കാഞ്ഞങ്ങാട്: മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ എ.പി.അബ്ദുള്ളക്കുട്ടിയും കെ.എസ്.മനോജും സി.പി.എം. വിട്ടത് മതഭ്രാന്തന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഇത് ഇസ്‌ലാമിന്റെ വിശാലതയെ സങ്കുചിതപ്പെടുത്തുകയും പരിമിതപ്പെടുത്തുകയുമാണ് ചെയ്തതെന്നും കെ.ടി.ജലീല്‍ എം.എല്‍.എ. പറഞ്ഞു. 'മതം, മതഭ്രാന്ത്, ഭീകരത' എന്ന വിഷയത്തില്‍ അതിയാമ്പൂര്‍ പാര്‍കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച യുവജന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1980 കളില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ മുസ്‌ലീങ്ങളെ ഇളക്കിവിടുന്നതിന് ഇസ്‌ലാം അപകടത്തിലാണ് എന്ന് പ്രചരിപ്പിച്ച അമേരിക്ക ഇപ്പോള്‍ ഇസ്‌ലാം അപകടകാരിയാണ് എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് പറഞ്ഞു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, സംഘാടകസമിതി ചെയര്‍മാന്‍ എം.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്‍ അധ്യക്ഷനായി. ബി.രാജന്‍ സ്വാഗതവും എം.കെ.ബാലകൃഷ്ണന്‍ നന്ദിയുംപറഞ്ഞു.
0 comments:
Post a Comment