കാഞ്ഞങ്ങാട്‌ നേത്രപരിശോധനാ ക്യാമ്പ്‌ ഞായറാഴ്ച്ച

on Feb 13, 2010

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ടൗണ്‍ ലയണ്‍സ്‌ ക്ലബ്ബിന്റെയും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിംസ്‌ കോം ട്രസ്റ്റ്‌ നേത്ര സംരക്ഷണ ആസ്‌പത്രിയുടെയും പഞ്ചായത്ത്‌ സി.ഡി.എസ്‌., എഡി.എസ്‌,കുടുംബശ്രീ,സ്വാശ്രയ സംഘങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഞായറാഴ്ച്ച പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രപരിസരത്ത്‌ സൗജന്യ തിമിര നിര്‍ണയ ശസ്‌ത്രക്രിയ ക്യാമ്പ്‌ നടക്കും. എട്ട്‌ മണിക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം. ഹസൈനാറിന്റെ അധ്യക്ഷതയില്‍ കെ.വി. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. 12 മണിവരെ നടക്കുന്ന മാവുങ്കാല്‍ സിംസ്‌ കോംട്രസ്റ്റ്‌ ആസ്‌പത്രിയിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ശസ്‌ത്രക്രിയക്ക്‌തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ മാവുങ്കാല്‍ സിംസ്‌ ആസ്‌പത്രിയില്‍ സൗജന്യമായി തിമിര ശസ്‌ത്രിയ നടത്തും. 35 വയസ്സിന്‌ മുകളിലുള്ളവര്‍ക്കാണ്‌ ക്യാമ്പില്‍ അര്‍ഹതയുള്ളതെന്ന്‌ ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ എം. കൃഷ്‌ണന്‍, വിനോദ്‌ കുമാര്‍ പള്ളയില്‍ വീട്‌, വി.എം. ജോയ്‌, സി. ബാലകൃഷ്‌ണന്‍, പി. കൃഷ്‌ണന്‍, പി. നാരായണന്‍ കുട്ടിനായര്‍, കെ.പി. സുരേന്ദ്രന്‍, വി. കണ്ണൂര്‍, കെ. കൊട്ടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com