തൊട്ടാല്‍ ഷോക്കടി ക്കുന്ന പെണ്കുട്ടി

on Feb 9, 2010

വടക്കാഞ്ചേരി: ഒമ്പതുവയസുകാരി സ്നേഹയെ തൊട്ടാല്‍ ഷോക്കടിക്കും. ചെറിയൊരു തരിപ്പല്ല, അസ്സല്‍ ഷോക്ക്.
വടക്കാഞ്ചേരിക്കടുത്ത് പത്താംകല്ലില്‍ കോട്ടപ്പുറത്ത് വീട്ടില്‍ സുധയുടെയും കോയമ്പത്തൂരില്‍ ഇലക്ട്രീഷ്യനായ സുബ്രഹ്മണ്യന്റെയും ഇളയമകള്‍ സ്നേഹയുടെ ദേഹത്ത് തൊട്ട പലരും ഇതിനകം തന്നെ ഈ പ്രതിഭാസം നേരിട്ടറിഞ്ഞു.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി സ്നേഹയുടെ ദേഹത്ത് തൊട്ടപ്പോഴാണ് ആദ്യം ഷോക്കടിച്ചത്. രണ്ടു ദിവസം മുമ്പായിരുന്നു ഇത്. ദേഹത്ത് ടെസ്റ്റര്‍ വച്ചാല്‍ പ്രകാശിക്കും. ശരീരം കൂടുതല്‍ ഇളകുമ്പോഴാണ് വൈദ്യുതിയുടെ സാന്നിധ്യം കൂടുതല്‍ അനുഭവപ്പെടുന്നത്.
മനുഷ്യശരീരത്തില്‍ നേരിയ തോതില്‍ വൈദ്യുത ചാര്‍ജ്ജ് ഉണ്ടെങ്കിലും ഇത്തരത്തില്‍ ശക്തിയായ കറണ്ട് അനുഭവപ്പെടുന്നത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വടക്കാഞ്ചേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് മോഹന്‍ദാസ് പറഞ്ഞു.
ഉന്മേഷത്തോടെ കളിച്ചുചിരിച്ച് കഴിയുന്ന സ്നേഹയ്ക്ക് അസുഖങ്ങളൊന്നുമില്ല.
സ്റ്റാറ്റിക് വൈദ്യുതി
* സ്റ്റാറ്റിക് വൈദ്യുതി എല്ലാ മനുഷ്യരിലുമുണ്ടെങ്കിലും അപൂര്‍വ സാഹചര്യങ്ങളില്‍ അത് ഷോക്കേല്പിക്കും വിധം ഉയര്‍ന്ന തോതിലായേക്കാമെന്നാണ് അനുമാനം.
* ശരീരത്തിലെ പോസിറ്റീവ് കണികകളുടെയും നെഗറ്റീവ് കണികകളുടെയും സംതുലനാവസ്ഥ തെറ്റുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു.
* ധരിക്കുന്ന വസ്ത്രത്തിന്റെയോ ചെരുപ്പിന്റെയോ ഉരസല്‍ മുതല്‍ വരണ്ട അന്തരീക്ഷസ്ഥിതി വരെ പല ഘടകങ്ങളും ശരീരത്തിലെ സ്റ്റാറ്റിക് വൈദ്യുതിയുടെ തോത് വര്‍ദ്ധിപ്പിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com