ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണം- മടിക്കൈ കമ്മാരന്‍

on Feb 19, 2010

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ പ്രമുഖ മുസ്ളിം മതപണ്ഡിതനും ഖാസിയുമായ സി.എം. അബ്ദുല്ല മൌലവിയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന സംശയങ്ങള്‍ അകറ്റി സത്യം പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍ ആവശ്യപ്പെട്ടു. മുസ്ളിംകള്‍ മാത്രമല്ല. പൊതുസമൂഹവും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഒരു മതനേതാവ് എന്നതിലുപരി വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനകങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മരണം സമൂഹത്തിനാകെ നഷ്ടമാണ്. അതുകൊണ്ട് മരണം സംബന്ധിച്ച ദുരൂഹതകളുംജനങ്ങളുടെ ആശങ്കകളും അകറ്റാനുള്ള സത്വരവും കര്‍ശനവുമായ നടപടി ആവശ്യമാണ്. പൊലീസ് മേധാവികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മാരന്‍ ആവശ്യപ്പെട്ടു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com