ഹെലികോപ്റ്ററില്‍ കയറി വധു കല്യാണ മണ്ഡപത്തിലേക്ക്

on Dec 27, 2012Posted on: 27 Dec 2012


അന്തിക്കാട്: താലികെട്ടിന് വധു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഹെലികോപ്റ്ററില്‍. ആലപ്പാട് പെരുമ്പിള്ളിവീട്ടില്‍ ബലരാമന്റെയും ഷീലയുടെയും മകള്‍ ഷബിനയാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചാഴൂരില്‍നിന്ന് ബന്ധുക്കളോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തിലേക്ക് പോയത്. ഇടുക്കി കല്ലാര്‍ ഉഷ സദനത്തിലെ സത്യദാസിന്റെയും ജയയുടെയും മകന്‍ അനീഷ് ആണ് ഷബിനയെ താലി ചാര്‍ത്തിയത്.

ഷബിനയും അനീഷും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഷബിന മാതാപിതാക്കളോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അനീഷ് ജബല്‍പുരിലും.

ചാഴൂരിലെ ഇരട്ടപ്പാലത്തിന് സമീപത്തെ കോള്‍പ്പാടത്താണ് ഹെലിപ്പാഡ് ഒരുക്കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ വാടക ഹെലികോപ്റ്ററാണ് വിവാഹയാത്രയ്ക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണിയോടെ അമ്മ ഷീല, സഹോദരന്‍ വിജീഷ്, ഭാര്യ നിഷ, മോഹനന്‍, രജനി എന്നിവരും വധുവിനോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്ക് പോയി.

വധുവിനെ യാത്രയാക്കാന്‍ കോള്‍പ്പാടത്ത് നിരവധിപേര്‍ തടിച്ചുകൂടി. എട്ടുമിനിറ്റുകൊണ്ട് ഹെലികോപ്റ്റര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണകോളേജ് മൈതാനിയില്‍ ഇറങ്ങി. 

പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന് പറക്കുംകൊട്ടാരം

on

റിയാദ്: പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ അല്‍ സൗദിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. ലോകത്തെ കോടീശ്വരന്‍മാര്‍ക്കുപോലും  ്വപ്‌നം കാണാന്‍ കഴിയാത്ത സമ്മാനമാണ് രാജകുമാരന് ലഭിക്കുന്നത്. സമ്മാനം എന്താണെന്നല്ലേ, പറക്കും കൊട്ടാരം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുളള വിമാനമായ എയര്‍ബസ് എ380 ആണ് ഈ പറക്കും കൊട്ടാരം. 240 മില്യണ്‍ പൗണ്ടാണത്രേ പറക്കും കെ്ട്ടാരത്തിന്റെ വില.

മൂന്ന് വര്‍ഷം മുന്‍പാണ് അല്‍വലീദ് രാജകുമാരന്‍ ഇതിനായി ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിങ് 747, എയര്‍ബസ് 231 എന്നിവ സ്വന്തമായുളളപ്പോഴാണ് രാജകുമാരന്‍ ഈ പറക്കും കൊട്ടാരത്തിന് ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേക സംവിധാനങ്ങളോടെയാണ് എയര്‍ബസ് എ380 രാജകുമാരനായി തയ്യാറാക്കുന്നത്. എ380 നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ്. പ്രമുഖ വിമാനകമ്പനികളായ എമിറേറ്റ്‌സ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ ക്വാന്റസ് എന്നിവര്‍ എ380 ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഒരു തവണ ഇന്ധനം പൂര്‍ണ്ണമായും നിറച്ചു കഴിഞ്ഞാല്‍ 800 പേരെ വരെ വഹിച്ച് 8000 മൈല്‍ വരെ യാത്ര ചെയ്യാനാവുന്ന പടുകൂറ്റന്‍ വിമാനമാണ് എ380. യാത്രക്കാരില്ലാത്തതിനാല്‍ സീറ്റുകളെല്ലാം മാറ്റി മറ്റ് സൗകര്യങ്ങളാണ് വിമനത്തില്‍ ഒരുക്കിയിരിക്കുന്നത്.

KASARAGODAN MARRIAGE

on Dec 26, 2012

ചിത്തരിയിലെ പൌര പ്രമുഖന്‍ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

on


ചിത്തരിയിലെ പൌര പ്രമുഖന്‍ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി 90 

ദീര്‍ഖ കാലം സെന്റര്‍ ചിത്താരി ജുമാ മസ്ജിദ് പ്രസിഡണ്ട്‌ സെക്രട്ടറി ആയിരുന്നു.

ചിത്താരി ഹിമയതുല്‍   ഇസ്ലാം സ്കൂള്‍ ജമഅ ത്ത് ഹൈ സ്കൂള്‍ എന്നിവ സ്ഥപിക്കുന്നതില്‍ മുന്പതിയില്‍ പ്രവര്‍ത്തിച്ച കുഞ്ഞഹമ്മദ് ഹാജി നാട്ടിലെ സര്‍വ്വരുടെയും ആദരനീയനയിരുന്നു 

സംസ്ഥാനം സഹകരിച്ചാല്‍ കുശാല്‍നഗറില്‍ മേല്‍പ്പാലമെന്ന് റെയില്‍വെ മന്ത്രാലയം

on

കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് അനുമതി നല്‍കാമെന്ന് റെയില്‍വേ വകുപ്പ്. സതേണ്‍ റെയില്‍വേ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ (ചെന്നൈ) എം ശ്രീനിവാസുലു വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണമുണ്ടായാല്‍ 2013-14 വര്‍ഷത്തെ റെയില്‍വെ മരാമത്ത് പദ്ധതിയില്‍ കുശാല്‍ നഗര്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താമെന്ന് റെയില്‍വേ സംബന്ധിച്ചു. പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ -മംഗലാപുരം സെക്ഷനില്‍ നീലേശ്വരം -കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുശാല്‍ നഗറില്‍ മേല്‍പ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അയച്ച നിവേദനത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുമായി കത്തിടപാടുകള്‍ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് റെയില്‍വേ വകുപ്പ് നിലപാട് കൈക്കൊള്ളുമെന്ന പ്രതീക്ഷയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വേ ബജറ്റ് മേല്‍പ്പാലത്തിന് തുക വകയിരുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ പി മോഹനന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധി സംഘം ജനുവരി ആദ്യവാരം ന്യൂഡല്‍ഹിയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയെ കാണുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിലും കടുത്ത സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി..

ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു

on
ബേക്കല്‍ :  പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന കുട്ടികളുമാണ് മരിച്ചത്. അപകടം വരുത്തിയ ഷഹനാസ് ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ നാലുപേര്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരയ ചിലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്. 

ഞായറാഴ്ച ഉച്ചയ്ക്ക് പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം മാറും മുമ്പാണ് നാട് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചത്. മുട്ടുന്തയിലെ മൊയ്‌നുദ്ദീന്‍- ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍ ആണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസ് (20) ആണ് പരിക്കേറ്റത്.

--------------
ബേക്കല്‍: ബേക്കല്‍ പൂച്ച­ക്കാ­ട്ട് സ്വ­കാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപുറ­ത്തെ ഭാ­സ്­ക­രന്‍-വി­ശാ­ലു ദ­മ്പ­തി­ക­ളു­ടെ മകന്‍ രതീഷ് (28), ബ­ന്ധുവാ­യ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18), പ­രി­ക്കേ­റ്റ് അ­ബോ­ധാ­വ­സ്ഥ­യില്‍ ക­ഴി­യു­ന്ന രാ­ജേ­ഷി­ന്റെ ഭാ­ര്യ ഷീ­ബ­യു­ടെ(26) മകന്‍ ഷി­ബിന്‍ (ര­ണ്ട്), സച്ചു(അഞ്ച്) എ­ന്നി­വ­രാ­ണ് മ­രി­ച്ചത്. 

കാ­ഞ്ഞ­ങ്ങാ­ട് ഭാഗ­ത്ത് നിന്നും ഉദു­മ ഭാ­ഗ­ത്തേ­ക്ക് തെ­റ്റാ­യ ദി­ശ­യില്‍ വ­ന്ന കെ.എല്‍. 60 എ. 7677 ന­മ്പര്‍ ഷ­ഹ­നാ­സ് ബ­സ് കാ­ഞ്ഞ­ങ്ങാ­ട് ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രുന്ന കെ.എല്‍. 60 ഡി. 6507 ന­മ്പര്‍ ആ­പെ ഓ­ട്ടോ­യില്‍ ഇ­ടി­ക്കു­ക­യാ­യി­രു­ന്നു. 

അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓ­ട്ടോ­യു­ടെ മുന്‍­ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ നാലുപേരും മരിക്കുകയായിരു­ന്നു. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്പാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇ­തില്‍ ഒ­രു കു­ട്ടി­യെ മം­ഗ­ലാ­പു­ര­ത്തേ­ക്ക് മാറ്റി. മ­രി­ച്ച ഓട്ടോ ഡ്രൈ­വര്‍ രതീ­ഷി­ന്റെ സ­ഹോ­ദ­രങ്ങള്‍: രാ­ജേഷ്, ര­ഞ്­ജിത്ത്, ര­ജ­നീഷ്. വിവാ­ഹ ച­ട­ങ്ങി­ല്‍ പ­ങ്കെ­ടു­ക്കാന്‍ പോ­വു­ക­യാ­യി­രു­ന്നു ഓ­ട്ടോ­യി­ലു­ണ്ടാ­യി­രു­ന്നവര്‍. 

മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!

on


മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!

ചികിത്സയില്ലാതെ മുട്ടുവേദന എങ്ങനെ മാറ്റാം!

മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്.
മെഡിക്കല്‍ കോളേജുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ചാല്‍ ഇത് ബോധ്യമാവും. ചികില്‍സ തേടിയെത്തുന്ന നാല്പതു കഴിഞ്ഞ പത്തു സ്ത്രീകളില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്നം.

വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. ഇതുവരെ ലഭിച്ചത് മുട്ടുവേദനക്കുള്ള ചികില്‍സയല്ലെന്ന് മനസ്സിലാവുമ്പോഴേക്കും ഇവര്‍ ശയ്യാവലംബരയായിത്തീര്‍ന്നിരിക്കും.

മുട്ടുവേദന എന്തുകൊണ്ട്?

ശരീരഭാരം വര്‍ദ്ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം.

ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്പതു വയസുവരെ ശരീരപേശികള്‍ക്ക് സ്വാഭാവികബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.
കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍.

രോഗ ലക്ഷണം.

മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ് വേദന ആരംഭിക്കുന്നത്. അതോടെ വേദനസംഹാരികളില്‍ അഭയം തേടുകയാണ് മിക്കവരും കണ്ടെത്തുന്ന പ്രതിവിധി.

എന്തുകൊണ്ട് സ്ത്രീകളില്‍?

മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാണെങ്കിലും ഇതൊരു സ്ത്രീജന്യരോഗമല്ല.
സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്.

ശരാശരി അറുപത് - എഴുപത് കിലോ ഭാരം കാലുകളില്‍ താങ്ങി തുടര്‍ച്ചയായി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നത് മിക്കവാറും സ്ത്രീകളുടെ ദിനചര്യയില്‍ പെട്ടതാണ്. വീട്ടമ്മയാണെങ്കില്‍ അടുക്കളയില്‍, അധ്യാപികയാണെങ്കില്‍ ക്ലാസ് റൂമില്‍, നഴ്സ് ആണെങ്കില്‍ ഹോസ്പിറ്റലില്‍ .. എന്ന് തുടങ്ങി അനേകം ജോലികളില്‍ സ്ത്രീകള്‍ വളരെ നേരം നില്‍ക്കേണ്ടി വരുന്നു എന്നതാണ് മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാവാന്‍ കാരണം.

മറ്റു പല വേദനകളെയും പോലെ മുട്ട് വേദനക്ക് രോഗികള്‍ ആശ്രയിക്കുന്നതും ഡോക്ടര്‍മാര്‍ എളുപ്പം വിധിക്കുന്നതും വേദന സംഹാരികളാണ്.

വേദനസംഹാരികള്‍ രോഗ ചികിത്സയല്ല. താല്‍ക്കാലിക അനസ്തേഷ്യയാണ്.
അവയുടെ ദീര്‍ഗ്ഗകാല ഉപയോഗം ഭാവിയില്‍ വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.

മരുന്നില്ലാതെ രോഗകാരണത്തെ ചികില്‍സിക്കാം

ഇതിനു രണ്ടു വഴികളാണുള്ളത്:
ഒന്ന്: ഭാരം കുറയ്ക്കുക.
രണ്ടു: മസിലുകള്‍ ബാലവത്താക്കുക.

ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാന്‍ ആഹാരം കുറയ്ക്കുക എന്നത് അപകടകരമായ മാര്‍ഗ്ഗമാണ്.
സ്ഥിരം കഴിക്കുന്ന ആഹാരത്തില്‍ കുറവ് വന്നാല്‍ പുതിയ രോഗങ്ങള്‍ വരും.
ആഹാരം കുറയ്ക്കാതെ തന്നെ ഭാരം കുറയ്ക്കാം. സന്തുലിതമായ ഒരു ഫുഡ്‌ ചാര്‍ട്ട് അതിനാവശ്യമാണ്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ മാതൃക സ്വീകരിക്കാം:

ഒഴിവാക്കേണ്ടവ:
മധുരം
എണ്ണയില്‍ വറുത്ത ആഹാരം
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
ഇടയ്ക്കിടെ കൊറിക്കുന്ന ശീലം
അന്നജം കൂടുതലടങ്ങിയ ആഹാരം
ബാക്കിവരുന്ന ഭക്ഷണം

കഴിക്കേണ്ടവ:
പച്ചക്കറികള്‍
പഴങ്ങള്‍/പഴച്ചാറുകള്‍
കാലറി കുറഞ്ഞ ഭക്ഷണം
സാലഡുകള്‍
ആവിയില്‍ വേവിച്ച ഭക്ഷണം
ദിവസം 10-12 ഗ്ളാസ് വെള്ളം

വ്യായാമവും വിശ്രമവും

ശരീരഭാരം കുറയ്ക്കാന്‍ കിടന്നുകൊണ്ടും ഇരുന്നു കൊണ്ടുമുള്ള വ്യായാമങ്ങള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. നടത്തവും നിര്‍ത്തവും ഒഴിവാക്കണം.
കാലിലെ മസിലുകള്‍ ബലപ്പെടുത്താന്‍ ഇരുന്നുകൊണ്ടോ കിടന്നു കൊണ്ടോ കാല്‍മുട്ടുകള്‍ ചലിപ്പിക്കുന്ന വ്യായാമം ചുരുങ്ങിയത് അരമണിക്കൂര്‍ നേരമെങ്കിലും ചെയ്യണം.

ഉദാ: മലര്‍ന്നു കിടന്ന് കാല്‍മുട്ടുകള്‍ക്കടിയില്‍ കട്ടിയുള്ള കോട്ടന്‍തുണി ചുരുട്ടിയതോ വീതി തീരെ ഇല്ലാത്ത പ്രത്യേകം സ്പോഞ്ച് തലയിണയോ വെച്ച ശേഷം ഒന്നിടവിട്ട് ഓരോ കാല്‍മുട്ടും അതില്‍ അമര്‍ത്തുക. കൈ ഉപയോഗിക്കാതെ കാലിന്റെ ബലം കൊണ്ട് തന്നെ അമര്‍ത്തണം. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തി വെക്കുക, പിന്നെ ഉയര്‍ത്തുക. ഇത് ചുരുങ്ങിയത് അര മണിക്കൂര്‍ ആവര്‍ത്തിക്കുക.

ഈ മുട്ടുകാല്‍ വ്യായാമം എത്ര കൂടുതല്‍ ആവര്‍ത്തിക്കുന്നുവോ അത്ര വേഗം മുട്ടുവേദനക്ക്‌ ശമനമുണ്ടാവും.

ദീര്‍ഗ്ഗനേരം നില്‍ക്കുന്നത് ഒഴിവാക്കുക

ജോലി സ്ഥലത്തായാലും അടുക്കളയില്‍ ആയാലും തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കാന്‍ സംവിധാനങ്ങള്‍ കണ്ടെത്തുക.
അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. എങ്കിലും കറിക്കരിയലും ദോശ ഉണ്ടാക്കലും പോല്ലുള്ള ജോലികള്‍ക്ക് ആവശ്യത്തിനു ഉയരമുള്ള (മറിഞ്ഞു വീഴാത്ത) സ്റ്റൂള്‍ സജ്ജീകരിക്കുക. പത്തു മിനിട്ട് നിന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കുക.

വേദന അവഗണിച്ചു നില്‍പ്പ് തുടര്‍ന്നാല്‍ പരിഹാരമില്ലാത്തൊരു പ്രശ്നമായി മുട്ടുവേദന മാറും
 

പൂച്ചക്കാട്ട് ബസിടിച്ച് മുട്ടുന്തല സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

on Dec 23, 2012


jawhar-muttumthalaപൂച്ചക്കാട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരംബേക്കല്‍: പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഞാ­റാഴ്­ച ഉ­ച്ച­യ്­ക്ക് രണ്ട­ര­യോ­ടെ­യാ­ണ് അ­പ­കടം. കാഞ്ഞങ്ങാട് മുട്ടുന്തലയിലെ മൊയ്‌നു­ദ്ദീന്‍-ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍(19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസിനെ(20) മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പി­ച്ചു.

കോട്ടിക്കുളത്ത് കല്യാണചടങ്ങില്‍ സംബന്ധിച്ച് കാഞ്ഞങ്ങാട്ടേക്ക് മടങ്ങുന്നതിനിടയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ജൗഹര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.


ബാം­ഗ്ലൂ­രില്‍ സൂ­പ്പര്‍­മാര്‍­ക്ക­റ്റില്‍­ സെ­യില്‍­മാ­നാ­യി­രു­ന്ന ജൗ­ഹര്‍­ മൂ­ന്നു ദി­വ­സം­മു­മ്പാ­ണ് നാ­ട്ടി­ലെ­ത്തി­യ­ത്. മ­യ്യ­ത്ത്­ കാ­ഞ്ഞ­ങ്ങാ­ട്ടെ മന്‍­സൂര്‍ ആ­ശു­പ­ത്രി മോര്‍­ച്ച­റി­യി­ലേ­ക്ക് മാ­റ്റി. ബേക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഗള്‍­ഫി­ലു­ള്ള പി­താ­വ് അ­പ­ക­ട വി­വ­ര­മ­റി­ഞ്ഞ് നാ­ട്ടി­ലേ­ക്ക് തി­രി­ച്ചി­ട്ടു­ണ്ട്. സഹോദരങ്ങള്‍: ജമാല്‍, ജംഷാദ്, ജഫ്രീന

നോര്‍ത്ത് ചിത്താരി ജമാഅത്ത് : നിര്‍ദ്ധന കുടുംബത്തെ കുടിയിറക്കി യെന്ന് ലെറസ്റ്റ്‌ പത്ര വാര്‍ത്ത‍

on Dec 18, 2012


അജാനൂര്‍: : നിര്‍ധനയായ ഒരു മുസ്ലിം സ്ത്രീയെയും പതിനാലുകാരി പെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കളെയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വക വാടക വീട്ടില്‍ നിന്നും ജമാഅത്ത് ഭാരവാഹികള്‍ പെരുവഴിയില്‍ ഇറക്കിവിട്ടുവെന്ന പെരും നുണയുമായി കാഞ്ഞങ്ങാട്ടെ വിവാദ പത്രം ഇന്നലെ നെഞ്ചത്തടിച്ച് കരഞ്ഞു. 'കണ്ണില്‍ ചോരയില്ലാത്ത' ജമാഅത്ത് ഭാരവാഹികള്‍ തെരുവിലിറക്കി എന്ന് ഫോട്ടോ സഹിതം പത്രം വാവിട്ട് കരഞ്ഞ കുടക് ബല്ലാരി സ്വദേശിനി ജമീലയും മക്കളായ സs നിര്‍ദ്ധന കുടുംബത്തെ കുടിയിറക്കി പെരുവഴിയിലാക്കാന്‍ പത്ര നാടകം
അജാനൂര്‍: നിര്‍ധനയായ ഒരു മുസ്ലിം സ്ത്രീയെയും പതിനാലുകാരി പെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കളെയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വക വാടക വീട്ടില്‍ നിന്നും ജമാഅത്ത് ഭാരവാഹികള്‍ പെരുവഴിയില്‍ ഇറക്കിവിട്ടുവെന്ന പെരും നുണയുമായി കാഞ്ഞങ്ങാട്ടെ വിവാദ പത്രം ഇന്നലെ നെഞ്ചത്തടിച്ച് കരഞ്ഞു. 'കണ്ണില്‍ ചോരയില്ലാത്ത' ജമാഅത്ത് ഭാരവാഹികള്‍ തെരുവിലിറക്കി എന്ന് ഫോട്ടോ സഹിതം പത്രം വാവിട്ട് കരഞ്ഞ കുടക് ബല്ലാരി സ്വദേശിനി ജമീലയും മക്കളായ സമീറ(14), ബാദുഷ(9), ഷബാന(7)എന്നിവരും ഇപ്പോഴും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ കീഴിലുള്ള വാടക വീട്ടില്‍ സുഖമായി കഴിയുന്നു. ഗൃഹനാഥയായ ഖദീജ രണ്ടുദിവസമായി പൂച്ചക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്തുവരുന്നതിനാല്‍ മക്കള്‍ മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. തൊട്ടടുത്ത താമസക്കാരായ നാല് കുടുംബങ്ങള്‍ ഉള്ളതിനാല്‍ കുട്ടികള്‍ തനിച്ചാണെങ്കിലും സുരക്ഷിതര്‍ തന്നെ. നോര്‍ത്ത് ചിത്താരി ജമാഅത്തിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയെന്നോണം ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെ കള്ളവാര്‍ത്ത ചമച്ച പത്രവും വിവാദ നായികയായ നോര്‍ത്ത്ചിത്താരിയിലെ സ്ത്രീയും ചേര്‍ന്ന് നടത്തിയ വന്‍ ഗൂഡാലോചനയാണ് നിര്‍ദ്ധന കുടുംബത്തിന്റെ 'കുടിയിറക്കലിന്' പിന്നിലെന്ന് പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പത്തുമാസക്കാലമായി പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജയെയും കുടുംബത്തെയും ശനിയാഴ്ച ഉച്ചക്ക് ജമാഅത്ത് ഭാരവാഹികള്‍ കുടിയിറക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ജമാഅത്ത് ഭാരവാഹികളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഇവരോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് അജ്ഞാത യുവാക്കള്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചെമ്പും പാത്രവും തലയില്‍ വെച്ച് വീട്ടുകാര്‍ പടിയിറങ്ങിയെന്നാണ് പത്രം കണ്ടെത്തിയത്. ജമാഅത്തിന്റെ ഭാരവാഹികള്‍ ഈ വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുണ്ടായിട്ടും ഈ കുടുംബം വീടൊഴിഞ്ഞുപോകുന്നത് അറിയുന്നതിന് മുമ്പേ കിലോമീറ്ററുകള്‍ അകലെ നിന്ന് വിവാദ പത്രക്കാരന്‍ ക്യാമറയുമായി സ്ഥലത്തെത്തിയത് എങ്ങനെയെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ആരെയോ പേടിച്ച് പൊട്ടിക്കരയുന്ന കുട്ടികളുടെ ഫോട്ടോ പകര്‍ത്തി കുടിയൊഴിപ്പിക്കാന്‍ വീട്ടുകാരെ ഭയപ്പെടുത്തിയവരുടെ ദൃശ്യം ഒളിപ്പിച്ചുവെച്ചു. നിര്‍ധന കുടുംബം വീടൊഴിഞ്ഞ് തൊട്ടടുത്ത ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയെന്ന് വരുത്തിതീര്‍ത്ത ശേഷം കുടുംബം ഏറെ വൈകാതെ വാടക വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ആരും തടഞ്ഞതുമില്ല, കുടിയൊഴിപ്പിച്ചുമില്ല. സമീറയും ബാദുഷയും ഷബാനയും നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴിലുള്ള അസീസിയ മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ്. പതിവുപോലെ ഇവര്‍ ഇന്നും ഇവിടെ മതപഠനത്തിനെത്തിയിട്ടുണ്ട്. ഖദീജയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം മറ്റ് നാല് കുടുംബങ്ങളും പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കുടക് സ്വദേശിനി ഖദീജയുടെ പന്ത്രണ്ടുകാരി മകളെ വളര്‍ത്താനേല്‍പ്പിച്ച കുടുംബത്തില്‍ നിന്ന് തിരിച്ചുകിട്ടാന്‍ ഖദീജ ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പന്ത്രണ്ടുകാരിയെ കണ്ടെത്തുകയും ഖദീജയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ തിരിച്ചുവിട്ട് ജമാഅത്തിന്റെ യശസ്സിന് കളങ്കം വരുത്താന്‍ നോര്‍ത്ത് ചിത്താരി സ്വദേശിനിയായ സ്ത്രീ വിവാദ പത്രാധിപരെ കൂട്ടുപിടിക്കുകയായിരുന്നു. ഈ സ്ത്രീക്കെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതുകയും ഇവരുടെ മകനെ ഒട്ടേറെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്ന പത്രാധിപരുമായി ഈയടുത്ത കാലത്താണ് ഇവര്‍ ചങ്ങാത്തം കൂടിയത്. അവിഹിതവും കൊള്ളപ്പലിശ ഇടപാടും മംഗലാപുരത്തെ വിവാദ കാറപകടവും തുടങ്ങി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പത്രം എഴുതാന്‍ ഈ ജന്മത്തില്‍ ഇനിയൊന്നും ബാക്കിവെച്ചിരുന്നില്ല. നോര്‍ത്ത് ചിത്താരിയിലെ യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സ്വന്തം അപ്രമാദിത്വം അച്ചടിപ്പിച്ച് യുവാവ് പത്രാധിപരോടുള്ള ചങ്ങാത്തം അരക്കിട്ടുറപ്പിക്കുകയും ചെ യ്തു. കുടക് സ്വദേശിനിയുടെ പന്ത്രണ്ടുകാരിയായ മകളെ വീണ്ടെടുത്ത ശേഷം സ്വന്തം വീട്ടില്‍ വേലക്ക് നിര്‍ത്താനായിരുന്നു വിവാദ നായികയുടെ ഉദ്ദേശം. ഇതിനു വേണ്ടി ഇവര്‍ 2000 രൂപ കുട്ടിയുടെ മാതാവിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തു. പന്ത്രണ്ടുകാരിയെ വീട്ടുവേലക്ക് വിടാന്‍ തയ്യാറാകാതിരുന്ന മാതാവ് കുട്ടിയെ കായംകുളത്തേക്ക് മതപഠനത്തിനയച്ചു. ഇതിന് ശേഷമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ പത്രത്തെ കൂട്ടുപിടിച്ച് വിവാദ നായിക നാടകമൊരുക്കിയത്. വിവാദ നായികയുടെ വീടിന് സമീപത്തെ ഖാലിദ് എന്ന ഗൃഹനാഥനെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകറ്റാന്‍ വിവാദ നായിക സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ജമാഅത്തില്‍ ചര്‍ച്ചയായതാണ്. ഖാലിദ് ഇവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നോര്‍ത്ത് ചിത്താരിയിലെ മുന്ന എന്ന നിര്‍ദ്ധന യുവതിയുടെ ഓട് പാകിയ വീട് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിന്റെ പുനരനേ്വഷണം വേണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുശാല്‍നഗറിലെ ഒരു കുടുംബത്തോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിവാദ നായിക സ്വയം സൃഷ്ടിച്ചതായിരുന്നു വീട് തീവെക്കല്‍ സംഭവം. തീ പിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായെങ്കിലും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ക്കും ആട് മാടുകളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളും യാതൊരു പോറലുമേല്‍ക്കാതിരുന്നതോടെ തീവെപ്പ് ഒരു തിരക്കഥയായിരുന്നുവെന്ന് പോലീസുദേ്യാഗസ്ഥന്മാര്‍ തന്നെ ഉറപ്പിച്ചതായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം വാടക വീട്ടില്‍ നിന്ന് നിര്‍ദ്ധന യുവതിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചതും ഇത്തരമൊരു നാടകത്തിന്റെ തനിയാവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം..മീറ(14), ബാദുഷ(9), ഷബാന(7)എന്നിവരും ഇപ്പോഴും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ കീഴിലുള്ള വാടക വീട്ടില്‍ സുഖമായി കഴിയുന്നു. ഗൃഹനാഥയായ ഖദീജ രണ്ടുദിവസമായി പൂച്ചക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്തുവരുന്നതിനാല്‍ മക്കള്‍ മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. തൊട്ടടുത്ത താമസക്കാരായ നാല് കുടുംബങ്ങള്‍ ഉള്ളതിനാല്‍ കുട്ടികള്‍ തനിച്ചാണെങ്കിലും സുരക്ഷിതര്‍ തന്നെ. നോര്‍ത്ത് ചിത്താരി ജമാഅത്തിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയെന്നോണം ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെ കള്ളവാര്‍ത്ത ചമച്ച പത്രവും വിവാദ നായികയായ നോര്‍ത്ത്ചിത്താരിയിലെ സ്ത്രീയും ചേര്‍ന്ന് നടത്തിയ വന്‍ ഗൂഡാലോചനയാണ് നിര്‍ദ്ധന കുടുംബത്തിന്റെ 'കുടിയിറക്കലിന്' പിന്നിലെന്ന് പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പത്തുമാസക്കാലമായി പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജയെയും കുടുംബത്തെയും ശനിയാഴ്ച ഉച്ചക്ക് ജമാഅത്ത് ഭാരവാഹികള്‍ കുടിയിറക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ജമാഅത്ത് ഭാരവാഹികളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഇവരോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് അജ്ഞാത യുവാക്കള്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചെമ്പും പാത്രവും തലയില്‍ വെച്ച് വീട്ടുകാര്‍ പടിയിറങ്ങിയെന്നാണ് പത്രം കണ്ടെത്തിയത്. ജമാഅത്തിന്റെ ഭാരവാഹികള്‍ ഈ വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുണ്ടായിട്ടും ഈ കുടുംബം വീടൊഴിഞ്ഞുപോകുന്നത് അറിയുന്നതിന് മുമ്പേ കിലോമീറ്ററുകള്‍ അകലെ നിന്ന് വിവാദ പത്രക്കാരന്‍ ക്യാമറയുമായി സ്ഥലത്തെത്തിയത് എങ്ങനെയെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ആരെയോ പേടിച്ച് പൊട്ടിക്കരയുന്ന കുട്ടികളുടെ ഫോട്ടോ പകര്‍ത്തി കുടിയൊഴിപ്പിക്കാന്‍ വീട്ടുകാരെ ഭയപ്പെടുത്തിയവരുടെ ദൃശ്യം ഒളിപ്പിച്ചുവെച്ചു. നിര്‍ധന കുടുംബം വീടൊഴിഞ്ഞ് തൊട്ടടുത്ത ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയെന്ന് വരുത്തിതീര്‍ത്ത ശേഷം കുടുംബം ഏറെ വൈകാതെ വാടക വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ആരും തടഞ്ഞതുമില്ല, കുടിയൊഴിപ്പിച്ചുമില്ല. സമീറയും ബാദുഷയും ഷബാനയും നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴിലുള്ള അസീസിയ മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ്. പതിവുപോലെ ഇവര്‍ ഇന്നും ഇവിടെ മതപഠനത്തിനെത്തിയിട്ടുണ്ട്. ഖദീജയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം മറ്റ് നാല് കുടുംബങ്ങളും പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കുടക് സ്വദേശിനി ഖദീജയുടെ പന്ത്രണ്ടുകാരി മകളെ വളര്‍ത്താനേല്‍പ്പിച്ച കുടുംബത്തില്‍ നിന്ന് തിരിച്ചുകിട്ടാന്‍ ഖദീജ ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പന്ത്രണ്ടുകാരിയെ കണ്ടെത്തുകയും ഖദീജയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ തിരിച്ചുവിട്ട് ജമാഅത്തിന്റെ യശസ്സിന് കളങ്കം വരുത്താന്‍ നോര്‍ത്ത് ചിത്താരി സ്വദേശിനിയായ സ്ത്രീ വിവാദ പത്രാധിപരെ കൂട്ടുപിടിക്കുകയായിരുന്നു. ഈ സ്ത്രീക്കെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതുകയും ഇവരുടെ മകനെ ഒട്ടേറെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്ന പത്രാധിപരുമായി ഈയടുത്ത കാലത്താണ് ഇവര്‍ ചങ്ങാത്തം കൂടിയത്. അവിഹിതവും കൊള്ളപ്പലിശ ഇടപാടും മംഗലാപുരത്തെ വിവാദ കാറപകടവും തുടങ്ങി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പത്രം എഴുതാന്‍ ഈ ജന്മത്തില്‍ ഇനിയൊന്നും ബാക്കിവെച്ചിരുന്നില്ല. നോര്‍ത്ത് ചിത്താരിയിലെ യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സ്വന്തം അപ്രമാദിത്വം അച്ചടിപ്പിച്ച് യുവാവ് പത്രാധിപരോടുള്ള ചങ്ങാത്തം അരക്കിട്ടുറപ്പിക്കുകയും ചെ യ്തു. കുടക് സ്വദേശിനിയുടെ പന്ത്രണ്ടുകാരിയായ മകളെ വീണ്ടെടുത്ത ശേഷം സ്വന്തം വീട്ടില്‍ വേലക്ക് നിര്‍ത്താനായിരുന്നു വിവാദ നായികയുടെ ഉദ്ദേശം. ഇതിനു വേണ്ടി ഇവര്‍ 2000 രൂപ കുട്ടിയുടെ മാതാവിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തു. പന്ത്രണ്ടുകാരിയെ വീട്ടുവേലക്ക് വിടാന്‍ തയ്യാറാകാതിരുന്ന മാതാവ് കുട്ടിയെ കായംകുളത്തേക്ക് മതപഠനത്തിനയച്ചു. ഇതിന് ശേഷമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ പത്രത്തെ കൂട്ടുപിടിച്ച് വിവാദ നായിക നാടകമൊരുക്കിയത്. വിവാദ നായികയുടെ വീടിന് സമീപത്തെ ഖാലിദ് എന്ന ഗൃഹനാഥനെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകറ്റാന്‍ വിവാദ നായിക സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ജമാഅത്തില്‍ ചര്‍ച്ചയായതാണ്. ഖാലിദ് ഇവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നോര്‍ത്ത് ചിത്താരിയിലെ മുന്ന എന്ന നിര്‍ദ്ധന യുവതിയുടെ ഓട് പാകിയ വീട് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിന്റെ പുനരനേ്വഷണം വേണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുശാല്‍നഗറിലെ ഒരു കുടുംബത്തോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിവാദ നായിക സ്വയം സൃഷ്ടിച്ചതായിരുന്നു വീട് തീവെക്കല്‍ സംഭവം. തീ പിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായെങ്കിലും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ക്കും ആട് മാടുകളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളും യാതൊരു പോറലുമേല്‍ക്കാതിരുന്നതോടെ തീവെപ്പ് ഒരു തിരക്കഥയായിരുന്നുവെന്ന് പോലീസുദേ്യാഗസ്ഥന്മാര്‍ തന്നെ ഉറപ്പിച്ചതായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം വാടക വീട്ടില്‍ നിന്ന് നിര്‍ദ്ധന യുവതിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചതും ഇത്തരമൊരു നാടകത്തിന്റെ തനിയാവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം..

പൗരാവകാശങ്ങള്‍ ചില അറിവിന്റെ തലങ്ങള്‍

on Dec 16, 2012


രണഘടന­യില്‍ മൗ­ലികാവകാശങ്ങളുടെ പട്ടികയില്‍ സമത്വത്തിനുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചൂഷണത്തിനെതിരായുള്ള അവകാശങ്ങള്‍ സംബന്ധിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും മറ്റും കടന്നുചെല്ലുന്ന സാധാരണക്കാരായ ആളുകള്‍ക്ക് പലപ്പോഴും നീതിനിഷേധത്തിന്റെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. നിയമപരമായി ലഭിക്കേണ്ട ഒരു സേവനം ഒ­രുവന് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ അതിന് കാലതാമസം വരികയോ ചെയ്യാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കൈക്കൂലി കൊടുത്തും സ്വാധീനങ്ങള്‍ മൂലവും കാര്യങ്ങള്‍ സാധിക്കേണ്ട അവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരമായി ബന്ധപ്പെടേണ്ടി വരുന്ന സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ് ഇവിടെ പ്രതിപാദിക്കുന്ന­ത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സേവന നിയമം നിലവിലുണ്ട്. കേരളത്തില്‍ ഇത്തരമൊരു നിയമം നിര്‍മിക്കപ്പെട്ടുവെങ്കിലും നാളിതുവരെ അതിനു ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം ഒരു നിയമം പാസാക്കപ്പെടുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഒരു പൗരന്‍ ആവശ്യപ്പെടുന്ന സേവനം ബന്ധപ്പെട്ടവര്‍ 30 ദിവസത്തിനകം നല്‍കേണ്ടതും വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ­യോ, ശിക്ഷയോ അനുഭവിക്കേണ്ടിവരികയും ചെയ്യും. ഇത്തരം ഒരു നിയമം കേരളത്തിലും ഫലപ്രദമായി നടപ്പാക്കപ്പെടുന്ന പക്ഷം പൊതുജനങ്ങളുടെ അവകാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കപ്പെടുവാന്‍ കഴി­യും.

സര്‍ക്കാര്‍ ജീവനക്കാരെ ഇംഗ്ലീഷില്‍ ഗവണ്‍മെന്റ് സെര്‍വന്റ്‌സ് എന്ന അര്‍ത്ഥവത്തായ വാക്കിലൂടെയാണ് സംബോധന ചെയ്യുന്നത്. കേരളാ ഗവണ്‍ മെന്റ് സെര്‍­വന്റ്‌സ് കോണ്‍ഡക്ട് റൂള്‍സ് വിവക്ഷിക്കുന്നത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരി­പൂര്‍ണ അന്തസ്സും പ്രതിബദ്ധതയും കാണിക്കണം എന്നാണ്. ഇതിനു വിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയും സര്‍ക്കാര്‍ ജീവനക്കാരന്റെ സ്വഭാവദൂഷ്യമായി കണക്കാക്കും. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫല­മോ, സമ്മാനമോ വാങ്ങാന്‍ പാടില്ലാത്തതും ചുമതല നിര്‍വ്വഹണത്തിന്റെ പേരില്‍ അനുമോദനം സ്വീകരിക്കുന്നതിനുള്ള യാതൊരു പ്രവര്‍ത്തിയും ഉണ്ടാകാന്‍ പാടില്ലായെന്നും നിഷ്‌കര്‍ഷിക്കുന്നു. മാത്രവുമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകള്‍, സ്ഥാവര വസ്തുക്കളുടെ സമ്പാ­ദനം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെടല്‍ ഇവയ്‌ക്കെല്ലാം പരിമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയങ്ങളില്‍ മദ്യപിക്കുക­യോ, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഈ നിലകളിലൊക്കെ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കില്‍പോലും മുമ്പ് സൂചിപ്പിച്ചതുപോലെ സമഗ്രമായ ഒരു സേവനനിയമം കൊണ്ടുമാത്രമേ ബഹുജനങ്ങള്‍ക്ക് ഈ രംഗത്തുണ്ടാകുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ.

വിവരാവകാശ നിയമം
 
പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സമീപകാലത്തുണ്ടായ വിപ്ലവകരമായ ഒരു നിയമമാണ് വിവരാവകാശ നിയമം. രാജസ്ഥാനിലെ നിരക്ഷരരായ സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഒരു പോരാട്ടത്തെ തുടര്‍ന്നാണ് വിവരാവകാശത്തെക്കുറി­ച്ചുള്ള ചര്‍ച്ചയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 19­-ാം അനുഛേദം ആശയ പ്രകാശനാവകാശത്തെയും 21-ാം അനുഛേദം ജീവിക്കാനുള്ള അവകാശത്തേയും പ്രഖ്യാപിക്കുന്നതാണ്. ഈ മൗ­ലികാവകാശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയണം. രാജ്യത്ത് അഴിമതി നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ഒരു നടപടിയാണ് ഈ നിയമം നടപ്പായതോടെ ഉണ്ടായിട്ടുള്ളത്. എല്ലാ പൊതുഅധികാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകേണ്ടതുണ്ട്. ഈ നിയമത്തെക്കുറിച്ചുള്ള ബോധ്യം ഭരണഘടനയുടെ 51 എ അനുഛേദത്തില്‍ പറഞ്ഞി­ട്ടുള്ള മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹി­ക്കാന്‍ പൗരന് പ്രാപ്തി നല്‍കും. 2005ല്‍ നിലവില്‍ വന്ന ഈ നിയമത്തിനു കീഴില്‍ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

പൊതുഅധികാര സ്ഥാപനത്തിന്റെ സൂക്ഷിപ്പിലുള്ള പ്രമാണങ്ങളും രേഖകളും കുറിപ്പുകളും അറിയാനും പകര്‍പ്പുകള്‍ ലഭിക്കാനും പദാര്‍ത്ഥങ്ങളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ ലഭിക്കാ­നും പൗരന്മാര്‍ക്ക് ഈ നിയമം വഴി അവകാശം ലഭിക്കുന്നു. അപേക്ഷകന്‍ നല്‍കുന്ന അപേക്ഷയ്ക്ക് പരമാവധി 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസര്‍ മറുപടി നല്‍കണം. അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. മറ്റൊരു സര്‍ക്കാര്‍ വകുപ്പില്‍നിന്നാണ് മറുപടി നല്‍കേണ്ടതെങ്കില്‍ ബന്ധപ്പെട്ട വകുപ്പിലേ­ക്ക് അഞ്ച് ദിവസത്തിനകം അപേക്ഷ കൈമാറി വിവരം അപേക്ഷകനെ അറിയിക്കണം എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് എല്ലാ ഭരണ വിഭാഗങ്ങളിലും ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വിവരങ്ങള്‍ 30 ദിവസത്തിനകം നല്‍കു­ന്ന­തില്‍ ബന്ധപ്പെ­ട്ട ഉ­ദ്യോ­ഗസ്ഥന്‍ വീഴ്ച വരുത്തുകയോ,അപേക്ഷ നിരസിക്കുക­യോ, അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ട കക്ഷിക്ക് അപ്പീലിലൂടെ പരിഹാരം തേടാവുന്നതാണ്. നിയമം ഫലപ്രദമായി നടപ്പാക്കപ്പെടുന്നതിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും ഈ നിയമത്തിനു കീഴില്‍ രൂപീകൃതമായിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
 
സാധാരണക്കാര്‍ ഏറ്റവും അധികം ബന്ധപ്പെടാന്‍ ഇടയുള്ള സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍. ഇവിടെ­യും പൗരന്മാര്‍ക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1994­ലെ പഞ്ചായത്ത് രാജ് നിയമം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ വ്യക്തിയുടെയും കടമകളും അവകാശങ്ങളും എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തില്‍നിന്നും പൗരന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് വിപുലമായി പരാമര്‍ശിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം, വ്യവസായം, പാര്‍പ്പിടം, ജലവിതരണം, ഊര്‍ജ്ജവിതരണം, വിദ്യാഭ്യാസം, മരാമത്ത്, ആരോഗ്യരംഗം, സാമൂഹ്യക്ഷേമം, കലാകായിക മേഖല തുടങ്ങിയ എല്ലാ മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കാന്‍ നിയമപരമായ സാധ്യതയുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരന് കാര്യങ്ങള്‍ സുതാര്യമായി നടത്തപ്പെടുന്നു എന്ന് ബോ­ധ്യ­പ്പെടേണ്ടതുണ്ട്.

സമീപകാലത്ത് ഉണ്ടായ സര്‍ക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച് രസീതുകള്‍ നല്‍കുന്നതിന് ഫ്രണ്ട് ഓഫീസുകള്‍ രൂപീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും ജനപ്രതിനിധികള്‍, ഉ­ദ്യോഗസ്ഥര്‍, പൊതുസേവകര്‍, എന്നിവരുടെയും അഴിമതി, ദുര്‍ഭരണം, ക്രമരാഹിത്യം എന്നിവയിന്മേല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീര്‍പ്പാക്കാനും പരിഹാരം ഉണ്ടാക്കാനും വേണ്ടിയാണ് ഓംബുഡ്‌സ് മാന്‍ പഞ്ചായത്ത് രാജ് നിയമം 25­-ാം അധ്യായം 271­­-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ സ്ഥാപിതമായിട്ടുള്ളത്. ഇതു കൂടാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എടുക്കുന്ന ഭരണപരമായ തീരുമാനങ്ങള്‍ക്ക് അപ്പീലോ, റിവിഷനോ, പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും വേണ്ടി തദ്ദേശ ഭരണ ട്രിബ്യൂണല്‍ സ്ഥാപിതമായിട്ടുണ്ട്. തീരുമാനങ്ങള്‍ സ്‌റ്റേ ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും തിരുത്താനും, പുനഃപരിശോധനക്ക് നിര്‍ദേശിക്കാനും ്ഈ ട്രിബ്യൂണലിന് കഴിയും. സാധാരണ പൗരന്മാര്‍ക്ക് നീതി നിഷേധം ഉണ്ടാകുന്ന പക്ഷം ഇത്തരം അധികാരസ്ഥാനങ്ങളെ സമീപിച്ച് പ്രതിവിധി നേടാവുന്നതാണ്.

പോലീസ് സ്‌റ്റേഷനുകള്‍

സാധാരണക്കാര്‍ക്കു ഭയാശങ്കയില്ലാതെ കടന്നുചെല്ലാന്‍ കഴിയേണ്ട സര്‍ക്കാര്‍ ഓഫീസാണ് പോലീസ് സ്‌റ്റേഷനുകള്‍. പോലീസ് ഉ­ദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് പോലീസ് ആക്ടും ക്രിമിനല്‍ നടപടി നിയമവും മറ്റുമുണ്ട്. ഒരു പൗരന്‍ നല്‍കുന്ന പരാതി പോലീസ് സ്‌റ്റേഷനില്‍ സ്വീകരിക്കുമ്പോള്‍ അതു കൈപ്പറ്റിയതിലേക്കുള്ള രസീത് നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. പരാതി സംബന്ധിച്ച് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കാവുന്നതാണ്. പോലീസ് കസ്റ്റഡിയില്‍ വച്ചുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സുപ്രീം കോടതി മാര്‍ഗരേഖയായി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉ­ദ്യോഗസ്ഥര്‍ പാലിക്കേണ്ട വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലു­ള്ള അജ്ഞത പല വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 

സൗജന്യ നിയമസേവന വേദി­കള്‍
 
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയാണ് നിയമങ്ങള്‍ വിവക്ഷിക്കുന്നതെങ്കിലും സാമ്പത്തികവും സാമൂഹ്യവും വി­ദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥകൊണ്ട് നീതി ലഭിക്കാതെ പോകുന്ന അവ­സ്ഥകള്‍ പൗരന്മാര്‍ക്ക് ഉണ്ടാകാറുണ്ട്. മേല്‍ പരാമര്‍ശിച്ച സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളിലും മറ്റും ഒരു സാധാരണക്കാരന് പണച്ചെലവു കൂടാതെ സമീപിക്കാവുന്ന വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. ഇ്ന്ത്യന്‍ പാര്‍­ല­മെന്റ് 1987­ല്‍ നിയമ സേവന അതോറിറ്റി നിയമം എന്ന പേരില്‍ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. ഈ നിയമത്തിനു കീഴില്‍ സംസ്ഥാന നിയമസേവന അതോറിറ്റി, ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമസേവന അതോറിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം അതോറിറ്റികളുടെ കീഴില്‍ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കപ്പെട്ടുവരുന്നു. കോടതികളില്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ മാത്രമല്ല മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നിയമപരമായ അവകാശങ്ങള്‍ ലഭിക്കാത്ത പക്ഷം അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാനുള്ള വേദിയായും അദാലത്തുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. 

നിത്യേന ജീവിതപ്രശ്‌നങ്ങളുമായി നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറാറുള്ള സാധാരണക്കാരന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ടതുണ്ട്. ഇതിലേക്ക് സമഗ്രമായ ഒരു സേവന നിയമം നമ്മുടെ നാട്ടിലുമുണ്ടാകട്ടെ. ജനാധിപത്യ ക്രമത്തിന് ഭീഷണിയായി നില്‍ക്കുന്ന അഴിമതിയ്ക്കും നീതി നിഷേധങ്ങള്‍ക്കുമെല്ലാം അറുതി വരുത്താനുള്ള ശ്രമങ്ങളില്‍ നമുക്കും പങ്കാളികളായി തീരാം. 

-അഡ്വ. സോണി തോമസ്, പുരയിടത്തില്‍, മുണ്ടക്ക­യം 

അബ്ദുല്‍ സലാം സഖാഫിക്ക് ഡോക്ടറേറ്റ്

on Dec 13, 2012


Salam-Omassery
കാസര്‍കോട്: സീതാംഗോളി 'ദ കോളേജ് ഓഫ് പ്ലഡ്ജ്' പ്രാഫസര്‍ അബ്ദുല്‍ സലാം സഖാഫി അല്‍ കാമിലിക്ക് കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'കുട്ടികളുടെ മനശ്ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.

 ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലറായും ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ട്രയിനറായും സേവനം ചെയ്തുവരുന്ന ഇദ്ദേഹം ഓമശ്ശേരിയില്‍ സൈക്കോളെജിക്കല്‍ റിസര്‍ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിവരുന്നു. മനശ്ശാസ്ത്രം, ഇസ്ലാമിക്, ജനറല്‍ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിവരുന്നു.

കൊളവ യലിനെ ദുഖത്തിലഴ്തി ഗുരുവിന്റെ പിറകെ ശിഷ്യനും യാത്രയായി

on Dec 10, 2012


കൊളവയല്‍: മദ്രസയില്‍ മതവിജ്ഞാനത്തിന്റെ ബാലപാഠം അഭ്യസിപ്പിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ വിയോഗ പിറ്റേന്ന് ശിഷ്യനും യാത്രയായി. കൊളവയല്‍ ദാറുല്‍ഉലൂം മദ്രസയില്‍ 30 വര്‍ഷത്തിലധികമായി മുഅല്ലിമായി സേവനമനുഷ്ഠിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹസ്സന്‍ മൗലവി (65) ശനിയാഴ്ച നിര്യതനായപ്പോള്‍ കൊളവയല്‍ ജമാഅത്തിന്റെ ദീര്‍ഘകാലത്തെ ജോയിന്റ് സെക്രട്ടറിയും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ അബ്ദുള്‍ റഹിമാന്‍ എന്ന അന്തായി (40) ഞായറാഴ്ച വിടപറഞ്ഞത്. ഇരുവരുടെയും വിയോഗം കൊളവയലിനെ ദുഃഖസാന്ദ്രമാക്കി. അഗാധമായ ബന്ധമായിരുന്നു ഹസ്സന്‍ മൗലവിയും അന്തായിയും തമ്മില്‍. നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു ഇരുവരും. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഹസ്സന്‍ മൗലവിയുടെ മരണമെങ്കില്‍ കരള്‍ സംബന്ധമായ രോഗം നിമിത്തമാണ് അന്തായി വിടവാങ്ങിയത്. പരപ്പനങ്ങാടിയില്‍ നടന്ന ഹസ്സന്‍ മൗലവിയുടെ അന്തിമോപചാര ചടങ്ങില്‍ കൊളവയല്‍ സ്വദേശികള്‍ ധാരാളം പേര്‍ പങ്കുചേര്‍ന്നപ്പോള്‍ അന്തായിയുടെ സംസ്‌കാര ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അന്തായിയുടെ ഖബറടക്കത്തിനുശേഷം കൊളവയല്‍ മദ്രസയില്‍ ചേര്‍ന്ന ഹസ്സന്‍ മൗലവി - അന്തായി അനുശോചനയോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി അബ്ദുള്‍ ഖാദര്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍റഹ്മാന്‍ ചിത്താരി, കെ വി അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി മാഹിന്‍, സി മുഹമ്മദ്കുഞ്ഞി, സുറൂര്‍ മുഹമ്മദ് ഹാജി, പ്രജീഷ് മുതലായവര്‍ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, എ ഹമീദ് ഹാജി,പി പി നസീമ ടീച്ചര്‍, യു വി ഹസൈനാര്‍, പി കെ കണ്ണന്‍ മുതലായവര്‍ വസതിയിലെത്തി അനുശോചിച്ചു..

മുട്ടുംതല മഖാം ഉറൂസ്

on Dec 6, 2012

മുട്ടുംതല മഖാം ഉറൂസ്

ബഷീര്‍ ചിത്താരി മികച്ച ഹജ്ജ് വളണ്ടിയര്‍

on Dec 5, 2012

ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് സേവനത്തിനായി വളണ്ടിയര്‍ സേവനം അനുഷ്ടിച്ച പ്രവര്‍ത്തകരെ കെ.എം.സി.സി. ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് ജിദ്ദയില്‍ നടന്നു. പ്രമുഖ സാമുഹിക സാംസ്‌കാരിക വ്യാവസായിക രാഷ്ട്രിയ നേതാക്കള്‍ പങ്കെടുത്തു.

പ്രൗഢഗംഭീരമായ സദസ്സില്‍ മികച്ച സേവനം നടത്തിയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക ഉപഹാരം വിവിധ നേതാക്കള്‍ സമ്മാനിച്ചു.
ഏറ്റവും മികച്ച സേവനം നടത്തിയ പത്തു പേര്‍ക്കാണ് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച വളണ്ടിയറായി ബഷീര്‍ ചിത്താരിയെ തിരഞ്ഞെടുത്തു. കെ.എം.സി.സി. സൗദി നാഷണല്‍ കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രടറി, കെ.എം.സി.സി. ഹജ്ജ് സെല്‍ ഗ്രുപ്പ് കോ.ഓടിനേറ്റ് എന്നി നിലയില്‍ സജീവ സാനിധ്യമ്മുള്ള ബഷീര്‍ സൗത്ത് ചിത്താരി സ്വദേശിയാണ്.

Malabar Vartha about NORTH CHITHARI JAMATH

on Dec 4, 2012

കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത ഫോട്ടോ ചൂണ്ടിയെടുത്ത് ''ജമാഅത്ത് യോഗത്തില്‍ ബഹളമുണ്ടാക്കുന്ന അംഗങ്ങള്‍'' എന്ന അടിക്കുറിപ്പോടെ പത്രം 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തയാക്കി. നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രമാണ് ജമാഅത്തിന്റെ രഹസ്യയോഗം ''തെഹല്‍ക്ക ഓപ്പറേഷന്‍'' വഴി കിട്ടിയ ഫോട്ടോയാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാന്‍ ഫേസ്ബുക്കില്‍ നിന്ന് ഫോട്ടോ ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പ്രസംഗിക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ ബഹളം വെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പ്രസംഗം സാകൂതം വീക്ഷിക്കുന്ന സദസ്സിനേയും, നിശബ്ദതയുടെ ആലസ്യത്തില്‍ ഇരിക്കുന്ന ജമാഅത്ത് ഭാരവാഹികളും ഉള്‍പ്പെട്ട ഫോട്ടോയി ല്‍ 'ബഹളം' കണ്ടെത്താന്‍ പത്രാധിപര്‍ ഏത് ഭൂതക്കണ്ണാടിയാണ് ധരിച്ചതെന്ന് വ്യക്തമല്ല. ഡിസംബര്‍ 1 ശനിയാഴ്ച വൈകിട്ടാണ് ജമാഅത്ത് യോ ഗം മദ്രസ ഹാളില്‍ ചേര്‍ന്നത്. യോഗം കഴിഞ്ഞയുടന്‍ രാത്രി 9 മണിയോടെ ഒരു ജമാഅത്ത് അംഗം റിത്തുഷാ എന്ന ഫേ സ്ബുക്ക് അക്കൗണ്ടില്‍ യോഗത്തിന്റെ ഒട്ടേറെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒന്നാണ് പത്രം ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്കും, സെക്രട്ടറി സി ബി മുഹമ്മദ് ഹാജിക്കും എതിരെ രൂക്ഷ വിമര്‍ശനം എന്ന നിലയിലാണ് പത്രം രണ്ടുദിവസമായി നട്ടാല്‍ മുളക്കാത്ത കള്ളക്കഥകള്‍ പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ ഇന്നത്തെ പുരോഗതിയില്‍ ധിഷണാപരമായ നേതൃത്വം നല്‍കുകയും ഒരു നാടിന്റെ തന്നെ തണല്‍ മരമായി മാറുകയും ചെയ്ത ജമാഅത്ത് ഭാരവാഹികളെ ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞ് ആക്ഷേപിക്കുന്ന പത്രത്തിനെതിരെയാണ് യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സാധാരണ അമ്പതില്‍ താഴെ മാത്രം അംഗങ്ങള്‍ പങ്കെടുക്കാറുള്ള വാര്‍ഷിക യോഗത്തില്‍ പത്രത്തിന്റെ കള്ളവാ ര്‍ത്തകള്‍ക്കെതിരെയുള്ള വികാരം പങ്കിടാന്‍ നൂറ്റമ്പതോളം അംഗങ്ങള്‍ എത്തിയിരുന്നു. ലേറ്റസ്റ്റ് നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി വേണമെന്നും പത്ര വിതരണം ചിത്താരിയില്‍ തടയണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രത്തിനെതിരെ നിയമാനുസൃതമല്ലാത്ത യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് പ്രസിഡണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേസമയം വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജനറല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴില്‍ അറബിക് കോളേജിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ ചേരിതിരിവുണ്ടെന്നാണ് പത്രത്തിന്റെ കണ്ടുപിടുത്തം. അറബിക് കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ജമാഅത്ത് പ്രസിഡണ്ട് നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന സംരംഭമാണ്. യാതൊരുവിധ പിരിവോ ഫണ്ട് ശേഖരണമോ ഇതിന് വേണ്ടി നാളിതുവരെ നടത്തിയിട്ടുമില്ല. ജമാഅത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം സ്വയം നിര്‍വ്വഹിക്കുന്നതിനെതിരെ ആക്ഷേപമുണ്ടെന്നാണ് പത്രത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. മെട്രോ മുഹമ്മദ് ഹാജി നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ മാത്രമല്ല എഴുപതില്‍പരം പ്രാദേശിക ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ട് കൂടിയാണ്. സംയുക്ത ജമാഅത്ത് പരിധിയില്‍ ഒട്ടേറെ ദീനി സംരംഭങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം മാത്രമല്ല ഒട്ടേറെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചയാളാണ് മെട്രോ. ഇവിടെ ഇതൊന്നുമല്ല പ്രശ്‌നം. ജനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ഒറ്റക്കെട്ടായി നില കൊള്ളുന്ന നോര്‍ത്ത് ചിത്താരി ജമാഅത്ത് മഹല്ലില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയാണ് പത്രം കൂരിരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതെന്ന് വ്യക്തം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഭേദമന്യേ സമുദായ സംഘടനകളുടെ വെണ്‍മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പത്രവും പത്രാധിപരും നാളിതുവരേ കൈക്കൊണ്ട നിലപാട് കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. വ്യാജ വാര്‍ത്തകളെ നിറം പിടിപ്പിച്ച കഥകളാക്കി ഒട്ടേറെ കുടുംബങ്ങളുടെ കഥ കഴിക്കുകയും, പത്ര പീഢനത്താല്‍ തൂങ്ങിമരിച്ചവരേ പിന്നെ നിരന്തരം വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന പ്രാകൃത മനസ്സിനുടമയുടെ ജല്‍പ്പനങ്ങള്‍ ജനം പുച്ഛിച്ചു തള്ളുമെന്ന് ഉറപ്പാണ്..

മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

on

Abdul-Khader-Hajiഅജാനൂര്‍: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ പിതാവ് ചിത്താരി ചാമുണ്ഡിക്കുന്നിലെ മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി(80) നിര്യാതനായി. പൊതുകാര്യ പ്രസക്തനും ദീനി സ്‌നേഹിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കാഞ്ഞങ്ങാട്ടെ ആദ്യ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് മെട്രോപോള്‍ ഹോട്ടല്‍ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം സിങ്കപ്പൂരില്‍ ബിസിനസ് നടത്തിയിട്ടുണ്ട്. കോട്ടച്ചേരി ടൗണിലെ മെട്രോ ടൂറിസ്റ്റ് ഹോം പാര്‍ട്ണര്‍ കൂടിയാണ്. മുക്കൂട്ടെ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.

ഭാര്യ: ആസ്യ ഹജ്ജുമ്മ, മക്കള്‍: സുഹ്‌റ (ചിത്താരി), സൈനബ (ചിത്താരി), മുഹമ്മദ് കുഞ്ഞി(ബിസിനസ് മുംബൈ), ഉമൈബ(മുക്കൂട്), കുഞ്ഞബ്ദുല്ല (ബിസിനസ്, കാഞ്ഞങ്ങാട്), സുബൈര്‍, ഹസന്‍ (ഇരുവരും ഷാര്‍ജ), പരേതനായ ഷെറീഫ്. മറ്റുമരുമക്കള്‍: അബൂബക്കര്‍ (ഉമുല്‍ഖൊയിന്‍ കെ. എം. സി.സി സെക്രട്ടറി), നസീമ (ചിത്താരി), അബ്ദുല്ല (ഷാര്‍ജ), സമീറ (വാണിയംപാറ), സമീറ (കല്ലൂരാവി), ഷമീമ (മാണിക്കോത്ത്), സുഹ്‌റ(അതിഞ്ഞാല്‍ തെക്കെപ്പുറം). സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ മുക്കൂട്, ആയിസുമ്മ (ചിത്താരി), പരേതരായ മെട്രോപോള്‍ യൂസഫ് ഹാജി, കുഞ്ഞാമദ് (മുക്കൂട്), മുഹമ്മദ് (മുക്കൂട്). മയ്യത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി. ടി. അഹമ്മദലി, കെ. എം. ഷാജി എം എല്‍ എ, എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി. കെ. പി. അബ്ദുല്‍ ഖാദര്‍ മൗലവി, ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ പി. മുഹമ്മദ് കുഞ്ഞി .മാസ്റ്റര്‍, എ. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി. നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാല്‍, കെ. പി. സി. സി അംഗം അഡ്വ. എം. സി. ജോസ്, ബി. ജെ. പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് എ. വി. രാമകൃഷ്ണന്‍, സി .പി. എം നേതാക്കളായ അഡ്വ.പി. അപ്പുക്കുട്ടന്‍, വി.വി. രമേശന്‍, ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.


സൌത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത

on Dec 3, 2012നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വാര്‍ത്ത

on


നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,

on

നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,
ചിത്താരി : നിറം പിടിപ്പിച്ച നുണക്കഥകളുമായി നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്തിനെ പൊതു ജനമധ്യത്തില്‍ കരിവാരിത്തേക്കാന്‍ വ്യാജ വാര്‍ത്ത ചമച്ച ലേറ്റസ്റ്റ് പത്രത്തിനെതിരെ ജമാഅത്ത് ജനറല്‍ ബോഡിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. രണ്ടുവര്‍ഷകാലാവധിയുള്ള കമ്മിറ്റിയുടെ വര്‍ഷാവര്‍ഷം ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുകയെന്ന നിയമാനുസൃത ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി കാലേക്കൂട്ടി വിളിച്ച് ചേര്‍ത്ത ജനറല്‍ ബോഡിയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച നട്ടാല്‍മുളക്കാത്ത നുണക്കഥക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പത്രത്തിന്റെ സമുദായ വിരുദ്ധ നീക്കം തിരിച്ചറിയണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ ഷാര്‍ജ ശാഖാ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് വലിയവളപ്പ്, സി എച്ച് റഷീദ്, സലീം ബാറിക്കാട്, സി കെ ആസിഫ്് എന്നിവര്‍ ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചു. നൂറുകണക്കിനാളുകള്‍ സംബന്ധിച്ച യോഗം തഖ്ബീര്‍ ധ്വനികളോടെ ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കുകയും പത്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പരേതനായ ബേങ്ങച്ചേരി ഹസൈനാര്‍ ഹാജി സ്വന്തം ഉത്തരവാദിത്വത്തില്‍ ജമാഅത്തിന് വേണ്ടി ഹൗള് (വുദ്ദുഅ് ചെയ്യുന്ന ജലസംഭരണി) നിര്‍മ്മിച്ച് നല്‍കിയത് സംബന്ധിച്ച് അതിന്റെ തുക കാണുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന പത്രം ഫലത്തില്‍ ഹസൈനാര്‍ ഹാജിയെത്തന്നെയാണ് അവഹേളിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അറബിക് കോളേജിന് വേണ്ടി മസ്ജിദ് പരിസരത്ത് പണിയുന്ന കെട്ടിടം മദ്രസ മാറ്റി സ്ഥാപിച്ച് സ്വകാര്യ വ്യക്തിക്ക് നേട്ടമുണ്ടാക്കാനാണെന്ന പ്രചരണം വ്യക്തി വിദ്വേഷം പത്രത്തെ നുണയുടെ ഏതറ്റംവരെയും കൊണ്ടെത്തിക്കുമെന്ന് തെളിയിച്ചതായി പ്രമേയത്തെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇല്ലാത്ത നിവേദനവും വല്ലാത്ത ഭീഷണിയും പത്രാധിപരുടെ പാതിര സ്വപ്‌നത്തിലെ വിഭ്രമമായിരിക്കുമെന്നും യോഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി നന്മയാര്‍ന്ന കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പോകുന്ന വിവിധ ജമാഅത്തുകള്‍ക്കെതിരെ ഇത്തരം ഭാവനാ വിലാസങ്ങള്‍ വാര്‍ത്തയാക്കി മാറ്റുന്ന പത്രാധിപരുടെ വികലമനസ്സിന്റെ പിന്നിലെ നിഗൂഢ താല്‍പ്പര്യം തിരിച്ചറിഞ്ഞ് ഈ പത്രം നിരന്തരമായി വിസര്‍ജ്ജിച്ച് കൊണ്ടിരിക്കുന്ന കാളകൂട വിഷത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ പ്രതികരിക്കണമെന്ന് യോഗം ബഹുജനങ്ങളെ ആഹ്വാനം ചെയ്തു. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്വീബ് അഷ്‌റഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ടും കണക്കും സി ബി താഹിര്‍ അവതരിപ്പിച്ചു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, അബുദാബി ശാഖാ പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി, എ പി അഹമ്മദ്, പി അബ്ദുള്‍ റഹ്മാന്‍ ഹാജി, ജാല്‍സൂര്‍ അബ്ദുല്‍ ഖാദര്‍, ഹസ്സന്‍ മുക്കൂട്, ബാരിക്കാട് അന്തുമായി, സാലി, അബ്ദുള്‍ റഹ്മാന്‍ ചിത്താരി സ്റ്റോര്‍ തുടങ്ങിയവരും ജമാഅത്തിന്റെയും വിവിധ ശാഖാ കമ്മിറ്റികളുടെയും ഭാരവാഹികളും പ്രസംഗിച്ചു..
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com