ഭീകരവാദം സാമ്രാജ്യത്വശക്തികളുടെ സൃഷ്ടി: കെ ടി ജലീല്‍ എം.എല്‍.എ

on Feb 21, 2010

കാഞ്ഞങ്ങാട്: ഭീകരവാദവും വര്‍ഗീയവാദവും സാമ്രാത്യത്വ ശക്തികളുടെ സൃഷ്ടിയാണെ ന്നു കെ ടി ജലീല്‍ എം.എല്‍.എ. അതിയാങ്കൂര്‍ പാര്‍ക്കോ ക്ളബ്ബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് മതഭ്രാന്ത്, ഭീകരത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ യും പതനത്തോടെയാണ് ഭീകരത വളര്‍ന്നത്. സാമ്രാജ്യത്തിനു ആയുധം വിറ്റഴിക്കാനു ള്ള ഉപാധിയാണ് കൂടിയാണ് ഭീകരതയെന്ന പ്രചാരണമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.വൈ. എഫ്.ഐ സംസ്ഥാന ഖജാഞ്ചി വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ബഷീര്‍ വെള്ളിക്കോത്ത്്, എം രാഘവന്‍ സംസാരിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com