കും വിധേയമാണ്‌. ഡൗജോണ്‍സ്‌ ഇസ്‌ലാമിക്‌ മാര്‍ക്കറ്റ്‌ ഇന്‍ഡക്‌സും എഫ്‌.ടി.എസ്‌.ഇ. ഗ്ലോബല്‍ ഇസ്‌ലാമിക്‌ സൂചികയും അതു ശരിവെക്കുന്നു.

ഇസ്‌ലാമിക്‌ ബാങ്കിങ്ങിലും ധനനിയമങ്ങളിലും ഇന്ന്‌ അന്തിമവിധികള്‍ പുറപ്പെടുവിക്കുന്നത്‌ അമേരിക്കയിലെ 'ഹാര്‍വാഡ്‌ ഇസ്‌ലാമിക്‌ ഫിനാന്‍സ്‌ ഇന്‍ഫര്‍മേഷന്‍ ഫോറം' ആണ്‌. ലോകബാങ്കിന്റെയും ഗള്‍ഫ്‌ മേഖലകളില്‍ സ്വാധീനമുള്ള കുത്തക കമ്പനികളുടെയും സാമ്പത്തിക സഹായത്തോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഇസ്‌ലാമിക ബാങ്കില്‍ മതേതര പങ്കാളിത്തം ഉറപ്പാക്കി അവയെ കൂടുതല്‍ മത്സരക്ഷമമാക്കാനുള്ള പദ്ധതികള്‍ക്കാണ്‌ ഇതിലെ വിദഗ്‌ധര്‍ പ്രാമുഖ്യം നല്‌കുന്നത്‌.

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌ അകന്നുപോയിരിക്കുന്നുവെന്നതാണ്‌ സത്യം. മൂലധന വളര്‍ച്ചയ്‌ക്കുപകരം സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം, കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌ രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഉദാരീകരണ മാര്‍ഗങ്ങളിലൂടെ വിപണികള്‍ കീഴടക്കി വന്‍ലാഭം കൊയ്‌തുകൊണ്ടിരിക്കുന്ന വ്യവസായ ഗ്രൂപ്പുകള്‍ ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്തേക്ക്‌ കടന്നുവരുന്നത്‌ ധര്‍മചിന്തയാല്‍ പ്രചോദിതരായാണെന്ന്‌ കരുതുക വയ്യ.

ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ പോകുന്ന ഇസ്‌ലാമിക ബാങ്കില്‍ ഓഹരി പങ്കാളിത്തത്തിനായി റിലയന്‍സ്‌ ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ ശ്രമമാരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത പ്രസക്തമാണ്‌. മുസ്‌ലിം രാജ്യങ്ങളില്‍ ഈ പ്രവണത നേരത്തേത്തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. 'ഇസ്‌ലാമിക്‌ കാപ്പിറ്റലിസം' എന്നു വിളിക്കപ്പെടുന്ന ഭരണവര്‍ഗവ്യവസായി കൂട്ടുകെട്ടാണ്‌ ഇവിടങ്ങളില്‍ ബാങ്കുകളെ നിയന്ത്രിക്കുന്നത്‌.

മറ്റെന്തിനേക്കാളും സാമ്പത്തിക താത്‌പര്യങ്ങള്‍ക്കു പ്രാധാന്യം നല്‌കുന്ന ഈ കൂട്ടായ്‌മ ഇസ്‌ലാമിക ലോകത്തെ പരിവര്‍ത്തനത്തിന്റെ സൂചനകൂടിയാണ്‌. ഇവരുടെ നവലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്‌ക്കുന്ന മതപണ്ഡിതരും സജീവമായി രംഗത്തുണ്ട്‌. കോര്‍പ്പറേറ്റ്‌ വാണിജ്യ-വ്യവസായ തന്ത്രങ്ങളെ തുണച്ചു മതവിധികള്‍ പുറപ്പെടുവിക്കുന്ന ഇത്തരം പണ്ഡിതരില്‍ ഭൂരിഭാഗവും ഈജിപ്‌തിലെ അല്‍-അസ്‌ഹര്‍, ഉമ്മുല്‍ഖുറാ (മെക്ക) സര്‍വകലാശാലകളില്‍ പഠിച്ചവരോ പഠനവിഭാഗങ്ങളിലുള്ളവരോ ആണ്‌.

ഏത്‌ അതിര്‍വരമ്പുകളും അതിലംഘിച്ച്‌ മനുഷ്യരെ കീഴടക്കുന്ന മൂലധശക്തികളുടെ കരുത്തും വിപണിയുടെ തന്ത്രങ്ങളും ഇസ്‌ലാമിക ബാങ്കുകളെ കോര്‍പ്പറേറ്റു മാര്‍ഗത്തിലേക്ക്‌ തള്ളിവിടുകയാണ്‌. വിപണിയിലെ വിജയി നിശ്ചയിക്കുന്ന ധര്‍മ-നൈതിക മാതൃകകള്‍ മാത്രം അവശേഷിക്കുന്ന ആഗോളീകരണ സാഹചര്യത്തില്‍ ഇസ്‌ലാമിക ബാങ്കുകള്‍ നിലനി'ണമെങ്കില്‍ അതിന്റെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും ജനാധിപത്യ-ജനകീയ സംവിധാനങ്ങള്‍ക്കു കീഴില്‍ അവയെ കൊണ്ടുവരികയും ചെയ്യണം.

(ലേഖകന്‍ ഫാറൂഖ്‌ കോളേജ്‌ ചരിത്രവിഭാഗം അധ്യാപകനാണ്‌)

courtesy to Mathrubhumi news

പെരുങ്കളിയാട്ടത്തിന്‌ തിളക്കമേകാന്‍ നിലംപണി തുടങ്ങി

on Nov 12, 2009

കാസര്‍കോട്‌: 150 വര്‍ഷത്തിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്‌ ഭക്തിയുടെ തിളക്കമേകി നിലംപണിയും അനുബന്ധപ്രവര്‍ത്തികളും തുടങ്ങി. മാണിക്കോത്ത്‌ മാണിക്യ മംഗലം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ക്ഷേത്രേശന്‍മാരുടെ സ്ഥാനികരുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വാല്യക്കാരും നാട്ടുകാരും കൂട്ടായ്‌മയില്‍ ക്ഷേത്ര മതിലകവും പരിസരവും ചെത്തിക്കോരി വൃത്തിയാക്കി. ക്ഷേത്ര മതിലിനകത്ത്‌ നൂറ്‌ ദിനരാത്രങ്ങളിലായി നൂറോളം തെയ്യങ്ങല്‍ കെട്ടിയാടും. വണ്ണാന്‍, മലയന്‍, കോപ്പാളന്‍ എന്നീ സമുദായത്തില്‍ പെട്ടവരാണ്‌ തെയ്യക്കോലങ്ങള്‍ കെട്ടിയാടുക. പെരുങ്കളിയാട്ടത്തിനെത്തുന്ന ആയിരക്കണക്കിന്‌ ഭക്തര്‍ക്ക്‌ അന്നദനം നല്‍കാനുള്ള ഊട്ടുപുരയുടെ സ്ഥല നിര്‍ണ്ണയം നടത്തി. ആല്‍ത്തറ, ക്ഷേത്ര നട എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മാണിക്കോത്ത്‌ മുതല്‍ അടോട്ട്‌ വരെയുള്ള മുക്കാല്‍ കിലോ മീറ്റര്‍ റോഡ്‌ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. ഇതിനായി റോഡിന്റെ ഇരുഭാഗത്തുമുള്ള സ്ഥലമുടമകളുടെ സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ട്‌. ക്ഷേത്ര പരിസരത്ത്‌ വിനോദ പരിപാടികളും സ്റ്റാളുകളും ഒരുക്കുന്നതിന്‌ വേണ്ടുന്ന നടപടികള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ മുട്ടത്ത്‌ ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

കടലാക്രമണം: അജാനൂരില്‍ കടല്‍ഭിത്തി തകര്‍ന്നു

on


കാഞ്ഞങ്ങാട്: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അജാനൂരില്‍ കടല്‍ഭിത്തി തകര്‍ന്നു. ഹോസ്ദുര്‍ഗ്ഗ് കടപ്പുറത്ത് തെങ്ങുകള്‍ കടപുഴകി വീണു. അജാനൂരില്‍ മത്തായിമുക്ക് വരെയുള്ള ഒരു കിലോമീറ്റര്‍ തീരദേശത്തെ കരിങ്കല്‍ ഭിത്തിയാണ് ഭാഗികമായി തകര്‍ന്നത്. ഇതോടെ തിരമാലകള്‍ മീറ്ററുകളോളം കരയിലേക്ക് ഇരച്ചുകയറി. ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ കടല്‍ക്ഷോഭം പുലര്‍ച്ചെ വരെ നീണ്ടു. ആദ്യവരി കരിങ്കല്‍ ഭിത്തികളാണ് തകര്‍ന്നത്. കടല്‍ക്ഷോഭം ആവര്‍ത്തിച്ചാല്‍ തീരദേശങ്ങളിലെ വീടുകള്‍ക്കും ഭീഷണിയാകുമെന്ന് മീന്‍തൊഴിലാളികള്‍ പറയുന്നു. ഇവിടെ പല ഭാഗങ്ങളിലും 10 അടിയോളം മണല്‍ തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച കടലിലിറങ്ങിയില്ല.

ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്ത് കടലാക്രമണത്തില്‍ 25 തെങ്ങുകളാണ് കടപുഴകിയത്. രണ്ട് വീടുകള്‍ അപകടഭീഷണിയിലായി.

പുതിയവളപ്പില്‍ ശേഖരന്‍, ഗണേശന്‍, കമല, നസീമ, വിഷാലു എന്നിവരുടെ തെങ്ങുകളാണ് കടലെടുത്തത്. നിത്യാനന്ദസ്വാമി മഠത്തിനും പുതിയവളപ്പ് ജങ്ഷനുമിടയിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ 15 മീറ്ററോളം കടല്‍ കയറിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കടലാക്രമണം ശക്തമായത്.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ്, നഗരസഭാ ഉപാധ്യക്ഷ സി.ശ്യാമള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍, പി.അശോകന്‍, കാഞ്ഞങ്ങാട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍, വില്ലേജ് ഓഫീസര്‍ മണിരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 25 വര്‍ഷത്തിനിടക്ക് ആദ്യമായാണ് ഇവിടെ കടലാക്രമണമുണ്ടായതെന്ന് പുതിയവളപ്പ് ഗണേശന്‍ പറഞ്ഞു.

ഭിത്തിയില്ലാത്തതാണ് കടലാക്രമണത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചതെന്നും ഇവിടെ ഉടന്‍ കടല്‍ഭിത്തി കെട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Mathrubhumi news report

കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്കുള്ള ലൈന്‍ ഇരട്ടിപ്പിക്കുന്നു

on Nov 11, 2009


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിന് 110 കെ.വി. സബ്‌സ്റ്റേഷനിലേക്കുള്ള ലൈന്‍ ഇരട്ട സര്‍ക്യൂട്ടാകുന്നു. ഇതിനായി 72 ലക്ഷംരൂപ വകുപ്പ് ചെലവഴിക്കും. പണിപൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടും അജാനൂര്‍. കോടോം-ബേളൂര്‍, പനത്തടി, നീലേശ്വരം പഞ്ചായത്തുകളിലും ഇടക്കിടെയുണ്ടാകുന്ന വൈദ്യുതിതടസ്സം നീങ്ങും.

നിലവില്‍ ഇവിടെയുള്ളത് 110 കെ.വി. ലൈന്‍ ഒറ്റ ലൈനാണ്. മൈലാട്ടി-ചെറുവത്തൂര്‍ 110 കെ.വി. ലൈനില്‍നിന്ന് ടാപ്പ് ചെയ്താണ് കാഞ്ഞങ്ങാട് സബ് സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നത്. ഇരട്ട സര്‍ക്യൂട്ട് ആകുന്നതോടെ തളിപ്പറമ്പ് സബ്‌സ്റ്റേഷനില്‍നിന്നും മൈലാട്ടി 220 കെ.വി. ലൈനില്‍നിന്നും വൈദ്യുതി കൊണ്ടുവരാന്‍ കഴിയും. 220 കെ.വി. ലൈന്‍ കടന്നുപോകുന്ന കോട്ടപ്പാറയില്‍നിന്ന് മാവുങ്കാലില്‍ സ്ഥിതിചെയ്യുന്ന കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്കുള്ള 1.2 കി.മീ. ദൂരത്തേക്കാണ് ഇരട്ടലൈന്‍ വലിക്കുന്നത്. ഇതിന്റെഭാഗമായി മൂന്നുടവറുകളുടെ പണി പുരോഗമിക്കുന്നു. പഴയ 'ടൈഗര്‍' കമ്പിക്കുപകരം വലിപ്പം കൂടിയ വൂള്‍ഫ് കമ്പിയാണ് ഇരട്ട സര്‍ക്യൂട്ടിന് ഉപയോഗിക്കുന്നത്.

നവീകരണത്തിന്റെ അവസാനഘട്ടത്തില്‍, ഒരാഴ്ച കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതി വിതരണം പകല്‍സമയത്ത് പൂര്‍ണമായും തടസ്സപ്പെടും. തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി തടസ്സമുണ്ടാകാതിരിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.
mathrubhumi

വൈകിയെങ്കിലും വരവറിയിച്ച് തുലാവര്‍ഷം ശക്തമായി

on Nov 10, 2009


കാസര്‍കോട്: തുലാംപിറന്ന് മൂന്നാഴ്ചക്കുശേഷം ജില്ലയില്‍ മഴ ശക്തമായി. ഞായറാഴ്ച പകല്‍ മുഴുവന്‍ സാന്നിധ്യമറിയിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത ഇടിയും മിന്നലോടും കൂടിയാണ് മഴ പെയ്തത്.

കാഞ്ഞങ്ങാട്ട് വൈകിട്ട് നാലുമണിക്കുശേഷം തുലാവര്‍ഷം തകര്‍ത്തു പെയ്തു. തുലാവര്‍ഷം കാത്തു നില്‍ക്കുന്നതിനിടെ രാത്രിയിലും രാവിലെയും കുളിരുമായി മഞ്ഞെത്തിയത് കര്‍ഷകര്‍ ഞെട്ടലോടെയാണ് അനുഭവിച്ചത്. എങ്കിലും മഴ ചതിക്കില്ലെന്ന പ്രതീക്ഷയില്‍ പലരും വയല്‍ ഉഴുതിട്ട് കാത്തിരിക്കുകയായിരുന്നു.

തുലാവര്‍ഷം കിട്ടിയില്ലെങ്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുമായിരുന്നു. മഴ കനത്തതോടെ കുടിവെള്ളത്തെപ്പറ്റിയുള്ള ജനങ്ങളുടെ ആധി ശമിച്ചു തുടങ്ങിയിട്ടുണ്ട്.
mathrubhumi

മെട്രോമുഹമ്മദ് ഹാജിയുടെ അവാര്‍ഡ് തുക വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്

on


കാഞ്ഞങ്ങാട്: മികച്ച പൊതുപ്രവര്‍ത്തകന് സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ ഏര്‍പ്പെടുത്തിയ സമാജരത്‌ന അവാര്‍ഡ് കാഞ്ഞങ്ങാട്‌ സംയുക്ത്ത ജമാ-അത്ത്‌ പ്രസിഡെണ്റ്റ്‌ മെട്രോ മുഹമ്മദ് ഹാജി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങി. മുംബൈ മാട്ടുംഗയിലെ വിശ്വേശ്വരായ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ മുഖ്യാതിഥിയായി. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. യും സംബന്ധിച്ചു. കവയത്രി സുകന്യമാരുതി അധ്യക്ഷനായി. അവാര്‍ഡ് തുകയായ കാല്‍ലക്ഷം രൂപ മെട്രോ മുഹമ്മദ് ഹാജി പ്രസ്തുത ചടങ്ങില്‍ കര്‍ണാടകയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ചിത്താരി കടപ്പുറത്തെ നടപ്പാലം തകര്‍ന്നുവീണു

on

കാഞ്ഞങ്ങാട്: അപകട ഭീഷണിയിലായിരുന്ന ചിത്താരി കടപ്പുറത്തെ നടപ്പാലം തകര്‍ന്നുവീണു. ഞായറാഴ്ച രാത്രിയില്‍ പെയ്ത മഴയ്ക്കിടെയാണ് മരം കൊണ്ടുള്ള നടപ്പാലം പൊട്ടിവീണത്. ഈ സമയത്ത് നടപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട്‌പേര്‍ പുഴയില്‍ വീണു. ഇവര്‍ നീന്തി രക്ഷപ്പെട്ടു. പച്ചക്കറി വില്പനക്കാരായ കറ്റാടി കൊളവയലിലെ ഗണേഷ്, രാജേഷ് എന്നിവരാണ് പുഴയില്‍ വീണത്. നാനൂറ് മീറ്ററോളം നീളത്തില്‍ നിര്‍മ്മിച്ച നടപ്പാലം ദ്രവിച്ച് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലായിരുന്നു. ചിത്താരി കടപ്പുറത്തുള്ളവര്‍ക്ക് ഇക്കരെയെത്താനുള്ള ഏകമാര്‍ഗ്ഗമാണ് ഈ നടപ്പാലം. സ്ത്രീകളും കുട്ടികളും ഭീതിയോടെ നടപ്പാലം കടന്ന് പോകുന്ന കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത വന്നിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചില്ല. പാലം തകര്‍ന്നത് രാത്രിയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. നടപ്പാലത്തിന്റെ മധ്യഭാഗത്തായി ആറ് മീറ്റര്‍ നീളത്തിലാണ് പലകകള്‍ തകര്‍ന്ന് വീണത്. പാലം പൊട്ടിയതോടെ നാട്ടുകാര്‍ തോണിയെ ആശ്രയിച്ചാണ് പുഴ കടക്കുന്നത്. കുട്ടികള്‍ അടക്കം ചെറു തോണിയില്‍ കയറിയുള്ള തിങ്കളാഴ്ചത്തെ യാത്ര സാഹസികമായിരുന്നു. പാലം തകര്‍ന്നതിനാല്‍ പല കുട്ടികളെയും രക്ഷിതാക്കള്‍ തിങ്കളാഴ്ച സ്‌കൂളിലേക്ക് അയച്ചില്ല. അഴിമുഖത്തിനടുത്തായതിനാല്‍ ഇവിടെ വെള്ളം കരകവിഞ്ഞ നിലയിലാണ്. ഇത്രയൊക്കെയായിട്ടും അധികൃതര്‍ സ്ഥലത്തെത്തുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ഇനി നടപ്പാലം അറ്റകുറ്റപ്പണി നടത്തി യാത്രായോഗ്യമാക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയ നടപ്പാലം കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ദിച്ചുള്ള മാത്രഭൂമി പത്ര റിപോര്‍ട്ട്‌ ഇവിടെ ചേര്‍ത്തിട്ടുണ്ടായിരുന്നു.

News report

'മനോരമ'യുടെ മുസ്ലിം വിരോധത്തിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു

on Nov 9, 2009siraj news paper report

വായനമല്‍സരം നടത്തി

on

രാവണേശ്വരം: സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിണ്റ്റെ നേതൃത്വത്തില്‍ യുപിതല വായന മല്‍സരവും മുതിര്‍ന്നവര്‍ക്കായുള്ള വായനമല്‍സരവും നടത്തി. എന്‍.ജയരാജ്‌, അരുണാമുരളി എന്നിവര്‍ യുപിതല വായന മല്‍സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മുതിര്‍ന്നവര്‍ക്കായുള്ള വായന മല്‍സരത്തില്‍ പി.ബാബു, കൃഷ്ണപ്രസാദ്‌ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി താലൂക്ക്‌തല വായന മല്‍സരത്തില്‍ പങ്കെടുക്കുന്നതിന്‌ യോഗ്യത നേടി. ഗ്രന്ഥാലയം സെക്രട്ടറി ടി.എ.അജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.-newsreport

ഖുര്‍ആന്‍ പ്രഭാഷണം

on

കാഞ്ഞങ്ങാട്‌: ശിഹാബ്‌ തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെണ്റ്റര്‍ ഡയറക്ടര്‍ റഹ്മത്തുല്‍ള ഖാസിമി മുത്തേടം 13ന്‌ രാത്രി ഏഴിന്‌ പടന്നക്കാട്‌ ജുമാമസ്ജിദിന്‌ സമീപം പ്രഭാഷണം നടത്തും.

പ്രവാസി ലീഗ്‌ കണ്‍വന്‍ഷന്‍

on

പ്രവാസി ലീഗ്‌ കണ്‍വന്‍ഷന്‍ 10ന്‌
കാഞ്ഞങ്ങാട്‌: നിയോജകമണ്ഡലം പ്രവാസി ലീഗ്‌ കണ്‍വന്‍ഷന്‍ 10ന്‌ രണ്ടിന്‌ കാഞ്ഞങ്ങാട്‌ നഗരസഭാ ലീഗ്‌ ഓഫിസില്‍ നടക്കും.

മാണിക്കോത്ത്‌ പെരുങ്കളിയാട്ടോത്സവം

on

കുട്ടികള്‍ പുഴകടക്കുന്നത് ദ്രവിച്ച നടപ്പാലത്തിലൂടെ

on Nov 7, 2009

ചിത്താരി: അരീക്കോട് മൂര്‍ക്കനാട് കടവിലെ തോണി ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ചിത്താരി കടപ്പുറത്തെ രക്ഷിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്. തോണിയിലല്ല ഇവിടത്തെ കുട്ടികള്‍ പുഴകടക്കുന്നത് നടപ്പാലത്തിലൂടെയാണ്. എന്നാല്‍ നടപ്പാലത്തിന്റെ അപകടാവസ്ഥ ഓര്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പേറുന്നു.

കൈവരികള്‍ തകര്‍ന്ന് മരപ്പലകകള്‍ ദ്രവിച്ച് ഇളകി ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ നടപ്പാലം. ചിത്താരിക്കടപ്പുറത്തെ ചിത്താരിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്ന് കഴിഞ്ഞ മഴക്കാലത്ത് ആറ് കുട്ടികള്‍ പുഴയില്‍ വീണിരുന്നു. അന്ന് നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. 400 മീറ്ററിലധികം നീളമുള്ള ഈ നടപ്പാലം മൂന്നുവര്‍ഷം മുന്‍പ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ചതാണ്. ദിവസേന കുട്ടികള്‍ ഉള്‍പ്പെടെ 500-ല്‍ അധികം ആളുകള്‍ ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. ചിത്താരിക്കടപ്പുറത്തെ 200-ല്‍ അധികം വീട്ടുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴികൂടിയാണ് ഈ നടപ്പാലം.

നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഈ നടപ്പാലത്തിന്റെ ദുരവസ്ഥ കാണാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ സങ്കടം പറയുന്നു.

ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്നുണ്ട്. അതാണെങ്കില്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാലം പുര്‍ത്തിയായാല്‍ പോലും ഇവിടുത്തുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല. കോണ്‍ക്രീറ്റ് പാലം വഴി പുഴകടക്കാന്‍ രണ്ട്കിലോമീറ്റര്‍ അധികം നടക്കേണ്ടിവരും. തകര്‍ന്നുവീഴാറായ നടപ്പാലം നന്നാക്കാനോ പുതുക്കിപ്പണിയാനോ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കൈ മെയ്മറന്ന് തങ്ങള്‍ ആ പ്രവൃത്തി ഏറ്റെടുക്കുമെന്ന പ്രതിക്ഷേധസ്വരവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

മാപ്പിളപ്പാട്ടുകള്‍ ദൃശ്യമാധ്യമങ്ങളില്‍

on Nov 6, 2009


മുസ്ലിം ഗൃഹാന്തരീക്ഷത്തിലും അവരുടേതായ പ്രവര്‍ത്തന മേഖലയിലും മാത്രം ഒതുങ്ങിനിന്നതും പ്രചരിച്ചവയുമായിരുന്നു. അവ ലിഖിതപ്പെടുത്തിയിരുന്നത് മാപ്പിളമാര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന അറബി -മലയാളം ലിപികളിലായിരുന്നു. 1898 മുതലേ മുസ്ളിങ്ങളുടെ ഇടയില്‍ മലയാള ലിപികളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നില്ല. 1941-42 കാലഘട്ടങ്ങളില്‍ മലപ്പുറത്ത് പ്രസിദ്ധീകരിച്ച 'മാപ്പിള റിവ്യൂ' എന്ന മലയാളം മാസികയിലാണ് ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഇശലിലുള്ള ഒരു ഗാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവര്‍ണ പൈങ്കിളിയില് പങ്ക്റങ്കുള്ളോളേ
പൂമുഖം കണ്ടാല്‍ മതിയോ
പൂതി തീര്‍ക്കാന്‍ കാലമായോ
കാമിനിയടുത്ത് വന്നോ
കാലദോഷം - വന്നുപോയോ?
--താമര.....

ഈ ഗാനം പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യിലും അച്ചടിച്ചുവന്നു. ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത് 'അപൂര്‍വ സഹോദരന്മാര്‍' എന്ന തമിഴ് ചിത്രത്തിലാണ്. അന്നത്തെ അനുഗൃഹീത ഗായകനായ കൊച്ചിന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ക്കിടയില്‍ മാപ്പിളപ്പാട്ട് ശീലിലുള്ള ഏതാനും വരികള്‍ മാത്രം.

''എന്തിനാണ് പൂങ്കരളേ പന്തിരണ്ടിലാക്കണ്
എപ്പളാണ് പൂമരം വിരിഞ്ഞു തേന്‍ കുടിക്കണ്.''

ഇതിനുശേഷം 'അമ്മ' എന്ന സിനിമയില്‍ 'കെസ്സ്'രീതിയിലുള്ള ഒരു മാപ്പിളപ്പാട്ട് പുറത്തുവന്നു. ഇതിന്റെ രചന നിര്‍വഹിച്ചത് പി ഭാസ്കരന്‍ ആയിരുന്നു. ഈ അവസരത്തില്‍ കോഴിക്കോട്ട് റേഡിയോ നിലയത്തില്‍ ആര്‍ടിസ്റ്റായിരുന്ന മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുകാരന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ ആയിരുന്നു ഈ ഗാനം ആലപിച്ചത് .അദ്ദേഹം പിന്നീട് പുറത്തുവന്ന 'നീലക്കുയില്‍' എന്ന ചിത്രത്തിലെ 'കായലരികത്ത് വലയെറിഞ്ഞപ്പം' എന്ന പ്രസിദ്ധ ഗാനത്തിന് വേഷമിട്ടു.

ചുരുക്കത്തില്‍ രണ്ട് ദിനംകൊണ്ടീ നാട്ടിലെന്റെ
കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം.
ഞെട്ടണമാ മദിരാശിപ്പട്ടണത്തില്‍ ചെന്നുപെട്ടാല്‍
കാറുകള്‍ അനവധി ജോറില്‍ പായുന്നു. ഒട്ടേറെ കൂറ്റന്‍
ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നു....

ഈ ഗാനം ആ കാലഘട്ടത്തില്‍ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നതും ഗ്രാമഫോണ്‍ റിക്കാഡിലൂടെ പ്രചരിച്ചതുമായ ഒരു കെസ്സുപാട്ടിന്റെ അനുകരണമായിരുന്നു.

പൊമ്പവിഴച്ചിരിചുണ്ടും മുഖംനാറ്റി മണംകൊള്‍വാന്‍
എമ്പിടുകില്‍ എന്‍ ബീവിക്കൊഴിവില്ലല്ലോ
പൂരണമാറോടണഞ്ഞെന്റെ പൂതി തണുപ്പിക്കാന്‍
ഏറിയ കാലം ചോദിച്ച് വലഞ്ഞല്ലോ....

1950കള്‍ക്ക് ശേഷം മാപ്പിളപ്പാട്ടുകളിലെ പാടിപ്പതിഞ്ഞ ഇശലുകള്‍ നാടകങ്ങളില്‍ ഇടംതേടാന്‍ തുടങ്ങി. കോഴിക്കോട് ഡ്രാമാറ്റിക് അസോസിയേഷന്റെ 'വമ്പത്തീ നീയാണ് പെണ്ണ്' എന്ന നാടകത്തിലെ മാപ്പിളപ്പാട്ടുകള്‍ മാപ്പിളമാര്‍ക്കിടയില്‍ സുപരിചിതമായ ഇശലുകള്‍ അനുകരിച്ചുകോര്‍ത്തിണക്കിയതായിരുന്നു. നഹാരി എഴുതി കുഞ്ഞാവ, കവി മാസ്റ്റര്‍, പി എന്‍ എം ആലിക്കോയ, മാമുക്കോയ തുടങ്ങിയവരായിരുന്നു ഇതിന് വേഷമിട്ടത്. പി എന്‍ എം ആലിക്കോയ സംവിധാനം നിര്‍വഹിച്ച ഈ നാടകത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ആലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരം നേടിയ ഒരു ഗാനമായിരുന്നു ഇത്:

പൊന്നുമോളേ നീയാ കട്ടില് കണ്ട് പനിക്കണ്ടാ- നാളുക
ളെണ്ണിയെണ്ണിക്കാത്ത് മനസ്സിന്റുള്ള് കറക്കണ്ടാ...
തേന് നിറച്ച കുടത്തിനുമീതെ നക്കീട്ടെന്താണ് - മീതെ
കേറിയാലെത്താത്തമ്പിളികണ്ട് നുണച്ചീട്ടെന്താണ്...

കാത്ത് മൂപ്പിച്ചുള്ള മാങ്ങ പാകമായല്ലോ- ഇപ്പള്
കേക്കനായൊരു കാക്കവന്നത് കണ്ണുവച്ചല്ലോ
മൂത്ത് മുരടിച്ചാക്കിളവന്റാശപതച്ച് -തങ്ക
ക്കട്ടയെ കണ്ടപ്പളുള്ളം പൊട്ടിയൊലിച്ച്...

മലബാര്‍ മാപ്പിളമാരുടെ ഇടയില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രതികരിച്ചവയായിരുന്നു ഈ തരം നാടകങ്ങള്‍. ആ കാലഘട്ടത്തില്‍ ഇറങ്ങിയ നാടകങ്ങളിലെല്ലാം മാപ്പിളപ്പാട്ടുകള്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നു.

ഇതേ നാടകസംഘം അവതരിപ്പിച്ച മുഹമ്മദ് യൂസുഫിന്റെ നാടകമായിരുന്നു 'കണ്ടംബെച്ച കോട്ട്'. ഇതിലെ മാപ്പിളപ്പാട്ട് ഇശല്‍ മുസ്ളിം കല്യാണവീടുകളില്‍ മണവാളനെ വധൂഗൃഹത്തിലേക്ക് ആനയിക്കുമ്പോള്‍ പാടിവന്നിരുന്ന ഈണത്തിന്റെ അനുകരണമാണ്:

തനതന്താ, ത്താനാതന്ത, ത്താനാതന്ത, ത്താന തനിനാ
തനതന്താ, ത്താനാതന്ത, ത്താനാ താനിന നോ....
അതബരുന്നേ കേക്കന്‍കടലിലെ കാറ്റും കടന്നെന്റെ ബാപ്പന്റെ കപ്പല്
തലയാട്ടീ മുങ്ങീട്ടും പൊങ്ങീട്ടും കുതികുതിപറന്നീടുന്നേ..
കല്യാണപ്പുതുപെണ്ണിന്റുടുപുടപണ്ടം പലതരം കൊണ്ടാ കപ്പല്
മലപൊന്തുന്നോളത്തിന്റഹത്തുടെ നൂണ്ടതാ ഓടി ബരുന്നേ....

ഇതേ നാടകത്തില്‍ ഒരു പ്രേമഗാനമുണ്ട്. അതിന് ഉപയോഗിച്ച രീതി മാപ്പിളപ്പാട്ടിലെ അതിപുരാതനമായ 'കൊമ്പ്' എന്ന ഇശലാണ്.

ബരണ്ടുള്ള പൊയബക്കത്തൊണങ്ങീയ മരത്ത്മ്മല്‍
കരഞ്ഞുകൊണ്ടിരിക്കുന്ന കുരുവിപ്പച്ചി- അന്നെ
തണുപ്പിക്കാന്‍ കരുത്തുള്ള തണുത്തകാറ്റ് - അങ്ങ്
കെയക്ക്ന്ന് ബരുന്നുണ്ട് പൊടിയും പാറ്റീ.....

ഈ ഗാനം പാടിയത് അന്നത്തെ പ്രശസ്ത ഗായികയായ മച്ചാട്ട് വാസന്തിയും, ഗായകനും നടനുമായ പി എന്‍ എം ആലിക്കോയയുമായിരുന്നു.

അമ്പത് അമ്പത്തിരണ്ട് കാലഘട്ടങ്ങളിലാണ് ഏറനാടന്‍ മണ്ണിന്റെ ചൂരും കരുത്തും പ്രതിഫലിക്കുന്ന നാടകങ്ങള്‍ കിഴക്കനേറനാട്ടില്‍ വിപ്ളവകരമായി അരങ്ങേറിയത്. ഇ കെ അയമുവിന്റെ 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്', കെ ജി ഉണ്ണീന്റെ 'ഈ ദുനിയാവില്‍ ഞാന്‍ ഒറ്റക്കാണ്' തുടങ്ങിയ നാടകങ്ങളെല്ലാം രാഷ്ട്രീയരംഗത്ത് അതിവിപ്ളവകരമായ ചലനങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു. 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്' എന്ന നാടകത്തില്‍ നിലമ്പൂര്‍ ആയിഷ അഭിനയിച്ചുപാടിയ ഗാനമാണ്.

അലങ്കാരപ്പദവിയില് കളിയാടും ഞാന്‍
അരിമുല്ല മലരിലും മണംകൂടും ഞാന്‍
കിരികിരി കരയുന്ന ചെരുപ്പുകളാലും
പളപള മിനുങ്ങുന്ന പട്ടുകളാലും
കലപില കലമ്പുന്ന മണിവളയാലും
മൈലാഞ്ചിക്കരംകൊട്ടി മയിലാടും ഞാന്‍
മണിനാദം മുഴക്കുന്ന കുയിലാകും ഞാന്‍.

ഇതേ നാടകത്തില്‍ തന്നെ,

ആശിച്ചപോലെ നടക്കൂലാ- ഇമ്പ
പ്പൂമധു വണ്ട് കുടിക്കൂലാ
കീരിയും പാമ്പും ഇണങ്ങൂലാ-
തളിരായ ഖല്‍ബതറിയൂലാ.

മലബാറിലെ ജന്മിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച കെ ജി ഉണ്ണീന്റെ നാടകഗാനമാണ്,

അള്ള പടച്ചൊരു ഭൂമിയെ ഇന്നൊരു
കൂട്ടര് കുത്തകയാക്കി നിറുത്തി
അതിനുടെ അതിരും അളവുമെ ഇത്വരെ
കണ്ടിടുകാതെ -ജന്മി
അകലെയിരുന്നതില്‍ വിളയുന്നത് തിന്നുകയാണേ.

ഈ കാലഘട്ടത്തില്‍ നാടകരംഗത്ത് കൊടുങ്കാറ്റായി ആഞ്ഞടിച്ച ഒരു നാടകമായിരുന്നു ചെറുകാടിന്റെ 'നമ്മളൊന്ന്'. അതിലെ ഒരു ഗാനം മാപ്പിളപ്പാട്ടിലെ അതിപ്രശസ്തമായ 'ഒപ്പന മുറുക്കം' എന്ന ഇശലിലാണ് ചിട്ടപ്പെടുത്തിയത്.

ഈപ്പരിപ്പീവെള്ളത്തില് വേവുകില്ലെന്നേ
ഈപ്പരപ്പോളം ഞമ്മള് മണ്ണിന് ദണ്ഡിച്ചേ
മലകള് മലകള് മാറ്റിമറിച്ചേ
മണിമണി നെല്ലിന് മാട് തെളിച്ചേ
മാടം കെട്ടിക്കാവല് വെച്ചേ
മാനത്ത് മഴനോറ്റ് മനം മടുത്തേ
പാടങ്ങള് തേവിത്തേവിത്തടികെടുത്തേ...

നാടകരംഗത്ത് വിപ്ളവത്തിന്റെ തീപ്പന്തവുമായി മുന്നോട്ടുകുതിച്ച നാടകകൃത്തായിരുന്നു കെ ടി മുഹമ്മദ്. അദ്ദേഹത്തിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തില്‍ മുസ്ളിം സമൂഹത്തില്‍ ....

മുടിനാരേഴായ് കീറീട്ട്
നേരിയ പാലം കെട്ടീട്ട്
അതിലെ നടക്കണമെന്നല്ലേ-
പറയുന്നത് മരിച്ച് ചെന്നീട്ട്...
അടിയില് കത്തണ തിയ്യാണ്
എശുപതിനായിരം ചൂടാണ്.
തിയ്യില് കൊത്തിവലിക്ക്ണ പാമ്പുക-
ളുണ്ടവ കൊത്തി വലിച്ചാല്....

ഈ നാടകത്തിന് മുസ്ലിങ്ങളുടെ ഇടയില്‍ നിന്നുതന്നെ ധാരാളം വിമര്‍ശനങ്ങളും പീഡനങ്ങളും കെ ടിക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഈ ഗാനത്തിന് തെരഞ്ഞെടുത്തത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടന്‍ പാട്ടിന്റെയും അതിപ്രശസ്തമായ മാപ്പിളപ്പാട്ടിന്റെയും ഈണമാണ്.

തപ്പോ തപ്പോ തപ്പാണീ
തപ്പുകുടുക്കേലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട്
മുത്തിന് മുങ്ങാന്‍ തേനുണ്ട്''

ഇതേ രീതിതന്നെയാണ് മാപ്പിളപ്പാട്ടിലെ,

കുരുകുരുമച്ചം പെണ്ണുണ്ടോ- കു-
ഞ്ഞാലിമച്ചം പെണ്ണുണ്ടോ
സാമസറുക്കാ പെണ്ണുണ്ടോ-സ-
ക്കാര് ബീവിന്റെ മാരനിക്ക്...

1921 ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി കോഴിക്കോട്ടെ ഒരു നാടക തിയേറ്റര്‍ അവതരിപ്പിച്ച നാടകമായിരുന്നു "തൊള്ളായിരത്തി ഇരുപത്തൊന്ന്.'' പി എം കാസിം രചന നിര്‍വഹിച്ച് ബാബുരാജ് സംഗീതം ചെയ്ത ഇതിലെ ഗാനം കോഴിക്കോട്ടെ സി എ അബൂബക്കറും മച്ചാട്ട് വാസന്തിയും ചേര്‍ന്നു പാടി എച്ച് എം വി കമ്പനിക്കുവേണ്ടി ഔട്ട് റെക്കാര്‍ഡാക്കി പുറത്തിറക്കി.

തൊള്ളായിരത്തിരുപത്തി ഒന്നില്‍ മാപ്പിളമാര്‍
വെള്ളക്കാരോടേറ്റ് പടവെട്ടിയേ
കൊള്ളയും കൊലയും പലതന്ന് മലനാട്ടില്‍
കൊള്ളക്കാരും വെള്ളക്കാരും കാട്ടിയേ.....

മലപ്പുറത്തെ പൂക്കോട്ടൂരില്‍ നടന്ന അതിക്രൂരമായ വെടിവെപ്പിനെക്കുറിച്ചും യുദ്ധത്തില്‍ അരങ്ങേറിയ ബ്രിട്ടീഷുകാരുടെ മനുഷ്യത്വരഹിതമായ ഭീകരതാണ്ഡവത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് മാപ്പിളപ്പാട്ടിലെ കെസ്സ് രീതിയിലുള്ള ഈ ഗാനം. ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഈ ഗാനം നെഞ്ചേറ്റി നടക്കുന്നു.

1954 ല്‍ ഇറങ്ങിയ സിനിമയാണ് ഉറൂബിന്റെ 'നീലക്കുയില്‍'. ഇതില്‍ ഗാനരചന നിര്‍വഹിച്ചത് പി ഭാസ്കരനും സംഗീതം ചെയ്യതത് കെ രാഘവനുമായിരുന്നു. ഈ ഗാനവും മാപ്പിളമാരുടെ ഇടയില്‍ വളരെ പ്രചാരമുള്ള മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പടപ്പാട്ടിലെ,

ആനപോദസദുല്‍ ഇലാഹരിഹംസ ചാടി അടുത്തുടന്‍
ആരടാശുജഅത്തുരാത്തെമയ്ഹൌളില്‍ നിണ്ട് കുടിപ്പവന്‍

എന്ന ഇശലിലായിരുന്നു ചിട്ടപ്പെടുത്തിയത്.

കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പം ഒരു നറുക്കിന് ചേര്‍ക്കണേ...

മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതില്‍ മാപ്പിളമാരല്ലാത്ത രചയിതാക്കളും ഗായകരും വഹിച്ച പങ്ക് ഏറെ വലുതാണ്. ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത ഒരിടം എന്നും അവര്‍ക്കായി നിലനില്‍ക്കുകയും ചെയ്യും. ഈ വരികള്‍ മൂളിനടക്കാത്ത ഒരു കേരളീയനും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇന്നും സ്ഥിതി മറിച്ചല്ല. മാത്രമല്ല 'കായലരികത്ത്' എന്നത് പിന്നീട് വന്ന രചയിതാക്കള്‍ മാപ്പിളപ്പാട്ടിന്റെ ഒരു ഇശലായി സ്വീകരിക്കുകയും ചെയ്തു എന്നത് ഈ ഗാനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

തുടര്‍ന്ന് ഇതേ ടീം തയാറാക്കിയ സിനിമയായിരുന്നു 'രാരിച്ചന്‍ എന്ന പൌരന്‍'. ഇതിലും മാപ്പിളപ്പാട്ടിലെ ഏറെ പ്രചാരം ലഭിച്ച ഒപ്പന - ചായല്‍-മുറുക്കം എന്നീ ഇശലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ മാപ്പിളമാരുടെ കല്യാണാഘോഷത്തോടനുബന്ധിച്ച് നടത്തിയിരുന്ന ഒപ്പനയില്‍ സാധാരണ പാടിവന്നിരുന്ന ഒരു ഇശലാണ് ഒപ്പന ചായലും മുറുക്കവും. വളരെ പഴക്കമേറിയ അറബി- മലയാളം ലിപികളില്‍ എഴുതപ്പെട്ട സബീനപ്പാട്ടിലെ ഒരു ഗാനം

ആദിമുതല്‍ പുരാണം ആയതിരുമുത്തൊളിവേ
ആയേ പടപ്പിനെല്ലാം ആരിടാബിന്നായൊളിവേ
കാതല്‍ മുഹമ്മദെന്ന കാരുണപ്പേര്‍പെറ്റൊളീവേ
കാലം പാശമ്മയില്‍ പണ്ടള്ളാ പടച്ചുവച്ച്...

ഇതിനുശേഷം 'മുറുക്കം' എന്ന ഇശലാണ്. ഇത് ദ്രുതഗതിയില്‍ കൈമുട്ടിപ്പാടുന്നതാണ്.

മാണിക്കാമണിമുത്ത് മുഹമ്മദിനാ
മുഹബ്ബത്താല്‍ എതിര്‍ത്തള്ളാ തിരിനോക്കാലേ
തിരിനോക്കും തിരിവൊളിവതിനാലെ
തിരിവൊളിവെമ്പിന ധിമിര്‍ധിമി പൊങ്ങി
തെരുതെരെവൊളുകിന പുനലത്കൊണ്ട്
തുയ്യവന്‍ പകുത്ത് പത്തമിശം വെച്ചാന്‍
പത്താല്‍ ഒരമിശം കൊണ്ടമൈത്തോന്‍ അള്ളാ

ഈ ഗാനം മലബാര്‍ മാപ്പിളമാരുടെ ഇടയില്‍ വ്യാപകമായി പ്രചാരം നേടിയതായിരുന്നു. ഈ ഇശലിനെ അനുകരിച്ചാണ് ഒരു കല്യാണരംഗത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് കെ രാഘവന്‍ ചിട്ടപ്പെടുത്തിയ 'രാരിച്ചന്‍ എന്ന പൌരനി'ലെ ഒപ്പന ഗാനം.

പൂരണമധുമാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
നാരിമാര്‍ നശീദപാടിയ സുന്ദപ്പുതുമാരനല്ലോ
മേദരക്കനിയാം മുഖത്തില് പുഞ്ചിരിക്കും മാരനല്ലോ
പൂതിഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ പുഷ്പലോകമാരനല്ലോ

(ഒപ്പന -മുറുക്കം)

പൂമണിയറക്കുള്ളില്‍ ഇരിക്കും പെണ്ണ്
താമര ഇതള്‍ പോലെ തളര്‍ന്ന കണ്ണ്
നന്മയില്‍ മികവുള്ള സുറുമയുമെഴുതി
കണ്‍മഷിയാല്‍ കണ്‍കോണുകളെഴുതി
ഉണ്‍മെയിലഴകിന്‍ പൊന്നൊളിയെഴുതി
കൂട്ടിലെ പഞ്ചവര്‍ണക്കിളിയെപ്പോലെ
പാട്ടുകേട്ടുലഞ്ഞു പൂങ്കരളുപോലെ...

പാരമ്പര്യമായി കേട്ടുപോരുന്ന മാപ്പിളപ്പാട്ടുകളിലെ 'ഒപ്പന' ഇശലില്‍ ഒരു മാറ്റവും വരുത്താതെ അതിന്റെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടാണ് കെ രാഘവന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. വൃത്തഭംഗം വരാതെയാണ് രചനയും നിര്‍വഹിച്ചിട്ടുള്ളത്. അതിനാല്‍ 55 വര്‍ഷം കഴിഞ്ഞിട്ടും ആസ്വാദകരുടെ ചുണ്ടുകളില്‍ ഇന്നും ഈ ഗാനം ജീവിക്കുന്നു.

തുടര്‍ന്ന് മാപ്പിളപ്പാട്ടുകളാല്‍ ഏറെ സമ്പന്നമായതും ശ്രദ്ധേയമായതുമാണ് 'കുട്ടിക്കുപ്പായം' എന്ന സിനിമ. ഇതിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികവുറ്റതായിരുന്നു.

ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍മണിയേ കല്‍ക്കണ്ടക്കനിയല്ലേ
അരിമുല്ലാ പൂവളപ്പില്‍ പടച്ചവന്‍ വിരിയിച്ച തൂമലരല്ലെ
അഴകിന്റെ പൂന്തോപ്പിലാടാന്‍ വന്നൊരുമയിലല്ലേ

പി ഭാസ്കരന്റെ രചനക്ക് ബാബുരാജാണ് സംഗീതം പകര്‍ന്നത്. ഇന്നും കല്യാണവീടുകളെ സജീവമാക്കുന്ന മൈലാഞ്ചിരാവുകളില്‍ ഈ ഗാനത്തിന് പ്രസക്തി ഏറെയാണ്. ഇതുപോലെ ഈ ചിത്രത്തിലെ തന്നെ,

വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍
വേലിക്കല്‍ നിന്നവനേ, നല്ല-
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുംകൊണ്ടെന്നോട് -
കിന്നാരം പറഞ്ഞവനേ....

എന്നും

പുള്ളി മാനല്ല, മയിലല്ല, മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ്. ഇവള്‍.. മാരി.....

ഈ പാട്ടുകളെല്ലാംതന്നെ മലയാളികളുടെ നെഞ്ചില്‍ കൂടുകൂട്ടി സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.

മാപ്പിളപ്പാട്ടിലെ പഴക്കമേറിയതും അതിപ്രചാരം നേടിയതുമായ ഒരു ഇശലാണ് 'മിഅ്റാജ്' അഥവാ 'ആകാശം ഭൂമി.'

ആകാശം ഭൂമി പടച്ചോനള്ള ഒരു മുത്താല്‍
ആദീ ആ മുത്തില്‍ ഉദിത്തെ ബേദാമ്പര്‍ മൂലത്താല്‍....

ഈ ഇശല്‍ 'മൂടുപടം' എന്ന സിനിമയില്‍ യൂസഫലി കേച്ചേരി രചന നിര്‍വഹിച്ച് എം എസ് ബാബുരാജ് ചിട്ടപ്പെടുത്തി അദ്ദേഹം തന്നെ പാടിയിട്ടുണ്ട്.

മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന
മൊഞ്ചത്തീ
മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പത്തീ...

പിന്നീട് 'അസുരവിത്ത്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചന നിര്‍വഹിക്കുകയും കെ രാഘവന്‍ ചിട്ടപ്പെടുത്തി പാടുകയും ചെയ്ത

പകലവനിന്ന് മറയുമ്പം അകിലുപുതച്ച മുറിക്കുള്ളില്‍
പനിമതിബിംബമുദിച്ചപോല്‍ പുതുമണവാട്ടി - ഏഴാം
ബഹറിനകത്തെ ഹൂറിപോലെ മതിമറിമാന്‍കുട്ടീ......

ഈ ഈണം മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യമായ ഹുസുനുല്‍ ജമാലിലെ

തടകിമണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജമുറ്റെ മധുരത്തേന്‍
ഹുസുനല്‍ ജമാലാ- അവളുടെ
തരമഹ്ദൊക്കെ മറന്തീടും
എനതുടെ ഹാലാല്‍....

മോയിന്‍കുട്ടിവൈദ്യരുടെ ചില രചനകള്‍ സിനിമയില്‍ ഇടം നേടിയിട്ടുണ്ട്.

ഓളവും തീരവും സിനിമയില്‍ ബാബുരാജ് സംഗീതം നിര്‍വഹിക്കുകയും സി എ അബൂബക്കറും ബാബുരാജും സംഘവും ചേര്‍ന്ന് പാടുകയും ചെയ്ത,

ഒയ്യേ എനിക്കുണ്ട് പയ്യല്‍ പിറായത്തില്‍
ഒത്തൊരുമിച്ച് കളിത്തും കൊണ്ട് -ഒരുവന്‍
ഉറ്റൊരുവാക്കും ഞാന്‍ തെറ്റീടാതേ....

എന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരം നേടിയതാണ്. ഇതേ ഗാനം 'ചൂണ്ടക്കാരി' എന്ന ചിത്രത്തില്‍ കെ വി അബൂട്ടിയും പാടിയിട്ടുണ്ട്. കൂടാതെ 1921 എന്ന സിനിമയില്‍ വൈദ്യരുടെ ഒരു പഴയ കത്ത് പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം ഏറനാട്ടിലെ കാളവണ്ടിക്കാര്‍ രാത്രികാലങ്ങളില്‍ ഉറക്കം വരാതിരിക്കാന്‍ പാടിവന്നതായിരുന്നു.

മുത്ത്നവരത്നമുഖം കത്തിടും മൈലാളേ
മൊഞ്ചൊളിവില് തഞ്ചേമേറും കഞ്ചകപ്പൂമോളേ...

ഇതുപോലെ കണ്ടുകിട്ടിയതില്‍ ആദ്യത്തെ മാപ്പിളപ്പാട്ടായ മുഹ്യദ്ദീന്‍മാലയും 'തേന്‍തുള്ളി' എന്ന സിനിമയില്‍ ഇടം നേടിയിട്ടുണ്ട്.

"അള്ളാതിരിപേരും തുദിയും സലാവാത്തും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേദാമ്പര്‍ ''

കോഴിക്കോട്ടുകാരന്‍ കവി എന്ന പേരില്‍ അറിയപ്പെടുന്ന ബി മുഹമ്മദാണ് ഈ രംഗത്ത് അഭിനയിച്ചത്. പീര്‍മുഹമ്മദ്, മൂസ എരഞ്ഞോളി, എന്‍ പി ഉമര്‍കുട്ടി എന്നിവര്‍ പാടി.

മാപ്പിള സമൂഹത്തില്‍ മാത്രം പരിചിതവും പരിമിതവുമായ നിരവധി ഇശലുകള്‍ മലയാളികള്‍ക്ക് മൊത്തം പരിചയപ്പെടുത്തി ഈ ഗാനശാഖയെ ജനകീയമാക്കുന്നതില്‍ നാടകവേദികളും ചലച്ചിത്രരംഗവും വഹിച്ച പങ്ക് ചരിത്രത്താളുകളില്‍ മായാതെ നിലനില്‍ക്കുന്നതാണ്.

*
വി എം കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക

പ്രവാസി സംഘം ധര്‍ണ

on Nov 5, 2009

കാഞ്ഞങ്ങാട്‌:പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട്‌ റെയില്‍വേ സ്റ്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുക, ചേറ്റുകുന്ന്‌ അടച്ചിട്ട ലെവല്‍ ക്രോസ്‌ തുറന്നു കൊടുക്കുക എന്നീ ആവശ്യങ്ങളുമായി കേരള പ്രവാസി സംഘം പള്ളിക്കര പഞ്ചായത്ത്‌ കമ്മിറ്റി ധര്‍ണാ സമരം നടത്തും. യോഗത്തില്‍ എന്‍.കെ.അബ്ദുള്ള അധ്യക്ഷനായിരുന്നു. പി.കെ.അബ്ദുള്ള, ബഷീര്‍ കല്ലിങ്കാല്‍, കുഞ്ഞിരാമന്‍ കൂട്ടക്കനി, അബ്ദു റഹ്‌മാന്‍ ഓസ്‌കാര്‍, കേശവന്‍ തച്ചങ്ങാട്‌ സംസാരിച്ചു.

ചിത്താരി മുക്കൂടില്‍ ലീഗ്‌-സി.പി.എം സംഘര്‍ഷം; കാറുകളും വീടുകളും തകര്‍ത്തു

on Nov 4, 2009

കാഞ്ഞങ്ങാട്‌: ചിത്താരി മുക്കൂടില്‍ സി.പി.എം - ലീഗ്‌ സംഘര്‍ഷം. വീടുകള്‍ക്കും കാറുകള്‍ക്കും നേരെ അക്രമം നടന്നു. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ രാവണീശ്വരം പൊടിപള്ളത്തെ ചാപ്പയില്‍ രതീഷ്‌(24), പി.സുധീഷ്‌(27), പ്രമോദ്‌(28) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കാഞ്ഞങ്ങാട്‌ ജില്ലാ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ്‌ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനായ ഹസൈനാറിന്റെ വീടിനുനേരെ കല്ലെറിഞ്ഞ അക്രമികള്‍ ജനലുകളും വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ, ഇന്‍ഡിക്ക കാറുകളും അടിച്ച്‌ തകര്‍ക്കുകയായിരുന്നു. അതേസമയം മുക്കൂടിലെ ലീഗ്‌ പ്രവര്‍ത്തകനായ മുഹമ്മദ്‌ കുഞ്ഞിയുടെ വീടിന്‌ നേരെയും അക്രമം നടന്നു. അക്രമത്തില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. മുക്കൂട്‌ ശാഖ മുസ്ല്‌ളിംലീഗ്‌ സമ്മേളനം കഴിഞ്ഞ്‌ ബൈക്കില്‍ മടങ്ങവെ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ തിങ്കളാഴ്‌ച ഒരുസംഘം മര്‍ദിച്ചിരുന്നു.

ചരിത്രപ്രൗഢി വിളിച്ചറിയിക്കാന്‍ മാന്തോപ്പ്‌ മൈതാനിയില്‍ ഇനി ഒരു മാവുമാത്രം

on

കാഞ്ഞങ്ങാട്‌:കാഞ്ഞങ്ങാടിന്റെ ദേശീയ പാരമ്പര്യത്തിന്റെ കഥപറയുന്ന മാന്തോപ്പ്‌ മൈതാനിയിലെ മാവുകള്‍ ഒന്നൊന്നായി കൊഴിഞ്ഞ്‌ പോകുന്നു. നിറസമൃദ്ധമായ മരങ്ങള്‍ തണലേകിയ മൈതാനത്ത്‌ അവശേഷിച്ചത്‌ രണ്ട്‌ മാവുകള്‍ മാത്രമായിരുന്നു. അതിലൊന്ന്‌ തിങ്കളാഴ്‌ച രാത്രി നിലംപൊത്തി. രണ്ടാമത്തേത്‌ ഏതുനിമിഷവും പൊട്ടിവീഴാറായ സ്ഥിതിയിലുമാണ്‌. മരസംരക്ഷണത്തിന്‌ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനി'ുകയാണ്‌.

ഹൊസ്‌ദുര്‍ഗ്‌ താലൂക്ക്‌ ഓഫീസ്‌, കാഞ്ഞങ്ങാട്‌ നഗരസഭ കാര്യാലയം, സബ്‌ട്രഷറി, ആര്‍.ഡി.ഒ. ഓഫീസ്‌ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും മധ്യഭാഗത്താണ്‌ മാന്തോപ്പ്‌ മൈതാനി.

ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള സമരങ്ങളും പ്രകടനങ്ങളും തുടങ്ങുന്നതും പൊതുയോഗം നടക്കുന്നതുമെല്ലാം ഈ മരത്തണലിലാണ്‌.

തണലേകുന്ന മരങ്ങളെ ശ്രദ്ധിക്കാതെ സമീപത്ത്‌ കെട്ടിടങ്ങളും മതില്‍ക്കെട്ടുകളും ഉയര്‍ന്നു. റോഡുകള്‍ക്ക്‌ വീതികൂട്ടാന്‍ വേരുകള്‍ പിഴുതുമാറ്റി. ഇതെല്ലാം മാന്തോപ്പ്‌ മൈതാനിയിലെ മരങ്ങള്‍ക്ക്‌ മരണമണി മുഴങ്ങാന്‍ കാരണമായി.

തിങ്കളാഴ്‌ച രാത്രി മരംവീണ്‌ സമീപത്തെ ലോട്ടറി സ്റ്റാള്‍പൂര്‍ണമായി തകര്‍ന്നു.

സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിന്‌ ആളുകളും വാഹനങ്ങളും ഒഴുകുന്ന ഇവിടെ മരം വീണത്‌ രാത്രിയായതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.

മാന്തോപ്പ്‌ മൈതാനത്തിന്‌ കഥപറയാന്‍ ഇനി ഒരു മാവ്‌ മാത്രമേയുള്ളൂ. ഇതിന്റെ ശിഖരം ഏതുനിമിഷവും വീഴാമെന്ന അവസ്ഥയാണ്‌.
Mathrubhumi

Film on Kerala Muslims wins praise at Oxford

on


LONDON: A film highlighting the plight of some Muslims facing the problems of citizenship in Kerala has been praised at a function at Oxford, where the movie was screened.

The screening of the film - Pardesi - by noted cultural and political activist from Kerala P T Kunhimohammad was organised by the Muslim Educational Society of Oxford and was attended by several leading academics and scholars here.

During the partition of India, thousands of Muslims from Kerala migrated to Pakistan but returned later because of different climate and food there. The Indian government treated them as citizens of Pakistan and tried to deport them after the expiry of their visas.

According to the Kerala government, there are over 400 India-born Pakistan passport holders staying in the state. Most of them are in the Malabar districts of Malappuram, Kozhikode and Kannur.

Several of them, now in their old age, have been issued orders for deportation to Pakistan. Some of them have obtained a stay from the Kerala High Court. Both the state and central governments are blaming each other for the plight of these 'Pakistani citizens.'

The touching film tells the story of hundreds of people who were left alien in India due to lack of documents to prove themselves and their identity.

Pardesi focuses on the plight of Valiyakathu Moosa, an Indian Muslim who moves from the Malabar region of Kerala, to Karachi, during the British rule in search for a job.

Malayalam superstar Mohanlal has played the main character in three stages of his life, between the ages of 35 and 80. Jagathy Sreekumar and Sidhique also star in the film as his friends.

Taj Hargey, chairman of MECO, said: " Paradesi is an eye-opening film. This inspirational film is a must-see for all those who wish to understand the roots and repercussions of the 1947 Partition of the Indian sub-continent.

"The director should be commended for bringing this controversial subject out in the open. No one should be punished in their old age for their past mistakes, real or perceived."

Kunhimohammad's two earlier films Magrib (1993) and Garshom (1998) have won him national accolades.

Courtesy/PTI/Yahoo News

31look1.jpg (327×400)
ഒരുകൂട്ടം വ്രദ്ധന്‍മാടെ ജീവിത സായാന്ദരത്തില്‍ ആറടി മണ്ണിന്ന്‌ വേണ്ടിയെങ്കിലുമുള്ള മുറവിളിയെ പാക്കിസ്താന്‍ പൌരത്വം ആരോപിച്ച്‌ ഞെക്കിക്കൊല്ലുന്ന ഭരണകൂട ഭീകരര്‍ക്ക്‌ എന്തു ഞായീകരണമാണ്‌ നമ്മോട്‌ പറായനുള്ള്ത്‌? അവരുടെ കണ്ണീരൊപ്പാന്‍ യഥാര്‍ത്യങ്ങളിലേക്കുള്ള കുഞ്ഞുമുഹമ്മദിണ്റ്റെ ക്യമറക്കണ്ണ്‌ ഇന്ന്‌ ലോകം തന്നെ അവരോടപ്പം നില്‍ക്കുന്നതിലേക്കെത്തിക്കുന്നു. യഥാര്‍ത്തത്തില്‍ മനുഷ്യന്‍ ഭൂമിയില്‍ ഒരു യാത്രക്കരനാണെന്ന മുഹമ്മദീയ വചനം എത്ര ചിന്ദോപരിചിതം. പ്രിയപ്പെട്ട ഭരണകര്‍ത്താക്കളെ.. ഈ പാവങ്ങളുടെ യാത്ര സമാധാനത്തോടെയാവാന്‍ നന്‍മകാംശിച്ച്ക്കൊണ്ട്‌ നിയമത്തിന്നു മുന്‍പില്‍ ഒന്നു കണ്ണടച്ചുകൂടെ? പുണ്യം കിട്ടും...

വര്‍ഗീയ പ്രചാരണങ്ങളുമായി വി.എച്ച്‌.പി

on Nov 3, 2009

vhp_activists_orissa_20081006.jpg (370×273)
Photo by Outlook Magazine : illustation purpose only
കാഞ്ഞങ്ങാട്‌: മുസ്്ലിം സമുദായത്തിനെതിരേ വര്‍ഗീയ പ്രചാരണങ്ങളുമായി വി.എച്ച്‌.പി രംഗത്തിറങ്ങി. വര്‍ഗീയ വിഷം ചീറ്റുന്ന ലഘുലേഖകളും മൊബൈല്‍ എസ്‌.എം.എസുമായി ടൌണുകള്‍ തോറും കയറി ഇറങ്ങിയാണ്‌ പ്രചാരണം നടത്തുന്നത്‌. തിരക്കേറിയ സ്ഥലങ്ങള്‍, ബസ്സ്റ്റാണ്റ്റ്‌ എന്നിവിടങ്ങളില്‍ കാവി കൊടിയുമേന്തി പത്തോളം വരുന്ന സംഘമാണ്‌ പ്രചാരണം നടത്തുന്നത്‌. ലൌജിഹാദ്‌ നെതിരേ കരുതിയിരിക്കുക എന്ന പേരില്‍ അടിച്ചിറക്കിയിരിക്കുന്ന ലഘുലേഖ പ്രധാനമായും മുസ്്ലീം സമുദായത്തെ ഒറ്റപ്പെടുത്തുന്നതിനുള്ളതാണ്‌.

News Highlight: Obama asks Pak, Saudi to help US initiate talks with Taliban

on Nov 2, 2009

അമേരിക്ക താലിബാന്നു മുന്നില്‍ പത്തിമടക്കുന്നു

താലിബാനുമായി ചര്‍ച്ചയ്ക്ക്‌ കളമോരുക്കാന്‍ അമേരിക്ക പാക്കിസ്താനിണ്റ്റേയും സഊദിയുടേയും സഹായമഭ്യാര്‍ത്തിക്ക്‌കുന്നതായി ഡൈലി ടൈംസ്‌ റിപോര്‍ട്ട്‌ ചെയ്യുന്നു.

Lahore, Nov. 2 (ANI): President Barrack Obama has reportedly requested Pakistan and Saudi Arabia to help Washington initiate a dialogue process with the Taliban in Afghanistan.

According to the Daily Times, Obama's request has come in the wake of the United State's new strategy to deal with the Afghan-Taliban, which is to talk to the Taliban.

Sources said Taliban commander Mullah Akhund would represent the Afghan-Taliban in the talks.

The paper quoted Mullah Akhund, as saying that the US cannot create a rift between Taliban ranks with money.

He has also demanded the US to pull out of Afghanistan as soon as possible so that the people could form a government of their own hoice. (ANI)


പുത്തരി വെള്ളാട്ടം ഇന്ന്‌

on

കാഞ്ഞങ്ങാട്‌: കൊളവയല്‍ മുട്ടും തലകണ്ടി മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ട മഹോത്സവം തിങ്കളാഴ്‌ച നടക്കും.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com