ഇ അഹമ്മദ് നല്‍കിയത് കേരളത്തിനു അനുകൂലമായ് ബഡ്ജറ്റ്
ന്യൂഡല്‍ഹി: ആറു പുതിയ ട്രെയിനുകളും, മെമു സര്‍വീസും രണ്ട് പുതിയ പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടെ ഒന്‍പതു ട്രെയിന്‍ സര്‍വീസുകളാണ് മമതാ ബാനര്‍ജി അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ കേരളത്തിന് നേട്ടമായത്.ബജറ്റിലെ കേരളാ സോണ്‍ . പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അന്തിമാനുമതി ലഭിച്ചതു കൂടാതെ ഈ വര്‍ഷം തന്നെ അത് നടപ്പാക്കുമെന്ന സൂചനയും ബജറ്റില്‍ ലഭിച്ചു.. തിരുവനന്തപുരത്ത് ശുദ്ധജല ബോട്ടിലിങ് പ്ളാന്റ്.. 16 റൂട്ടുകളില്‍ ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതിയില്‍ തിരുവനന്തപുരവും.. തിരുവനന്തപുരം സ്റ്റേഷന്‍ വികസനത്തിനു തുക വകയിരുത്തി.
9 പുതിയ ട്രെയിനുകള്‍ (രണ്ട്
പാസഞ്ചര്‍ ട്രെയിനുകളും മെമുവും ഉള്‍പ്പെടെ) . കോട്ടയം വഴി കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി . മുംബൈ-എറണാകുളം തുരന്തോ. പൂണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ്. ഭോപ്പാല്‍-തിരുവനന്തപുരം-കൊച്ചി സ്പെഷ്യല്‍ (കന്യാകുമാരി - ഭോപ്പാല്‍ ഭാരത് തീര്‍ഥ് സ്പെഷ്യല്‍) . മംഗലാപുരം - തിരുച്ചിറപ്പള്ളി എക്സ്പ്രസ് (പാലക്കാടു വഴി) . മംഗലാപുരം - കൊച്ചുവേളി . നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍. ഏറണാകുളം - കൊല്ലം റൂട്ടില്‍ മെമു സര്‍വീസ്
തുക വകയിരുത്തിയത് . ഏറണാകുളം-കന്യാകുമാരി വൈദ്യുതീകരണത്തിന് 19 കോടി. അങ്കമാലി-ശബരി പാതയ്ക്ക് 25 കോടി . തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് 25 കോടി. ഷൊര്‍ണൂര്‍-മംഗലാപുരം വൈദ്യുതീകരണത്തിന് 68 കോടി. ഏറ്റുമാനൂര്‍-കോട്ടയം മേല്‍പ്പാതയ്ക്ക് 40 ലക്ഷം മൂന്നു ട്രെയിനുകള്‍ സര്‍വീസ് നീട്ടി . മംഗലാപുരം- കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോടു വരെ. തിരുവനന്തപുരം - ഏറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂര്‍ വരെ. കൊച്ചുവേളി - യശ്വന്ത്പൂര്‍ എക്സ്പ്രസ് ഹൂബ്ളി വരെ പുതിയ പാതകള്‍ . കാസര്‍കോട്, ബേപ്പൂര്‍, തലശേരി തുറമുഖങ്ങളിലേക്ക് റയില്‍ ബന്ധം (പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ) . എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കുംആറു പാതകള്‍ക്ക് സാധ്യതാ സര്‍വേ
കോഴിക്കോട്- മലപ്പുറം - അങ്ങാടിപ്പുറം പാത. ചെങ്ങന്നൂര്‍-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം പാത. മധുര-കോട്ടയം. ഡിണ്ടിഗല്‍- കുമളി.
തലശേരി-മൈസൂര്‍. എരുമേലി - പുനലൂര്‍-തിരുവനന്തപുരം
ഗേജ് മാറ്റം . പൊള്ളാച്ചി - പാലക്കാട്. കൊല്ലം - തെങ്കാശി
കേരളത്തിനു തിരിച്ചടിയായത്
ഏറെ ആവശ്യങ്ങള്‍ക്ക് ശേഷവും ബാംഗൂരിലേക്ക് പ്രത്യേക ട്രെയിനില്ല. തിരുവനന്തപുരം ആസ്ഥാനമാക്കി പെനിസുലാര്‍ സോണ്‍ അനുവദിച്ചില്ല. ഹൈദരാബാദ്, ബാംഗൂര്‍, ചെന്നൈ ഉള്‍പ്പെട്ട ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളമില്ല.. ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്കു തുക അനുവദിച്ചില്ല.
0 comments:
Post a Comment