ദീനി പ്രവര്ത്തന രംഗത്ത് കാല്നൂറ്റാണ്ടുകാലംമാതൃകാപരമായ സാന്നിദ്ധ്യമായിത്തീര്ന്ന കാസര്കോട്സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ് ലിയാമതപണ്ഡിതന്മാര്ക്ക് ഒരു മാതൃകയാണെന്ന് പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് പറഞ്ഞു.ഇസ്ലാംമതം സമസ്ത മനുഷ്യരെയും ജീവജാലങ്ങളെയുംസ്നേഹിക്കാന് പഠിപ്പിക്കുന്നതാണ്. വിശുദ്ധ ഖുര്ആന്റെപാഠങ്ങള് അഗാധമായി ഹൃദിസ്ഥമാക്കിയ ബാവ മുസ്ല്യാര് ആര്ക്കും ഏതു സമയവും ചെന്നുകാണാനും സംശയംചോദിക്കാനുമുള്ള ഒരുപരിസരം എന്നും ഒരുക്കിയിരുന്നു. എല്ലാവരേയും സമഭാവനയോടെ കാണുകയുംആരെയും വെറുക്കാതിരിക്കുകയും ചെയ്ത ആ വ്യക്തിത്വം നന്മകള് മാത്രം നിറഞ്ഞതായിരുന്നു. ഒരു ഖാസി എന്നനിലയിലും പണ്ഡിതന് എന്ന നിലയിലും മതപ്രബോധനകന് എന്ന നിലയിലും രണ്ടരപതിറ്റാണ്ടുകാലം ബാവമുസ്ല്യാര് ചെയ്ത സേവനങ്ങള് ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്നിരിക്കുകയാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്പറഞ്ഞു.
തളങ്കര മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് നടന്ന ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാരെ ആദരിക്കുന്ന ചടങ്ങില്‍ നിറഞ്ഞ സദസ്സില്‍ ആദരിക്കല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിച്ചു. തളങ്കര ഇബ്രാഹിം ഖലീല്‍ സ്വാഗതം പറഞ്ഞു. ബാവ മുസ് ലിയാര്‍ക്കുള്ള അനുമോദന പത്രം കെ.എം.അഹമ്മദ് വായിച്ചു. എം.എ. അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, സി.ടി.അഹമ്മദലി എം.എല്‍.എ, കെ.എസ്. സുലൈമാന്‍ ഹാജി, ചെര്‍ക്കളം അബ്‌ദുള്ള, കെ.ആലിക്കുട്ടി മുസ്‌ല്യാര്‍, യഹ്‌യ തളങ്കര, എം.പി. ശാഫി ഖത്തര്‍, എന്‍.എ.അബൂബക്കര്‍, മെട്രോ മുഹമ്മദ് ഹാജി, പി.എ.അഷ്‌റഫലി, എന്‍.എ. നെല്ലിക്കുന്ന്, കണിച്ചൂര്‍ മോണു, ടി.ഇ.അബ്‌ദുള്ള, എ. അബ്‌ദുല്‍ റഹ് മാന്‍, എന്‍.എം. കറമുള്ള ഹാജി, പൂന അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, മുഹമ്മദ് അറബി കുമ്പള, സി.കെ.കെ. മാണിയൂര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, അസ്‌ലം പടിഞ്ഞാര്‍, അബ്‌ദുസലാം ദാരിമി പ്രസംഗിച്ചു. സുലൈമാന്‍ ഹാജി ബാങ്കോട് നന്ദി പറഞ്ഞു.
തുടന്ന്‍ മൗലീദ് പാരായണത്തിന് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, ഖത്വീബ് അബ്ദുസ്സലാം മുസ്ലിയാര്‍ കരുവാരക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോടിന്റെ ഓര്‍മ്മയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നായിരുന്നു ഇക്കുറി നടന്ന മഖാം ഉറൂസ് ചടങ്ങുകള്‍. പതിനായിരങ്ങളാണ് ഉറൂസിനായി കേരളത്തിനകത്ത് നിന്നും പുറത്ത്നിന്നുമായി മാലിക്ദിനാര്‍ ജുമാ മസ്‌ജിദ് അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്.
മാലിക്ദീനാര്‍ ഉറൂസിന് ഇന്ന് രാവിലെ നടക്കുന്ന അന്നദാനത്തോടെ സമാപനമായി. സുബ്ഹി നിസ്കാരത്തിന് ശേഷമാണ് ലക്ഷം പേര്‍ക്കുള്ള അന്നദാന ചടങ്ങിന് തുടക്കമായത്. അന്നദാനം ഉച്ച വരെ തുടരും.
Kasaragod Vartha News Article
0 comments:
Post a Comment