കാഞ്ഞങ്ങാട് മാലിന്യ സംസ്‌കരണത്തിന് സ്ഥലം അനിശ്ചിതത്വത്തില്‍

on Dec 28, 2010

നഗരസഭാ യോഗം: കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ വിപുലീകരണത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് കൗണ്‍സിലര്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി.

3ജി കാഞ്ഞങ്ങാട്ടും

on Dec 21, 2010

കാഞ്ഞങ്ങാട്: ബി.എസ്.എന്‍.എല്‍ 3ജി സംവിധാനം കാഞ്ഞങ്ങാട്ടും നിലവില്‍വന്നു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബേക്കല്‍ മേല്‍പ്പാലം 16ന് നാട്ടിനുസമര്‍പ്പിക്കും

on Dec 13, 2010


കാസര്‍കോട്: ബേക്കല്‍ മേല്‍പ്പാലം ഡിസംബര്‍ 16ന് നാട്ടിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദാണ് മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുക.

മേല്‍പ്പാലത്തിലേക്കുള്ള സമീപനറോഡില്‍ ടാറിങ് പൂര്‍ത്തിയായി. പെയിന്റിങ്ങും കഴിഞ്ഞു. മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്ത് പാക്കം ജങ്ഷനില്‍ ടോള്‍ ബൂത്ത് ഒരുങ്ങിക്കഴിഞ്ഞു.

മേല്‍പ്പാലം ആശ്രയിക്കുന്ന ഇരുചക്രവാഹനം ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ളവയില്‍നിന്ന് ടോള്‍ പിരിക്കുമെന്ന് അധികൃതര്‍പറഞ്ഞു. ബസ്സുകള്‍ക്ക് പാസ് ഏര്‍പ്പെടുത്തും. മേല്‍പ്പാലം ഉപയോഗിക്കേണ്ടാത്തവര്‍ക്ക് പാക്കംറോഡ് മൗവല്‍ ബേക്കല്‍ ജങ്ഷന്‍ വഴിയും കാസര്‍കോട്ടേക്കും തിരിച്ചും യാത്രചെയ്യാം. ടോള്‍ നിരക്ക് തിങ്കളാഴ്ചയോടെ തീരുമാനിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യം ഉറപ്പിക്കാനുള്ളശ്രമം നടക്കുന്നുണ്ട്.

മേല്‍പ്പാലം തുറക്കുന്നതോടെ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ യാത്രാസമയം കുറക്കാനാകും. ഗെയിറ്റില്‍ കുടുങ്ങി വാഹനങ്ങള്‍ ഒന്നിച്ചു ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയും ഇല്ലാതാകും. മേല്‍പ്പാലം തുറക്കുന്നതോടൊപ്പം സംസ്ഥാനപാതാ വികസനത്തിനുള്ള നടപടിയും വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഇത് ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. നാലുവരി റോഡുകൂടി യാഥാര്‍ഥ്യമായാല്‍ കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലെ ദൂരം അരമണിക്കൂറിലൊതുക്കാനാകും. ദേശീയപാതവഴി ഒന്നരമണിക്കൂര്‍വേണം ഈ ദൂരം താണ്ടാന്‍.

അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം

on

പെരിയ:അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം തുടങ്ങി. ഫുട്‌ബോള്‍ മത്സരം കാട്ടുകുളങ്ങരയിലും സ്‌പോര്‍ട്‌സ് മത്സരം വെള്ളിക്കോത്തുമാണ് നടക്കുന്നത്. 13ന് വോളിബോള്‍ തണ്ണോട്ട്, 14 കമ്പവലി മത്സരം കല്ലിങ്കാല്‍, 13ന് ഷട്ടില്‍ ബാറ്റ്മിന്റന്‍ മാണിക്കോത്ത്, 17ന് കലാമത്സരം ചിത്താരിയിലും നടക്കും. കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകളും വ്യക്തികളും 16ന് 4 മണിക്ക് മുമ്പും ഇതര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്സര ദിവസവും ബന്ധപ്പെട്ട സബ്കമ്മിറ്റി കണ്‍വീനര്‍ മുമ്പാകെ പേര്‍ നല്‍കണം.

മാണിക്കോത്ത് എം പി അബ്ദുറഹ്്മാന്‍ നിര്യാതനായി

on Dec 11, 2010

കാഞ്ഞങ്ങാട്: മാണിക്കോത്തെ പരേതനായ മമ്മു മുസ്ലിയാരുടെ മകന്‍ എം പി അബ്ദുറഹ്്മാന്‍ എന്ന അന്തുമായി (57) നിര്യാതനായി. ഉമ്മ: ആമിന. ഭാര്യ: മുട്ടുന്തലയിലെ ഖദീസ. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, അബ്ദുല്ല, ഹലീമ, ഇബ്്‌റാഹിം. മയ്യത്ത് നിസ്‌കാരത്തിന് െപി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. മാണിക്കോത്ത് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

അബ്ദുല്‍ റഹിമാനിന്നും അഹ്മദ്‌ ഹാരിസിന്നും കണ്ണീരില്‍ കുതിര്‍ത്ത യാത്രാ മൊഴി

on Dec 10, 2010

കാഞ്ഞങ്ങാട്: ഇന്നലെ കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ച ദാറുല്‍ ഹുദ  ഇസ്ലാമിക്‌  യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ അബ്ദുല്‍ റഹിമാനിന്റെയും അഹ്മദ്‌ ഹാരിസിന്റെയും ജനാസ വന്‍ജനാവലിയുടെ  സാനിധ്യത്തില്‍ ഖബറടക്കി. പെട്ടന്നുണ്ടായ ദുരന്തം ഉള്‍കൊള്ളാവാനാതെ തേങ്ങുകയാണ്‌ ഇരുവരുടേയും ബന്ധുക്കളും നാട്ടുകാരും. മലപ്പുറത്ത്‌ നിന്നും ജനാസ വീട്ടിലേക്കെത്തിയപ്പോള്‍ കൂട്ടനിലവിളിതന്നെ ഉയര്‍ന്നു. 
അബ്ദുല്‍ റഹിമാനിന്റെ  ജനാസ ബേക്കല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകീട്ട്‌ ഏഴരയോടെയാണു ഖബറടക്കിയത്‌. പിന്നീട്‌ എത്തിയ അഹ്മദ്‌ ഹാരിസിന്റെ  ജനാസ രാത്രി പന്ത്രണ്ട്‌ മണിയോടെ പള്ളിക്കര കല്ലിങ്കാല്‍ ജുമാ മസ്ജിദ്‌ ഖബറിസ്ഥാനിലും ഖബറടക്കി. പരേതരുടെ ജനാസ നമസ്കാരത്തിന്നും പ്രാര്‍ഥനക്കും സമസ്തയുടെ പ്രമുഖ പണ്ഡിതര്‍  നേത്രത്വം നല്‍കി. ഇരുവരുടെയും ബിരുദപഠന കോളേജായ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമിയിലെ നൂറുക്കണക്കിന്നു ശുഭവസ്ത്രാധാരികള്‍ തങ്ങളുടെ സഹപാഠിക്ക്‌ അന്ത്യമൊഴി അര്‍പിക്കാന്‍ എത്തിയിരുന്നു. കൂടാതെ അറുപതോളം ദാറുല്‍ ഹുദ സഹാപാഠികളും  മയ്യിത്തിനോടപ്പം മലപ്പുറത്ത് നിന്നും അനുഗമിച്ചിരുന്നു. പ്രമുഖ പണ്ഡിതന്മാരായ  എം.എ ഖാസിം മുസ്ലിയാര്‍ ‍, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍‍, ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്‌ഹരി, സൈനുല്‍ അബിദീന്‍ തങ്ങള്‍ കുന്നുംകൈ, സിദ്ദീഖ്‌ നദ്‌വി ചേരൂറ്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍,  പ്രൊഫ. കെ.സി മുഹമ്മദ്‌ ബാഖവി തുടങ്ങീ ഒട്ടനവധി മത രാഷ്ട്രീയ  സാമൂഹ്യ നേതാക്കള്‍ അന്ത്യോപചാരം അര്‍പിക്കാന്‍ എത്തിയിരുന്നു. ഇരുവര്‍ക്കും വേണ്ടി വെള്ളിയാഴ്ച ജുമുഅ നമസ്കാരന്തരം ദുആ ചെയ്യാനും മയ്യിത്ത് നമസ്കരിക്കാനും നേതാക്കള്‍  ആഹ്വാനം ചെയ്തു.

സമസ്തയെ ശക്തിപ്പെടുത്താന്‍ ഏവരും മുന്നോട്ട് വരിക -മെട്രോ മുഹമ്മദ്‌ ഹാജി

on Dec 4, 2010

 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
കാഞ്ഞങ്ങാട്‌: സമുദായത്തിന്റെ  ആത്മീയ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഏവരും മുന്നോട്ട്‌ വരണമെന്നു പ്രമുഖ വ്യവസായിയും സുന്നീ മഹല്ല്‌ ഫെഡെറേഷന്‍ നേതാവുമായ മെട്രോ മുഹമ്മദ്‌ ഹാജി അഭ്യാര്‍ഥിച്ചു. 'കൂട്ടുകൂടാം ധാര്‍മികയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തെ അധിഷ്ഠിതമാക്കി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മെംബെര്‍ഷിപ്‌ ക്യാമ്പയ്നിന്റെ  കാഞ്ഞങ്ങാട്‌ മേഖലാ റിവൈവല്‍ കോണ്‍ഫറന്‍സ്‌ പുതിയകോട്ട ബാങ്ക്‌ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ദാരിമി തൊട്ടം അദ്ധ്യക്ഷത വഹിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്‌.വൈ.എസ്‌ ജില്ലാ നേതാവ്‌ അബ്ദുസ്സലാം ദാരിമി ആലമ്പാടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു ദാവൂദ്‌ ചിത്താരി ആശംസ നേര്‍ന്നു. റഷീദ്‌ ഫൈസി സ്വാഗതവും ഷറഫുദ്ധീന്‍ കുണിയ നന്ദിയും പറഞ്ഞു. മംഗലാപുരം മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ട ചിത്താരിയിലെ ബാരിക്കാട് ഹസൈനാര്‍ ഹാജിയുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
ശേഷം നടന്ന കൌണ്‍സിലര്‍ മീറ്റിങ്ങില്‍ പുതിയ ഭാരവാഹികള്‍ക്ക്‌ രൂപം കൊടുത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൌണ്‍സിലര്‍ റഷീദ്‌ ബെളിഞ്ചം ഇലക്ടറായിരുന്നു.
പുതിയ കാഞ്ഞങ്ങാട്‌ മേഖലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഭാരവാഹികള്‍: ഉമര്‍ തൊട്ടിയില്‍ (പ്രസിഡണ്ട്‌) അഷ്രഫ്‌ ഫൈസി, ഫസലുറഹ്മാന്‍ യമാനി കുണിയ, അഷ്രഫ്‌ ദാരിമി കൊട്ടിലങ്ങാട്‌, അഷ്രഫ്‌ കെ.എ (വൈസ്‌  പ്രസിടെണ്ടുമാര്‍‍) ഷറഫുദ്ദീന്‍ കെ.എം കുണിയ (ജെനെറല്‍ സെക്രട്ടറി) സഈദ്‌ അസ്‌അദി (വര്‍കിംഗ്‌ സെക്രട്ടറി) ആബിദ്‌ ആറങ്ങാടി, നൌഫല്‍ സി. കെ, അബ്ദുള്ള കുയ്യാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അബ്ദുല്‍ രഷീദ്‌ ഫൈസി (ട്രഷറര്‍)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com