പങ്കെടുക്കുന്ന പ്രമുഖ വ്യക്തികള്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മന്ത്രി പി.കെ.ശ്രീമതി, കളക്ടര്‍ ആനന്ദ്‌സിംഗ്, അബ്ദുസമദ് സമദാനി എം.പി
അഞ്ചിന് രാവിലെ 11ന് മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കും. തുടര്‍ന്ന് കലവറ നിറയ്ക്കും. വൈകുന്നേരം മൂന്നിന് സാംസ്‌കാരിക വിളംബര ഘോഷയാത്ര, വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അടക്കമുള്ളവര്‍ സംബന്ധിക്കും. ആറിന് വൈകീട്ട് നാലിന് ജില്ലാ കളക്ടര്‍ ആനന്ദ്‌സിംഗ് സുവനീര്‍ പ്രകാശനം ചെയ്യും. രാത്രി എട്ടിന് മാജിക്‌ഷോ ഏഴിന് രണ്ട്മണിക്ക് പൂരക്കളി. തുടര്‍ന്ന് മറത്തുകളി. വൈകീട്ട് ആറ്മണിക്ക് നടക്കുന്ന മാതൃസംഗമം മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഫോക്‌ലോര്‍ അക്കദാമിയുടെ നാടന്‍ കലകളും ആയോധനമുറകളും.
എട്ടിന് നാല്മണിക്ക് നടക്കുന്ന സുഹൃദ്‌സംഗമം മുസ്‌ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് തായമ്പക. രാത്രി എട്ടിന് തച്ചോളി ഒതേനന്‍ നാടകം. ഒമ്പതിന് വൈകീട്ട് ആറിന് ആധ്യാത്മിക പ്രഭാഷണം. എട്ട് മണിക്ക് നൃത്തനൃത്ത്യങ്ങള്‍. 10ന് രാവിലെ 10.58നും 12 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഉച്ചൂളി കടവത്ത് ഭഗവതിയുടെയും പുന്നക്കാല്‍ ഭഗവതിയുടെയും തിരുമുടി ഉയരും.
വിവിധ ദിവസങ്ങളിലായി മേച്ചേരി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കല്ലങ്കര ചാമുണ്ഡി, ചുളിയാര്‍ ഭഗവതി, വൈരാപുരത്ത് വടക്കന്‍ കോടി, വില്ലാപുരത്ത് അസുരാളന്‍, കൊട്ടിലങ്ങാട് ഭഗവതി, വടക്കത്തി ഭഗവതി, ആയിറ്റി ഭഗവതി, കുണ്ടോറ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. സമീപപ്രദേശത്തെ കാവുകളിലെയും ക്ഷേത്രങ്ങളിലെയും അടക്കം 60 തെയ്യങ്ങളാണ് അഞ്ച് ദിവസങ്ങളിലായി പുന്നക്കാല്‍ ക്ഷേത്രമുറ്റത്ത് നിറഞ്ഞാടുക.
35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പെരുങ്കളിയാട്ടത്തില്‍ എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.
0 comments:
Post a Comment