കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ജലസംഭരണിയില്‍ ശ്വാസംമുട്ടി മരിച്ചു

on Dec 15, 2011
കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ജലസംഭരണിയില്‍ ശ്വാസംമുട്ടി മരിച്ചു
അബൂദബി: ജോലിസ്ഥലത്തെ ഭൂഗര്‍ഭ മലിനജല ടാങ്കില്‍ ശ്വാസംമുട്ടി മലയാളി ലേബര്‍ സൂപ്പര്‍വൈസര്‍ മരിച്ചു. കാസര്‍കോട് അജാനൂര്‍ പഞ്ചായത്ത് വെളള്ിക്കോത്തെ പി.പി. പത്മനാഭന്‍ നായര്‍ (40) ആണ് മരിച്ചത്. വെന്റിലേഷന്‍ ഇല്ലാത്ത ഭൂഗര്‍ഭ ടാങ്കിലെ മോട്ടോറില്‍ ഡീസല്‍ നിറക്കാനിറങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിച്ച പദ്മനാഭന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ച്ചയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്ന് കരുതപ്പെടുന്നു.
അബൂദബിയിലെ അല്‍ നജ്ദയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. അസ്ഖലന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനിയിലെ ലേബര്‍ സൂപ്പര്‍വൈസര്‍ ആണ് പത്മനാഭന്‍. അല്‍ നജ്ദയില്‍ കമ്പനി ഏറ്റെടുത്ത പ്രോജക്ടിന്റെ ഭൂഗര്‍ഭ ടാങ്കിലെ മലിനജലം നീക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തിരുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി ടാങ്കിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിറക്കാനായി ടാങ്കിലിറങ്ങിയ ബംഗ്‌ളാദേശിയായ തൊഴിലാളിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇയാളെ രക്ഷിക്കാനായി ആദ്യം മറ്റൊരാളും തുടര്‍ന്ന് പദ്മനാഭനും ടാങ്കിലിറങ്ങി. പിന്നീട് മറ്റ് രണ്ടുപേരെയും ടാങ്കില്‍ നിന്ന് കയറ്റിവിട്ട ശേഷം മുകളിലേക്ക് കയറുന്നതിനിടെ പത്മനാഭന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒറ്റപുരക്കല്‍ കുഞ്ഞമ്പു നായരുടെയും പള്ളിയത്ത് പനയംതട്ട കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: രൂപ. മക്കള്‍: വൈഷ്ണവ്, പാര്‍ഥിവ്.

തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും

on Dec 7, 2011

തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ഇടിമിന്നലേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങില്‍ നിന്നും പറിച്ചെടുത്ത തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും. ബദിരയിലെ പരേതനായ എര്‍മുവിന്റെ വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും പറിച്ചെടുത്ത ഉണങ്ങിയ രണ്ടു തേങ്ങകളിലാണ് അള്ളാഹുവിന്റെ നാമങ്ങള്‍ കൊത്തി രൂപത്തില്‍ കണ്ടത്. ഒന്നില്‍ അള്ളാഹു എന്നും, മറ്റൊന്നില്‍ ലാഇലാഹ ഇല്ലാല്ലാഹ് മുഹമ്മദ് റസ്സൂലുള്ളാഹ് എന്നുമാണ് തെളിഞ്ഞു കാണുന്നത്. ഒരു വര്‍ഷം മുമ്പ് ഇടിമിന്നലേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങില്‍ നിന്നും കഴിഞ്ഞ ദിവസം തേങ്ങ പറിച്ച് വീടിനു സമീപം പൂട്ടിയിട്ടതായിരുന്നു. ഇന്നലെ ബന്ധു ബദിരയിലെ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ തേങ്ങ എടുത്ത് കളിക്കുന്നതിനിടെയാണ് അള്ളാഹുവിന്റെ നാമം ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് നിരവധി പേര്‍ തേങ്ങകള്‍ കാണാന്‍ വീട്ടിലെത്തി.
.
ഈ വാര്‍ത്ത

on Dec 4, 2011


DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com