News Highlight: എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം

on Feb 25, 2010

ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം ലഭിച്ചേക്കും. ഖത്തര്‍ രാജകുടുംബമാണ് അദ്ദേഹത്തിന് ഈ വാഗ്ദാനം നല്‍കിയത്. ഇരട്ടപൗരത്വം അനുവദിക്കപ്പെട്ടില്ലാത്തതിനാല്‍ തന്റെ ജന്മദേശമായ ഇന്ത്യയിലെ പൗരന്‍ എന്ന പദവി അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വരും. വളരെ അപൂര്‍വ്വമായാണ് വിദേശിക്ക് ഖത്തര്‍ പൗരത്വം ലഭിക്കാറുള്ളത്. 2006 ല്‍ ഹിന്ദുവിരുദ്ധനാണെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് അദ്ദേഹം ദുബായിലേക്ക് താമസം മാറ്റിയത്. ഒഴിവുകാലം ലണ്ടനില്‍ ചെലവഴിക്കുമ്പോഴും ഇന്ത്യയിലേക്ക് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ അദ്ദേഹം ആവിഷ്‌കരിച്ച അറബ് നാഗരികതയെക്കുറിച്ചുള്ള പരമ്പര ഖത്തര്‍ ഭരണാധികാരുടെ പത്‌നി ഷേഖ് മൊസാ ബിന്‍ നാസര്‍ അല്‍ മിസ്‌നെദ് ആണ് പ്രകാശനം ചെയ്തത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രത്യേക മ്യൂസിയത്തില്‍ ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് പൗരത്വവാഗ്ദാനം ലഭിച്ചത്. ഹിന്ദുദേവതകളെ അപഹസിക്കുന്ന വിധം ചിത്രം വരച്ചു എന്നാരോപിച്ച് ഇന്ത്യയിലെ വിവിധ കോടതികളിലായി 900 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. പൊതുസ്ഥലങ്ങളില്‍ വെച്ച് ഹിന്ദു വര്‍ഗീയ സംഘടനകള്‍ അദ്ദേഹത്തെ ശാരീരികമായും പിഡിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ഇന്ത്യ വിട്ട് ദുബൈയിലെ ഖിസൈസിലേക്ക്‌ താമസം മാറ്റിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com