അജ്മീര്‍ ദര്‍ഗയ്ക്ക് സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കണം: ഗെഹ്്ലോ

on Feb 8, 2010

ന്യൂഡല്‍ഹി: തീര്‍ത്ഥാടകര്‍ വര്‍ധിച്ച സാഹചര്യത്തില്‍ അജ്മീര്‍ ശരീഫ് ദര്‍ഗയുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയായ സി.ഐ.എസ്.എഫിന്റെ സേവനം ലഭ്യമാക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ട് ആവശ്യപ്പെട്ടു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാവിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗത്തിലെയും തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന പുണ്യകേന്ദ്രമാണിത്. 2007ല്‍ ഇവിടെ സ്ഫോടനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സി.ഐ.എസ്.എഫ് പോലുള്ള ഏതെങ്കിലും പ്രത്യേക സേനയെ ദര്‍ഗയുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്െടന്ന് ആഭ്യന്തര സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഗെഹ്ലോട്ട് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ മെഗാസിറ്റി പോലിസിങ് പദ്ധതിയില്‍ ജയ്പൂരിനെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയ്പൂര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതു പരിഹരിക്കാന്‍ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് മാര്‍ഗമെന്നും ഗെഹ്ലോട്ട് പറഞ്ഞു. നിലവില്‍ ഹൈദരാബാദ്, അഹ്മദാബാദ്, ബാംഗ്ളൂര്‍ മെട്രോ സിറ്റികളുള്‍പ്പെടെ ഏഴു നഗരങ്ങളാണ് പദ്ധതിക്കു കീഴിലുള്ളത്. നഗരത്തെ ആധുനികവല്‍ക്കരിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം സഹായിക്കുന്നതാണ് പദ്ധതി. 2008ല്‍ ജയ്പൂരില്‍ ഏഴിടത്തുണ്ടായ സ്ഫോടനത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com