സൗത്ത് ചിത്താരിയില്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു

on Feb 21, 2011

kasaragod.com, news, vartha, kasaragodvartha, kasaragodnews
ചിത്താരി: സൗത്ത് ചിത്താരി മുസ്ലിം ജമാ​‍അത്തിന് കീഴില്‍പ്രവര്‍ത്തിക്കുന്ന ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ മിലാദ് ഫെസ്റ്റ് സമാപിച്ചു. റബീഉല്‍ അവ്വല്‍ 12ന് രാവിലെ 8.30 മീലാദ് കമ്മിറ്റി ചെയര്‍മാന്‍ ചിത്താരി അബ്ദുള്‍ റഹ്മാ‍ന്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ച മിലാദ് ഫെസ്റ്റ് 20ന് സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചിത്താരി മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.എം. ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു, ബഷീര്‍ വെള്ളിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, ചിത്താരി അബ്ദുള്‍ റഹിമാന്‍, എന്നിവര്‍ പ്രസംഗിച്ചു, ജമാഅത്ത് സെക്രട്ടറി എം.കെ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. മദ്രസയില്‍നിന്നും പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും, കലാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

ചിത്താരി രിഫായി നഗറില്‍ സംയുക്ത നബിദിന റാലിക്ക് സ്വീകരണം നല്‍കി

on Feb 18, 2011

kasaragod.com, news, vartha, kasaragodvartha, kasaragodnews
ചിത്താരി: നബിദിനത്തില്‍ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തും മാണിക്കോത്ത് മുസ്ലിം ജമാഅത്തും സംയുക്തമായി സംഘടിപ്പിച്ച നബിദിന ഘോഷയാത്രകള്‍ക്ക് സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്‍റര്‍ പ്രവര്‍ത്തകര്‍ രിഫായി നഗറില്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന് ഹാറൂണ്‍ ചിത്താരി, ജാഫര്‍ ബടക്കന്‍, ഹബീബ് മാട്ടുമ്മല്‍, സലീം, ഷരീഫ് കല്‍പന, ഇസ്തിയാഖ് ബടക്കന്‍, യഹ് യ എന്നിവര്‍ നേത്യത്വം നല്‍കി.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com