
അതിഞ്ഞാല്‍(കാഞ്ഞങ്ങാട്): ചരിത്രപ്രസിദ്ധമായ മാണിക്കോത്ത് മാണിക്യമംഗലം ശ്രീപുന്നക്കാല്‍ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ വിളംബരവുമായി നടത്തിയ സാംസ്‌ക്കാരിക വിളംബര ഘോഷയാത്രയ്‌ക്ക് അതിഞ്ഞാലില്‍ മുസ്‌ളീം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം. മതസൗഹാര്‍ദ്ദം വിളിച്ചറിയിച്ച സ്വീകരത്തില്‍ വന്‍ഡ ജനാവലി തന്നെ സന്നിഹിതരായിരുന്നു. മധുരപലഹാരവും ശീതള പാനിയവും നല്‍കിയാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ ഘോഷയാത്രയിലെ സ്‌ത്രീകളുള്‍പ്പെടെയുള്ള ഘോഷയാത്രയിലെമുഴുവനാളുകളെയും സ്വീകരിച്ചത്. മുസ്‌ളീംസ്‌ത്രീകളും കുടുംബസമേതം ഘോഷയാത്ര കാണാന്‍ അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ റോഡിനിരുവശവും നിരന്നിരുന്നു. ചിരപുരാതനവും സംസ്‌ക്കാരിക തനിമ കൊണ്ടും മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് അതിഞ്ഞാല്‍ ജുമാമസ്‌ജിദും പുന്നക്കാല്‍ ഭഗവതി ക്ഷേത്രവും. കളിയാട്ടത്തില്‍ സര്‍വ്വ പിന്തുണയും ജമാ അത്ത് ഭാരവാഹികള്‍ നല്‍കിവരുന്നുണ്ട്. സാംസ്‌ക്കാരിക വിളംബര ഘോഷയാത്രയിലും അതിഞ്ഞാല്‍ ജമാഅത്ത് പ്രവര്‍ത്തകരും ഭാരവാഹികളുംപങ്കെടുത്തു. 150 വര്‍ഷത്തിനുശേഷമാണ് പെരുംങ്കളിയാട്ടം നടക്കുന്നത്. ഇതിന്റെ സൂചകമായി 150 മുത്തുക്കുടകളേന്തിയ വനിതകളും ഘോഷയാത്രയില്‍ അണി നിരന്നു. പെരുംങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള ഉദ്‌ഘാടന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
0 comments:
Post a Comment