Koolikkad Kunhabdulla Haji South Chithari Muslim Jammath President

on Aug 31, 2013

Koolikkad Kunhabdulla Haji South Chithari Muslim Jammath President

ചരിത്രം വിളിച്ചോതി പ്രവാസിയുടെ നാണയ, കറന്‍സി ശേഖരണം

on Aug 29, 2013

കാഞ്ഞങ്ങാട്: ചരിത്രത്തെ തൊട്ടുണര്‍ത്തി പ്രവാസിയുടെ അപൂര്‍വ നാണയ, കറന്‍സികളുടെ ശേഖരണം കൗതുകമാകുന്നു. അജ്മാനിലെ ബിസിനസുകാരനായിരുന്ന നിയാസ് ഹോസ്ദുര്‍ഗാണ് 200ഓളം അപൂര്‍വ നാണയങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്ര ഓര്‍മകള്‍ പുതുക്കുന്ന കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ചിരിക്കുന്നത്.

1998ലാണ് നിയാസ് നാണയങ്ങളുടെ ശേഖരണം തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ചില്ലി, ഓട്ടമുക്കാല്‍, കാലണ, എട്ടണ, ഒരു രൂപ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത് പൈസ നാണയങ്ങളും കനം കൂടിയ പഴയ കാലത്തെ ഉദയസൂര്യന്‍ താമര എന്നീ മുദ്രയുള്ള നാണയങ്ങളും ശേഖരണത്തിലുണ്ട്.
കുവൈത്ത്, ഇറാഖ്, ഇറാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ലൈബീരിയ, യമന്‍, ബഹ്റൈന്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, കാനഡ, ഇറ്റാലിയ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ, ആഫ്രിക്ക, ഹോങ്കോങ്, പാകിസ്താന്‍, ബംഗ്ളാദേശ്, എത്യോപ്യ, പനാമ, ജപ്പാന്‍, തായലന്‍ഡ്, ഇറ്റലി, ഇംഗ്ളണ്ട്, അമേരിക്ക, ശ്രീലങ്ക, സോമാലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നാണയങ്ങളും അപൂര്‍വ കറന്‍സികളും നിയാസിന്‍െറ ശേഖരത്തിലുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരങ്ങളും കൂട്ടുകാരുമാണ് നിയാസിനെ നാണയ ശേഖരണത്തില്‍ സഹായിക്കുന്നത്.
ഹോസ്ദുര്‍ഗിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ. അബ്ദുല്‍ഹക്കീമിന്‍െറയും റാബിയയുടെയും മകനാണ് നിയാസ് ഹോസ്ദുര്‍ഗ്. ദക്ഷിണ കര്‍ണാടകയിലെ വിട്ട്ല സ്വദേശി ഫാത്തിമയാണ് ഭാര്യ. മകന്‍: മുഹമ്മദ് നസീം.

സ്കൊളാർ കോളേജിലെ ഓര്‍മ്മകള്‍- : സത്താര്‍ കുന്നില്‍

on Aug 25, 2013

 സ്കൊളാർ കോളേജിലെ ഓര്‍മ്മകള്‍-   : സത്താര്‍ കുന്നില്‍

share this
tags
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മറക്കാന്‍ പറ്റാത്തത് എന്നു പറയാവുന്ന അനുഭവം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാലയത്തില്‍ ഒരുമിച്ച് കളിച്ചും ചിരിച്ചും, സമരം ചെയ്തും, അടി കൂടിയും., ലൈൻ അടിച്ചും , പാര വെച്ചും, ബ്രോക്കെർ പണി എടുത്തും, കുസൃതി കാണിച്ചും വളര്‍ന്ന പഴയ കൂട്ടുകാരെ കണ്ടതായിരുന്നു. നാട്ടിൽ എത്തിയ ഉടനെ അതിന്റെ ശ്രമങ്ങൾ, സഹായത്തിനു ഷാർജയിൽ നിന്ന് ഫോണിലൂടെ ജയനും, സജിയിലൂടെ തുടങ്ങാം എന്ന് കരുതി, ഇരുപതു വര്ഷത്തിനു ശേഷം എന്റെ ശബ്ദം കേട്ട പാടെ അവനു തിരിച്ചറിഞ്ഞു. പിന്നെ ഒറ്റ ശ്വാസത്തിൽ പലതും പറഞ്ഞു. കൂടുതലും പെണ് പിള്ളാ രേക്കുരിച്ചു. അവരൊക്കെ എവിടെയോ ആവോ.
എന്നെ കാണാനായി അവൻ ഇന്നോവാ കാറിൽ വീട്ടിലെത്തി. അവിടെ നിന്ന് വര്‍ഷങ്ങള്‍ പുറകിലേക്കുള്ള യാത്രയില്‍ സജിയും അവന്‍റെ ഭാര്യ ജെസിയും ഉണ്ടായിരുന്നു ഒപ്പം.യാത്രയിലുടനീളം പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തൊക്കെയോ വികാരങ്ങള്‍ മനസിനുള്ളില്‍ നിന്നു വിങ്ങുന്നുണ്ടായിരുന്നു.
പാക്കത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നേരെ ജയന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.ഊഷ്മളമായിരുന്നു അവരുടെ സ്വീകരണം, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമായിട്ടുപോലും ജയന്റെ അമ്മ പഴയ പോലെതന്നെ. ഞാൻ അമ്മയെ പ്പോലെ കാണുന്ന അവരെ ഇടക്ക് ഞാൻ കാണാൻ പോവാറുണ്ട്. ഞങ്ങളെ മറക്കാതെ അവർ ഞങ്ങളുടെ കോളേജിലെ പലരെയും ഇന്നും ഓര്‍ക്കുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി.ജയന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്.ജയന്‍റെ ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.പിന്നെ ഓണത്തിനു ആദ്യമായി എനിക്കു ഓണസദ്യ തന്ന ചിത്രേച്ചി , ,ഉഷേച്ചി.എല്ലാവരും ഞങ്ങളെ ഏറ്റവും സ്നേഹത്തോടെയാണ് വരവേറ്റത് .അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ പെരുത്തു സന്തോഷമായിരുന്നു മനസ്സില്‍ നിറയെ.
അടുത്ത യാത്ര പെരിയയിലേക്കായിരുന്നു.പണ്ട് നടന്നുതിമിര്‍ത്ത വഴികളിലൂടെ വീണ്ടും ഒരു യാത്ര., വീടുകൾ വര്‍ദ്ധിച്ചിരിക്കുന്നു. ചുവന്ന മണ്‍ റോഡുകൾക്ക് പകരം കറുത്ത താർ റോഡുകൾ.എപ്പോഴും മനോഹരമായി പുഞ്ചിരിക്കുന്ന പുഷ്പലതയുടെ വീട്ടിലേക്കാണ് പോയത്.അവിടെ അവളുടെ അച്ഛന്‍ , പരിചയപ്പെടുത്തിയപ്പോൾ ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.പുഷ്പലത ഇപ്പോള്‍ ഷാര്‍ജയിലാണ്.അവളോട്‌ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു സന്തോഷം നിറഞ്ഞ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. പുഷ്പലതയുടെ വീട് മനോഹരം തന്നെ. ഞങ്ങള്ക്ക് ഒരു പാട് ഇഷ്ടമായി. അവളുടെ ഹസ് ഷാർജയിൽ ബിസിനസ്‌ മാൻ. കാണാം എന്നാ പതീക്ഷത്തിൽ അദ്ദേഹവും.
കോളേജിലെ ബ്യൂട്ടി ആയിരുന്നു സുനിത. കീക്കാനത്ത് പഴയ വീട്ടിലേക്ക് പോയി. മുന്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷെ കാലത്തിന്റെ മാറ്റം വീട് കണ്ടു പിടിക്കാൻ പ്രയാസപ്പെടുത്തി. ഞങ്ങൾ കയറിയ വീട്ടിലെ പ്രായമുള്ള മനുഷ്യൻ സുനിതയെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു. സുനിത അവിടെ നിന്ന് വീട് മാറി കാഞ്ഞങ്ങാടാണ് ഇപ്പോള്‍ എന്നറിഞ്ഞു. അവളുടെ ഫോണ്‍ നമ്പർ കണ്ടെത്തി വിളിച്ചു. കന്നടയും മലയാളവും മിക്സ്‌ ചെയ്ത സുനിതയുടെ സംസാര രീതിയില്‍ കാലമിത്രയായിട്ടും ഒരു മാറ്റവും ഇല്ല. മുത്തൂറ്റ് ഫിനാൻസിൽ ആണ് അവള്‍ക്ക് ജോലി.അപ്രതീക്ഷിതമായി ഉണ്ടായ കൂടിക്കാഴ്ചയില്‍ അവളും
സന്തോഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിപ്പോയി .
കിഴക്കും കരയിൽ ശ്രീലതയുടെ വീട്ടിലാണ് പിന്നീട് പോയത്. എനിക്ക് കുറെ നോട്സ് എഴുതി തന്നിട്ടുണ്ട് അവൾ. ഞങ്ങൾ എത്തുന്നതിനു കുറച്ച മുന്‍പ് അവൾ ഭർത്താവിന്റെ നാട്ടിലേക്ക് പോയിരുന്നു. കണ്ണൂര് . ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ കാണാൻ പറ്റാത്ത നിരാശ.പിന്നീടെപ്പോഴെങ്കിലും കാണാമെന്നു തീരുമാനിച്ചു . എന്നോട് ഒരു സഹോദരനോടുള്ള സ്നേഹമായിരുന്നു അന്നവൾക്ക്.
പിന്നെ.
ക്ലാസ്സിലെ ഏറ്റവും നീളം കൂടിയ അനിതയെ വിളിച്ചു പിന്നീട് . കന്നടയാണ് ഭാഷയെങ്കിലും മലയാളം അവള്‍ക്ക് നന്നായറിയാം. വളരെ അടുത്ത സുഹൃത്തായിരുന്ന അനിത. ഞങ്ങളുടെ പേരുകള എ യിൽ തുടങ്ങുന്നത് കൊണ്ട് പരീക്ഷക്ക് അടുത്തടുത്തായിരുന്നു ഞങ്ങൾ ഇരിക്കാര്. നോക്കി എഴുത്ത് പരസ്പരം . ഇപ്പോൾ ഭര്‍ത്താവിന്‍റെ കൂടെ മംഗലാപുരത്താണ് താമസം എന്നറിഞ്ഞു .
ബേക്കലിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവള്ക്ക് തിരിച്ചറിഞ്ഞു. സജിയും സന്തോഷത്തിൽ. പിന്നെ വിളിച്ചത് ലതേച്ചി. ഗോപൻ മാഷിന്റെ കൂടെ വയനാട്ടിൽ . ഫോണിലൂടെ സ്നേഹവും, സന്തോഷവും.അങ്ങനെ ആദ്യ ദിവസം ക്ലാസിലെ എല്ലാ ” ത ” മാരെയും കിട്ടി;പുഷ്പലത, ലത, സുനിത, അനിത, ശ്രീലത! ., എന്റെയും , സജിയുടെയും, സംസാരം ആകക്ഷയും കണ്ടു ജെസ്സി ചിരിയോ ചിരി.
രണ്ടാം ദിവസം യാത്ര ബളാല്‍ ഭാഗത്തെക്കായിരുന്നു.റബ്ബര്‍ തോട്ടങ്ങള്‍ക്കിടയില്‍ നിറഞ്ഞു പെയ്യുന്ന മഴ
ഞങ്ങളെപ്പോലെ പഴയകാല സന്തോഷങ്ങളില്‍ മനം നിറഞ്ഞു ആടിത്തിമിര്‍ക്കയാവും എന്ന് തോന്നി.വെള്ളരിക്കുണ്ടിലേക്കുള്ള വഴി. പണ്ട് ബൈക്കില്‍ ഒരുപാട് തവണ ഇതിലൂടെയെല്ലാം ചുറ്റിയടിച്ചു നടന്നിട്ടുണ്ട്.ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ മിഴിവോടെയുണ്ട്.
വെള്ളരിക്കുണ്ടില്‍ സജിയുടെ ഭാര്യ ജെസി നല്ല നാടന്‍ മീൻ കറിയും തോരനും എരിശ്ശേരിയും ഒക്കെയുണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.വയറും മനസ്സും ഒരുപോലെ നിറഞ്ഞു. സജി അവിടുത്തെ ഒരു നാടന്‍ പ്രമാണിയാണ്‌. .പണ്ടും അങ്ങനെത്തന്നെയായിരുന്നു. കോളേജില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന പോക്കറ്റ് അവന്റേതു മാത്രമായിരുന്നു.അവന്‍റെ അച്ഛന്‍ മരിച്ചിട്ട് അധികസമയം ആവാത്തത് കൊണ്ട് അതിന്‍റെ ഒരു മൂകത അവിടെ ഉണ്ടായിരുന്നു.സജിയുടെ അമ്മയെയും കണ്ടു തിരിച്ചു കണ്ടു തിരിച്ചു മടക്കം.
ജിമ്മിച്ചനെയും ഷൈനിയെയും തേടിയുള്ള യാത്രയായിരുന്നു പിന്നീട്.എന്‍റെ ക്ലാസ്മേറ്റ്സ് ആയിരുന്നു രണ്ടു പേരും. പ്രണയവിവാഹമായിരുന്നു.ജിമ്മിയും ഞാനും അഞ്ചു വര്‍ഷം ഒരുമിച്ചു പഠിച്ചവരാണ്.പി.ഡി.സി മുതല്‍ ബികോം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ബി കോം അവസാന വര്‍ഷം അവന്‍ ഷൈനിയുമായി പ്രണയത്തിലായി.രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹവും കഴിഞ്ഞു. സന്തോഷം വന്നാലും, ദുഖം വന്നാലും ഷൈനിയുടെ മുഖം ചുവക്കുന്നതു ഞാൻ ഇന്നും ഓർമ്മിക്കുന്നു. വഴിയില്‍ വച്ചു ഷൈനിയെ കണ്ടു.അവള്‍ക്ക് എന്നെ കണ്ടത് തികച്ചും അവിശ്വസനീയമായിരുന്നു.കണ്ടിട്ടാണെങ്കില്‍ അവള്‍ക്കെന്നെ തിരിച്ചറിയാനും ആയില്ല. ഞാന്‍ ആകെ മാറിപ്പോയെന്നു പറഞ്ഞു.
എന്ത് ചെയ്യണം എന്നറിയാതെ അവൾ. അവളുടെ വീട്ടുകാരുമായും എനിക്ക് നല്ല പരിചയമായിരുന്നു. എന്നെ കാത്തു ജിമ്മു വീട്ടില് തന്നെയുണ്ടായിരുന്നു.
പിന്നെ നേരെ പോയത് ജോര്‍ജിനെ കാണാനായിരുന്നു.ക്ലാസില്‍ എന്‍റെ തൊട്ടടുത്ത് ഇരുന്നിരുന്നവന്‍.അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.ഭാര്യയും അവനും കൂടി പള്ളിയില്‍ പോയതായിരുന്നു.നിറയെ പശുക്കള്‍ ഉള്ള വീട്.കൃഷിയാണ് അവരുടെ പ്രധാന ജോലി.
പിന്നീട് മനോജിനെ കാണാന്‍ പോയി. ഇപ്പോള്‍ ആധാരം എഴുത്തുകാരനാണ്‌ അവന്‍.. പണ്ടേ അവന്‍റെ കയ്യക്ഷരം നല്ലതായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.ഭാര്യയും കുട്ടികളും അച്ഛനും അമ്മയും അനിയനും എല്ലാവരുമായി കൂട്ടുകുടുംബമാണ് അവരുടേത്.കോളേജില്‍ എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളൊക്കെ അവന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
അവിടുന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ജോര്‍ജ് എത്തിയിരുന്നു എന്നെക്കാണാന്‍.പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തില്‍ മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു ഓരോ നിമിഷവും.
സജിക്ക് ലയണ്‍സ് ക്ലബ് മീറ്റിംഗിന് പോവേണ്ടതുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഇറങ്ങി. വീണ്ടും കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ കൈകൊടുത്തു പിരിഞ്ഞു.എന്നും മറക്കാന്‍ ആവാത്ത ഓര്‍മ്മകളിലേയ്ക്ക് ഇത്തിരി നേരെത്തെക്കെങ്കിലും മടങ്ങാനായതിന്‍റെ സന്തോഷത്തോടൊപ്പം ഉള്ളില്‍ എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ഉണ്ടായിരുന്നു പിരിയുമ്പോള്‍..
കുവൈത്തിൽ എത്തിയ ഉടനെ ദുബായിൽ ഉള്ള രാജൻ , ഹരി, സുരേഷ് എന്നിവരെ ബന്ധപ്പെട്ടു. എല്ലാ ആളുകളെയും കണ്ടെത്തി ഒരു സംഗമം നടത്താൻ എല്ലാവര്ക്കും ആഗ്രഹം. ഷ്രമിക്കാമെന്നു ഞാനും.
വാല്ക്കഷ്ണം. : രണ്ടു സംഗമങ്ങൾ നടന്നതായി അവർ അറിയിച്ചു. ഒന്ന് ദുബായിൽ രാജൻ, ഹരി, സുരേഷ്, ജയന് എന്നിവര് ഇരുപര്ത് വര്ഷത്തിനു ശേഷം ഒന്നിച്ചിരുന്നു. നാട്ടിൽ പുഷ്പലത, അനിത, സുനിത, ശ്രീലത എന്നിവരും. എന്റെ ഫീലിങ്ങ്സ്‌ സന്തോഷം.

സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷന്‍ ക്യാംപ് സംഘടിപ്പിച്ചു

on Aug 19, 2013


ചിത്താരി : കേരള പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിന്  വേണ്ടിയും  എല്‍.ഡി ക്ളര്‍ക്ക് പരീക്ഷക്ക്  അപേക്ഷ നൽകുന്നതിന്  വേണ്ടിയും സൗത്ത് ചിത്താരി ഒരുമ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍റെ ആഭ്യമുഖ്യത്തില്‍  സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി  വണ്‍ടൈം  രജിസ്ട്രേഷന്‍ ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് യൂറോ കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയിൽ  സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. റിയാസ് ചിത്താരി സ്വാഗതം പറഞ്ഞു.  സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത്  സെക്രട്ടറി സി.കെ. മുഹമ്മദ് കുഞ്ഞി ഹാജി ആശംസ നേർന്നു. ഹബീബ് കൂളിക്കാട് , അൻവർ.എം.കെ, ഹാറൂണ്‍ ചിത്താരി, നബീൽ ബടക്കന്‍ , അമീർ മുബാറക്ക്‌, ഉസാമത്ത് ചിത്താരി, നൗഷാദ് ചിത്താരി, റഹ്മാൻ മുബാറക്ക്‌ , ബാസിത്ത് ചിത്താരി,  ഉസാമത്ത് തായല്‍ ,  നദീർ കുന്നുമ്മൽ,  റിയാസ് മെട്രോ, ഷഫീഖ് അഹമദ്, മുര്ഷിദ്, ജംഷീദ് , ഇർഷു എന്നിവർ ക്യാംപിന് നേത്യ്രത്വം നല്‍കി. ഈ ക്യാമ്പിലൂടെ   മുന്നൂറ്റി അമ്പതിലേറെ ഉദ്യോഗാർഥികളാണ് കേരള പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയത് . 

തളങ്കര പറയുന്ന കഥകള്‍...

on Aug 14, 2013

W


സപ്തഭാഷാ സംഗമഭൂമി, വ്യത്യസ്ത ഭാഷയോടൊപ്പം സംസ്‌കാരവും കൂടിക്കലര്‍ന്ന കേരളത്തിന്റെ വടക്കെയറ്റത്തെ അപൂര്‍വ്വ ദേശം. ഇസ്‌ലാമിന്റെ സന്ദേശവുമായി ഇന്ത്യയിലെത്തിയ ആദ്യ സംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച മണ്ണ്. അങ്ങനെ കാസര്‍കോടിന്റെ ആത്മീയ ഭൂമിയായ തളങ്കരയ്ക്ക് പറയാന്‍ നിരവധി സംഭവങ്ങളുണ്ട്.

വിശുദ്ധി പെയ്തിറങ്ങുന്ന പുണ്യദിനങ്ങളില്‍ മാലിക്ദീനാറിന്റെ ചരിതങ്ങള്‍ക്ക് നിലാവിനോളം തിളക്കമുണ്ട്. അറബികടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗയും പുരാതന പള്ളിയും ദീനിന്റെയും ദീനി സേവനത്തിന്റെയും ആയിരം കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
വിശുദ്ധ ഇസ്‌ലാമിന്റെ ഒളിമങ്ങാത്ത ദീപവുമായി കേരളക്കരയിലേക്ക് പായക്കപ്പലിലേറി വന്ന ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമിയാണ് തളങ്കര. 

പ്രവാചകകാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ പവിത്ര സന്ദേശവുമായി എത്തിയ സംഘത്തലവനായ മാലിക് ഇബ്‌നു ദീനാര്‍ നിര്‍മ്മിച്ച തളങ്കര വലിയ ജമാഅത്ത് പള്ളി ഉത്തര മലബാറിന്റെ ചരിത്രത്തില്‍ ഇടം നേടിയ അപൂര്‍വ ആരാധനാലയങ്ങളില്‍ ഒന്നായി മാറി.
അറബിക്കടലിന്റെയും ചന്ദ്രഗിരിപ്പുഴ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി തലയുയര്‍ത്തി നില്‍ക്കുന്ന തളങ്കര വലിയ ജമാഅത്ത് പള്ളിയിലേക്കും മഖ്ബറയിലേക്കും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഒഴുകിയെത്തുന്നത്. 

വലിയ ജുമാമസ്ജിദിന്റെ വാതില്‍ പടിയില്‍ മൂന്നു വരികളായി എഴുതിവെച്ചതനുസരിച്ച് ഹിജ്‌റ 22 റജബ് 13 ന് തിങ്കളാഴ്ച്ചയാണ് മാലിക് ഇബ്‌ന് ദീനാര്‍ തളങ്കര ജൂമാമസ്ജിദ് സ്ഥാപിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് (ഓര്‍മ്മ പെരുന്നാള്‍) ആചരിക്കുന്നത്. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് ഉറൂസ് നടക്കുന്നത്. 

മാലിക് ദിനാര്‍ പള്ളിയും തൊട്ടടുത്ത തളങ്കര ചിരുംബ ഭഗവതി ക്ഷേത്രവും മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ.് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കാസര്‍കോട് വര്‍ഗീയ കലാപമുണ്ടായപ്പോള്‍ തളങ്കരയില്‍ ഇരു സമുദായങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചത് മതസൗഹാര്‍ദ്ദത്തിന്റെ തിളങ്ങുന്ന ചിത്രമാണ്. ഈ സൗഹാര്‍ദ്ദം മാലിക് ദീനാര്‍ ഉറൂസിലും ചിരുംബക്ഷേത്ര ആഘോഷത്തിലും ഇന്നും പുലര്‍ത്തി വരുന്നുണ്ട്. 

1972 സപ്തംബര്‍ രണ്ടിന് ശേഷമാണ് മാലിക് ദീനാര്‍ പള്ളി കമ്മിറ്റിയെ വഖഫ് ബോര്‍ഡ് അംഗീകരിച്ചത്. അതിന് മുമ്പ് പള്ളിയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുതവല്ലിമാരായിരുന്നു.
മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ പ്രഥമ ഖാസി സ്ഥാനം വഹിച്ചിരുന്നത് മാലിക് ഇബ്‌നു ദീനാര്‍ തന്നെയായിരുന്നുവെന്നാണ് ചരിത്രം. മാലിക്ദീനാര്‍ മഖ്ബറയുടെ തെക്കു ഭാഗത്തായി അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി അബ്ദുല്ല ഹാജി നാലു വര്‍ഷത്തോളം കാസര്‍കോട് ഖാസിയായി സേവനം അനുഷ്ടിച്ചിരുന്നു. അഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, അബൂബക്കര്‍ മുസ്‌ല്യാര്‍, അലി മുസ്‌ല്യാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, എ.പി അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, ഹസ്സന്‍ മുസ്‌ല്യാര്‍ എന്നിവരും ഖാസിമാരായിരുന്നു. 1983 മെയ് 19 നാണ് ടി.കെ.എം ബാവ മുസ്‌ല്യാര്‍ ഖാസിയായി സ്ഥാനമേറ്റത്. 

വിദ്യാഭ്യാസരംഗത്തും തളങ്കര ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. 1944 ല്‍ സ്ഥാപിച്ച തളങ്കര 
ഗവ. മുസ്‌ലിം വൊക്കേഷണല്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തെത്തിയ നിരവധി പേര്‍ തളങ്കര സ്‌കൂളിന്റെ സന്തതികളാണ്. മുന്‍മന്ത്രി സി.ടി അഹമ്മദലി , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,റിട്ട. പോലീസ് കമ്മീഷണര്‍ സി.എ മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് കെ.എ മുഹമ്മദ് ഷാഫി, ഡോ.ഖമറുന്നിസ അന്‍വര്‍, യഹ്‌യ തളങ്കര, പരേതനായ കെ.എസ് അബ്ദുല്ല, സി.രാഘവന്‍, കെ.എം അഹമ്മദ് തുടങ്ങിയ നേതാക്കള്‍ തളങ്കര സ്‌കൂളില്‍ പഠിച്ചു വളര്‍ന്നവരാണ്.
തളങ്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി.സ്‌കൂള്‍. 1916 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും തളങ്കരയുടെ അറിവിന്റെ വിളക്കായി ജ്വലിച്ചു നില്‍ക്കുന്നു. കവി ടി. ഉബൈദ് പഠിച്ച ഈ വിദ്യാലയത്തില്‍ പിന്നീട് ഉബൈദ് ഏറെക്കാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
മാലിക്ദീനാര്‍ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി നിരവധി കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുകയാണ്. ചെമ്മാട് ദാറുല്‍ ഹുദ സിലബസ്സ് പ്രകാരമാണ് ഇവിടെ പഠനം നടക്കുന്നത്.
1955 നവംബര്‍ 25 ന് ആരംഭം കുറിച്ച തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴില്‍ 1971 ല്‍ പ്രവര്‍ത്തനം തൂടങ്ങിയ മാലിക് ദിനാര്‍ യത്തീംഖാന അനാഥ-അഗതികള്‍ക്ക് ആശ്രയമാണ്. പെണ്‍കുട്ടികള്‍ക്ക് ടൈലറിംഗ് സ്‌കൂള്‍ , കമ്പ്യൂട്ടര്‍ പരിശീലനം സ്ഥാപനത്തില്‍ നല്‍കിവരുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കുട്ടികള്‍ക്ക് ആത്മീയ, ഭൗതിക, വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന മാലിക് ദീനാര്‍ ആശുപത്രി പ്രദേശത്തുകാര്‍ക്ക് ഏറെ ആശ്രയമാണ്. പരേതനായ കെ.എസ് അബ്ദുല്ലയാണ് ഇതിന്റെ സ്ഥാപകന്‍. നഴ്‌സിംഗ് കോച്ചിംഗ്, ഫാര്‍മസി കോളജ്, നഴ്‌സിംഗ് സ്‌കൂള്‍, പ്രമെയില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കലാരംഗത്തും മഹത്വമാര്‍ന്ന പാരമ്പര്യം തളങ്കരയ്ക്കുണ്ട്. മാപ്പിള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ടി.ഉബൈദ് ജനിച്ച മണ്ണാണിത്. സീതിക്കുഞ്ഞി, കെ.എം അഹമ്മദ് തുടങ്ങിയ കവികള്‍ തളങ്കരയില്‍ ജീവിക്കുകയും രചനകള്‍ കൊണ്ട് മനസ്സുകളെ സമൃദ്ധമാക്കുകയും ചെയ്തു. സര്‍ഗവാസനയുടെ ഈ മണ്ണില്‍ നിന്ന് മഹത്പ്രതിഭകളുടെ പിന്‍ഗാമിയായി പുതിയ പ്രതിഭകളും വളര്‍ന്നു വരുന്നുണ്ട്.
തളങ്കര ഗ്രാമത്തിന് മാത്രം അവകാശപ്പെടാന്‍ ഒരു തൊപ്പിക്കഥ കൂടിയുണ്ട്. വെള്ള നിറമുള്ള പരുത്തി തുണി കൊണ്ട് തൊപ്പി തുന്നിയിരുന്നത് മുസ്‌ലിംകളായ തയ്യല്‍ക്കാരായിരുന്നു. തുണി മുറിച്ച് തൊപ്പിയുടെ രൂപത്തില്‍ തയ്യ്ച്ച് സ്ത്രീകളെ ഏല്‍പ്പിക്കും. സ്ത്രീകള്‍ തൊപ്പികള്‍ സാധാരണ നാടന്‍ നൂലും സൂചിയും ഉപയോഗിച്ച് ചിത്രപ്പണികള്‍ വെച്ച് പിടിപ്പിക്കും. തളങ്കരയിലും പരിസരങ്ങളിലും ഈ വ്യവസായം ഏറെ കാലം നിലനിന്നിരുന്നു. നാല്പതുകളില്‍ പ്രദേശത്തെ പ്രധാന കുടില്‍ വ്യവസായം തൊപ്പി നിര്‍മ്മാണമായിരുന്നു. തൊപ്പി നിര്‍മ്മാണം ഇവരുടെ നല്ല വരുമാന മാര്‍ഗമായിരുന്നു. 

സ്ത്രീകള്‍ കൂട്ടമായി ചേര്‍ന്ന് സെബീനപ്പാട്ടുകളും മാലപ്പാട്ടുകളും പാടിക്കൊണ്ട് തൊപ്പി തുന്നിയിരുന്നകാലവും ഇന്ന് മണ്‍മറഞ്ഞ് പോയിരിക്കുന്നു. ഒരു കാലത്ത് തൊപ്പി വ്യവസായവും ഉരു വ്യവസായവും തളങ്കരയെ പ്രശസ്തമാക്കി. തളങ്കര തൊപ്പി വിദേശങ്ങളിലേക്ക് വ്യാപകമായി കയറ്റി അയച്ചിരുന്നു. തൊപ്പി തുന്നുന്ന സ്ത്രീക്ക് ഒരു ദിവസം ഒരണ (ആറ് പൈസ) യായിരുന്നു കൂലി. നാലു ചതുരത്തില്‍ മടക്കി രണ്ടറ്റവും മുക്കോണാകൃതിയില്‍ ഇസ്തിരി ചെയ്തും അല്ലാതെ നാടന്‍ മട്ടിലും നിര്‍മ്മിച്ച തളങ്കര തൊപ്പി മലബാറിലും വിദേശത്തും മുസ്‌ലിംകള്‍ ഏറെ ഉപയോഗിച്ച് വന്നിരുന്നു. 

റെഡിമെയ്ഡ് തൊപ്പികള്‍ വിപണിയില്‍ വ്യാപകമായതോടെയും തളങ്കരയിലേക്ക് ഗള്‍ഫ് പണം വരാന്‍ തുടങ്ങിയതോടെയും തളങ്കരയിലെ സ്ത്രീകള്‍ തൊപ്പി തുന്നുന്ന ജോലി ഉപേക്ഷിച്ചു. ഇതോടെ തൊപ്പിയുടെ കഥ ക്രമേണ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. തളങ്കര ബാങ്കോട്ടെ അബൂബക്കര്‍ മുസ്‌ല്യാരാണ് ഇപ്പോഴും തൊപ്പി തുന്നി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.
കോണ്‍ക്രീറ്റ് വീടുകള്‍ വളര്‍ന്നുവരുന്നതിനുമുമ്പ് കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടായിരുന്ന വീടുകള്‍ക്ക് ഓട് നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടായിരുന്നത് തളങ്കരയിലായിരുന്നു. വ്യവസായ ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഇസ്‌ലാമിയ്യ ടൈല്‍ കമ്പനി ഇന്ന് ഓര്‍മ്മ മാത്രമാണ്. ഫിഷിംഗ് ഹാര്‍ബര്‍, പോര്‍ട്ട് ഓഫീസ്, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ തളങ്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് തളങ്കര. ഏത് പ്രതിസന്ധിഘട്ടത്തിലും ഹരിത പതാകയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് തളങ്കരയിലെ ജനങ്ങള്‍ക്കുള്ളത്. നഗരസഭയിലെ പതിനൊന്ന് വാര്‍ഡുകളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗ് അംഗങ്ങളാണ്. ഇപ്പോഴത്തെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള (തളങ്കര കണ്ടത്തില്‍) വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറസത്താര്‍ (തളങ്കര പള്ളിക്കാല്‍) വാര്‍ഡുകളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

സൗജന്യ പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സൗത്ത് ചിത്താരിയില്‍

on Aug 13, 2013ചിത്താരി: ഒരുമ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ സൗത്ത്ചിത്താരിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് 17 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സൗത്ത്ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപമാണ് ക്യാമ്പ് നടക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കേറ്റും തിരിച്ചറിയല്‍ രേഖയുമായി അന്നേദിവസം ക്യാമ്പില്‍ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8893397420, 9746 951424, 8714503943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ചിത്താരി കടപ്പുറത്ത് കാപ്പിപ്പൊടി 'ചാകര'

on Aug 1, 2013

 കാഞ്ഞങ്ങാട്/മംഗലാപുരം: ഫുട്‌ബോള്‍, ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടര്‍, ടാങ്കറുകള്‍, ക്യാപ്പ് എന്നിവയുടെ ചാകരയ്ക്ക് ശേഷം കാപ്പിപ്പൊടി ചാകരയും. ചിത്താരി, ചേറ്റുക്കുണ്ട്, മംഗലാപുരം പടുബിദ്രി കടപ്പുറങ്ങളിലാണ് കഴിഞ്ഞ ദിവസം കാപ്പിപ്പൊടി പാക്കറ്റുകളുടെ ചാകരയുണ്ടായത്. കാപ്പി പാക്കറ്റുകള്‍ കൈക്കലാക്കി കാപ്പി ഉണ്ടാക്കി കുടിച്ച പലരും നല്ല സ്വാദുള്ളതായി അഭിപ്രായപ്പെട്ടു.

മയൂര ബ്രാൻഡില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിര്‍മിച്ച കോപ്പിക്ക കാപ്പിപ്പൊടി പാക്കറ്റുകളാണ് തീരത്തടിഞ്ഞത്. 2014 നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പടുബിദ്രി ബീച്ചില്‍ വലിയ പാക്കറ്റുകള്‍ക്ക് അകത്തായി ചെറിയ പത്ത് പാക്കറ്റ് വീതമുള്ള പാക്കറ്റുകളാണ് കരയ്ക്കടിഞ്ഞത്.
shore
പഞ്ചസാരയും, പാല്‍പ്പൊടിയും കലര്‍ത്തിയ കാപ്പിപ്പൊടിയാണിത്. അപകടത്തില്‍പെട്ട് മുങ്ങിയ കപ്പലില്‍ നിന്നാണ് കാപ്പിപ്പൊടി പാക്കറ്റുകള്‍ ഒഴുകി വന്ന് കരയ്ക്കടിഞ്ഞതെന്ന് കരുതുന്നു. ചിത്താരി, ചേറ്റുക്കുണ്ട് കടപ്പുറങ്ങളില്‍ 20 പാക്കറ്റുകള്‍ വീതമടങ്ങിയ 30 ഓളം പെട്ടികളാണ് കരയിലെത്തിയത്. വിവരമറിഞ്ഞ് ധാരാളം പേര്‍ കടപ്പുറത്തെത്തി പാക്കറ്റുകള്‍ കൈക്കലാക്കി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com