ഇല്‍മ്2010: മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തി

on May 30, 2010കാഞ്ഞങ്ങാട്: ഇല്‍മ് 2010 ല്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണം നടത്തി. സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്ററില്‍ സംഘടിപ്പിച്ച ഇല്‍മ് 2010 ല്‍ രണ്ടാം ദിവസമായ ഇന്നലെ (മെയ് 28) രാത്രി കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. സ്ത്രീകള്‍ക്ക് സ്‌ക്രീന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് (ശനിയാഴ്ച ) 7 മണിക്ക് സമീര്‍ അഷ്‌റഫി കാട്ടാമ്പള്ളി `തകരുന്ന കുടുംബ ബന്ധങ്ങള്‍` എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും, നാളെ 30ന് ഞായറാഴ്ച രാത്രി 7 മണിക്ക് അസീസ് അഷ്‌റഫി പാണത്തൂര്‍ `വഴിതെറ്റുന്ന യുവത്വം` എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. സൗത്ത് ചിത്താരി അടുക്കത്തില്‍ ശാഫി നഗറിലാണ് പരിപാടി നടക്കുന്നത്.

ഇല്‍മ് 2010 ഇന്ന്‍ സമാപിക്കും
കാഞ്ഞങ്ങാട്:സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ഇല്‍മ് 2010 ഇന്ന്‌ സമാപിക്കും, ഇന്ന്‍ രാത്രി 7 മണിക്ക് അസീസ് അഷ്‌റഫി പാണത്തൂര്‍ `വഴിതെറ്റുന്ന യുവത്വം` എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കുമ്പോല്‍ ജാഫര്‍ സാദിഖ് തങ്ങള്‍ ദിഖ്ര്‍ ദുആ മജ്ലിസിന്‍ നേതൃത്വംനല്‍കും. സൗത്ത് ചിത്താരി അടുക്കത്തില്‍ ശാഫി നഗറിലാണ് പരിപാടി നടക്കുന്നത്. സ്ക്രീന്‍ സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വലാത്ത് വാര്‍ഷികവും പ്രഭാഷണവും ഞായറാഴ്ച

on


കാഞ്ഞങ്ങാട്: മുട്ടുന്തല ജുമാമസ്ജിദ് ദിക്റ് സ്വലാത്ത്വാര്‍ഷികവും മതപ്രഭാഷണവും കൂട്ട പ്രാര്‍ത്ഥനയും ഞായറാഴ്ച നടക്കും. രാത്രി ഏഴ് മണിക്ക് ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മുദരിസ് കുഞ്ഞാലി സഅദി വണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ സഖാഫി, എം. മുഹമ്മദ് ഹസ്സന്‍, എം. അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്മയില്‍ ഇബ്രാഹിം പ്രസംഗിക്കും. അബ്ദുല്‍ ബാരി ഫൈസി മതപ്രഭാഷണം നടത്തും. തുടര്‍ന്ന് ഫൈസിയുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥനയുമുണ്ടാകും.

ചിത്താരിയില്‍ ഇല്‍മ് 2010 ദീനീ പ്രഭാഷണ പരമ്പര

on May 28, 2010ചിത്താരി: സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന`ഇല്‍മ് 2010` ദീനീ പ്രഭാഷണ പരമ്പര മെയ് 27,28,29,30 തീയ്യതികളില്‍സൗത്ത് ചിത്താരി വി.പി.റോഡ് ജംഗ്ഷനില്‍ മര്‍ഹൂം അടുക്കത്തില്‍ ശാഫിനഗറില്‍ നടക്കും, 27 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷൗക്കത്തലിവെള്ളമുണ്ട `ഖിയാമത്ത് നാളിന്റെ അടയാളങ്ങള്‍` എന്ന വിഷയത്തെആസ്പദമാക്കിയും, 28 ന് വെള്ളിയാഴ്ച സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി 'മാറുന്ന ലോകവും, മാറ്റമില്ലാത്ത ഇസ്ലാമും' എന്ന വിഷയത്തിലും 29ന് ശനിയാഴ്ച സമീര്‍ അഷ് റഫി കാട്ടാമ്പള്ളി `തകരുന്ന കുടുംബ ബന്ധങ്ങള്‍` എന്ന വിഷയത്തിലും 30ന് ഞായറാഴ്ച രാ​ത്രി 8 മണിക്ക് അസീസ് അഷ്റഫി പാണത്തൂര്‍ `വഴിതെറ്റുന്ന യുവത്വം` എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

2 വയസുകാരന്‍ ദിവസം വലിക്കുന്നത് 40 സിഗരറ്റുകള്‍!

on May 27, 2010

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ആര്‍ദി റിസാല്‍ എന്ന രണ്ടു വയസുകാരന്‍ ഒരു ദിവസം 40 ഓളം സിഗരറ്റുകള്‍ വലിക്കുന്നതായി റിപ്പോര്‍ട്ട്. മുഷി ബന്യാസിന്‍ എന്ന തീരദേശ ഗ്രാമത്തിലാണ് റിസാലിന്റെ വീട്. റിസാലിന് 18 മാസമുള്ളപ്പോള്‍ പിതാവ് തമാശയ്ക്ക് ഒരു പുക നല്‍കിയതാണ് കുഴപ്പമായത്. പിന്നീട് പുകയിലയ്ക്ക് അടിമയായ റിസാല്‍ സിഗരറ്റ് ലഭിച്ചില്ലങ്കില്‍ ദേഷ്യപ്പെടാനും കരയാനും തുടങ്ങി.

കുട്ടിയെ ശാന്തനാക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ സിഗരറ്റുകള്‍ നല്‍കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ദിവസം 40 എന്ന നിലയിലെത്തിയത്. സിഗരറ്റ് നല്‍കിയില്ലങ്കില്‍ റിസാല്‍ കരയുകയും തല ഭിത്തിലിട്ട് അടിക്കുകയും ചെയ്യുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. റിസാലിന്റെ പുകവലി ശീലം നിര്‍ത്തുമെങ്കില്‍ കുടുംബത്തിന് ഒരു കാര്‍ നല്‍കാമെന്ന അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടങ്കിലും രിസാലിന് ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലന്നും അവന് ഇഷ്ടമാണങ്കില്‍ വലികക്കട്ടെയെന്നുമാണ് പിതാവ് മുഹമ്മദിന്റെ നിലപാട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പ്രത്യക്ഷത്തിലില്ലങ്കിലും റിസാലിന്റെ തൂക്കം 25 കിലോയാണ്.

തകര്‍ന്ന വിമാനത്തിന്റെ അന്ത്യ നിമിഷങ്ങള്‍ അന്വേഷണം

on

ബജ്പെ വിമാനത്താവള റണ്‍വേയില്‍ ശനിയാഴ്ച കാലത്ത് ഏഴായിരം അടിക്കപ്പുറത്ത് നിലം തൊടുകയും നിമിഷങ്ങള്‍ക്കകം കുത്തനെയുള്ള മലഞ്ചെരിവിലൂടെ താഴേക്ക് മറിഞ്ഞു തകരുകയും ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനുവദനീയമായതിന്റെ ഇരട്ടിയോളം വേഗത്തിലാണ് റണ്‍വേയെ സമീപിച്ചതെന്ന് അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
നിലംതൊടാന്‍ താഴ്ന്നുപറന്നുവരുമ്പോള്‍ മണിക്കൂറില്‍ 220 കിലോമീറ്ററാണ് അനുവദനീയമായ പരമാവധി വേഗം. എന്നാല്‍ സെര്‍ബിയന്‍ കമാന്‍ഡര്‍ സെഡ്. ഗൂസിയ ഈ വിമാനം റണ്‍വേയിലേക്ക് ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വേഗം മണിക്കൂറില്‍ 400 കിലോമീറ്ററോളമായിരുന്നു.
വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിന് സഹായിക്കുന്ന ഐഎല്‍എസ് സൂചിപ്പിച്ച ശരിയായ ചരിവിലാണ് വിമാനം ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഗൂസിയ മംഗലാപുരത്തെ വ്യോമഗതാഗത നിയന്ത്രകരോട് പറഞ്ഞതു സത്യമല്ലായിരുന്നുവെന്നും അന്വേഷണ സംഘങ്ങള്‍ കരുതുന്നു.
യഥാര്‍ഥത്തില്‍ ഇറങ്ങേണ്ട ചരിവായ മൂന്നു ഡിഗ്രിയിലും കുറഞ്ഞ ചരിവിലാണ് വിമാനം റണ്‍വേയെ സമീപിക്കുന്നതെന്ന് കോക്പിറ്റിലെ ഡയലുകളില്‍ നിന്നു വ്യക്തമായിട്ടും പൈലറ്റ് കണ്‍ട്രോള്‍ ടവറിലുള്ളവരോട് അക്കാര്യം മറച്ചുവച്ചത് വിമാനം വൈകുന്നത് ഒഴിവാക്കാനായിരുന്നുവെന്നാണ് കരുതേണ്ടത്. റണ്‍വേയ്ക്ക് സമീപമെത്തിയിട്ടും കൃത്യമായ ചരിവ് ലഭിക്കാതെ വരികയോ കൃത്യമായ ചരിവില്‍ 450 അടിപ്പൊക്കമെത്തുമ്പോഴും റണ്‍വേ കാണാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കാതെ വീണ്ടും ഉയര്‍ന്നു കറങ്ങി വന്നു ലാന്‍ഡു ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പല പൈലറ്റുമാരും ഇത്തരം ചെറു നുണകള്‍ പറയുന്നത് അസാധാരണമല്ല.റണ്‍വേയുടെ അറ്റത്തില്‍ വന്‍വേഗത്തില്‍ നിലം തൊട്ടയുടന്‍ വിമാനം എടുത്തുചാടുന്നതുപോലെ ഉയര്‍ന്നു പൊങ്ങി വീണ്ടും റണ്‍വേയില്‍ സ്പര്‍ശിച്ചുവെന്നും അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
വീണ്ടും ഒരു തവണകൂടി എടുത്തു ചാടുമ്പോഴേക്കും വിമാനം റണ്‍വേയുടെ അറ്റത്തുള്ള മണല്‍വിരിച്ച സുരക്ഷാനീളത്തിന് വളരെ അടുത്ത് എത്തിയിരുന്നു. അപകടം അതിന്റെ എല്ലാ ഭയാനകതയോടും കൂടെ തിരിച്ചറിഞ്ഞ പൈലറ്റ്, നിഷ്ക്രിയമായ ഒരു നിമിഷത്തിനു ശേഷം വിമാനം ഉയര്‍ത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
വിമാനത്തിന് പരമാവധി വേഗം കൊടുക്കുകയും മുന്നറ്റം ഉയര്‍ത്തുകയും ചെയ്തുവെങ്കിലും ശ്രമം പരാജയപ്പെട്ടു. ആദ്യം വഴങ്ങി മൂക്കുയര്‍ത്തിയ വിമാനം വീണ്ടും റണ്‍വേ സുരക്ഷാമേഖലയില്‍ നിലം തൊട്ടു. വീണ്ടും ഗൂസിയ ഒരു ശ്രമം കൂടി നടത്തിയപ്പോഴേക്കും വലംചിറക് തൊട്ടുമുന്നിലുള്ള ഐഎല്‍എസ് ആന്റിനയില്‍ തട്ടി തകര്‍ന്നിരുന്നു.
വിമാനം മലഞ്ചെരിവിലുടെ താഴെപ്പതിച്ച് തകര്‍ന്നതിനു ശേഷമാണു തീപിടിച്ചതെന്ന മുന്‍ധാരണ ശരിയല്ലെന്നും അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. ചിറക് ആന്റിനയില്‍ തട്ടി തകര്‍ന്ന് വേര്‍പെട്ട് പതിക്കുമ്പോള്‍ തന്നെ തീയും പുകയും ഉയര്‍ന്നിരുന്നു.
വിമാനത്തെ നിരീക്ഷിച്ച് റണ്‍വേയുടെ തുടക്കത്തില്‍ നിന്ന് 2600 അടി കഴിഞ്ഞ് നിന്നിരുന്ന വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗക്കാര്‍ വിമാനം ഏഴായിരം അടിയില്‍ പോയിറങ്ങുന്നതും നിമിഷങ്ങള്‍ക്കകം പുകപരക്കുന്നതും കണ്ടിരുന്നു.
എല്ലാ വിമാനങ്ങളുടേയും കാര്യത്തില്‍ ചെയ്യുന്നതു പോലെ ഫയര്‍ ടെന്‍ഡര്‍ വാഹനം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന സേനാംഗങ്ങള്‍ വന്‍വേഗത്തില്‍ റണ്‍വേയിലുടെ വിമാനത്തിനു പിന്നാലെ കുതിച്ചെത്തുകയും ചെയ്തു.റണ്‍വേയുടെ ടേബിള്‍ ടോപ്പ് അറ്റം വീടിന്റെ പടിയില്‍ ഇരുന്ന് കാണാന്‍ കഴിയുന്ന കെഞ്ചാര്‍ ലാല്‍ബാഗ് വീട്ടില്‍ പുഷ്പ എന്ന വീട്ടമ്മയും കാലത്ത് ആറിന് വന്‍ ശബ്ദം കേള്‍ക്കുകയും പിന്നെ വിമാനവും പുകയും കാണുകയും ചെയ്തു. വിമാനം താഴേക്ക് പതിക്കുന്നത് അതിനുശേഷമാണ്.

വാട്ടര്‍ ടാങ്ക് വ്യത്തിയാക്കുന്നതിനിടിയല്‍ വീട്ടമ്മ ടെറസിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

on May 26, 2010

കാഞ്ഞങ്ങാട്: വാട്ടര്‍ ടാങ്ക് വ്യത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മ ടര്‍സിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. വെള്ളിക്കോത്ത് അടോട്ട് നാരായണന്റെ ഭാര്യ സി.വി. സരസ്വതി ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ടെറസിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: വിഷ്ണു, സ്വാതിലക്ഷിമി. മ്യതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്തിന് ശേഷം വീട്ടില്‍ കൊണ്ടു വന്നു. പിന്നട് സംസ്കാരിച്ചു.

റെയില്‍ ലോറി

on


കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

on

കുവൈത്ത്: കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി പള്ളോട്ട് പ്രഭാകരന്‍ (43) കുവൈത്തില്‍ മരിച്ചു. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 3 മാസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അപകട നില തരണം ചെയ്ത പ്രഭാകരനെ തുടര്‍ ചികില്‍സക്കായി നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കത്തിനിടയില്‍ അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. ഉദുമ ബാരയിലെ ഓമനയാണ് ഭാര്യ. മക്കള്‍ വൈശാഖ്, വൈഷ്ണവ്, ഒരു വര്‍ഷം മുമ്പാണ് പ്രഭാകരന്‍ കുവൈത്തില്‍ എത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോയി സംസ്ക്കരിക്കുമെന്ന് ബന്ധുക്കള്‍ ച അറിയി

വിമാന അപകടത്തില്‍ മരിച്ച അജേഷിന്റെ വീട്‌ ദുബൈ ഏവിയേഷന്‍ ഗ്രൂപ്പ്‌ അധികൃതര്‍ സന്ദര്‍ശിച്ചു

on

നീലേശ്വരം: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ച നീലേശ്വരം ആനച്ചാലിലെ അജേഷ്‌ മുട്ടത്തിന്റെ(26) വീട്‌ ദുബൈയിലെ ഏവിയേഷന്‍ ഗ്രൂപ്പ്‌ അധികൃതര്‍ ചെവ്വാഴ്‌ച രാവിലെ സന്ദര്‍ശിച്ചു. ദുബൈ ഏവിയേഷന്‍ ഗ്രൂപ്പില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്‌ത്‌ വരികയായിരുന്നു അജേഷ്‌. കമ്പനിയുടെ രണ്ട്‌ ഡയറക്ടര്‍മാരും മലയാളിയായ ഉദ്യാഗസ്ഥന്‍ ഹരീഷുമാണ്‌ അജേഷിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്‌. കമ്പനിയില്‍ നിന്ന്‌ ലഭിക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും എത്രയും പെട്ടന്ന്‌ നല്‍കുന്നതിനുള്ള നടപടി സ്വീകരുക്കുമെന്ന്‌ ഇവര്‍ ബന്ധുക്കളെ അറിയിച്ചു.

മഡിയന്‍ കൂലോം കലശം ഇന്നും നാളെയും

on May 25, 2010

കാഞ്ഞങ്ങാട്:മഡിയന്‍ കൂലോം കലശം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. അകത്തെ കലശം ചൊവ്വാഴ്ചയും പുറത്തെ കലശം ബുധനാഴ്ച പകലുമാണ്. എടവ സംക്രമ ദിവസം കൂലോം തീണ്ടല്‍ ചടങ്ങോടുകൂടിയാണ് കലശോത്സവം ആരംഭിക്കുക. തെയ്യം കെട്ടുന്ന കോലധാരികളുടെയും കലശധാരികളുടെയും ക്ഷേത്ര പ്രവേശമാണ് കൂലോം തീണ്ടല്‍. തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ കലശം കൊണ്ടുവരുന്ന കളരിസ്ഥാനങ്ങളില്‍ ഓല കൊത്തല്‍ചടങ്ങ് നടക്കും. അകത്തെ കലശത്തിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ കളരികളില്‍നിന്ന് കലശപ്പാത്രം അലങ്കരിക്കാനുള്ള പൂക്കള്‍ ശേഖരിക്കുന്ന പൂക്കാര്‍ പോകല്‍ ചടങ്ങ് നടന്നു.

അകത്തെ കലശനാളില്‍ രാത്രിയില്‍ മണവാളന്‍, മണവാട്ടി, മാഞ്ഞാളിയമ്മ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. പുറത്തെ കലശത്തില്‍ കാളരാത്രിയമ്മ, ക്ഷേത്രപാലകന്‍, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. അടോട്ട്, വയല്‍, കിഴക്കുംകര, മടിക്കൈ എന്നിവിടങ്ങളില്‍നിന്നാണ് കലശങ്ങളെത്തുന്നത്.വാണിയംപാറയില് മദ്യപിക്കാനെത്തിയ മാന്യന്‍മാരെ യുവാക്കള്‍ തല്ലിയോടിച്ചു

on

കാഞ്ഞങ്ങാട്: വിശാലമായ പറമ്പില്‍ കാറ്റുംകൊണ്ട് മദ്യപിക്കാനെത്തിയ മാന്യന്‍മാരെ നാട്ടിലെ യുവാക്കള്‍ തല്ലിയോടിച്ചു. ചിത്താരി വാണിയന്‍പാറ കൈപ്പാട്ടാണ് സംഭവം. കൈപ്പാട്ടെ ഒരു പറമ്പിലാണ് മറ്റ് പ്രദേശത്ത് നിന്നും ഇവര്‍ പതിവായിയെത്തി മദ്യപിക്കുന്നത്. സമീപത്തെ വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് ശല്യമായി മാറിയതോടെയാണ് നാട്ടിലെ യുവാക്കള്‍ സംഘടിച്ച് അടിമരുന്നുമായി രംഗത്തെത്തിയത്. ഇപ്പോള്‍ മദ്യപാന്‍മാരുടെ ശല്യം കുറവുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്

QATAR KMCC CONFERENCE

on

.

അബ്ദുസ്സമദ് പൂക്കൂട്ടൂര്‍ ചിത്താരിയില്‍ പ്രഭാഷണം നടത്തി. ഇന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണം

on


സൗത്ത്‌ ചിത്താരി: ഖുര്‍ആന്‍ പഠന ക്ലാസ്സിന്റെ വാര്‍ഷികവും മത പ്രസംഗ പരിപാടിയും ചിത്താരിയില്‍ നടക്കുന്നു. ഇന്ന് നടക്കുന്ന വമ്പിച്ച മത പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ ഡയറക്ടറുമായ റഹ്മതുല്ലഹ് ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും.
ഇന്നലെ നടന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകനും ഇസ്ലാമിക ചരിത്രകാരനുമായ സമസ്ത കേരള സുന്നി യുവജന സംഘം സമസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

കാഞ്ഞങ്ങാട്ട് റിയല്‍ എസ്റേറ്റ് മാഫിയ പിടിമുറുക്കി

on

കാഞ്ഞങ്ങാട്: 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല' എന്ന ഗാനത്തിന് ഒരു തിരുത്ത്. ദരിദ്രനായ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇനി മണ്ണിലിടം ബാക്കിയില്ല. റിയല്‍ എസ്റേറ്റ് മാഫിയ അത്രയ്ക്ക് ശക്തമാണ് നാട്ടില്‍. എവിടെ പുതിയ സ്ഥാപനങ്ങള്‍ വരുന്നുവോ ? അവിടങ്ങളിലെ മണ്ണ് വാങ്ങികൂട്ടും. ബിനാമി പേരുകളില്‍. സ്ഥാപനങ്ങള്‍ എവിടെ വേണമെന്നും തീരുമാനിക്കുന്നത് റിയല്‍ എസ്റേറ്റ് മാഫിയയാണെന്നതാണ് സത്യം. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നത ശീര്‍ഷര്‍ അണിചേരുന്ന റാക്കറ്റിനോട് പാവപ്പെട്ടവന്‍ എന്തുചെയ്യാന്‍. കേന്ദ്രസര്‍വ്വകലാശാല വരാന്‍ സാധ്യതയുള്ള പെരിയ, കരിന്തളം, കാസര്‍കോട് എന്നിവടങ്ങളില്‍ ഭൂമി കച്ചവടമായി കഴിഞ്ഞു. ഐ.ടി.ഐയും, നേഴ്സിംഗ് കോളേജ് എന്നിവ വരുന്ന മടിക്കയിലെ എരിക്കളം, ഗുരുവനം എന്നിവടങ്ങളില്‍ ഭൂമി പലരും സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ. അലാമിപള്ളിയില്‍ ഇനി സാധാരണകാരന് കൂരകെട്ടാന്‍ അഞ്ച് സെന്റ് സ്ഥലം പോലും കിട്ടില്ല. കാരണം പുതിയ ബസ് സ്റാന്റ് വരുന്നതിനു മുമ്പേ റിയല്‍ എസ്റേറ്റുകാര്‍ എല്ലാം വാങ്ങി.
കെ.എസ്.ആര്‍.ടി.സി ബസ് സബ് ഡിപ്പോ വരുന്ന ചെമ്മട്ടംവയലിലും സ്ഥിതി മറിച്ചല്ല. തീദേശത്ത് ടൂറിസം വികസന സാധ്യത കണ്ട് പൊന്നും വിലയ്ക്കാണ് ചിലര്‍ ബിനാമി ഭൂമി വാങ്ങികൂട്ടിയത്. രാഷ്ട്രീയക്കാരും ഉദ്യാഗസ്ഥ മേധാവികളും ചേര്‍ന്ന റാക്കറ്റ് തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ചാണ് ഭൂമി സ്വന്തമാക്കുന്നത്. രജിസ്റാര്‍ ഓഫീസിലെ ടോക്കണ്‍ സമ്പ്രദായമുപയോഗിച്ച് ഇവരെ സഹായിക്കാന്‍ ബ്രോക്കര്‍മാരുമുണ്ട്. തൂവെള്ള വേഷമാണ് ഇക്കൂട്ടരുടേത്. വരാന്‍ സാധ്യതയുള്ള സ്ഥാപനത്തോടു ചേര്‍ന്ന സ്ഥലം ആദ്യം പൊന്നും വിലയ്ക്ക് വാങ്ങുന്നു. പിന്നീട് സ്ഥാപനം വരുന്നതോടെ അതിനോട് ചേര്‍ന്ന സ്ഥലം റിയല്‍ എസ്റേറ്റുകാര്‍ക്കു വില്‍ക്കുകയല്ലാതെ സാധാരണകാരന് രക്ഷയില്ല. അതും അവര്‍ പറയുന്ന വിലയില്‍. അറിവ് ഒരു ആയുധമാണെന്ന് മഹാത്മാക്കള്‍ പറഞ്ഞിട്ടുണ്ട്. എല്ലാം നേരത്തെ അറിയുന്നവന്‍ അത് ആയുധമാക്കുകയാണ്. നിസ്സഹായരായ സഹജീവികളുടെ ജീവിതത്തിനു നേര്‍ക്ക്.

കുഞ്ഞബ്ദുല്ലയുടെ കുടുംബത്തെ ദുരന്തം വേട്ടയാടുന്നു

on

കുഞ്ഞബ്ദുല്ലകാഞ്ഞങ്ങാട്: വിമാനാപകടത്തില്‍ മരിച്ച ഇഖ്ബാല്‍ ജംഗ്ഷനിലെ കമ്മാടം കുഞ്ഞബ്ദുല്ല ഹാജിയുടെ കുടുംബത്തെ ദുരന്തം വേട്ടയാടുന്നു. കുടുംബത്തിലെ മൂന്നുപേരുടെ അപകടമരണത്തിന്റെ വേദനമാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹാജിയുടെ ദാരുണമരണം. കുഞ്ഞബ്ദുല്ലയുടെ മരുമക്കളാണ് മുമ്പ് അപകടത്തില്‍പെട്ട് മരിച്ചത്. സഹോദരി ദൈനബിയുടെ മകനും എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയുമായ ഷിറാസ് പോണ്ടിച്ചേരിയിലും സഹോദരി ഷെറിനും മകന്‍ മുഹമ്മദും ഫുജൈറയിലും ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഫുജൈറയില്‍ വാഹനാപകടം ഉണ്ടായത്. പൊലീസ് സൂപ്രണ്ട് പി. ഹബീബ് റഹ്മാന്റെ മകനുള്‍പ്പെടെ മരണപ്പെട്ട എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലാണ് ഷിറാസും ഉണ്ടായിരുന്നത്. അഞ്ചുവര്‍ഷം മുമ്പായിരുന്നു അപകടം. കുഞ്ഞബ്ദുല്ലയുടെ ഉമ്മ കമ്മാടത്ത് മറിയുമ്മ ഒരുമാസം മുമ്പാണ് അന്തരിച്ചത്.അബുദാബിയിലെ അഡ്കോ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് കുഞ്ഞബ്ദുല്ല. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിച്ചത്.ഭാര്യ: റംല. മക്കള്‍: റിജുല, റഹില, റഷ, അബി പര്‍വീന്‍.മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തെക്കേപ്പുറം ജുമാമസ്ജിദില്‍ ഖബറടക്കി.

രാജാവിന്റെ ശമ്പളം കൂട്ടാനുള്ള വഴി

on May 24, 2010

ശമ്പളം കുട്ടാതത്തില്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് . ഒരു ചരിത്ര കഥ : രാജാവിന്റെ ശമ്പളം

ജീവിവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.ഖലീഫയാകുന്നതിനു മുമ്പ്‌ കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തതേയില്ല.ഉസ്‌മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്റെ സുഹൃത്തുക്കളും സഹചാരികളുമാണ്‌. അവര്‍ ഒരുമിച്ചിരുന്ന്‌ ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്‌ലാമിക രാഷ്‌ട്രത്തിനാകമാനം വിഷമമാണെന്ന്‌ അവര്‍ക്ക്‌ തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക്‌ ശമ്പളമായി ലഭിക്കണം!പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന്‌ ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത്‌ താനായിരിക്കണമെന്ന്‌ ഉമറിന്‌ നിര്‍ബന്ധമുണ്ട്‌. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ്‌ വിഷയമവതരിപ്പിക്കുക? ഉമര്‍ കര്‍ശന സ്വഭാവിയാണ്‌; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്‌മാന്‍(റ) ഒരു നിര്‍ദേശം പറഞ്ഞു:``ഖലീഫയുടെ മകള്‍ ഹഫ്‌സ സഹായിക്കുമോ?''അവര്‍, എല്ലാവരും ഹഫ്‌സയെ സമീപിച്ച്‌, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്‌സ വിഷയമവതരിപ്പിച്ചു.എല്ലാം നിശബ്‌ദമായി കേട്ട ഉമര്‍, പതുക്കെ എഴുന്നേറ്റു. ഹഫ്‌സയുടെ മനസ്സില്‍ ഉത്‌കണ്‌ഠ! കര്‍ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:``ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്‌. അവരെ ഞാന്‍ `വെറുതെ വിടില്ല!' ഉമര്‍ തുടര്‍ന്നു: ``മോളെ, നീ പ്രവാചകന്റെ പത്‌നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ; അദ്ദേഹത്തിന്‌ ആകെ എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു?''``രണ്ട്‌''``അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?''``നെയ്‌ പുരട്ടിയ ഗോതമ്പുറൊട്ടി.''``പ്രവാചകന്റെ വിരിപ്പ്‌ എങ്ങനെയുള്ളതായിരുന്നു?''``ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള്‍ അത്‌ വിരിക്കും. തണുപ്പായാല്‍ പകുതി വിരിക്കും, പകുതി പുതയ്‌ക്കും.''``ഹഫ്‌സാ, നിന്നെ പറഞ്ഞു വിട്ടവരോട്‌ നീയിത്‌ പറയണം. റസൂലിന്റെയും അബൂബക്‌റിന്റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു, എന്ന്‌. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്‌ര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ്‌ അവരുടെ വിജയ രഹസ്യം, ഇനി എന്റെ ഊഴമാണ്‌ ഹഫ്‌സാ, ഖുര്‍ആനിനെ മറക്കരുത്‌. ``നിങ്ങളുടെ ഇഹജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട്‌ നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20) -മോളേ, ഈ താല്‌ക്കാലിക സുഖത്തിന്റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ ഞാന്‍ തോറ്റുപോകും!''പിതാവിനോട്‌ പിന്നൊന്നും മകള്‍ക്ക്‌ പറയാനില്ലായിരുന്നു. കണ്ണു നിറഞ്ഞ്‌, ഗദ്‌ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!ലളിതജീവിതവും ഉന്നത ചിന്തയുമാണ്‌ മഹത്വത്തിന്റെ വഴിയെന്ന്‌ ഉമര്‍(റ) തിരിച്ചറിഞ്ഞു. അസംതൃപ്‌തിയും അമിതാഗ്രഹങ്ങളുമാണ്‌ നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച്‌ ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്റെ രസമാണ്‌ തകരുന്നത്‌!!

തീവ്രവാദത്തിന്‍റെ ഇന്ധനജ്യോതികള്‍!!

on

പ്രവാചക തിരുമേനിയുടെ പടം എന്നത് ഒന്ന് ലോകത്ത്‌ ഇല്ല എന്ന ഏറ്റവും ചെറിയ വിവരം പോലും ഈ വിദ്യാഭ്യാസ കച്ചവട സ്ഥാപനമായ ന്യൂജ്യോതി പബ്ലിക്കെഷന്നു അറിയില്ല എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ വരട്ടെ...കച്ചവട താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ നിങ്ങള്‍ എല്ലാ ധാര്‍മിക ഉത്തരവാദിത്വങ്ങളും കാറ്റില്‍ പറത്തുകയാണോ? ന്യൂജ്യോതി പബ്ലിക്കെഷനെന്നത് കുറെ വിദ്യാഭ്യാസ വിച്ചക്ഷകരുടെ ഒരു കൂട്ടയ്മാ വ്യവസായ സംരഭമാണ്. നിങ്ങളില്‍ പെട്ട ആര്‍ക്കും ഇങ്ങിനെ ഒരു കാര്യം അറിയില്ല എന്ന് പറഞ്ഞാല്‍!! ഇസ്ലാമിനെ അപമാനിക്കാന്‍, കുട്ടികളില്‍ മത വിരുദ്ധത കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സീല്‍ ചെയ്ത് നിര്‍ത്തി വെപ്പിക്കാന്‍ ഒരു സര്‍ക്കാരിന്നും സാധിക്കുന്നില്ലല്ലോ! ഇസ്ലാം മതത്തെ എങ്ങിനെ അടിക്കാമോ അങ്ങിനെയൊക്കെ അടിക്കാനാണ് മനസ്സില്‍ വര്‍ഗീയത കത്തിച്ചു നടക്കുന്ന വളരെ ചെറിയ ന്യൂനപക്ഷമായ ഇത്തരം ആള്‍ക്കാര്‍ ചെയ്തുവരുന്നത്. അതാണ്‌ ഇതിനടയ്ക്കൊക്കെ യായി കേരളത്തില്‍ നാം കണ്ടത്‌. അതിന്നു പരീക്ഷാ പേപ്പറുകള്‍ പോലും വര്‍ഗീയത നിറക്കാനുള്ള ചട്ടുകമായി ഉപയോകിക്കുന്നിടത്തു വരെ എത്തി കാര്യങ്ങള്‍. ഇപ്പോള്‍ ഇതാ പുതിയ അവതാരം. പ്രസാധക പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വെറും നാലാംകിട തെമ്മടിത്തരമാല്ലാതെ ഇതൊക്കെ വേറെ എന്താ? മനുഷ്യന്‍റെ വികാരത്തെ നോവിക്കുംപോഴാണ് പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെയൊക്കെ തടയിടാന്‍ ശ്രമിക്കാത്ത സര്‍ക്കാരുകള്‍ ഉള്ളിടത്തോളം കാലം വൈകാരിക പ്രതികരങ്ങളുടെ വൌവനീക കൂട്ടായ്മകളായി തീവ്രവാദി സംഘടനകള്‍ കൂണുപോലെ മുളച്ചു പൊന്തും എന്നതില്‍ ഒരു സംശയമില്ല. Dear Publisher, Muhammad is not a founder of Islam Religion. He is only a messenger of God. The god sent him to the earth for conveying religious values to the common men. The almighty God (Allah) is the founder of the religion as per the religious faith of Islam. It must be also corrected on your book along with removal of picture. We entire Muslims demand to government for non-bail criminal case against such notorious criminal minded publishers. Our students should be also ready to boycott such nonsense publisher's study materials.

-Usam, MyChithari

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് ചിത്താരിയില്‍

on

പ്രമുഖ പ്രഭാഷകനും ഇസ്ലാമിക ചരിത്രകാരനുമായ സമസ്ത കേരള സുന്നി യുവജന സംഘം സമസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് സൗത്ത്‌ ചിത്താരിയില്‍ നടക്കുന്ന വമ്പിച്ച പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രാസംഗികനായി എത്തുന്നു. ഇന്നലെ നടന്ന പരിപാടിയില്‍ ഹുസൈന്‍ സഅദി കെ സി റോഡ്‌ മുഖ്യ പ്രഭാഷണം നടത്തി. നാളെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ ഡയറക്ടറുമായ റഹ്മതുല്ലഹ് ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് നടക്കുന്ന പരിപാടിയില്‍ വിമാന അപകടത്തില്‍ പെട്ടവര്‍ക്ക്‌ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ദീനിനെതിരെ ശത്രുക്കള്‍ വര്‍ദ്ധിച്ച ഈ കാലത്ത് പൈശാചീക വിഘടനാ വികാരങ്ങളെ തൃണവത്കരിച്ച് കൊണ്ട് പരിപാടി വിജയിപ്പിക്കാന്‍ ഏവരും മുമ്പോട്ട് വരണമെന്ന് ജമാഅത്ത് ഭാരവാഹികള്‍ നാട്ടിലെ മുസ്ലിം സഹോദരോട് അഭ്യാര്‍ത്തിച്ചു.

വിമാന ദുരന്തത്തിനു കാരണമായതു റണ്‍വേ നിര്‍മാണത്തിലെ അപാകതയെന്നു പരിസ്ഥിതി സംഘടന.

on

ബാംഗ്ലൂര്‍: മംഗലാപുരത്തെ വിമാന ദുരന്തത്തിനു കാരണമായതു രണ്ടമത്തെ റണ്‍വേ നിര്‍മാണത്തിലെ അപാകതയെന്നു പരിസ്ഥിതി സംഘടന. ഇത്‌ അപകടമല്ല. വിമാനത്താവളത്തിലെ രണ്‌ടാം റണ്‍വേയുടെ ശരിയായ നിര്‍മാണം ഉറപ്പുവരുത്തുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്‌ചയാണ്‌ ദുരന്തത്തിനിടയാക്കിയത്‌- എന്‍വയോണ്‍മെന്റ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ്പ്‌ (ഇ.എസ്‌.ജി) കോ-ഓഡിനേറ്റര്‍ ലിയോ എഫ്‌ സൈദാന പറഞ്ഞു. രണ്ടാം റണ്‍വേ നിര്‍മാണത്തില്‍ ദേശീയ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍, ഇന്ത്യന്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി, വ്യോമ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവര്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 1990കളുടെ അവസാനത്തില്‍ മംഗലാപുരത്തെ വിമാനത്താവള വികസനത്തിനെതിരേ ഇ.എസ്‌.ജിയും വിമാനത്താവള വികസനത്തിനെതിരായ പ്രദേശവാസികളുടെ സഖ്യവും സമരം നടത്തിയ കാര്യം അദ്ദേഹം അനുസ്‌മരിച്ചു. വിമാനം ഇറങ്ങുകയും ഉയരുകയും ചെയ്യുമ്പോഴുള്ള അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ രണ്‌ടാം റണ്‍വേ പര്യാപ്‌തമല്ലെന്ന്‌ അന്നുതന്നെ ആശങ്ക അറിയിച്ചിരുന്നു. മറ്റു സ്ഥലങ്ങള്‍ ലഭ്യമായിരുന്നിട്ടും രാഷ്ട്രീയക്കാരുടെയും വ്യാപാരികളുടെയും റിയല്‍ എസ്റ്റേറ്റ്‌, ഹോട്ടല്‍ ലോബികളുടെയും സമ്മര്‍ദ്ദ ഫലമായി അപകടം നിറഞ്ഞ സ്ഥലം തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ആ സമയത്തു ഹൈക്കോടതിയിലും സുപ്രിംകോടതിയിലും നിരവധി പൊതുതാല്‍പ്പര്യ ഹരജികള്‍ നല്‍കിയിരുന്നു. ഇറങ്ങുമ്പോഴും ഉയരുമ്പോഴുമുള്ള മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിട്ടില്ല, അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ എല്ലാ വശത്തുനിന്നുമുള്ള അപ്രോച്ച്‌ റോഡുകളില്ല തുടങ്ങിയ കാര്യങ്ങള്‍ പൊതുതാല്‍പ്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്‌ച അപകടം നടന്ന സമയത്ത്‌ ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്‌തു. കുത്തനെയുള്ള താഴ്‌വരയിലൂടെ അപകടസ്ഥലത്തേക്കെത്താന്‍ സുരക്ഷാ സംഘത്തിന്‌ ഒരു മണിക്കൂര്‍ പണിപ്പെടേണ്ടി വന്നു. ബാജ്‌പെ വിമാനത്താവള വികസനത്തിനു തിരഞ്ഞെടുത്ത സ്ഥലത്തിന്റെ മൂന്നു ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തമാണെന്നത്‌ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റണ്‍വേ നിര്‍മാണത്തിലെ പാളിച്ച അടക്കം അന്വേഷിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിഷ്‌പക്ഷമായ കമ്മീഷനെ നിയമിക്കണമെന്ന്‌ ഇ.എസ്‌.ജി ആവശ്യപ്പെട്ടു

കൊലക്കുറ്റത്തിന് ജയിലിലായ മകന്‍ വരുന്നതും കാത്ത് ഞാണിക്കടവിലെ ആയിശയുടെ കാത്തിരിപ്പ് തുടരുന്നു

on

അന്‍വറിന്റെ മാതാവ് ആയിഷയും സഹോദരന്‍ ഇഖ്ബാലും.
കാഞ്ഞങ്ങാട്: ഈ ഉമ്മയുടെ മുഖത്ത് കാര്‍മേഘം ഇരുള്‍ മൂടിയിരിക്കുന്നു. നൊന്ത്പെറ്റ മകന്‍ മനോ വൈകല്യം ബാധിച്ച് ചേഷ്ഠകള്‍ കാണിക്കുന്നു. തന്നെ തനിച്ചാക്കി ഭര്‍ത്താവ് കടന്നു പോയിട്ട് വര്‍ഷം ഏഴായി. ഏക പ്രതീക്ഷ അല്‍ ഐനലില്‍ തുഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മകന്‍ ഷാഫി കലന്തര്‍ പടന്നക്കാട്. ഞാണിക്കടവിലെ ആയിഷ(57)യാണ് ഈ ഹതഭാഗ്യ.
പുരയിടം വിറ്റ് മകന്‍ അന്‍വറിനെ ഗള്‍ഫിലയക്കുമ്പോള്‍ പ്രതീക്ഷകള്‍ മാത്രമായിരുന്നു ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും. മനോവൈകല്യമുള്ള മൂത്ത മകന്‍ ഇഖ്ബാലിന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കി. എന്നേ പച്ചപിടിക്കേണ്ട കുടുംബം ഇന്നും ദുരിതകയത്തില്‍.അന്‍വര്‍ ഷാര്‍ജയിലെത്തി വിസയടിച്ചു. ജോലിക്ക് കയറി. ആദ്യമായി പുരയിലേക്ക് പണമയച്ചു. ഉമ്മയുടെയും സഹോദരങ്ങളുടെയും പ്രതീക്ഷ ആകാശത്തോളമുയര്‍ന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു. മകന്‍ കൊലപാതക കുറ്റത്തിന് തടങ്കിലിലായി. ഉമ്മയത് വിശ്വസിച്ചില്ല. നാട്ടുകാരും. അവര്‍ക്ക് അന്‍വറിനെ അറിയാമായിരുന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കശപിശ. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ പെട്ടെന്നുള്ള ദേശ്യത്തില്‍ തൃശ്ശൂര്‍ സ്വദേശിയെ കുത്തി. നിര്‍ഭാഗ്യമെന്നു പറയട്ടെ അയാല്‍ മരിച്ചു. നിരപരാധിയായ അന്‍വറും പ്രതിയായി. ഏറെ സ്വപ്നങ്ങള്‍ കണ്ട ഉമ്മയും സഹോദരങ്ങളും തകര്‍ന്നു പോയി. കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രീയപ്പെട്ട ഉമ്മയെ അന്‍വര്‍ വിളിച്ചിരുന്നു . അന്‍വര്‍ കരയുകയായിരുന്നു. കേസിന്റെ വിചാരണ ജൂണ്‍ അഞ്ചിലേക്ക് മാറ്റിവെച്ചു. തന്റെ നിരപരാതിത്വം തെളിയിക്കപ്പെടും. എല്ലാറ്റിനും പരമ കാരുണ്യവാനായ അല്ലാഹു സാക്ഷി. ഉമ്മയും ആശ്വസിക്കുന്നു.
എല്ലാം കാണുന്ന പടച്ചവന്‍ കാക്കും. പുരയിടം വിറ്റ ആയിഷയും കുടുംബവും ഇപ്പോള്‍ ഹിബ ക്വാട്ടേഴ്സിലാണ് താമസം. മാസം 2,000 രൂപ വാടക. എല്ലാറ്റിനും ആശ്രയം അല്‍ ഐനില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഷാഫി എന്ന കലന്തര്‍ അയക്കുന്ന തുകമാത്രം. അവിടെയും ആയിഷ എന്ന ഉമ്മ കരളുറപ്പ് കാട്ടി. തന്റെ സ്വര്‍ണ്ണം പണയം വെച്ച് മകനെ മണലാരണ്യത്തിലേക്ക് അയച്ചു. വാഗ്ദത്ത ഭൂമിയില്‍, പ്രവാചകന്റെ മണ്ണില്‍ തന്റെ മകന്‍ വളരുമെന്ന പ്രതീക്ഷയില്‍ ബുദ്ധിവളര്‍ച്ചയെത്താത്ത മൂത്ത മകന്‍ ഇക്ബാലിന് മാറോട് ചേര്‍ത്ത് പിടിച്ച് ആ ഉമ്മ പറയുന്നു ഇത്തവണത്തെ പെരുന്നാള്‍ കൂടാന്‍ അന്‍വര്‍ വരും...അള്ളാഹു തുണയ്ക്കും. ആരോരുമില്ലാത്ത എന്നെ എന്റെ സഹോദരങ്ങള്‍ സഹായിക്കും.

കാഞ്ഞങ്ങാട്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

on


കാഞ്ഞങ്ങാട് നഗരസഭയുടെ ഉപയോഗ്യശൂന്യമായ മലിനജല പ്ളാന്റ്
കാഞ്ഞങ്ങാട്: ഓവുചാലുകളും കംഫര്‍ട്ട് സ്റേഷനുകളും മില്ലാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നു. കാഞ്ഞങ്ങാട്ടെ വലുതും ചെറുതുമായ മിക്ക ഹോട്ടലുകളിലും കൈകളും, പാത്രങ്ങളും കഴുകി കളയുന്ന മലിനജലം ഡ്രൈനേജില്ലാത്തതിനാല്‍ ഹോട്ടലുകള്‍ നടത്താനാവാതെ വിഷമിക്കുകയാണ്. വാഷ് ബേസിനില്‍ നിന്നുമുള്ള മലിന ജലം വലിയ ബാരലുകളില്‍ ശേഖരിച്ചാണ് ഇപ്പോള്‍ മിക്ക ഹോട്ടലുകളും മലിന ജലം നീക്കം ചെയ്യാന്‍ വന്‍ തുകകള്‍ നല്‍കി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് നല്‍കുകയാണ് പതിവ്. ഭക്ഷാണാവശിഷ്ടങ്ങളും ഖരമാലിന്യങ്ങളും പന്നികള്‍ക്കും കോഴികള്‍ക്കും ഭക്ഷണത്തിനായ് ആവശ്യക്കാര്‍ കൊണ്ടു പോകുന്നുണ്ട്.
ബാരലില്‍ കൊണ്ടു പോകുന്ന ജലം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഒഴിവാക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മിക്ക ഹോട്ടലുകളിലെയും കുടിവെള്ളം ശേഖരിക്കുന്നത് മാര്‍ക്കറ്റിന് സമീപത്തെ വൃത്തികെട്ട കിണറില്‍ നിന്നാണ്. ഹോട്ടലുകളിലേക്കാവശ്യമായ ശുദ്ധജലമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിയും മുനിസിപാലിറ്റി ആരോഗ്യ വകുപ്പും വേണ്ടത് ചെയ്യുന്നില്ല. ഓരോ ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കുമ്പോഴും പാലിക്കേണ്ട ചുമതല ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടമസ്ഥരെ അറിയിക്കുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല.
ലൈസന്‍സ് നല്‍കുന്നതിന് പാലിക്കേണ്‍ കാര്യങ്ങള്‍ ഇല്ലാത്തത്. പലപ്പോഴും ആരോഗ്യ വകുപ്പ് അധികൃതരെ കൈക്കൂലി വാങ്ങാന്‍ പ്രേരപ്പിക്കുകയാണ്. മിക്ക ഹോട്ടലുകളിലേയും പാത്രങ്ങളും അടുക്ക പരിസരവും വൃത്തിഹീമാണെന്നറിഞ്ഞിട്ടും, ലൈസന്‍സ് നീട്ടി കൊടുക്കുന്ന പ്രവണത ആരോഗ്യ വകുപ്പ് അധികൃതര്‍ തുടരുകയാണ്. ഓവുചാലുകള്‍ നിര്‍മ്മിച്ച് വൃത്തി ഹീനമായ പരിസരം ഒഴുവാക്കി തരുന്നതിന് വ്യാപാരി വ്യാവസായികള്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ടും നഗരസഭാ അധികൃതര്‍ കണ്ട ാവം നടക്കുന്നില്ല.

86 മൃതദേങ്ങള്‍ പുറത്തെടുത്ത്‌ കാസര്‍കോട്ടെ യുവാക്കള്‍ മാതൃകയായി

on


കാസര്‍കോട്‌: മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജീവന്‍ പണയംവച്ച്‌ പുറത്തെടുത്ത്‌ കാസര്‍കോട്ടെ രണ്ടു യുവാക്കള്‍ മാതൃകയായി. നായന്മാര്‍മൂല സ്വദേശികളായ വൈ മുഹമ്മദ്‌, പി എ ഗഫൂര്‍ എന്നിവരാണ്‌ അപകടം നടന്ന ഉടനെ നാട്ടില്‍നിന്ന്‌ പ്രദേശത്തേക്ക്‌ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന്‌ മുഴുകിയത്‌. അപകട ദിവസം രാവിലെ 10ഓടെ ബജ്‌പെയിലെത്തിയ ഇരുവരും തുടര്‍ന്ന്‌ വിശ്രമില്ലാത്ത പണിയിലായിരുന്നു. കൈകാലുകള്‍ അറ്റവ, പൂര്‍ണമായും കത്തിക്കരിഞ്ഞവ, വിമാനത്തിന്റെ ലോഹഭാഗത്തോട്‌ ഒട്ടിപ്പിടിച്ച്‌ കിടക്കുന്നവ ഇങ്ങനെ 86 മൃതദേഹങ്ങളാണ്‌ ഇവര്‍ കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ പുറത്തെത്തിച്ചത്‌. കടുത്ത ചൂടും പുകയും ഉയര്‍ന്നതിനാല്‍ പലരും വിമാനത്തിനരികിലേക്ക്‌ അടുക്കാതെ മാറി നിന്നപ്പോഴാണ്‌ ഇവര്‍ മാതൃക കാട്ടിയത്‌. കത്തിയമര്‍ന്ന വിമാനത്തിനകത്ത്‌ നിന്ന്‌ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി കരുതി വച്ചിരുന്ന മിഠായികള്‍, ശീതളപാനീയ പൊടികള്‍, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവ ഇവര്‍ കണ്ടെടുത്തു. ഗ്ലൗസ്‌ പോലുമില്ലാതെയാണ്‌ ഇവര്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയതത്‌. മരണത്തിലും വേര്‍പെടാതെ കെട്ടിപിടിച്ച രീതിയിലുള്ള ദമ്പതികളുടേതെന്ന്‌ സംശയിക്കുന്ന രണ്ടുപേരുടെ മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്ന കാഴ്‌ചയായിരുന്നുവെന്ന്‌ ഇവര്‍ ഓര്‍ക്കുന്നു. മുഹമ്മദ്‌ പോപുലര്‍ ഫ്രണ്ട്‌ ഏരിയാ പ്രസിഡന്റും ഗഫൂര്‍ എസ്‌.ഡി.പി.ഐ മണ്ഡലം സെക്രട്ടറിയുമാണ്‌.

മംഗലാപുരം വിമാനദുരന്തം കാഞ്ഞങ്ങാടിനെ കണ്ണീരിലാഴ്ത്തി.

on May 23, 2010

കാഞ്ഞങ്ങാട്: മംഗലാപുരം വിമാനദുരന്തം കാഞ്ഞങ്ങാടിനെ കണ്ണീരിലാഴ്ത്തി.
മംഗലാപുരം വിമാനദുരന്തത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ മരണപ്പെട്ട പതിനാല് പേരുടെ പേരുവിവരങ്ങള്‍ അറിവായി. നീലേശ്വരത്തെ ടി. വി. ഭാസ്‌ക്കരന്‍, ഭാര്യ കോമളവല്ലി ആലുങ്കി, പരപ്പ സ്വദേശികളായ റോസ്ലി ഷിബു, ഗോഡിന തോമസ്, ഗ്ലോറിയ തോമസ്, മുല്ലച്ചേരി ബാലകൃഷ്ണന്‍, രാജന്‍ പുലിക്കോടന്‍ (പെരിയ), കല്ലുങ്കാല്‍ അബ്ദുല്ല, ഗംഗാധരന്‍ നായര്‍ പനയാല്‍, റിജു ജോണ്‍ പടന്നക്കാട്, ഹമീദ് പൂക്കയം കള്ളാര്‍, വിജേഷ് കാഞ്ഞങ്ങാട്, അജീഷ് മൊട്ടമ്മല്‍, പരപ്പയിലെ പറമ്പട്ട് കുഞ്ഞികൃഷ്ണന്‍, പ്രഭാകരന്‍ പാച്ചിക്കര എന്നിവരുടെ പേരുവിവരങ്ങളാണ് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്.
ദുരന്തത്തില്‍ പരപ്പ പരിസരപ്രദേശങ്ങളിലേയും ആറുപേരാണ് മരിച്ചത്. പരപ്പ ക്ളായിക്കോട്ടെ അരീക്കര കൃഷ്ണന്‍ മണിയാണിയുടെ മക്കളായ പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മരണവാര്‍ത്തയാണ് നാട്ടില്‍ ആദ്യമെത്തിയത്. ഇതിനുപിന്നാലെയാണ് കമ്മാടം സ്വദേശിയും കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡിലെ താമസക്കാരനുമായ പാറക്കാട് കുഞ്ഞബ്ദുല്ലയുടെ മരണം പുറത്തുവന്നത്. കേളംപറമ്പില്‍ വര്‍ഗീസിന്റെ മകള്‍ റോസിലി, മക്കളായ ഷാന്‍വര്‍ഗീസ്, ഷാന്റി വര്‍ഗീസ് എന്നിവര്‍ മരിച്ച വിവരം ഏറെ വൈകാതെ പരപ്പയിലെത്തി. റോസിയുടെ ഭര്‍ത്താവ് ഷിബു ഗള്‍ഫിലാണ്. സ്കൂള്‍ അവധിയായതിനാല്‍ റോസിലിയും മക്കളും അവധി ആഘോഷിക്കാന്‍ ഗള്‍ഫിലേക്ക് പോയതായിരുന്നു. റോസിയെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു. റോസിയെ കാത്തിരുന്ന ബന്ധുക്കള്‍ക്ക് ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. കമ്മാടം സ്വദേശി പാറക്കാട് കുഞ്ഞബ്ദുല്ല 15 ദിവസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. അബുദബിയില്‍ പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായ കുഞ്ഞബ്ദുല്ല മൂന്നുമാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോവാറുണ്ട്. 15 ദിവസം മുമ്പ് മാതാവ് മറിയുമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തി തിരിച്ചുപോയതാണ്. സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനായ കുഞ്ഞബ്ദുല്ല അപകടത്തില്‍പ്പെട്ടതറിഞ്ഞ് അതിരാവിലെ തന്നെ വന്‍ജനാവലി കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയിരുന്നു. ഭാര്യ: റംല. മക്കള്‍: റജില, റഹില, റഷ, അബിപര്‍വീന്‍. സഹോദരങ്ങള്‍: ഹസന്‍മാസ്റ്റര്‍, മൊയ്തീന്‍കുഞ്ഞി, മുഹമ്മദ്, അബ്ദുര്‍ റഹ്്മാന്‍, അഹമ്മദ് കുഞ്ഞി,ആയിശ, കുഞ്ഞിപ്പാത്തു, ദൈനബി.

ചീക്കോട് സുന്നി മദ്റസക്ക് തീയിട്ട സംഭവം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം‏: SYS

on

മലപ്പുറം: ചീക്കോട് സുന്നി മദ്റസക്ക് തീയിട്ട സാമൂഹ്യ ദ്രോഹികളെ പിടികൂടിയ പോലീസിനെ S.Y.S. ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു മതപഠന കേന്ദ്രത്തിന് തീയിട്ട് സാമുദായിക കലാപം സൃഷ്ടിക്കാനും സൌഹാര്‍ദാന്തരീക്ഷം തകര്‍ക്കാനും നേതൃത്വം നല്‍കിയ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തന്നെ ഇത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഖേദകരമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി സൈതലവി മാസ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പിഎം മുസ്തഫ മാസ്റര്‍, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, പി അലവി സഖാഫി കൊളത്തൂര്‍, കെടി ത്വാഹിര്‍ സഖാഫി, കെ അലവികുട്ടി ഫൈസി, പിഎസ്കെ ദാരിമി, എ മുഹമ്മദ് പറവൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ടി അലവി പുതുപറമ്പ്, പി കെഎം ബശീര്‍ പടിക്കല്‍ സംബന്ധിച്ചു.

ദുരന്തഭൂമിയല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി ഖാന്തപുരവും ചിത്താരി ഹംസ മുസ്ലിയാരും

on

മംഗലാപുരം: ദുരന്ത ഭൂമിയില്‍ ബന്ധുക്കളുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്നവരുടെ ഇടയിലേക്ക് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും‍ ചിത്താരി ഹംസ മുസ്ലിയാരും പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കടന്നു വന്നു.. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ ഉസ്താദിനു മുമ്പില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കരളലിയിച്ചു. മലേഷ്യയില്‍ നിന്നും ദുബായാ വഴി ബാംഗ്ലൂരിലെത്തിയ കാന്തപുരം അവിടെ നിന്നും കാര്‍ മാര്‍ഗമാണ് രാത്രിയോടെ മംഗലാപുരത്ത് എത്തിച്ചേര്‍ന്നത്. എസ്.വൈ,എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്കു പുറമെ നിരവധി നേതാക്കള്‍ കാന്തപുരത്തെ അനുഗമിച്ചു. വിവധ ഹോസ്പിറ്റലിലുള്ള മഡതദേഹങ്ങള്‍ കണ്ടതിനു ശേഷം പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. തളങ്കരയിലെയും മറ്റു ചില സ്ഥലങ്ങലിലെയും ദുരന്തത്തില്‍ പെട്ടവരുടെ വീടുകളും കാന്തപുരം സന്ദര്‍ശിച്ചു.

വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ പ്രാര്‍ത്ഥനാ സദസ്സ്

on

സഅദാബാദ്‌: ഗള്‍ഫ്‌ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ്‌ 25 ന്‌ ചൊവ്വാഴ്‌ച ഉച്ചക്ക്‌ 1 മണിക്ക്‌ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.

ഇക്ബാല്‍ ജമ്ഗ്ഷനെ ദുഖത്തിലാഴ്ത്തി

on May 22, 2010

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലെ റെയില്‍വേ ഗേറ്റിനു സമീപത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കുഞ്ഞബ്ദുള്ള (46) മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത് നാടിനെ ദുഖത്തിലാഴ്ത്തി. രാവിലെ ദുരന്തവിവരവും കുഞ്ഞബ്ദുള്ളയുടെ മരണവും വീട്ടുകാരാരും വിശ്വസിച്ചില്ല. മരണം ഇപ്പോഴും വിശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടുകയാണ് കുഞ്ഞബ്ദുള്ളയുടെ കുടുംബവും നാട്ടുകാരും. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന ഹസ്സന്‍ മാസ്റ്ററുടെ സഹോദരനാണ് ദുരന്തത്തില്‍ മരിച്ച കുഞ്ഞബ്ദുള്ള. നീലേശ്വരത്തെ പരേതനായ പി.എ.ഖാദര്‍ മാസ്റ്ററുടെ മകള്‍ റംലയാണ് കുഞ്ഞബ്ദുള്ളയുടെ ഭാര്യ. റജില, റഹ് ല, റഷ, അബി, പര്‍വീന്‍, പാലക്കുന്നിലെ സക്കീര്‍ (ദുബായ്) എന്നിവര്‍ മക്കളാണ്.
അപകടത്തില്‍ മരിച്ച 45 മലയാളികളില്‍ 25 പേരും കാസര്‍കോട് സ്വദേശികളാണ്. മംഗലാപുരത്ത് ഉണ്ടായ വിമാന ദുരന്തം കാസര്‍കോട് ജില്ലയുടെ ഒാരോ പഞ്ചായത്തിന്റെയും ദുരന്തമായി മാറിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഉപ്പള, ഉദമ, തളങ്കര, പാണത്തൂര്‍, കള്ളാര്‍ തുടങ്ങി മിക്ക പഞ്ചായത്തുകളില്‍ നിന്നുള്ളവരും ദുരന്തത്തിനിരയായി.പതിറ്റാണ്ടുകളായി ജോലി തേടി ഗള്‍ഫില്‍ പോകുന്നവരാണു കാസര്‍കോട് ജില്ലയുടെ ആത്മാവ്. ഒാരോ കുടുംബത്തിന്റെയും വെളിച്ചം അവിടെ നിന്നു മറുനാട്ടില്‍ പോയി അധ്വാനിക്കുന്ന മലയാളിയാണ്. അതുകൊണ്ടു തന്നെ ഇൌ ദുരന്തം അവശേഷിപ്പിക്കുന്നത് ഒരു ജില്ലയുടെ മുഴുവന്‍ തീരാവേദനയാണ്.

അനുശോചനം രേഖപ്പെടുത്തുന്നു

on

മോഹങ്ങളുടെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്ന് വര്‍ഷങ്ങളോളം ചൂടിലും തണുപ്പിലും.. അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.....ഒടുവില്‍ കാത്തിരുന്ന ലീവ് കിട്ടി ...... തന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയും പ്രിയപ്പെട്ട മാതാപിതാക്കളെയും കാണണം ..കൊഞ്ചും വാക്കുകളേ കൊണ്ട് മനസ്സിനെ കീഴടക്കിയ കൊച്ചു മോളേ കെട്ടിപിടിച്ച് മതി വരോളം ഉമ്മവെക്കണം .വീട് പണി പൂര്‍ത്തീകരിച്ച് കുടിയിരിക്കണം ...കിട്ടുന്ന ദിവസങ്ങളില്‍ .അവരോടൊത്ത് ജീവിതം അല്പം മൊന്നു ആസ്വദിക്കണം .അങ്ങിനെ മനം നിറയെ മോഹങ്ങളുമായി നാട്ടിലേക്ക് പറന്ന നമ്മുടെ പ്രിയപെട്ടവര്‍.... സ്നേഹിതര്‍ ..സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ മുന്നില്‍ എത്തും മുമ്പേ ......അവര്‍ പോയി ...എല്ലാവരെയും കണ്ണീരിലാഴ്ത്തി
അവരുടെ പരലോക രക്ഷയ്ക്കും കുടുംബ സമാധാനത്തിന്നും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അനുശോചനം അറീക്കുകയും ചെയ്യുന്നു

പത്താം ക്ളാസ് തോറ്റവര്‍ക്കു ജയിക്കാന്‍ അവസരം

on May 20, 2010

കാഞ്ഞങ്ങാട്: പത്താം ക്ളാസ് തോറ്റവര്‍ക്കു ജയിക്കാന്‍ എളുപ്പമാര്‍ഗം. എഴാം ക്ളാസ് വിജയിച്ചിട്ടുണ്െടങ്കില്‍ ഉടന്‍ ബന്ധപ്പെടുക പത്താം തരം 'എ' ലെവല്‍ കോഴ്സ്, സാക്ഷരതാ മിഷന്‍ വികസന വിദ്യാകേന്ദ്രം, അമ്പലത്തറ. കൂടുതല്‍ വിവരങ്ങള്‍ക്കു 9744364506, 9497382108 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

മംഗലാപുരം-സൗദി വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണം

on

മംഗലാപുരം: ആധുനിക സംവിധാനങ്ങളുള്ള പുതിയ ടെര്‍മിനിലിന്റെ ഉദ്ഘാടനം കഴിഞ്ഞ ബജ്‌പെ വിമാനത്താവളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് അയാട്ട ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മേഖലാ സെക്രട്ടറി എന്‍.എ.സുലൈമാന്‍ ആവശ്യപ്പെട്ടു.
റണ്‍വെ 10,000 അടിയായി ദീര്‍ഘിപ്പിച്ച ശേഷമേ പുതിയ സര്‍വീസ് മംഗലാപുരത്തുനിന്ന് തുടങ്ങാനാവൂ എന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വ്യക്തമാക്കിയിരിക്കെ, റണ്‍വേ ദീര്‍ഘിപ്പിക്കാനുള്ള പണി ഉടന്‍ തുടങ്ങണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് എസ്.എന്‍. പോളിടെക്‌നിക്ക് : വയര്‍മെന്‍ കോഴ്‌സ്

on

കാസര്‍കോട്: കാഞ്ഞങ്ങാട് എസ്.എന്‍. പോളിടെക്‌നിക്ക് കോളേജ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ പത്ത്മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്‌സ് ജൂണ്‍ ആദ്യവാരത്തില്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0467 2203110.

സി.പി.എം.പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു

on

കാഞ്ഞങ്ങാട്: സി.പി.എം.പ്രവര്‍ത്തകന്റെ കാല് ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. അജാനൂര്‍ കടപ്പുറത്തെ സദു നാരായണനെ (34) യാണ് ഒരു സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്ന സദുവിനെ ബല്ല കടപ്പുറത്ത് ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ഇരുമ്പ് വടികൊണ്ട് കാല്‍ തല്ലിയൊടിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് റോഡരികില്‍ ഉപേക്ഷിച്ചു. ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു.

മഡിയന്‍ കൂലോം ക്ഷേത്രപാലകക്ഷേത്രത്തില്‍ കലശം കുറിച്ചു.

on May 18, 2010

അജാന്നൂര്‍: അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട്‌ അജാന്നൂര്‍ ഞായറാഴ്‌ച്ച രാവിലെ ഇടവ രാശിയില്‍ ഇടവരാശിയില്‍ ആണ്‌ ക്ഷേത്ര നടയില്‍ നടന്ന പൂക്കണിയാന്റെ പ്രശ്‌ന ചിന്തയില്‍ ആണ്‌ ഈ കൊല്ലത്തെ കലശത്തിന്‌ നാള്‌ സമയവും കുറിച്ചത്‌. അഞ്ഞൂറ്‌ വര്‍ഷം മുമ്പ്‌ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ ഏറെ പ്രസിദ്ധമാണ്‌ കലശവും പാട്ടുത്സവവും. മെയ്‌ 25ന്‌ അകത്തെ കലശവും 26ന്‌ പുരത്തെ കലശവും നടക്കും. .

മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്: കാഞ്ഞങ്ങാട് ഇരട്ട റാങ്കിന്റെ തിളക്കം

on May 17, 2010

കാഞ്ഞങ്ങാട്: മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാസര്‍കോടിന് ഇരട്ട റാങ്കിന്റെ തിളക്കം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മൂന്നാം റാങ്ക് നേടിയ ആകാശ് പി നായരുടെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യമൂന്നുറാങ്കുകളിലൊന്ന് ജില്ലയിലെത്തുന്നത് ഇതാദ്യമാണ്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ 39ാം റാങ്ക് നേടിയ കാലിച്ചാംപൊതിയിലെ ജി ജയദേവിന്റെ റാങ്കിന് തിളക്കമേറയാണ്. പരിമിതമായ സൌകര്യങ്ങളില്‍ പഠിച്ചുവളര്‍ന്ന ആകാശ് അഭിമാനാര്‍ഹമായ നേട്ടമാണ് ജില്ലയ്ക്ക് സമ്മാനിച്ചത്.
സി.ബി.എസ്.സി സിലബസില്‍ പ്ളസ് ടുവിന് പഠിക്കുന്ന ആകാശിന് റിസള്‍ട്ട് വരും മുമ്പെയാണ് എന്‍ട്രന്‍സിന്റെ റാങ്കെത്തിയത്.കാഞ്ഞങ്ങാട് മൂലക്കണ്ടം സ്വദേശിയും കാസര്‍കാട്‌ എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപകനായ എം. ഗംഗാധരന്‍-തിരുവനന്തപുരം സ്വദേശിനിയും കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപികയായ അനിതയുടെയും മകനാണ് ആകാശ്. അഭിജിത്ത് ഏക സഹോദരനാണ്. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.ബി.എസ്.ഇ സിലബസില്‍ പത്താം ക്ളാസ് വരെ പഠിച്ചത്. തൃശൂര്‍ ഭാരതീയ വിദ്യാനികേതനിലാണ് പ്ളസ് ടുവിന് പഠിച്ചത്.പത്താംതരത്തില്‍ 94 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഊര്‍ജതന്ത്രം, ജീവശാസ്ത്രം എന്നിവിഷയങ്ങളോടാണ് ആകാശിന് ഏറെ താല്‍പര്യം.വീട്ടില്‍ സ്വന്തമായിനിരവധി ചെറുയന്ത്രങ്ങള്‍ ഉണ്ടാക്കിപരീക്ഷണം നടത്തുന്നുണ്ട്. തൃശൂരിലെ തോമസ് മാസ്റ്ററുടെ കീഴിലാണ് എന്‍ട്രസ് പരിശീലനം നടത്തിയത്.

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വരെ പഠിച്ച ജയദേവ് പരിമിതമായ സൌകര്യങ്ങളിലാണ് പഠിച്ചുവളര്‍ന്നത്. അണ്‍ എയ്ഡഡ് സ്കൂളിലോ സി.ബി.എസ്.സി സിലബസിലോ പഠിക്കാതെ റാങ്ക് നേടിയത് മലയോര ഗ്രാമത്തിന് അഭിമാനമായി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ക്ക് ഇതില്‍ ഏറെ അഭിമാനമുണ്ട്. ഈസ്റ് ഗവ. സ്കൂളില്‍ നിന്ന് വിരമിച്ച പ്രധാനധ്യാപകന്‍ എ. സുകുമാരന്‍ നായരുടേയും എ ശ്യാമളയുടേയും മകനാണ്.തൃശൂരിലെ പി സി തോമസ് മാസ്റ്ററുടെ വിദ്യാലയത്തില്‍ നിന്നാണ് എന്‍ട്രന്‍സ് പരിശീലനം നേടിയത്.

പോസോട്ട് മഹല്ല് ഖാസി താജുല്‍ ഉലമ തന്നെ- മഹല്ല് ജമാഅത്ത് ഭാരവാഹികള്‍

on

മഞ്ചേശ്വരം: കഴിഞ്ഞ 32 വര്‍ഷത്തിലേറെയായി മഞ്ചേശ്വരം മഹല്ല് ഖാസിയായി തുടരുന്നത് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തന്നെയാണെന്ന് പൊസോട്ട് മഹല്ല് ഭാരവാഹികള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു. 32 വര്‍.ഷം മുമ്പ് സമീപ മഹല്ലുകളിലുള്ളവരെയെല്ലാം വിളിച്ചു വരുത്തി പൊസോട്ട് മഹല്ല് പരിധിയില്‍ വെച്ചാണ് പൊസോട്ട് ജമാഅത്തിന്റെ ഖാസിയായി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ ബൈഅത്ത് ചെയ്തത്. അന്ന് ഉള്ളാള്‍ തങ്ങള്‍ക്ക് തലപ്പാവണിയിച്ചത് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. ജമാഅത്തിന്റെ ബൈലോയിലും താജുല്‍ ഉലമയാണ് പൊസോട്ട് ജമാഅത്ത് ഖാസിയെന്ന് എഴുതി വെച്ചിട്ടുണ്ട്. ജമാഅത്ത് പരിധിയില്‍ പെട്ട എല്ലാ മഹല്ലുകളും ഇതര സ്ഥാപനങ്ങളും 600 പരം വീട്ടുകാരും താജുല്‍ ഉലമയെ ഖാസിയായി അംഗീകരിക്കുന്നുണ്ടെന്നും ജമാഅത്ത് ഭാരവാഹികള്‍ വ്യക്തമാക്കി, പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ഒരാള്‍ തന്നെയാണെന്ന വിചിത്രവാദവും മഹല്ല് ഭാരവാഹികള്‍ ഉന്നയിച്ചു. പൊസോട്ട് തങ്ങള്‍ എന്ന പരില്‍ മഹല്ല് ജമാഅത്തില്‍ ആരുമില്ല. ഉണ്ടെങ്കില്‍ തന്നെ പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ഒരാള്‍ തന്നെയാണ്. ഭാരവാഹികള്‍ പറഞ്ഞു. താജുല്‍ ഉലമ ഉണ്ടായിരിക്കെ മറ്റൊരാള്‍ക്കും പോസോട്ട് ജമാഅത്ത് ഖാസിയാവാന്‍ പറ്റില്ലെന്നും ജമാഅത്ത് ഭാരവാഹികള്‍ തറപ്പിച്ചു പറഞ്ഞു. പൊസോട്ട് ജമാഅത്ത് ഭാരവാഹികളായ എം.എ ഇസ്മാഈല്‍, എം.എസ് അബ്ദുല്ല, എം.പി ഹനീഫ്, എം.എ അബ്ദുല്ല ബാവ ഹാദി, എന്‍.എം അബ്ബാസ്, എം.പി മൊയ്തീന്‍ കുഞ്ഞി ഹാജി, ബി.എം ഇബ്രാഹീം തുടങ്ങിയവരാണ് പത്രസമേളനത്തില്‍ സംബന്ധിച്ചത്. കുമ്പള, ഉപ്പള ഭാഗങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ചിലര്‍ ഖാസി ബൈഅത്തുമായി രംഗത്തു വന്ന സാഹചര്യത്തില്‍ പൊസോട്ട് ജമാഅത്ത് നിലപാട് വ്യക്തമാക്കിയതിന് ഏറെ പ്രാധാന്യമുണ്ട്. പൊസോട്ട് മഹല്ലിലേക്ക് മറ്റൊരു ഖാസിയുമായി ആരും വരേണ്ടതില്ലെന്ന സന്ദേശമാണ് പത്ര സമ്മേളനത്തില്‍ നിന്ന് മനസ്സിലാകുന്നത്. കുമ്പളയില്‍ രണ്ട് വര്‍ഷം മമ്പ് ടി.കെ.എം ബാവ മുസ്‌ലിയാരെ ഖാസിയായി നിയമിച്ചിരുന്നുവെന്ന് പറഞ്ഞവര്‍ തന്നെ കഴിഞ്ഞ ദിവസം വീണ്ടും അതേ മഹല്ലില്‍ ബാവ മുസ്ലിയാരെ ബൈഅത്ത് ചെയ്യിച്ചത് നാട്ടില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

http://www.malabarvarthaonline.com/new/readmore.asp?id=4936&vid=3&news=%20ഖാസി%20ബാവ%20മുസ്ലിയരല്ല%20താജുല്‍%20ഉലമ%20തന്നെ-%20മഹല്ല്%20ജമാഅത്ത്%20ഭാരവാഹികള്‍

ഈത്തപ്പഴക്കുരുവില്‍ റസാഖ്‌ ജീവിതം കോര്‍ക്കുന്നു

on May 16, 2010

കാഞ്ഞങ്ങാട്‌: ഈത്തപ്പഴക്കുരുവില്‍ തസ്‌ബിഹ്‌ മാല കൊരുത്ത്‌ കൊളവയലിലെ അബ്‌ദുല്‍ റസാഖ്‌ എന്ന 39 കാരന്‍ മദ്ധ്യ പൗരസ്‌ത്യദേശത്തെ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്നു. അടിമുടി ഉപയോഗയോഗ്യമെന്ന്‌ തെങ്ങിനെ വാഴ്‌ത്തിയിരുന്ന നമുക്കിനി മണലാരണ്യത്തിലെ മധുരക്കനിയായ ഈത്തപ്പഴ ത്തെയും ഈ ഗണത്തില്‍പെടുത്താമെന്ന്‌ അബ്‌ദുല്‍ റസാഖ്‌ സാക്ഷ്യപ്പെടുത്തുകയാണ്‌. മധുരം നുണഞ്ഞ ശേഷം അലക്ഷ്യമായി പുറന്തള്ളിയിരുന്ന ഈത്തപ്പഴക്കുരുക്കള്‍ ഭക്തന്മാരുടെ കൈകളില്‍ മന്ത്രോച്ചാരണത്തിനൊത്തു മറിയുന്ന തസ്‌ബീഹ്‌ മണികളായി രൂപാന്തരപ്പെടുത്താന്‍ കഴിഞ്ഞതില്‍ പ്രവാസിയായ റസാഖിന്‌ പറഞ്ഞറിയിക്കാനാകാത്ത സംതൃപ്‌തിയുണ്ട്‌. ഈത്തപ്പഴക്കുരുക്കള്‍ മുറിച്ച്‌ മണികളാക്കി അരികുകള്‍ മിനുസപ്പെടുത്തി ദ്വാരമുണ്ടാക്കി പ്രത്യേകതരം നൂലില്‍ കോര്‍ത്ത തസ്‌ബീഹ്‌ മാലകള്‍ അജാനൂര്‍ ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്‌ സമീപമുള്ള കെട്ടിടത്തിലെ റസാഖിന്റെ ഉടമസ്ഥഖതയിലുള്ള അല്‍ തസ്‌ബീഹ്‌ ഇന്‍ഡസ്‌ട്രീസില്‍ നിരനിരയായി തൂങ്ങിക്കിടക്കുന്നത്‌ ആരെയും ആകര്‍ഷിക്കും.
ഈത്തപ്പഴക്കുരുകള്‍ ഒരാഴ്‌ചക്കാലം വെള്ളത്തില്‍ കുതിര്‍ത്ത്‌ പുറത്തെടുത്ത ശേഷമാണ്‌ മണികളാക്കുന്ന ജോലി തുടങ്ങുന്നത്‌. റസാഖ്‌ തന്നെ രൂപകല്‍പ്പന ചെയ്‌ത കൊച്ചുകൊച്ചു യന്ത്രങ്ങള്‍ വഴിയാണ്‌ മുറിക്കലും ദ്വാരമുണ്ടാക്കലും മിനുസ്സപ്പെടുത്തലും പോളിഷിംഗും നടത്തുന്നത്‌. റസാഖിനൊപ്പം 15 യുവതികള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഒരു കുരുവില്‍നിന്ന്‌ അരികുകള്‍ മുറിച്ചു മാറ്റിയാല്‍ ഒരു മണികിട്ടും. മണികള്‍ അവസാനിക്കുന്നിടത്തുള്ള വലിയ മണികള്‍ അഞ്ചോ ആറോ കുരുക്കള്‍ മുറിച്ചാണുണ്ടാക്കുന്നത്‌. 33 ഉം 99 ഉം മണികളുള്ള മുന്നൂറോളം തസ്‌ബീഹ്‌ മാലകള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്‌. 4444 മണികളുള്ള ഒരു ഭീമന്‍ മാല പണിയണമെന്ന ആഗ്രഹം മനസ്സിലുള്ളതായി റസാഖ്‌ പറഞ്ഞു.
മുഖ്യമായും അറബ്‌ നാടുകളിലെ വിപണിയാണ്‌ റസാഖ്‌ പ്രതീക്ഷിക്കുന്നത്‌. വിലയും ഏതാണ്ട്‌ അറബി രാജ്യങ്ങള്‍ക്കൊത്തതു തന്നെ. മൊത്തമായി ഒരെണ്ണത്തിന്‌ അമ്പതു റിയാല്‍ എന്ന തോതില്‍ വിദേശത്തേക്കു കയറ്റി അയക്കാനാണ്‌ ഉദ്ദേശം. നാട്ടില്‍ ഇതിന്‌ ഏതാണ്ട്‌ ആറുനൂറു രൂപ വിലവരും. ഈത്തപ്പഴവുമായി ആത്മബന്ധമുള്ള അറബികള്‍ക്ക്‌ മാത്രമേ ഈത്തപ്പഴക്കുരുവിന്റെ തസ്‌ബീഹ്‌മാലയുടെ മഹത്വമറിയൂ എന്നാണ്‌ റസാഖിന്റെ പക്ഷം. ഇത്‌ വെറുതെ പറയുന്നതുമല്ല. നാലുവര്‍ഷം യു.എ.ഇ.യിലായിരിക്കെ ദുബൈ ലിവയില്‍ നടന്ന ഈത്തപ്പഴം ഫെസ്റ്റില്‍ റസാഖ്‌ നിര്‍മ്മിച്ച തസ്‌ബീഹ്‌ മാലക്ക്‌ രണ്ടാം സമ്മാനം ലഭിച്ചത്‌ ഉദാഹരണമായി എടുത്തുകാട്ടുന്നു അദ്ദേഹം.
ദുബൈ, സൗദി അറേബ്യ, കുവൈത്ത്‌ എന്നിവിടങ്ങളില്‍ തസ്‌ബീഹ്‌ മാലകള്‍ക്ക്‌ വൈകാതെ വിപണി ഉണ്ടാകും. ഇത്‌ സംബന്ധിച്ച ആലോചനകള്‍ പൂര്‍ത്തിയായിട്ടുണ്ട്‌.ഇയ്യിടെ കാഞ്ഞങ്ങാട്‌ സന്ദര്‍ശിച്ച ഒരു അറബ്‌ പ്രമുഖന്‍ സ്ഥാപനത്തിലെത്തി അഭിനന്ദിച്ചതും സഹായം വാഗ്‌ദാനം ചെയ്‌തതും റസാഖിന്‌ പ്രചോദനമായിട്ടുണ്ട്‌. ഈത്തപ്പഴക്കുരുക്കള്‍ മൊത്തമായി തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍നിന്നും കോഴിക്കോട്ടു നിന്നുമാണ്‌ എത്തിക്കുന്നത്‌. മണികളുണ്ടാക്കുന്നതിനു റസാഖ്‌ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഒരുയന്ത്രം ബനാറസില്‍നിര്‍മ്മിച്ചുവരുന്നുണ്ട്‌. യന്ത്രം എത്തുന്നതോടെ നിര്‍മ്മാണം വിപുലീകരിക്കാനും ഉദ്ദേശമുണ്ട്‌. മാലകളുടെ ഡിസൈനിംഗില്‍ റസാഖിനെ തുണക്കുന്നത്‌ ബന്ധുകൂടിയായ ഷാക്കിര്‍ ഇട്ടമ്മലാണ്‌.

ഖാസി സ്ഥാനാരോഹണം കുമ്പളയില്‍ നടന്നത്‌ രാഷ്‌ട്രീയ നാടകം

on


കുമ്പള: ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വെള്ളിയാഴ്‌ച വൈകിട്ട്‌ നടന്ന ഖാസി ബൈഅത്ത്‌ തനി രാഷ്‌ട്രീയ നാടകമായി മാറിയെന്ന്‌ എസ്‌ വൈ എസ്‌ ജില്ല കമ്മറ്റി ആരോപിച്ചു ശരീഅത്ത്‌ നിയമപ്രകാരം മഹല്ലുകളുടെ ഉത്തരവാദപ്പെട്ടവര്‍ കൂടിയാലാചിച്ച്‌ തീരുമാനിച്ച ശേഷം നിയമാനുസൃതം ബൈഅത്ത്‌ ചെയ്യുന്നതിന്‌ പകരം രാഷ്‌ട്രീയ നേതാക്കള്‍ സ്റ്റേജില്‍ കയറി ഖാസിയെ പ്രഖ്യാപിക്കുന്നതാണ്‌ കുമ്പളയില്‍ കണ്ടത്‌. 21 മഹല്ലുകള്‍ ഖാസിയെ ബൈഅത്ത്‌ ചെയ്‌തുവെന്നാണ്‌ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്‌. ഇതില്‍ പകുതിയിലേറെ മഹല്ലുകളിലും ഇതുസംമ്പന്ധമായി കൂടിയലേചനയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണറിയുന്നത്‌. കളത്തൂര്‍ മഹല്ലിന്റെ പേരില്‍ മുസ്‌ലിം ലീഗ്‌ നേതാവാണ്‌ സ്റ്റേജിലെത്തിയത്‌.കളത്തൂര്‍ മഹല്ലില്‍ ഖാസി ബൈഅത്ത്‌ സംബന്ധമായി ഒരു ചര്‍ച്ചയും ഇതു വരെ നടന്നിട്ടുമില്ല.കൊടിയമ്മ, ആരിക്കാടി, ബന്നങ്കുളം, മൊഗ്രാല്‍, ചളിയങ്കോട്‌ തുടങ്ങി പല മഹല്ലുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. എല്ലാ മഹല്ലുകാരും ഖാസിയെ ബൈഅത്ത്‌ ചെയ്യാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ വക്കാലെത്ത്‌ ഏല്‍പിച്ചുവെന്നും അദ്ദേഹമാണ്‌ ഖാസിയെ ഔദ്യോഗിഗമായി ബൈഅത്ത്‌ ചെയ്‌തുവെന്നുമാണ്‌ സംഘാടകര്‍ അറിയിച്ചത്‌. രാഷ്‌ടീയക്കാരുടെ ഇംഗിതത്തിനൊത്ത്‌ ശരീഅത്ത്‌ നിയമങ്ങളെ കാറ്റില്‍ പറത്തിയ ചിലരുടെ നടപടിയില്‍ മഹല്ല്‌ തലങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. ശരീഅത്ത്‌ നിയമ പ്രകാരമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഖാസിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ മഹല്ലുകാരുടെ നിലപാട്‌. ഇവരുടെ ബൈഅത്ത്‌ സമ്മേളനത്തിലുടനീളം രാഷ്‌ട്രിയ നിറം പ്രകടമായിരുന്നു. കാന്തപുരത്തെ തെറി പറഞ്ഞ്‌ കൊണ്ടാണ്‌ പരിപാടി തുടങ്ങിയത്‌. സിയാറത്തിന്‌ പകരം മൊഗ്രാല്‍ ലീഗ്‌ ഹൗസില്‍ നിന്നാണ്‌ ഖാസിയെ ആനയിച്ചത്‌. ഇവരുടെ സമസ്‌തയുടെ ജനറല്‍ സെക്രട്ടറി വേദിയിലുണ്ടായിരുന്നിട്ടും ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ രാഷ്‌ട്രീയ പാര്‌ട്ടിയുടെ ജില്ലാ പ്രസിഡന്റും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ പരിപാടിക്കെതിരെ നിഷ്‌പക്ഷമതികളില്‍ പോലും പ്രതിഷേധം ശക്തമായിട്ടുണ്ട്‌. .

http://kasaragod.com/2010/news_details.php?CAT=1&NEWSID=30680

മംഗലാപുരം ബജ്പെ വിമാനത്താവളം ടെര്‍മിനല്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

on May 13, 2010

മംഗലാപുരം: മാസങ്ങള്‍ക്ക് മുമ്പു നിര്‍മാണം പൂര്‍ത്തിയാക്കിയ മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും പുതിയ മൈസൂര്‍ വിമാനത്താവളവും പ്രധാനമന്ത്രി ഇല്ലാതെതന്നെ ഉദ്ഘാടനം നടത്താന്‍ ഒടുവില്‍ അധികൃതര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും തീരുമാനം. ഇതിനുള്ള കാത്തിരിപ്പ് വൃഥാവിലായതോടെ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മേയ്15ന് മൈസൂര്‍ വിമാനത്താവളവും മംഗലാപുരം ടെര്‍മിനലും രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.
ഉദ്ഘാടകനായി പ്രധാനമന്ത്രിയെ കിട്ടാത്തതിന്റെ പേരില്‍ ആറുമാസത്തോളമായി ടെര്‍മിനല്‍ അടച്ചിട്ടതും പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടെ പല തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി അസൌകര്യം അറിയിച്ചതിനാല്‍ ഉദ്ഘാടനം അനിശ്ചിതമായി നീണ്ടു. 15ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ അറിയിച്ചു. 147 കോടി ചെലവില്‍ 43,000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലില്‍ 13,000 സ്ക്വയര്‍ ഫീറ്റിലുള്ള ഏപ്രണും രണ്ട് എയ്റോ ബ്രിഡ്ജും കണ്‍വെയര്‍ബെല്‍റ്റുള്‍പ്പെടെയുള്ള അത്യാധുനിക സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ റോഡിന് 28 കോടിയാണ് ചെലവ്. നിലവില്‍ നഗരത്തില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം 22 കിലോമീറ്ററായിരുന്നു. ഇത് 16 കിലോമീറ്ററായി കുറച്ചു. ടെര്‍മിനലിനോടനുബന്ധിച്ച് അഞ്ച് പാര്‍ക്കിംഗ് ഗ്രൌണ്ടും സ്ഥാപിച്ചിട്ടുണ്ട്. പുതിയ ടെര്‍മിനലില്‍ കഴിഞ്ഞ മാസം വിമാനം വിജയകരമായി നിലത്തിറക്കിയിരുന്നു.
ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് മാനേജര്‍ അറിയിച്ചു. കര്‍ണാടകയിലെ ഷിമോഗയിലും ഗുല്‍ബര്‍ഗയിലും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന വിമാനത്താവളങ്ങളുടെ നിര്‍മാണോദ്ഘാടനവും ഈമാസം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചക്കക്കുരുവും ചുളയും വിപണിയിലിറക്കി 'പരിശുദ്ധം, കേരളീയം'

on


കാഞ്ഞങ്ങാട്: ചക്കക്കുരുവും ചുളയും വാഴക്കൂമ്പും വിപണിയിലിറക്കി കുടുംബശ്രീയുടെ 'പരിശുദ്ധം, കേരളീയം' വിപണനമേള ശ്രദ്ധേയമായി. കുടുംബശ്രീ 12ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് വിപണനമേള.10 രൂപ നിരക്കില്‍ പാക്കറ്റുകളില്‍ വില്‍പനക്ക് തയാറാക്കിയ ചക്കച്ചുള, ചക്കക്കുരു എന്നിവയാണ് കൗതുകമായത്. ചക്ക അച്ചാര്‍, ചക്ക പപ്പടം, ചക്ക വറുത്തത്, ചിപ്‌സ് എന്നീ ചക്ക ഉല്‍പന്നങ്ങളും വാഴക്കൂമ്പ്, നേന്ത്രക്കായ, കൂണ്‍, കൂണ്‍ വിത്ത്, കായ ചിപ്‌സ് തുടങ്ങിയവയും വിപണനത്തിനുണ്ട്.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ എന്‍.എ. ഖാലിദ് മേള ഉദ്ഘാടനം ചെയ്തു. ഫോട്ടോ പ്രദര്‍ശനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ എം.കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്യാമള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സംപൂജ്യത്തില്‍നിന്ന് കരകയറി രാവണേശ്വരം

on

കാഞ്ഞങ്ങാട്: കഴിഞ്ഞവര്‍ഷം 'നൂറുമേനി പരാജയം' ഏറ്റുവാങ്ങിയ രാവണേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണ നാണക്കേടില്‍നിന്ന് കരകയറി. 62 ശതമാനത്തിന്റെ തിളക്കമാണ് സ്‌കൂള്‍ നേടിയത്.ശാസ്ത്രവിഷയത്തില്‍ 23ല്‍ 14 കുട്ടികളെയും കോമേഴ്‌സില്‍ 59ല്‍ 46 കുട്ടികളെയും ഹ്യുമാനിറ്റീസില്‍ 42ല്‍ 17 വിദ്യാര്‍ഥികളെയും വിജയിപ്പിച്ചെടുത്താണ് ഇത്തവണ ശരാശരിക്കും മുകളില്‍ വിജയം നേടിയത്. ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് വിജയം കുറവ്. ആകെ പരീക്ഷക്കിരുന്ന124 കുട്ടികളില്‍ 77 പേരാണ് വിജയിച്ചത്.അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുറവും സ്ഥിരം അധ്യാപകരില്ലാത്തതുമാണ് കഴിഞ്ഞവര്‍ഷം കനത്ത പരാജയമുണ്ടാകാന്‍ കാരണമെന്ന് പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഇപ്പോഴും സൗകര്യങ്ങളില്‍ മാറ്റമില്ലെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചാണ് ഇത്തവണത്തെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

പുതിക്കിപ്പണിത രിഫായി മസ്ജിദ് ഉദ്ഘാടനം ചെയ്തു

on May 12, 2010

ചിത്താരി: ചിത്താരിയില്‍ പുതിക്കിപ്പണിത രിഫായി മസ്ജിദ് ഉദ്ഘാടനം മെയ് 12 ന് (ബുധനാഴ്ച്ച) അസര്‍ നിസ്കാരനന്തരം കാഞ്ഞങ്ങാട് സംയുക്ത ജമാ​‍ അത്ത് ഖാസി അസയ്യദ് ജിഫ്രി മുത്തുക്കൊയ തങ്ങള്‍ നിര്‍വഹിച്ചു.
പരിപാടിക്കിടെ കമ്മറ്റിയുടെ ക്ഷണമില്ലാതെ പ്രസംഗിക്കാന്‍ എഴുന്നേറ്റ ബഷീര്‍ ബെള്ളിക്കോത്തിനെ നാട്ടുകാര്‍ ചൊദ്യം ചെയ്തു. പരിപാടി കയ്യാങ്കളിയിലെത്തിയതിനാല്‍ ബഷീര്‍ ബെള്ളിക്കോത്തി പ്രസംഗം നിര്‍ത്തി പരിപാടി പിരിച്ചുവിട്ടു.

ഖാസി പോസൊട്ട് തങ്ങളെ രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ചു

on

ഹൊസങ്കടി: മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് കര്‍മ്മ ഭൂമിയായ പോസൊട്ട് മള്ഹറില്‍ വെച്ച് ആദരിക്കുകയും, രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ച് തലപ്പാവണിയീക്കുകയും ചെയ്തു. ഖാസിമാരുടെ ഖാസിയാണ് പോസൊട്ട് തങ്ങളെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു.ചടങ്ങില്‍ മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, ഹസ്സന്‍ കുഞ്ഞി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, അബ്ദുസ്സമദ് മുസ്ലിയാര്‍, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ കുണിയ, ഉസ്മാന്‍ മെയ്സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മെട്രോ മുഹമ്മദ് ഹാജിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു

on

കാഞ്ഞങ്ങാട്: പ്രമുഖ ഗള്‍ഫ് വ്യവസായിയും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവുമായ മെട്രോ മുഹമ്മദ് ഹാജിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മെട്രോ മുഹമ്മദ് ഹാജിക്ക് കെ.എസ്.ടി.യു ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ സി.ടി.അഹമ്മദലി എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.

മതസ്വാതന്ത്ര്യം നിശേധിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണം: S.S.F

on May 7, 2010

ചിത്താരി: ആലപ്പുഴ ജില്ലയില്‍ ക്രിസ്തീയ മാനേജ്മെന്റിന്റെ കീഴില്‍പ്രവ്ര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ശിരോവസ്ത്രം ധരിച്ച്വന്നതിന്റെ പേരില്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനിയെ ടി.സി.നല്‍കിസ്കൂളില്‍നിന്നും പറഞ്ഞുവിട്ട് മതസ്വാതന്ത്ര്യം നിശേധിക്കുന്ന സമീപനംസ്വീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്‍ചിത്താരി അബ്ദുല്ല സ അദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.എസ്.എഫ് സൗത്ത്ചിത്താരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.ഇത്തരം സ്ഥാപനങ്ങള്‍കൊണ്ട് കുട്ടികളില്‍ പരസ്പരം വിദ്വേശവുംഅരക്ഷിതാവസ്ഥയും ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ, ഇത് കാലങ്ങളായി നാംസൂക്ഷിച്ച്പോകുന്ന മതേതരത്വവും മതസാഹോദര്യവും നമ്മുടെ വരും തലമുറക്ക്നഷ്ടപ്പെടുത്തിക്കളയും. ക്രിസ്തീയ മാനേജ്മെന്റിന്റെ കീഴില്‍ സംസ്ഥാനത്ത്ഒട്ടാകെ പ്രവ്ര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സ്വീകരിച്ച് പോകുന്നസമീപനം ഇതാണ്, അതുകൊണ്ട് ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ കണ്ടെത്തി അംഗീകാരംറദ്ദ്ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്മെന്റ്തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഖാജ ഹംസ, അഷറഫ് തായല്‍, ഹാറൂണ്‍ചിത്താരി, ജാഫര്‍ ബടക്കന്‍, മജീദ്.ഏ.കെ, ഹബീബ് ചിത്താരി, സമദ്, അക് ബര്‍,ജുനൈദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാസര്‍കോടിന്‌ അഭിമാനമായി ഫര്‍സീന്‍ മൂസക്കുഞ്ഞി ബഹിരാകാശ പരിശീലനത്തിന്‌ അമേരിക്കയിലേക്ക്‌

on

കാസര്‍ഗോഡ്‌: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിന്‌ മലയാളി വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെന്റ്‌ ജോണ്‍സ്‌ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും കാസര്‍കോട്‌ സ്വദേശിയുമായ ഫര്‍സീന്‍ മൂസക്കുഞ്ഞിയാണ്‌ അമേരിക്കയിലെ നാസയുടെ ആസ്ഥാനമായ ഹൂസ്റ്റണിലുളള കെന്നഡിസ്‌പേസ്‌ സെന്ററിലേക്ക്‌ രണ്ടാഴ്‌ചത്തെ പരിശീലനത്തിന്‌ പോകുന്നത്‌. ഇന്ത്യയും അമേരിക്കയും തമ്മില്‍ ബഹിരാകാശ ഗവേഷണരംഗത്ത്‌ വര്‍ദ്ധിച്ചുവരുന്ന പരസ്‌പര സഹകരണത്തിന്റെയും, പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടേയും ഭാഗമായിട്ടാണ്‌ ഇന്ത്യയില്‍ നിന്നുള്ള സ്‌പെഷ്യല്‍ സ്റ്റുഡന്‍സ്‌ ഗ്രൂപ്പിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌.
23 പേരുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്‌ ഫര്‍സീന്‍. സ്‌പെഷ്യല്‍ ഗ്രൂപ്പിലെ ഏക മലയാളി വിദ്യാര്‍ത്ഥികൂടിയാണ്‌ ഈ പതിനാലുകാരന്‍. നാസകേന്ദ്രത്തില്‍ രണ്ടാഴ്‌ചക്കാലം ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട തീവ്രപരിശീലനം ഇതിലൂടെ ഫര്‍സീന്‌ ലഭിക്കും. കുട്ടികളില്‍ ബഹിരാകാശ പഠന ഗവേഷണ ആഭിമുഖ്യം വളര്‍ത്തുന്നതിനും ഭാവി ബഹിരാകാശ യാത്രികരെ (ആസ്‌ട്രോണേഴ്‌സ്‌) വാര്‍ത്തെടുക്കുന്നതിനുമുള്ള ആദ്യപടിയാണ്‌ ഈ പരീശീലനം. ഇതില്‍ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കെണ്ടെത്തി ദീര്‍ഘകാല പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനും ഭാവിയില്‍ ഇവരെ ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും ബഹിരാകാശ ശാസ്‌ത്രജ്ഞരാക്കി അയക്കുന്നതിനും പദ്ധതിയിട്ട്‌ അമേരിക്കയിലെ അറ്റ്‌ലാന്റിസ്‌ സ്‌പേസ്‌ സ്‌കൂളാണ്‌ ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്‌.
നാസകേന്ദ്രത്തിലെ രണ്ടാഴ്‌ചക്കാലം റോക്കറ്റ്‌ നിര്‍മ്മാണ സാങ്കേതിക വിദ്യ സ്വയത്തമാക്കല്‍ ബഹിരാകാശ പേടക (സ്‌പേസ്‌ ഷട്ടില്‍) നിര്‍മ്മാണം, വിവിധതരം റോക്കറ്റുകളുടെ മോഡലുകള്‍ നിര്‍മ്മിക്കല്‍, ബഹിരാകാശ സഞ്ചാരികളും ശാസ്‌ത്രജ്ഞന്‍മാരുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി വിവിധ സെഷനുകള്‍ പരിശീലനത്തിലുണ്ട്‌ കൂടാതെ വിഖ്യാതമായ റോക്കറ്റ്‌ ടണല്‍, ഓസ്‌ട്രോണൈറ്റ്‌ ഹോളോ ഫേം, ചന്ദ്രനില്‍ ആദ്യമിറങ്ങിയ അപ്പോളോ11 എന്നിവ സന്ദര്‍ശിക്കാനും ബഹിരാകാശരംഗത്തെ ഇതിഹാസമായ നീല്‍ ആംസ്‌ട്രോങ്‌ ഉള്‍പ്പെടെയുള്ള ശാസ്‌ത്ര പ്രതിഭകളോടൊത്ത്‌ സഹവാസത്തിനും അവസരമുണ്ട്‌.
ഇന്ത്യയില്‍നിന്നുള്ള സ്‌റ്റൂഡന്‍സ്‌ ഗ്രൂപ്പ്‌ മെയ്‌ 9 നാണ്‌ ചെന്നൈയില്‍ നിന്നും ഹൂസ്റ്റണിലേക്ക്‌ യാത്രതിരിക്കുന്നത്‌. ശാസ്‌ത്ര ഗവേഷണ പഠനത്തില്‍ പാടവം തെളിയിച്ച കുട്ടികള്‍ ഉള്‍പ്പെടുന്ന നാസ സംഘത്തില്‍ പ്രവേശനം ലഭിച്ച ഫര്‍സീന്‍ കാസര്‍കോടിന്റെ സന്തതിയായ ലോകപ്രശസ്‌ത ഹ്യദയശസ്‌ത്രക്രിയാ വിദഗ്‌ധന്‍ ഡോ: എം.കെ. മൂസക്കുഞ്ഞിയുടെ മകനാണ്‌. ഗ്ലാസ്‌ പെയിന്റിങ്‌, റോളര്‍ സ്‌കേറ്റിങ്‌, സ്‌കൂള്‍ ലെവല്‍ ഫുട്‌ബോള്‍ എന്നിവയില്‍ ഫര്‍സീന്‍ നേരത്തെ കഴിവു തെളിയിച്ചിട്ടുണ്ട്‌. ഫര്‍സീന്റെ കരവിരുതില്‍ രൂപപ്പെടുത്തിയ മ്യൂറല്‍ പെയിന്റിങ്ങുകളുടേയും ഗ്ലാസ്‌ പെയിന്റിങ്ങുകളുടേയും പ്രദര്‍ശനം 2008 ഏപ്രില്‍ മാസത്തില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്നിരുന്നു. ജമീലയാണ്‌ ഫര്‍സീന്റെ മാതാവ്‌. നുസ, റഹന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. പരേതനായ ബള്ളൂര്‍ ഇബ്രാഹിംകുഞ്ഞി ഹാജി, മീത്തിരി മുഹമ്മദ്‌ ഹാജി എന്നിവരുടെ പേരമകനാണ്‌ കാസര്‍കോടിന്റെ നാമം ആദ്യമായി നാസയിലെത്തിക്കുന്ന ഈ

കാസറഗോഡിനു ആത്മീയ നേതൃത്വം പൊസോട്ട് തങ്ങള്‍ ഖാസിയായി ചുമതലയേറ്റു

on May 6, 2010

കാസറഗോഡ് : : നൂറുകണക്കിന് പണ്ഡിതരും സയ്യിദുമാരും അണിനിരന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയായി ചുമതലയേറ്റു. മുഹിമ്മാത്തില്‍ അഹ്ദല്‍ മഖാമില്‍ നടന്ന സിയാറത്തിന് സയ്യിദ് ഹസ്സന്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളെ കുമ്പളയിലേക്ക് ആനയിച്ചത്. ഷിറിയ എം. ആലിക്കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ബൈഅത്ത് സമ്മേളനം തുടങ്ങി. ആലിക്കുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ തലപ്പാവണിയിച്ചു. ആലംപാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ഷാളണിയിച്ചു. സയ്യിദ് ഹസ്സന്‍ അഹദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് ആശീര്‍വാദം നേര്‍ന്നു. എ.കെ.അബ്ദുള്‍ റഹ്മാന്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കെ.പി.ഹുസൈന്‍ സഅദി, അബ്ദുല്‍ഖാദിര്‍ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, മുനീര്‍ ബാഖവി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കൊല്ലമ്പാടി അബ്ദുള്‍ ഖാദിര്‍ സഅദി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, കെ.എസ്.എം. പയോട്ട, എ.ബി.മൊയ്തു സഅദി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും എം.അന്തൂഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു. .

രാഹുല്‍ ഗാന്ധി മെയ് പത്തിന് കാഞ്ഞങ്ങാട്ട്

on

കാഞ്ഞങ്ങാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മെയ് പത്തിന് കാഞ്ഞങ്ങാട്ടെത്തും. ഇരിയണ്ണിയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന അമ്പത് വീതം യൂത്ത് ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക യോഗത്തിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന് ജില്ലയില്‍ മൊത്തം അഞ്ച് നിയോജകമണ്ഡലങ്ങളാണുള്ളത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള തമിഴ്‌നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മണികണ്ഠന്‍ തയ്യാറാക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് രാഹുല്‍ ഗാന്ധി സംബന്ധിക്കുന്ന യോഗത്തിലേക്കുള്ള പ്രതിനിധികളെ കണ്ടെത്തുക. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകള്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടും, കാഞ്ഞങ്ങാടും എത്തി രഹസ്യ പരിശോധന നടത്തി മടങ്ങിയിരുന്നു.

ജാസിമിന്റെ മരണവാര്‍ത്ത വിശ്ര്വസിക്കനാവാതെ കൂട്ടുകാര്‍. ; മഖാമില്‍ പ്രത്യേക പ്രാര്‍ഥന

on

കാഞ്ഞങ്ങാട്: അബുദാബിയില്‍ കുത്തേറ്റുമരിച്ച ജാസിമിന്റെ സുഹൃത്തുക്കള്‍ കൊവ്വല്‍ പള്ളിയിലെ ജുമാമസ്ജിദിലെ മഖാമില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. നല്ലൊരു സുഹൃദ്‌വലയം തന്നെ ജാസിമിന് കൊവ്വല്‍പള്ളിയില്‍ ഉണ്ടായിരുന്നു. മരണവാര്‍ത്ത ഇപ്പോഴും സുഹൃത്തുക്കള്‍ വിശ്വസിക്കുന്നില്ല. ഞെട്ടലോടെ ശ്രവിച്ച പ്രിയ കൂട്ടുകാരന്റെ വിയോഗം കനത്ത ആഘാതമാണ് സുഹൃത്തുക്കള്‍ക്ക് ഉണ്ടാക്കിയത്. കാസിമിന്റെ ഉറ്റ സുഹൃത്തുക്കളായ റഹീം, ഫൈസല്‍, നസീര്‍, ബഷീര്‍ എന്നിവരെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്കും കഴിയുന്നില്ല. .മരണവാര്‍ത്ത കാട്ടുതീ പോലെ പടരുമ്പോഴും അക്കാര്യം ജാസിമിന്റെ ഉമ്മ മുംതാസിനെ അറിയിച്ചിട്ടില്ല. അടുത്തതവണ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വിവാഹം കഴിക്കണമെന്ന് ജാസിം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രണ്ടുമാസം മുമ്പ് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് യാത്രയാക്കാന്‍ പോകുമ്പോള്‍ കൂട്ടുകാരായ ഫൈസല്‍, റഹീം, നസീം എന്നിവരോടാണ് ജാസിം വിവാഹ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതില്‍ റഹീം കഴിഞ്ഞ ദിവസം കുവൈത്തില്‍ പോയി. ജാസിം മരിച്ചതറിഞ്ഞ് നാട്ടിലേക്ക് വരുന്നു എന്നാണ് റഹീം സുഹൃത്തുക്കളെ അറിയിച്ചിട്ടുള്ളത്.

ചിത്താരി കടപ്പുറത്ത് കുടിവെള്ളമെത്തിക്കണം

on May 2, 2010

കാഞ്ഞങ്ങാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ ചിത്താരി കടപ്പുറത്ത് ശുദ്ധജല പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് മാവുങ്കാല്‍ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വിനോദന്‍ അധ്യക്ഷനായി. ഗദ്ദാഫി മൂലക്കണം, ദാമോദരന്‍ കൊളവയല്‍, ചന്ദ്രന്‍ കല്ലിങ്കാല്‍.പി.വി.സുരേഷ് എം.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മനീഷ് സി.കെ.സ്വാഗതം പറഞ്ഞു.കല്ലിങ്കാല്‍: അജാനൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോഗം കല്ലിങ്കാലില്‍ നടന്നു. മണ്ഡലം പ്രസിഡണ്ട് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍ അധ്യക്ഷനായി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com