ഉദാരമതികളേ മുമ്പോട്ട്‌ വരൂ... ഈ നിത്യരോഗിയെ സഹായിക്കാന്‍

on Feb 9, 2010

പള്ളിക്കര ഹദാദ്‌ നഗറില്‍ ഷംനാസ്‌ ക്വാര്‍ട്ടേഴ്സില്‍ കെ. അബ്ദുല്‍ള യൌവനം മുഴുവന്‍ ജീവിച്ചത്‌ പ്രവാസിയായാണ്‌. ഷാര്‍ജയിലെ മണല്‍ക്കാടുകളിലൂടെ ടാക്സി ഒാടിച്ചത്‌ നീണ്ട 23 വര്‍ഷം. ജീവിത സായന്തനത്തില്‍ പക്ഷേ, ഈ ഗള്‍ഫുകാരണ്റ്റെ അക്കൌണ്ടിലുള്ളത്‌ രോഗവും കഷ്ടപ്പാടും മാത്രം. നാടിനെയും കുടുംബത്തെയും കണ്‍കുളിര്‍ക്കെ കാണാന്‍ പോലും ഇന്നു അബ്ദുല്‍ളക്ക്‌ കഴിയുന്നില്ല.ഇരു കണ്ണുകളുടെ കാഴ്ചയും രോഗം കവര്‍ന്നെടുത്തു. ജീവിത ദുരിതത്തിണ്റ്റെ ഇരുള്‍പാതയില്‍ അബ്ദുല്‍ളക്ക്‌ വെളിച്ചം ഭാര്യ ആമിന മാത്രം. രണ്ടു പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു. ഗള്‍ഫില്‍ വച്ചാണു ശ്രീലങ്കന്‍ സ്വദേശിനിയായ ആമിനയെ അബ്ദുല്‍ള കാണുന്നതും പരസ്പരം ഇഷ്ടപ്പെട്ട്‌ വിവാഹിതരാകുന്നതും.ശരാശരി മലയാളി പ്രവാസിയുടെ ജീവിതത്തിണ്റ്റെ തിരക്കഥ തന്നെയാണു അബ്ദുല്‍ളയുടേതും. നാല്‌ പെണ്ണും അഞ്ചാണും അടങ്ങുന്ന കുടുംബത്തിലെ മൂത്ത പുത്രന്‍. പ്രാരാബ്ധങ്ങള്‍ ഏറെയുണ്ടായിരുന്നു തോളില്‍. അധ്വാനിച്ചു ജീവിതം കെട്ടിപ്പുടക്കാമെന്ന വാശിയോടെ മുന്നേറി. അതിനിടെയാണ്‌ വില്ലനായി രോഗമെത്തിയത്‌.നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു വലതുകാല്‍ നീരു വന്നു തടിച്ചു വന്നതായിരുന്നു തുടക്കം. കാലില്‍ വിഷം കയറിയതാണെന്നു ഷാര്‍ജയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ചികില്‍സിച്ച്‌ ഭേദമായി തിരിച്ചത്താമെന്ന പ്രതീക്ഷയില്‍ 2006 ഒക്ടോബറില്‍ നാട്ടിലേക്കു മടങ്ങി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുമായി ദീര്‍ഘകാലം ചികില്‍സിച്ചിട്ടും ഫലമുണ്ടായില്ല. അതിനിടെ ചികില്‍സക്കായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. പല ബാങ്കുകളില്‍ നിന്നായി കടം വാങ്ങി.എട്ടുമാസം മുന്‍പ്‌ കണ്ണുകളില്‍ കുത്തിക്കയറുന്ന വേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അടുത്ത ആഘാതമെത്തി. പ്രമേഹം കടുത്ത്‌ രണ്ടു കണ്ണുകളിലെയും ഞരമ്പുകള്‍ നശിച്ചു പോയിരുന്നു. മധുരയിലെ അരവിന്ദ്‌ കണ്ണാശുപത്രിയില്‍ ഓപ്പറേഷന്‍ ചെയ്‌തെങ്കിലും വേദനയ്ക്ക്‌ ശമനമൊന്നുമില്ല. വീട്‌ വാടകയ്ക്കും മരുന്നിനുമായി ഇപ്പോള്‍ മാസത്തില്‍ അയ്യായിരം രൂപയോളം ചെലവുണ്ട്‌. നാട്ടുകാരുടെ സഹായം കൊണ്ടാണ്‌ ഇപ്പോള്‍ കുടുംബം പുലരുന്നത്‌. അബ്ദുല്‍ളയെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായസമിതിയും ഉണ്ടാക്കിയിട്ടുണ്ട്‌. (പള്ളിക്കര സര്‍വീസ്‌ സഹകരണ ബാങ്കിലെ എസ്‌ ബി അക്കൌണ്ട്‌ നമ്പര്‍ 3064) ഉദാരമതികളുടെ സഹായം തേടുകയാണു ജീവിതസായന്തനത്തില്‍ ഒരു പ്രവാസി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com