കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ജലസംഭരണിയില്‍ ശ്വാസംമുട്ടി മരിച്ചു

on Dec 15, 2011
കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ജലസംഭരണിയില്‍ ശ്വാസംമുട്ടി മരിച്ചു
അബൂദബി: ജോലിസ്ഥലത്തെ ഭൂഗര്‍ഭ മലിനജല ടാങ്കില്‍ ശ്വാസംമുട്ടി മലയാളി ലേബര്‍ സൂപ്പര്‍വൈസര്‍ മരിച്ചു. കാസര്‍കോട് അജാനൂര്‍ പഞ്ചായത്ത് വെളള്ിക്കോത്തെ പി.പി. പത്മനാഭന്‍ നായര്‍ (40) ആണ് മരിച്ചത്. വെന്റിലേഷന്‍ ഇല്ലാത്ത ഭൂഗര്‍ഭ ടാങ്കിലെ മോട്ടോറില്‍ ഡീസല്‍ നിറക്കാനിറങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിച്ച പദ്മനാഭന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ച്ചയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്ന് കരുതപ്പെടുന്നു.
അബൂദബിയിലെ അല്‍ നജ്ദയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. അസ്ഖലന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനിയിലെ ലേബര്‍ സൂപ്പര്‍വൈസര്‍ ആണ് പത്മനാഭന്‍. അല്‍ നജ്ദയില്‍ കമ്പനി ഏറ്റെടുത്ത പ്രോജക്ടിന്റെ ഭൂഗര്‍ഭ ടാങ്കിലെ മലിനജലം നീക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തിരുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി ടാങ്കിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിറക്കാനായി ടാങ്കിലിറങ്ങിയ ബംഗ്‌ളാദേശിയായ തൊഴിലാളിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇയാളെ രക്ഷിക്കാനായി ആദ്യം മറ്റൊരാളും തുടര്‍ന്ന് പദ്മനാഭനും ടാങ്കിലിറങ്ങി. പിന്നീട് മറ്റ് രണ്ടുപേരെയും ടാങ്കില്‍ നിന്ന് കയറ്റിവിട്ട ശേഷം മുകളിലേക്ക് കയറുന്നതിനിടെ പത്മനാഭന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒറ്റപുരക്കല്‍ കുഞ്ഞമ്പു നായരുടെയും പള്ളിയത്ത് പനയംതട്ട കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: രൂപ. മക്കള്‍: വൈഷ്ണവ്, പാര്‍ഥിവ്.

തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും

on Dec 7, 2011

തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ഇടിമിന്നലേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങില്‍ നിന്നും പറിച്ചെടുത്ത തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും. ബദിരയിലെ പരേതനായ എര്‍മുവിന്റെ വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും പറിച്ചെടുത്ത ഉണങ്ങിയ രണ്ടു തേങ്ങകളിലാണ് അള്ളാഹുവിന്റെ നാമങ്ങള്‍ കൊത്തി രൂപത്തില്‍ കണ്ടത്. ഒന്നില്‍ അള്ളാഹു എന്നും, മറ്റൊന്നില്‍ ലാഇലാഹ ഇല്ലാല്ലാഹ് മുഹമ്മദ് റസ്സൂലുള്ളാഹ് എന്നുമാണ് തെളിഞ്ഞു കാണുന്നത്. ഒരു വര്‍ഷം മുമ്പ് ഇടിമിന്നലേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങില്‍ നിന്നും കഴിഞ്ഞ ദിവസം തേങ്ങ പറിച്ച് വീടിനു സമീപം പൂട്ടിയിട്ടതായിരുന്നു. ഇന്നലെ ബന്ധു ബദിരയിലെ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ തേങ്ങ എടുത്ത് കളിക്കുന്നതിനിടെയാണ് അള്ളാഹുവിന്റെ നാമം ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് നിരവധി പേര്‍ തേങ്ങകള്‍ കാണാന്‍ വീട്ടിലെത്തി.
.
ഈ വാര്‍ത്ത

on Dec 4, 2011


CHAMUNDIKKUNNU TEMPLE FESTIVAL

on Nov 28, 2011
Kazcha from south chithari to north chithari ( Chamundikkunnu mahotsavam)

CHAMUNDIKKUNNU TEMPLE FESTIVAL


മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- SSF & SYS

on Nov 27, 2011


മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- എസ്.വൈ.എസ്
Posted by : Staff Reporter on : 2011-11-27
kasaragod.com, news, vartha, kasaragodvartha, kasaragodnewsകാസര്‍കോട്: മുസ്ലിംഗ് ലീഗ് ജനപ്രതിനിധികളെ നിയന്ത്രിക്കാന്‍ ഏതെങ്കിലും മത സംഘടനെയേയോ ഗ്രൂപ്പിനെയോ ഏല്‍പ്പിച്ചിട്ടില്ലെന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന സ്വാഗാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികളെ നിയന്ത്രിക്കുമെന്ന രൂപത്തില്‍ ഒരു സംഘടനയില്‍ നിന്ന് നിരന്തരമായ പ്രസ്താവനകളും എം.എല്‍.എയുടെ പേരില്‍ അനാവശ്യ പരാമര്‍ശങ്ങളുമുണ്ടായതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈയവസരത്തിലാണ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഇതിനെതിരെ പ്രതികരിച്ചത്. പള്ളങ്കോടിന്റെ അഭിപ്രായത്തെ ശരി വെക്കുന്നതാണ് യൂത്ത് ലീഗ് കമ്മറ്റിയുടെ പ്രമേയം. സുന്നി സംഘടനകള്‍ എക്കാലത്തും ഉന്നയിക്കുന്ന വിഷയമാണിത്.

ജനപ്രതിനിധികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്യമുണ്ട്. അതിന്റെ പേരില്‍ മറ്റു സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും മറ്റു സംഘടനകള്‍ക്കെതിരെ പ്രസ്താവനയിറക്കണമെന്നും ഒരു വിഭാഗം വാശി പിടിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ യൂത്ത് ലീഗ് നടത്തിയ പ്രസ്താവന ഏവരും സ്വാഗതം ചെയ്യുമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.

എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്

on


എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്
കാസര്‍കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ.മാരെ നിയന്ത്രിക്കാനും നയിക്കാനും പ്രാപ്തിയുള്ള പാര്‍ട്ടി ഘടകങ്ങള്‍ മുസ്‌ലിം ലീഗില്‍ തന്നെയുണ്ടെന്നും എസ് കെ എസ് എസ് എഫ് ലീഗിന്റ പാര്‍ട്ടി ഘടകമായി പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും പേരെടുത്തു പറയാതെ എസ് കെ എസ് എസ് എഫിനെതിരെ യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷവിമര്‍ശം.
എം എല്‍ എമാര്‍ക്കെതിരെ ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അതിനു മറുപടിയായി പത്രപ്രസ്താവന ഇറക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ അഭിപ്രായം. എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.
ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പൗരന്മാര്‍ക്ക് സാമന്യമായ തിരിച്ചറിവുണ്ടാകണം. മുസ്‌ലിം പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശക്തമായ വിശ്വാസവും പിന്തുണയുമാണ് മുസ്‌ലിം ലീഗിന്റെ കരുത്ത്. പാര്‍ട്ടി ഘടകമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ സമുദായത്തില്‍ ഭിന്നിപ്പിനും പത്രകോളങ്ങളില്‍ പേരുവരാനും മാത്രമേ ഉപകരിക്കുള്ളയുള്ളുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.
സമുദായത്തിലും പൊതു സമൂഹത്തിലും നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനും സമുദായത്തിന് നാണക്കേടുണ്ടാക്കാനും മാത്രമേ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമുദായ ക്ഷേമവും ഐക്യവും നാട്ടിലെ സമാധാനവും നിലനിര്‍ത്തുന്നതിനും എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിം ലീഗിന്റെ നിലവിലെയും പൂര്‍വ്വകാലത്തെയും നേതാക്കള്‍ ഇക്കാര്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അറിയാമെന്നിരിക്കെ മുസ്‌ലിം ലീഗിനെ വിവാദങ്ങളിലേക്ക് തള്ളിവിടുന്നത് നല്ല ലക്ഷ്യത്തോടെയല്ല. മുസ്‌ലിം ലീഗിന്റെയും സമുദായ സംഘടനകളുടെയും നേതൃസ്ഥാനം ഒരേ സമയത്ത് കൈകാര്യം ചെയ്ത നേതാക്കളുടെ പാരമ്പര്യം മുസ്‌ലിം ലീഗിനുണ്ട്. അന്നൊന്നും ആരും ആരെയും നിയന്ത്രിക്കുന്നതായ തോന്നലോ അഭിപ്രായമോ ഉണ്ടായിട്ടില്ല. മതസംഘടനകളോട് മുസ്‌ലിം ലീഗിനുള്ള കാഴ്ചപാടും ബന്ധവും സുവ്യക്തമാണ്.
മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപാടിനുള്ള അംഗീകാരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനുണ്ടായ വിജയവും പിന്തുണയും. വിവാദങ്ങളും പ്രസ്താവനകളും ഒഴിവാക്കി സൗഹൃദത്തിന്റെ വഴിയില്‍ ഒന്നിച്ച് നില്‍ക്കാന്‍ മതസംഘടനകള്‍ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ ഭാരവാഹികളായ കെ.ബി.എം. ഷെരീഫ്, യുസൂഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി.ജാഫര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, മമ്മു ചാല പ്രസംഗിച്ചു. ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, എന്‍. ശംസുദ്ദീന്‍, പി. ഹക്കീം, ശിഹാബ്, എം.ടി.പി. ഷൗക്കത്തലി, മുഹമ്മദ് ഷാ, അബ്ദുല്‍ ഹമീദ് പള്ളങ്കോട്, ഹാരിസ് തൊട്ടി, എ. മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ കുദുവ, എസ്. മുഹമ്മദ് ഹസീബ്, മന്‍സൂര്‍ മല്ലത്ത്, ബി.എം.അബ്ദുല്ല, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് കൊടിയമ്മ, എം.എ. നജീബ്, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, ബി.എ. റഹ്മാന്‍ ആരിക്കാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, എന്‍.എ. താഹിര്‍, സി.എ. അഹമ്മദ് കബീര്‍, നിസാം പട്ടേല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

on Nov 25, 2011

കാഞ്ഞങ്ങാട്: ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖലാ കമ്മിറ്റി അംഗമായ വേലാശ്വരം പാണംതോട്ടെ എ ഉദയന(29) ാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ന് ദേശീയപാതയില്‍ പുല്ലൂര്‍ വിഷ്ണുമംഗലം വളവിലാണ് അപകടം. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലസംഘം മുന്‍ജില്ലാ കമ്മിറ്റി അംഗം, ഏരിയാ പ്രസിഡന്റ്, എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗം, പാണംതോട്ട് എ.കെ.ജി ക്ലബ് സെക്രട്ടറി, പ്രസിഡന്റ്, എസ്എഫ്‌ഐ തക്ഷശില കോളേജ് യൂണിറ്റ് സെക്രട്ടറി, ബാലസംഘം വില്ലേജ് രക്ഷാധികാരി സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാണംതോട്ടെ കേശവന്റെയും കാര്‍ത്യായനിയുടെയും മകനാണ്.
സഹോദരങ്ങള്‍: ജയന്‍, വിജയന്‍, സുരേന്ദ്രന്‍, ഓമനന്‍, ചന്ദ്രന്‍, അമ്പിളി.

ആദ്യകാല മുസ്ലീംലീഗ് പ്രവര്‍ത്തനും മംഗലാപുരത്തെ വ്യാപാരിയുമായിരുന്ന പി.കെ അബ്ബാസ് ഹാജി അന്തരിച്ചു

on

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും മംഗലാപുരത്തെ ആദ്യകാല പുകയില വ്യാപാരിയുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ സി.കെ. അബ്ബാസ് ഹാജി(74) നിര്യാതനായി.
കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഹിലാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പാര്‍ട്ട്ണറും, ഡ്രഗ് ഹൗസ് മെഡിക്കല്‍ ഷോപ്പിന്റെ ഉടമയുമാണ്. മംഗലാപുരം കേരള സമാജത്തിന്റെ സെക്രട്ടറി, നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പാലക്കി സൈനബ. മക്കള്‍: സി.കെ. ആസിഫ്, സി.കെ. ഷറുദ്ദീന്‍, സി.കെ. മുനീര്‍, സുബൈദ. മരുമക്കള്‍: അബ്ദുറഹ്്മാന്‍ പൂച്ചക്കാട്(ഷാര്‍ജ), സീനത്ത്, സി.പി. ഷഹനിസ, സി.ഏ ഹസീന പള്ളിക്കര.
മയ്യത്ത് നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ബേക്കല്‍ ഉപജില്ലാ അറബിക് കലാമേള: പളളിക്കരയും ചിത്താരിയും ചാമ്പ്യന്‍മാര്‍

on Nov 23, 2011ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു വരുന്ന േബക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കലാമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 78 പോയിന്റുമായി ജി.എച്ച്.എസ്.എസ് പളളിക്കരയും യൂ.പി, എല്‍.പി വിഭാഗത്തില്‍ എച്ച്.ഐ.എ.യു.പി.എസ് ചിത്താരി യഥാകൃമം 54,37 പോയിന്റുമായി ചാമ്പ്യന്‍മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐ.ഇ.എം.എച്ച്.എസ്.എസ് പളളിക്കര (68)യും, യു.പി. വിഭാഗത്തില്‍ ഐ..എച്ച്.എസ്.എസ് അജാനൂരും (53), എല്‍.പി. വിഭാഗത്തില്‍ നൂറുല്‍ ഹുദാ ഇ.എം.എല്‍.പി.എസ് കോട്ടിക്കുളവും(36) രണ്ടാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജില്ലാ ശാസ്ത്രമേള കാഞ്ഞങ്ങാട്

on Oct 28, 2011

അജാനൂര്‍: റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേള നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളില്‍ നടക്കും.

--------------------------------------------------------------------------------

പൂച്ചക്കാട് : പെരിയയിലേക്ക് ആരംഭിച്ച ബസിന് സ്വീകരണം നല്‍കി

on Oct 25, 2011കാസര്‍കോട്: കാസര്‍കോടില്‍ നിന്നും പൂച്ചക്കാട്, ആലക്കോട് വഴി പെരിയയിലേക്ക് പുതുതായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന് കിഴക്കെകര ശാഖ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാ ഡ്രൈവറിനും ശാഖ മുസ്ലീം ലീഗ് പ്രസിണ്ടന്റ് കെ. മുഹമ്മദ് കുഞ്ഞി കണ്ടക്ടറിനും നോട്ട്മാലയണിയിച്ചു. അബ്ബാസ് ഹാജി മാളികയില്‍, ബെസ്റ്റോ മുഹമ്മദ്, സ്വലാത്ത് അബൂബക്കര്‍ നവാഫ്, അസ്ലം, ശിഹാബ് മാളികയില്‍, അമീര്‍ എന്നിവര്‍ സംബന്ധിച്ചു.

74 ദിര്‍ഹത്തിന് 1000 രൂപ; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു

on Oct 23, 2011

അബുദാബി: യു.എ.ഇ.യില്‍ ആയിരം രൂപയ്ക്കുവേണ്ടി ചെലവാക്കേണ്ടത് 74 യു.എ.ഇ. ദിര്‍ഹം മാത്രം. ഇതിനു മുമ്പ് 2009 ഏപ്രില്‍ മാസത്തിലാണ് യു.എ.ഇ. ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ മൂല്യം ഇത്ര വര്‍ധിച്ചത്. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍ രൂപ അയയ്ക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇന്ത്യയിലേക്ക് പണമൊഴുക്ക് ഇരുപത്, ഇരുപത്തിരണ്ട് ശതമാനം വര്‍ധിച്ചതായി എക്‌സചേഞ്ച് അധികൃതര്‍ പറഞ്ഞു. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍രൂപ ലഭിക്കാന്‍ കാരണം. 50 രൂപ ചിലവാക്കിയാലേ ഒരു ഡോളര്‍ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഈദ് ആഘോഷങ്ങള്‍ക്കുശേഷം ദസറ, മഹാനവമി ഉത്സവങ്ങള്‍ വന്നതും ഇന്ത്യയിലേക്കുള്ള ധനവിനിമയത്തിന് ആക്കം കൂട്ടിയിരുന്നു. യു.എ.ഇ.യില്‍ ധനവിനിമയ സ്ഥാപനങ്ങളിലും സ്വര്‍ണക്കടകളിലുമാണ് ഉപഭോക്താക്കള്‍ മുടങ്ങാതെ കയറിയിറങ്ങുന്നത്. അബുദാബിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 184.50 ദിര്‍ഹമാണ് ഇപ്പോഴുള്ള വിലയെങ്കിലും സ്വര്‍ണവില അനുദിനം വര്‍ധിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കാരണം ചെലവുകള്‍ വെട്ടിച്ചുരുക്കി നാട്ടിലേക്ക് കാശ് അയയ്ക്കാന്‍ പ്രവാസികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതിലും ഇന്ത്യക്കാര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യ മാത്രമല്ല ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ കറന്‍സികളുമായും യു.എ.ഇ. ദിര്‍ഹത്തിന് നല്ല വില കിട്ടുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലേക്കും റെമിറ്റന്‍സ് വര്‍ധിച്ചതായി ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒ. അദീബ് അഹ്മദ് പറഞ്ഞു. ഇനിയുള്ള മാസങ്ങളിലും ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതുകൊണ്ട് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, തുണി ഉത്പന്നങ്ങള്‍, എന്നിവയും യു.എ.ഇ. ഇറക്കുമതി ചെയ്യുന്നു. യു.എ.ഇ.യുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയും ഇപ്പോള്‍ ഇന്ത്യയാണ്.

ഉനൈസ് മുബാറക്കിന് ഒന്നാം റാങ്ക്

on Oct 19, 2011


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭാസ ബോര്‍ഡ്‌ നടത്തിയ 10്ാം ക്ലാസ്സ്‌  മദ്രസ്സാ പൊതുപരീക്ഷയില്‍ സൗത്ത്‌ ചിത്താരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി ഒന്നാമതെത്തിയ മുബാറക്‌ അബ്ദുള്ള - ഖദീജ എന്നിവരുടെ മകന്‍ ഉനൈസ് മുബാറക്‌.
സുന്നീ ബാലവേദി (SK SBV) ഹയാത്തുല്‍ ഇസ്‌ലാം മദ്രസാ യൂനിറ്റ്‌ സെക്രെട്ടറിയായി  ഉനൈസ്.
ഉനൈസിനെ സൗത്ത്‌ ചിത്താരി ശാഖ SKSSF പ്രസിഡണ്ട്‌ നൌഫല്‍ കൂളിക്കാട്, ജനറല്‍ സെക്രട്ടറി റാഷിദ്‌ കൂളികാട്  എന്നിവര്‍ അഭിനന്ദിച്ചു.

സമാധാനത്തിന് കൈകോര്‍ക്കണം: SYS

on Oct 13, 2011കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷം വര്‍ഗീയതലത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എസ്.വൈ.എസ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്തുന്നതിനെതിരെ സമാധാനകാംക്ഷികള്‍ ജാഗ്രത പുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ മാറി നില്‍ക്കുകയും സൗഹൃദാ ന്തരീക്ഷമുണ്ടാക്കുന്നതിന് യത്‌നിക്കുകയും വേണം. ആറാധനാലയങ്ങള്‍ക്കും മറ്റും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണം. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും കട കമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച് ജനങ്ങളില്‍ നിന്ന് ഭീതിയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഉപാധ്യക്ഷന്‍മാരായ ഹമീദ് മൗലവി ആലമ്പാടി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, എ.ബി അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറിമാരായ ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയര്‍ സംബ്‌നധിച്ചു.

കാഞങ്ങാട്ടെ അക്രമം വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം ആപല്‍ക്കരം: എസ്.എം.എ


കാസറഗോഡ്: കാഞ്ഞങ്ങാടും പരിസരങ്ങളിലും ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചന ആശങ്കാജനമാണെന്നും അത് പുറത്ത് കൊണ്ട് വരാനും സമാധാനം പുന:സ്ഥാപിക്കാനും എല്ലാ വിഭാഗം ജനങ്ങളും ഒറ്റെക്കെട്ടായി രംഗത്ത് വരണമെന്നും സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ഗീയ വല്‍ക്കരിച്ച് മുതലെടുപ്പ് നടത്തുന്ന ഹീനമായ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് സമാധാനകാംക്ഷികള്‍ ജാഗ്രതപുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ മാറിനില്‍കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സ്വീകരിച്ച് അധികാരികള്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന് യത്‌നിക്കുയും ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുകയും സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്നും വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സഹചര്യം ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് ഭീതി അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസ്താവന വിവദമാകുന്നു

on

കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗ്: മുഖ്യമന്ത്രി,


തിരുവനന്തപുരം: കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഞായറാഴ്ച വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്തുകൊണ്ട് യൂത്ത്‌ലീഗ് സ്‌പെഷ്യല്‍ കണ്‍വന്‍ഷനും മണ്ഡലം യൂത്ത്‌ലീഗ് സമ്മേളനവും നടന്നു. ഈ പരിപാടിക്ക് മുന്നോടിയായി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ പ്രകടനം നടത്തി മുറിയനാവിയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ വന്ന് ഗതാഗത തടസ്സമുണ്ടാക്കി.
ഇതിനെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ ലീഗുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദാമോദരന്റെ വീടിന് കല്ലെറിയുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ വാഹനം കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി. രാത്രി പതിനൊന്നോടെ മുറിയനാവിയിലെ സിപിഎം പ്രവര്‍ത്തകനായ ജിജേഷിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം അക്രമം നടത്തുകയായിരുന്നു. അക്രമങ്ങളില്‍ അമ്പതോളം വീടുകള്‍, നാല് ആരാധനാലയങ്ങള്‍ എന്നിവ കല്ലെറിഞ്ഞ് തകര്‍ക്കുകയും നാല് കട, ഒരു പൊലീസ് ജീപ്പ്, മൂന്ന് ബൈക്ക് എന്നിവ തീവച്ചും നശിപ്പിച്ചു.
ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് സ്‌റ്റേഷനില്‍ 21 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്യുകയും 99 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂര്‍ ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് മേധാവികള്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചിത്താരിയില്‍ സംഘര്‍ഷം: പോലീസ് ഗ്രാനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു,

on

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങളും കൊളളിവെപ്പും നടന്ന കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച പകല്‍ സമാധാന പു:നസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും രാത്രി 9 മണിയോടെ പല ഉള്‍പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. അക്രമികളെ പിരിച്ചു വിടാന്‍ പോലീസിന് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും പ്രയോഗിക്കേണ്ടി വന്നു. കല്ലേറില്‍ ഡി.വൈ.എസ്.പി മധുസൂദന് പരിക്കേററു.

രാത്രി 9 മണിയോടെ ചിത്താരി പൊയ്യക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും സംഘടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മധുസൂദന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ പോലീസ് 20 റൗണ്ട് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും ഉപയോഗിച്ചാണ് അക്രമികളെ വിരട്ടിയോടിച്ചത്. അതിനിടെ ചിത്താരിയില്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമുണ്ടായി.

രാത്രി 9.30 ഓടെ. കാഞ്ഞങ്ങാട് അരയില്‍ പ്രദേശത്ത് അക്രമം നടത്താനായി സംഘടിച്ചെത്തിയവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് വിരട്ടിയോടിച്ചു.

സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ കാറിന് നേരെയും ചാമുണ്ഡിക്കുന്നില്‍ വെച്ച് കല്ലേറുണ്ടാ­യി.

സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്‌

onകാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തില്‍ തകര്‍ന്നത് 35 വീടുകള്‍, 50 കടകള്‍, 15 വാഹനങ്ങള്‍

on Oct 12, 2011kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി നടന്ന സംഘര്‍ഷത്തില്‍ 35 വീടുകളും 50 കടകളും, 15 വാഹനങ്ങളും അക്രമികള്‍ തല്ലിതകര്‍ത്തു. സി.പി.എം. ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി എ.വി. രാമചന്ദ്രന്റെ മുറിയനാവിയിലെ വീട് അഗ്‌നിക്കിരയാക്കി. വീട്ടിലെത്തിയ അക്രമിസംഘം രാമചന്ദ്രന്റെ സഹോദരന്‍മാരായ രവീന്ദ്രന്‍, രാഘവന്‍, രാഘവന്റെ ഭാര്യ സുജാത എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രവീന്ദ്രന്റെ തയ്യല്‍കടയും തകര്‍ത്തു.

ചാലിങ്കാല്‍ എണ്ണപ്പാറയില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. അബ്ദുള്‍അസീസ്, ബഷീര്‍, അബ്ദുള്‍ഖാദര്‍, ഉമ്മാലി, ഹസ്സന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറ്, വാന്‍, ബൈക്ക് എന്നിവയും തകര്‍ത്തു. വീടുകളില്‍ കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. അലങ്കാരബള്‍ബുകള്‍, മോട്ടോറുകള്‍, ഫര്‍ണിച്ചര്‍ എന്നിയെല്ലാം നശിപ്പിച്ചു. പുല്ലൂരില്‍ രാവിലെ 10 മണിയോടെ ഒരുസംഘം താന്നിയടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ത്തു. മറ്റ് ചില സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. അരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസെത്തി ലാത്തിവീശി അക്രമികളെ വിരട്ടിഓടിച്ചു.അരയിയില്‍ മുസ്‌ലിംലീഗ് ഓഫീസും ഫര്‍ണിച്ചറും തകര്‍ത്തു. സെന്‍ട്രല്‍ ചിത്താരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് സി.പി.എം. പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തടഞ്ഞു. ഉച്ചക്ക് 12 മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രഭാകരന്‍ കാഞ്ഞങ്ങാടിന്റെ ബൈക്ക് കത്തിച്ചു. ഡോ. എ.സി. പത്മനാഭന്റെ വീടും തകര്‍ത്തു.

കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തിന് അയവ് : സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി തീരുമാനം

on


kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്നു വരുന്ന സി പി എം - മുസ്ലിംലീഗ് തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഇന്നു വൈകുന്നേരം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം നാളെ (12.10.2011) മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും, സ്വകാര്യ ബസുകളും, കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ ഓടിക്കാനും തീരുമാനിച്ചു. കടകള്‍ക്കും ബസുകള്‍ക്കും ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും തീരുമാനമായി. അക്രമ സംഭവങ്ങളില്‍ പരാതി ലഭിക്കുന്ന മുറക്ക് അക്രമികള്‍ക്കെതിരെ കേസെടുത്ത് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകനും, കളക്ടര്‍ കെ എന്‍ സതീശും ഉറപ്പു നല്‍കി. അക്രമികളായ പ്രതികളെ അറസ്റ്റ് ചെയ്താല്‍ അവര്‍ക്കുവേണ്ടി ശുപാര്‍ശയ്ക്കായി ഒരു രാഷ്ട്രീയക്കാരനോ, സംഘടന പ്രവര്‍ത്തകനോ പോലീസിനെ സമീപിക്കില്ലെന്നും സര്‍വ്വകക്ഷി രാഷ്ട്രീയ നേതാക്കളും ഉറപ്പു നല്‍കി.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിയമം രണ്ടു ദിവസത്തേക്ക് പിന്‍വലിക്കേണ്ടതില്ലെന്നും തീരുമാനമായി. രണ്ടു ദിവസത്തിനു ശേഷം സമാധാനന്തരീക്ഷം പരിശോധിച്ച് ശാന്തിയാത്ര നടത്തുന്ന കാര്യം ആലോചിക്കും. അനിഷ്ടസംഭവങ്ങളെ സര്‍വ്വകക്ഷി യോഗം ശക്തമായി അപലപിച്ചു

യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീശ്,, എസ് പി ശ്രീശുകന്‍ എസ് പി മഞ്ജുനാഥ് ഐ പി എസ്, സി ഐ വേണുഗോപാല്‍, സബ് കളക്ടര്‍ ബാലകിരണ്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ കെ നാരായണന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി ഗംഗാധരന്‍ നായര്‍, മടിക്കൈ കമ്മാരന്‍, മെട്രോ മുഹമ്മദ്ഹാജി, വ്യാപാരി വ്യവസായ നേതാക്കളായ യൂസഫ് ഹാജി, കെ വി ലക്ഷ്മണന്‍, വിനോദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വര്ണ്ണത്തിന്റെ മായാ… ജാലങ്ങള്.. !!!

on Sep 28, 2011


സ്വര്ണ്ണത്തിന്റെ മായാ… ജാലങ്ങള്.. !!!

gold-makingപച്ചക്കറികളിലേയും, പഴവര്ഗ്ഗങ്ങളിലെയും കീടനാശിനികളും, മസാല പൊടിയിലേയും മറ്റു ഭക്ഷ്യ വസ്തുക്കളിലേയും മായവും എല്ലാം മലയാളികളുടെ ഉദരങ്ങള് കീഴടക്കി കൊണ്ടിരിക്കുകയാണല്ലോ. ഇവ മലയാളിയെ എത്തിക്കുന്നത് തലസ്ഥാന നഗരിയിലെ റീജണല് കാന്സര് സെന്ററിലേക്കാണ്. ഇതാ ഒരു മായാ ജാല വാര്ത്തകൂടി.... ഇത്തവണ മായാരോപണ മുനയില് നില്ക്കുന്നത് മറ്റാരുമല്ല... നമ്മുടെ സ്വന്തം സ്വര്ണ്ണം.
       ചില സ്വര്ണ്ണ വിശേഷങ്ങള് : ആറ്റോമിക സംഖ്യ 79 ആയ സ്വര്ണ്ണം 1064.18°C ല് ഉരുകുകയും, 2856°C ല് തിളക്കുകയും ചെയ്യുന്നു. ലോകത്തില് സ്വര്ണ്ണം ഉല്പാദിപ്പിക്കുന്നതില് മുന്നില് നിന്നിരുന്നത് നമ്മുടെ മണ്ടേലയുടെ നാടായിരുന്നു. എന്നാല് 2007 ല് ചൈന, ദക്ഷിണാഫ്രിക്കയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി. ഇപ്പോള് ജനസംഖ്യയില് എന്ന പോലെ സ്വര്ണ്ണം ഉല്പാദിപ്പിക്കുന്നതിലും ചൈനയാണ് മുന്നില്. ഏകദേശം 2500 ടണ് സ്വര്ണ്ണമാണ് ലോകത്തെമ്പാടുമായി ഓരോ വര്ഷവും ഉല്പാദിപ്പിക്കുന്നത്.
      സ്വര്ണ്ണത്തില് മായമായി ചെമ്പ് കലര്ത്തിയിരുന്ന കാലം വിസ്മ്രിതിയിലേക്ക് പോവുകയാണ്. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള് ആണ് ഇപ്പോള് സ്വര്ണ്ണത്തില് മായമായി ചേര്ക്കുന്നത്.
       ഇറിഡിയം : 1803 ല് Smithson Tennant എന്ന ശാസ്ത്രന്ജ്യന് ആണ് ഈ മൂലകം കണ്ടെത്തുന്നത്. ആറ്റോമിക സംഖ്യ 77 ആയ ഈ ലോഹം 2410.0 °C ല് ഉരുകുകയും, 4527.0 °C ല് തിളക്കുകയും ചെയ്യുന്നു. ഇറിഡിയം അന്നനാളത്തിനും, ശ്വാസകോശത്തിനും അസ്വസ്ഥതകള് ഉണ്ടാക്കുന്നതാണ്. മാത്രമല്ല കണ്ണുകളിലും, തൊലിയിലും ചൊറിച്ചില് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
      റുഥേനിയം : 1844 ല് Karl Ernst Claus എന്ന ശാസ്ത്രന്ജ്യന് ആണ് ഈ മൂലകം വേര്ത്തിരിച്ചെടുക്കുന്നത്.. ആറ്റോമിക സംഖ്യ 44 ആയ ഈ ലോഹം 2250.0 °C ല് ഉരുകുകയും, 3900.0 °C ല് തിളക്കുകയും ചെയ്യുന്നു. ഈ മൂലകം ഉയര്ന്ന വിഷ സ്വഭാവം (highly toxic) ഉള്ളതാണ്. കാന്സര് രോഗത്തിനു കാരണമായ (carcinogenic) പദാര്ത്ഥങ്ങളില് ഉള്പ്പെട്ടതാണ് റുഥേനിയം. റുഥേനിയം സംയുക്തങ്ങള് ചര്മ്മത്തില് കറ പിടിപ്പിക്കുന്നതാണ്. റുഥേനിയത്തിന്റെ അംശം ശരീരത്തിനു അകത്തെത്തിയാല് എല്ലുകളില് അടിഞ്ഞു കൂടുകയും, ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നു ,
     മുകളില് പറഞ്ഞ മൂലകങ്ങള് ശരീരത്തില് ചൊറിച്ചില് മുതല് കാന്സര് വരെ ഉണ്ടാക്കിയേക്കാം. സ്വര്ണ്ണത്തിന്റെ ഗുണമേന്മ പരിശോധിക്കാന് നമ്മള് സാധാരണയായി നടത്തുന്ന പരീക്ഷണങ്ങളില് ഈ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്താന് കഴിയണം എന്നില്ല.
     സ്വര്ണ്ണം ലയിക്കുന്ന ലായനി ആയ അക്വാ റീജിയയില് (ഒരു ഭാഗം നൈട്രിക്ക് ആസിഡും മൂന്നു ഭാഗം ഹൈഡ്രോക്ലോറിക് ആസിഡും ചേര്ന്ന മിശ്രിതം ആണ് അക്വാ റീജിയ) സ്വര്ണ്ണം ഇട്ടു വെച്ചാല് സ്വര്ണ്ണം അലിഞ്ഞു പോവുകയും മായമായി ചേര്ത്ത ലോഹങ്ങള് അവശേഷിക്കുകയും ചെയ്യുന്നു. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള് അക്വാ റീജിയയില് അലിയുകയില്ല. ബാംഗ്ലൂരില് നിന്നും പരിശോധനക്ക് എടുത്ത സ്വര്ണ്ണ സാമ്പിളുകളില് 2.3% റുഥേനിയം ചേര്ത്തതായി കണ്ടെത്തിയപ്പോള്, കേരളത്തില് നിന്നും എടുത്ത സാമ്പിളുകളില് 4.65% ആയിരുന്നു ഇറിഡിയത്തിന്റെ അളവ്. മറ്റെന്തിലും എന്ന പോലെ വിദ്യാ സമ്പന്നരായ മലയാളികള് ഈ വിഷയത്തിലും ദയനീയമായി കബളിപ്പിക്കപ്പെടുന്നു.
      സ്വര്ണ്ണ വിലക്ക് അനുസരിച്ച് ഇറിഡിയത്തിന്റെയും റുഥേനിയത്തിന്റെയും നിരക്കില് മാറ്റം വരുന്നുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്. സ്വര്ണ്ണ വിലയില് കുതിച്ചു ചാട്ടം ഉണ്ടാകുമ്പോള് ഇവയുടെ വിലയിലും വന്വര്ധനവ് ഉണ്ടാകുന്നു.
നമ്മുടെ നാട്ടില് ഒരു കുഞ്ഞു ജനിച്ചാല് ആദ്യമായി നല്കുന്ന ആഹാരം എന്ന നിലയില് സ്വര്ണ്ണം തേനില് ഉരച്ച്, ആ തേന് കുട്ടിയുടെ നാവില് തൊട്ടു കൊടുക്കുന്ന ഒരു പരിപാടി / ആചാരം ഉണ്ടല്ലോ. മലപ്പുറത്ത് ഇതിന് 'കുട്ടിക്ക് തൊട്ടു കൊടുക്കുക' എന്ന് പറയും. തേനില് ചേര്ക്കുന്ന മായങ്ങളെ പറ്റിയും കീടനാശിനികളെ പറ്റിയും ദേശീയ ചാനല് ആയ CNN - IBN കുറച്ച് മാസങ്ങള്ക്ക് മുന്പ് വാര്ത്ത നല്കിയിരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികള് ആയ ഡാബര്, ബൈദ്യനാദ്, ഹിമാലയ, ഖാദി, പത്തന്ജലി ആയുര്വേദ തുടങ്ങിയവ വിപണിയില് എത്തിക്കുന്ന തേനിലാണ് എറിത്രോമൈസിന്, ആംപിസിലിന്, ഓക്സി ടെട്രാസൈക്ലിന്, സിപ്രോഫ്ലോക്സാസിന് തുടങ്ങിയ ആന്റി ബയോട്ടിക്കുകള് കണ്ടെത്തിയത്. അപ്പോള് നമ്മള് ഭൂമിയിലേക്ക് എത്തിയ നവജാത ശിശുവിനെ ആദ്യമായി സ്വീകരിക്കുന്നത് കീടനാശിനി കലര്ന്ന തേനും, ഇറിഡിയവും റുഥേനിയവും കലര്ന്ന സ്വര്ണ്ണവും നല്കിക്കൊണ്ടല്ലേ !!!!! വിശ്വാസം കൊണ്ട് മാത്രം സ്വര്ണ്ണം ശുദ്ധമാവുകയോ, മനുഷ്യന് ആരോഗ്യവാനായി ഇരിക്കുകയോ ചെയ്യില്ലല്ലോ
-

അജാനൂര്‍ ഇക്ബാല്‍ നഗറിലെ പി മമ്മുഞ്ഞി ഹാജി അന്തരിച്ചു

on Sep 20, 2011


കാഞ്ഞങ്ങാട് : അജാനൂര്‍ ഇക്ബാല്‍ നഗറിലെ പി മമ്മുഞ്ഞി ഹാജി (77) അന്തരിച്ചു. അജാനൂര്‍ തെക്കേപ്പുറം മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡണ്ടായിരുന്നു. പരേതനായ കൊളവയല്‍ ഹുസൈനാറിന്റെ മകനാണ്. ഭാര്യ റുഖിയ. മക്കള്‍ : കുഞ്ഞബ്ദുല്ല, ഹംസ (അബുദാബി), ഉസ്മാന്‍, ആയിഷ, ഫാത്തിമ, കദീജ, നഫീസ. ജാമാതാക്കള്‍. ഹസന്‍ (കുവൈറ്റ്), അബ്ദുല്‍ബഷീര്‍ (അബുദാബി), അബ്ദുല്‍മജീദ് (കുവൈറ്റ്), അബ്ദുല്‍ഖാദര്‍ (അബുദാബി). സഹോദരങ്ങള്‍. അജാനൂര്‍ തെക്കേപുറം ജമാഅത്ത് പ്രസിഡണ്ട് പി അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്‍റഹ്മാന്‍ മൊയ്തു, ഇബ്രാഹിം ഹസ്സന്‍കുഞ്ഞി, കുഞ്ഞബ്ദുല്ല, ആയിസു, കദീജ, ഫാത്തിമ.

മയ്യത്ത് അജാനൂര്‍ തെക്കേപ്പുറം മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതന്റെ വിയോഗത്തില്‍ അജാനൂര്‍ തെക്കേപ്പുറം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു.

വെള്ളിക്കോത്ത് പാമ്പുകടിയേറ്റ് മധ്യവയസ്‌ക മരിച്ചു

on

കാഞ്ഞങ്ങാട്: പാമ്പുകടിയേറ്റ് മധ്യവയസ്‌ക മരിച്ചു. കിഴക്കേ വെള്ളിക്കോത്ത് ഭഗവതി കാവിനടുത്ത് തുളസി(43)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍നിന്ന് മടങ്ങവെ വയലില്‍വെച്ചാണ് പാമ്പുകടിയേറ്റത്. റോഡില്‍ കുഴഞ്ഞുവീണ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഭാര്‍ത്താവ്: പി. ഗണപതി. മക്കള്‍: വിപിന്‍ദാസ്, വിനീത.ഓണക്കിറ്റ് വിതരണം

on Sep 11, 2011


അജാനൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് തെക്കേപ്പുറം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി സംസ്ഥാന മുസ്ലിം ലീഗ് സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

on Aug 27, 2011

അജാനൂര്‍ പഞ്ചായത്ത് കൊളവയല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റിലിഫ് പരിപാടി സംസ്ഥാന സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.മുട്ടുന്തല ദാറുല്‍ ഉലുമിന് റാങ്കിന്റെ തിളക്കം

on Aug 25, 2011


കൊളവയല്‍: രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലായി നടത്തിയ ഏഴാം തരം മദ്രസാ പൊതുപരീക്ഷയില്‍  മുട്ടുന്തല ദാറുല്‍ ഉലും മദ്രസ വിദ്യാര്‍ത്ഥിനി പി.പി. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ പി.പി. ഫാത്തിമത്ത് സുഹ്‌റ മൂന്നാം റാങ്കിന് അര്‍ഹയായി.അതോടൊപ്പം 5,7,10 ക്ലാസുകളില്‍ 100 ശതമാനത്തോടെ 11 ഡിസ്റ്റിംഗ്ഷന്‍, 17 ഫസ്റ്റ് ക്ലാസ്, 11 സെക്കന്റ് ക്ലാസ് എന്നിവ നേടിയെടുക്കാനായി. ദാറുല്‍ ഉലും മദ്രസക്ക് ഈ ഉന്നതി നേടിത്തരുന്നതിനായി അഹോരാത്ര പരിശ്രമം നടത്തിയ റാങ്ക് ജേതാവിനെയും മറ്റു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുട്ടുന്തല മുസ്‌ലീം ജമാഅത്ത് കമ്മിറ്റി അടിയന്തിരയോഗം അഭിനന്ദിച്ചു. വിപുലമായ രീതിയില്‍ സെപ്തംബര്‍ പത്താം തീയ്യതി അവാര്‍ഡ് ദാന ചടങ്ങ് നടത്താനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ റഷീദ് മുട്ടുന്തല, വൈസ് ചെയര്‍മാന്‍ എം.എ. റഹ്മാന്‍, കണ്‍വീനര്‍ ഹാരിസ് മുട്ടുന്തല, ജോ. കണ്‍വീനര്‍ ഫാറൂഖ് സൂപ്പര്‍, സുഹൈല്‍ മുഹമ്മദ്, അസ്ഹറുദ്ദീന്‍, ട്രഷറര്‍ ലത്തീഫ് റഹ്മത്ത് എന്നിവരെ ചുമതലപ്പെടുത്തി. അബ്ദുല്‍ റഹ്മാന്‍ ഹാജി സള്‍ലൈറ്റ് അധ്യക്ഷത വഹിച്ചു.

തട്ടിക്കൊണ്ടുപോയ കപ്പലില്‍ മൊഗ്രാല്‍ സ്വദേശിയും

on Aug 22, 2011

തട്ടിക്കൊണ്ടുപോയ കപ്പലില്‍ മൊഗ്രാല്‍ സ്വദേശിയും

Posted on: 22 Aug 2011
കാസര്‍കോട്: ഒമാന്‍ തീരത്തുനിന്ന് കഴിഞ്ഞ ദിവസം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും.

ഒമാനില്‍നിന്ന് മെത്തനോളുമായി പുറപ്പെട്ട എം.വി.ഫെയര്‍കെം ബോഗി എന്ന കപ്പലിലെ കുക്കായ മുഹമ്മദ് നാങ്കിയാണ്(53) തട്ടിക്കൊണ്ടുപോയ കപ്പലില്‍പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ ഓഫീസില്‍നിന്ന് നാട്ടില്‍ വിവരമറിയിച്ചു. കുമ്പളയ്ക്കടുത്ത മൊഗ്രാല്‍ കൊപ്രബസാര്‍ ബിഗ് നാങ്കി ഹൗസിലെ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് നാങ്കിയുടെ പിതാവ് പരേതനായ അബ്ദുള്ള നാങ്കി സീ മാനായിരുന്നു. പരേതയായ ഖദീജയാണ് ഉമ്മ. മുഹമ്മദിന്റെ മകന്‍ എന്‍.അബ്ദുള്‍ മുനീറും സീമാനാണ്. മുഹമ്മദ് ഷെഫീര്‍, ഖദീജത്ത് മുഷീറ എന്നിവരും മക്കളാണ്. സുഹറയാണ് ഭാര്യ.

പള്ളോട്ട് 11-ാം വാര്‍ഡിലേക്ക് നടó ഉപതിരഞ്ഞെടുപ്പിð ബി.ജെ.പി. സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു

on Aug 16, 2011

കാഞ്ഞങ്ങാട്: അജാനൂര്‍ പôായത്തിലെ പള്ളോട്ട് 11-ാം വാര്‍ഡിലേക്ക് നടó ഉപതിരഞ്ഞെടുപ്പിð ബി.ജെ.പി. സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതോടെ ആടിക്കളിച്ചിരുó പôായത്ത് ഭരണം യു.ഡി.എഫ്. ഉറപ്പിച്ചു.ബി.ജെ.പിയിലെ സൌമ്യ ബാലകൃഷ്ണനെ 122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ സുജാത പരാജയപ്പെടുത്തിയത്.കഴിഞ്ഞതവണ 122ന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ഉïായിരുóത്. അതേ ഭൂരിപക്ഷത്തിð തó ബി.ജെ.പിയെ മലര്‍ത്തിയടിച്ചത് കൌതുകമായി. ബി.ജെ.പി. കോട്ടയാണ് പള്ളോട്ട് പ്രദേശം.സുജാത (യു.ഡി.എഫ്.) -541, സൌമ്യ ബാലകൃഷ്ണന്‍ (ബി.ജെ.പി.) -419, ഉമ (സി.പി.എം.) -304, കാôന (സ്വതന്ത്ര) -5, അസാധു -7, ആകെ പോള്‍ ചെയ്തത് -1278.രï് വോട്ട് പെട്ടിയിð വീണിñ. വോട്ട് ചെയ്യാതെ സ്ളിപ്പുമായി മടങ്ങിയതായാണ് സംശയം.23 അംഗ പôായത്ത് ഭരണസമിതിയിð യു.ഡി.എഫ്. 10, സി.പി.എം. 9, ബി.ജെ.പി. 4 എóിങ്ങനെയായിരുóു നേരത്തെ കക്ഷിനില. പള്ളോട്ട് ബി.ജെ.പിയിലെ ഉഷ അംഗന്‍വാടിയിð ജോലി ലഭിച്ചതിനാð രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടóത്. ബി.ജെ.പിയുടെ ഒരു സീറ്റ് പിടിച്ചെടുത്തതോടെ യു.ഡി.എഫിന് 11 അംഗങ്ങളുടെ പിന്തുണയായി.വിജയിച്ച സ്ഥാനാര്‍ത്ഥി സുജാതയെ ആനയിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നഗരത്തിð പ്രകടനം നടത്തി.
രിഫാഇ യൂത്ത് സെന്റര്‍ പുറത്തിറക്കിയ `പുണ്യറമളാന്‍ 2011` പ്രകാശനം ചെയ്തു

on

കാഞ്ഞങ്ങാട്: പരിശുദ്ധ റമളാനിനോടനുബന്ധിച്ച് സൗത്ത് ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ പുറത്തിറക്കിയ `പുണ്യറമളാന്‍ 2011` നോമ്പ് ഗൈഡ് എം.എച്ച്. മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. സൗജന്യമായാണ് ഗൈഡ് വിതരണം ചെയ്യുന്നത്. സൗത്ത് ചിത്താരി രിഫാഇ മസ്ജിദിന് സമീപം നടന്ന ചടങ്ങില്‍ ഹാറൂണ്‍ ചിത്താരി, ഹബീബ് മാട്ടുമ്മല്‍, റഷീദ് ചിത്താ?രി, ലത്തീഫ്, മിദ് ലാജ്, ഷുഹൈബ് സി.കെ, അബുത്വാഹിര്‍, ജംഷീര്‍, സിയാദ് സി.എം. മുര്‍ഷിദ്, തന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു.

റുഫീന ബാക്കിവെച്ചത് നിരവധി ചോദ്യങ്ങള്‍

on Aug 14, 2011


കാഞ്ഞങ്ങാട്: സമൂഹം ചിന്തിക്കേണ്ട കുറേ ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് വിശുദ്ധ റമസാനില്‍ ജീവിതത്തിലെ ദുരിതത്തില്‍ നിന്നും എന്നന്നേക്കുമായി ചിത്താരി ചെമ്മണം കുണ്ടിലെ റുഫീന(22) യാത്രയായത്. കോടികളുടെ മണി മാളികകളും അതിന് മുമ്പില്‍ ലക്ഷങ്ങളുടെ ഗൈററും പുറത്തെ ഷെഡില്‍ ആടംബര കാറുകളും നിരത്തി, സ്വന്തം മക്കളുടെ കല്ല്യാണത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്ന സമൂഹത്തിനിടയിലാണ് റൂഫീനയുടെ മരണം നടന്നത്.

കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മുഹമ്മദ് കുഞ്ഞി-ആയിശ ദമ്പതികളുടെ മകള്‍ റുഫീന. ആഗസ്ത് ആറിന് വൈകീട്ട് 6.45 മണിയോടെയാണ് റുഫിനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തത് വീട്ടിലെ പ്രാരാബ്ധം മൂലമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിലെ സാക്ഷരത പ്രേരക് ആയ മാതാവ് ആയിശ വീട്ടിലെത്തിയപ്പോഴാണ് റുഫീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുമ്പ് റൂഫിനയുടെ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. റുഫീനയുടെയും മാതാവിന്റെയും ഒന്‍പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ആകെയുള്ള സമ്പാദ്യമായ സ്വര്‍ണം മോഷണം പോയതോടെ റുഫിനയും കുടുംബവും ഏറെ സങ്കടത്തിലായിരുന്നു. നിര്‍ധന കുടുംബമായതിനാല്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി റുഫീന ഏറെ വിഷമിച്ചിരുന്നു.

കൂട്ടുകാരികളൊക്കെ നല്ല വസ്ത്രവും പഠനോപകരണങ്ങളും നല്ല ഭക്ഷണവും കഴിക്കുമ്പോള്‍ പലപ്പോഴും റുഫീന നിരാശപ്പെട്ടിരുന്നു. റുഫീനയുടെ കുടുംബത്തിന്റെ കഷ്ടപ്പാട് പ്രദേശത്തെ സമ്പന്നരോ മറ്റു സംഘടനങ്ങളോ കണ്ടിരുന്നില്ല. തന്റെ കുടുംബത്തെ ആരും സഹായിക്കാനില്ലെന്ന തോന്നലാണ് റുഫീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

റംസാന്‍ വ്രതമാസം ആരംഭിച്ചതോടെ കുടുംബത്തിന്റെ ദാരിദ്ര്യം റുഫീനയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. രണ്ട് ചെറിയ മുറികളുള്ള വീട്ടിലാണ് റുഫീനയും മാതാപിതാക്കളും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്ക്‌നിക്കിലെ വിദ്യാര്‍ത്ഥിയായ അനുജന്‍ മുഹമ്മദ് റാഫിയും താമസിച്ചിരുന്നത്. പിതാവിന് കാലിന് അസുഖമുള്ളതിനാല്‍ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മാതാവ് ആയിശയ്ക്ക് നഗരസഭയില്‍ ജോലി ചെയ്താല്‍ കിട്ടുന്ന ചെറിയ ശമ്പളമാണ് കുടുംബത്തിന് ആകെയുള്ള വരുമാനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമുദായ നേതൃത്വങ്ങളും സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളില്‍ നിന്നും ആവശ്യമുയരുന്നത്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com