ജില്ലാ ശാസ്ത്രമേള കാഞ്ഞങ്ങാട്

on Oct 28, 2011

അജാനൂര്‍: റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേള നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളില്‍ നടക്കും.

--------------------------------------------------------------------------------

പൂച്ചക്കാട് : പെരിയയിലേക്ക് ആരംഭിച്ച ബസിന് സ്വീകരണം നല്‍കി

on Oct 25, 2011കാസര്‍കോട്: കാസര്‍കോടില്‍ നിന്നും പൂച്ചക്കാട്, ആലക്കോട് വഴി പെരിയയിലേക്ക് പുതുതായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന് കിഴക്കെകര ശാഖ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാ ഡ്രൈവറിനും ശാഖ മുസ്ലീം ലീഗ് പ്രസിണ്ടന്റ് കെ. മുഹമ്മദ് കുഞ്ഞി കണ്ടക്ടറിനും നോട്ട്മാലയണിയിച്ചു. അബ്ബാസ് ഹാജി മാളികയില്‍, ബെസ്റ്റോ മുഹമ്മദ്, സ്വലാത്ത് അബൂബക്കര്‍ നവാഫ്, അസ്ലം, ശിഹാബ് മാളികയില്‍, അമീര്‍ എന്നിവര്‍ സംബന്ധിച്ചു.

74 ദിര്‍ഹത്തിന് 1000 രൂപ; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു

on Oct 23, 2011

അബുദാബി: യു.എ.ഇ.യില്‍ ആയിരം രൂപയ്ക്കുവേണ്ടി ചെലവാക്കേണ്ടത് 74 യു.എ.ഇ. ദിര്‍ഹം മാത്രം. ഇതിനു മുമ്പ് 2009 ഏപ്രില്‍ മാസത്തിലാണ് യു.എ.ഇ. ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ മൂല്യം ഇത്ര വര്‍ധിച്ചത്. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍ രൂപ അയയ്ക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇന്ത്യയിലേക്ക് പണമൊഴുക്ക് ഇരുപത്, ഇരുപത്തിരണ്ട് ശതമാനം വര്‍ധിച്ചതായി എക്‌സചേഞ്ച് അധികൃതര്‍ പറഞ്ഞു. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍രൂപ ലഭിക്കാന്‍ കാരണം. 50 രൂപ ചിലവാക്കിയാലേ ഒരു ഡോളര്‍ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഈദ് ആഘോഷങ്ങള്‍ക്കുശേഷം ദസറ, മഹാനവമി ഉത്സവങ്ങള്‍ വന്നതും ഇന്ത്യയിലേക്കുള്ള ധനവിനിമയത്തിന് ആക്കം കൂട്ടിയിരുന്നു. യു.എ.ഇ.യില്‍ ധനവിനിമയ സ്ഥാപനങ്ങളിലും സ്വര്‍ണക്കടകളിലുമാണ് ഉപഭോക്താക്കള്‍ മുടങ്ങാതെ കയറിയിറങ്ങുന്നത്. അബുദാബിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 184.50 ദിര്‍ഹമാണ് ഇപ്പോഴുള്ള വിലയെങ്കിലും സ്വര്‍ണവില അനുദിനം വര്‍ധിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കാരണം ചെലവുകള്‍ വെട്ടിച്ചുരുക്കി നാട്ടിലേക്ക് കാശ് അയയ്ക്കാന്‍ പ്രവാസികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതിലും ഇന്ത്യക്കാര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യ മാത്രമല്ല ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ കറന്‍സികളുമായും യു.എ.ഇ. ദിര്‍ഹത്തിന് നല്ല വില കിട്ടുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലേക്കും റെമിറ്റന്‍സ് വര്‍ധിച്ചതായി ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒ. അദീബ് അഹ്മദ് പറഞ്ഞു. ഇനിയുള്ള മാസങ്ങളിലും ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതുകൊണ്ട് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, തുണി ഉത്പന്നങ്ങള്‍, എന്നിവയും യു.എ.ഇ. ഇറക്കുമതി ചെയ്യുന്നു. യു.എ.ഇ.യുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയും ഇപ്പോള്‍ ഇന്ത്യയാണ്.

ഉനൈസ് മുബാറക്കിന് ഒന്നാം റാങ്ക്

on Oct 19, 2011


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭാസ ബോര്‍ഡ്‌ നടത്തിയ 10്ാം ക്ലാസ്സ്‌  മദ്രസ്സാ പൊതുപരീക്ഷയില്‍ സൗത്ത്‌ ചിത്താരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി ഒന്നാമതെത്തിയ മുബാറക്‌ അബ്ദുള്ള - ഖദീജ എന്നിവരുടെ മകന്‍ ഉനൈസ് മുബാറക്‌.
സുന്നീ ബാലവേദി (SK SBV) ഹയാത്തുല്‍ ഇസ്‌ലാം മദ്രസാ യൂനിറ്റ്‌ സെക്രെട്ടറിയായി  ഉനൈസ്.
ഉനൈസിനെ സൗത്ത്‌ ചിത്താരി ശാഖ SKSSF പ്രസിഡണ്ട്‌ നൌഫല്‍ കൂളിക്കാട്, ജനറല്‍ സെക്രട്ടറി റാഷിദ്‌ കൂളികാട്  എന്നിവര്‍ അഭിനന്ദിച്ചു.

സമാധാനത്തിന് കൈകോര്‍ക്കണം: SYS

on Oct 13, 2011കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷം വര്‍ഗീയതലത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എസ്.വൈ.എസ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്തുന്നതിനെതിരെ സമാധാനകാംക്ഷികള്‍ ജാഗ്രത പുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ മാറി നില്‍ക്കുകയും സൗഹൃദാ ന്തരീക്ഷമുണ്ടാക്കുന്നതിന് യത്‌നിക്കുകയും വേണം. ആറാധനാലയങ്ങള്‍ക്കും മറ്റും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണം. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും കട കമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച് ജനങ്ങളില്‍ നിന്ന് ഭീതിയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഉപാധ്യക്ഷന്‍മാരായ ഹമീദ് മൗലവി ആലമ്പാടി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, എ.ബി അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറിമാരായ ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയര്‍ സംബ്‌നധിച്ചു.

കാഞങ്ങാട്ടെ അക്രമം വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം ആപല്‍ക്കരം: എസ്.എം.എ


കാസറഗോഡ്: കാഞ്ഞങ്ങാടും പരിസരങ്ങളിലും ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചന ആശങ്കാജനമാണെന്നും അത് പുറത്ത് കൊണ്ട് വരാനും സമാധാനം പുന:സ്ഥാപിക്കാനും എല്ലാ വിഭാഗം ജനങ്ങളും ഒറ്റെക്കെട്ടായി രംഗത്ത് വരണമെന്നും സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ഗീയ വല്‍ക്കരിച്ച് മുതലെടുപ്പ് നടത്തുന്ന ഹീനമായ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് സമാധാനകാംക്ഷികള്‍ ജാഗ്രതപുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ മാറിനില്‍കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സ്വീകരിച്ച് അധികാരികള്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന് യത്‌നിക്കുയും ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുകയും സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്നും വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സഹചര്യം ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് ഭീതി അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസ്താവന വിവദമാകുന്നു

on

കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗ്: മുഖ്യമന്ത്രി,


തിരുവനന്തപുരം: കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഞായറാഴ്ച വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്തുകൊണ്ട് യൂത്ത്‌ലീഗ് സ്‌പെഷ്യല്‍ കണ്‍വന്‍ഷനും മണ്ഡലം യൂത്ത്‌ലീഗ് സമ്മേളനവും നടന്നു. ഈ പരിപാടിക്ക് മുന്നോടിയായി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ പ്രകടനം നടത്തി മുറിയനാവിയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ വന്ന് ഗതാഗത തടസ്സമുണ്ടാക്കി.
ഇതിനെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ ലീഗുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദാമോദരന്റെ വീടിന് കല്ലെറിയുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ വാഹനം കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി. രാത്രി പതിനൊന്നോടെ മുറിയനാവിയിലെ സിപിഎം പ്രവര്‍ത്തകനായ ജിജേഷിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം അക്രമം നടത്തുകയായിരുന്നു. അക്രമങ്ങളില്‍ അമ്പതോളം വീടുകള്‍, നാല് ആരാധനാലയങ്ങള്‍ എന്നിവ കല്ലെറിഞ്ഞ് തകര്‍ക്കുകയും നാല് കട, ഒരു പൊലീസ് ജീപ്പ്, മൂന്ന് ബൈക്ക് എന്നിവ തീവച്ചും നശിപ്പിച്ചു.
ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് സ്‌റ്റേഷനില്‍ 21 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്യുകയും 99 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂര്‍ ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് മേധാവികള്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചിത്താരിയില്‍ സംഘര്‍ഷം: പോലീസ് ഗ്രാനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു,

on

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങളും കൊളളിവെപ്പും നടന്ന കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച പകല്‍ സമാധാന പു:നസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും രാത്രി 9 മണിയോടെ പല ഉള്‍പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. അക്രമികളെ പിരിച്ചു വിടാന്‍ പോലീസിന് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും പ്രയോഗിക്കേണ്ടി വന്നു. കല്ലേറില്‍ ഡി.വൈ.എസ്.പി മധുസൂദന് പരിക്കേററു.

രാത്രി 9 മണിയോടെ ചിത്താരി പൊയ്യക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും സംഘടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മധുസൂദന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ പോലീസ് 20 റൗണ്ട് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും ഉപയോഗിച്ചാണ് അക്രമികളെ വിരട്ടിയോടിച്ചത്. അതിനിടെ ചിത്താരിയില്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമുണ്ടായി.

രാത്രി 9.30 ഓടെ. കാഞ്ഞങ്ങാട് അരയില്‍ പ്രദേശത്ത് അക്രമം നടത്താനായി സംഘടിച്ചെത്തിയവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് വിരട്ടിയോടിച്ചു.

സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ കാറിന് നേരെയും ചാമുണ്ഡിക്കുന്നില്‍ വെച്ച് കല്ലേറുണ്ടാ­യി.

സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്‌

onകാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തില്‍ തകര്‍ന്നത് 35 വീടുകള്‍, 50 കടകള്‍, 15 വാഹനങ്ങള്‍

on Oct 12, 2011kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി നടന്ന സംഘര്‍ഷത്തില്‍ 35 വീടുകളും 50 കടകളും, 15 വാഹനങ്ങളും അക്രമികള്‍ തല്ലിതകര്‍ത്തു. സി.പി.എം. ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി എ.വി. രാമചന്ദ്രന്റെ മുറിയനാവിയിലെ വീട് അഗ്‌നിക്കിരയാക്കി. വീട്ടിലെത്തിയ അക്രമിസംഘം രാമചന്ദ്രന്റെ സഹോദരന്‍മാരായ രവീന്ദ്രന്‍, രാഘവന്‍, രാഘവന്റെ ഭാര്യ സുജാത എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രവീന്ദ്രന്റെ തയ്യല്‍കടയും തകര്‍ത്തു.

ചാലിങ്കാല്‍ എണ്ണപ്പാറയില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. അബ്ദുള്‍അസീസ്, ബഷീര്‍, അബ്ദുള്‍ഖാദര്‍, ഉമ്മാലി, ഹസ്സന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറ്, വാന്‍, ബൈക്ക് എന്നിവയും തകര്‍ത്തു. വീടുകളില്‍ കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. അലങ്കാരബള്‍ബുകള്‍, മോട്ടോറുകള്‍, ഫര്‍ണിച്ചര്‍ എന്നിയെല്ലാം നശിപ്പിച്ചു. പുല്ലൂരില്‍ രാവിലെ 10 മണിയോടെ ഒരുസംഘം താന്നിയടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ത്തു. മറ്റ് ചില സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. അരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസെത്തി ലാത്തിവീശി അക്രമികളെ വിരട്ടിഓടിച്ചു.അരയിയില്‍ മുസ്‌ലിംലീഗ് ഓഫീസും ഫര്‍ണിച്ചറും തകര്‍ത്തു. സെന്‍ട്രല്‍ ചിത്താരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് സി.പി.എം. പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തടഞ്ഞു. ഉച്ചക്ക് 12 മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രഭാകരന്‍ കാഞ്ഞങ്ങാടിന്റെ ബൈക്ക് കത്തിച്ചു. ഡോ. എ.സി. പത്മനാഭന്റെ വീടും തകര്‍ത്തു.

കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തിന് അയവ് : സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി തീരുമാനം

on


kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്നു വരുന്ന സി പി എം - മുസ്ലിംലീഗ് തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഇന്നു വൈകുന്നേരം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം നാളെ (12.10.2011) മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും, സ്വകാര്യ ബസുകളും, കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ ഓടിക്കാനും തീരുമാനിച്ചു. കടകള്‍ക്കും ബസുകള്‍ക്കും ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും തീരുമാനമായി. അക്രമ സംഭവങ്ങളില്‍ പരാതി ലഭിക്കുന്ന മുറക്ക് അക്രമികള്‍ക്കെതിരെ കേസെടുത്ത് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകനും, കളക്ടര്‍ കെ എന്‍ സതീശും ഉറപ്പു നല്‍കി. അക്രമികളായ പ്രതികളെ അറസ്റ്റ് ചെയ്താല്‍ അവര്‍ക്കുവേണ്ടി ശുപാര്‍ശയ്ക്കായി ഒരു രാഷ്ട്രീയക്കാരനോ, സംഘടന പ്രവര്‍ത്തകനോ പോലീസിനെ സമീപിക്കില്ലെന്നും സര്‍വ്വകക്ഷി രാഷ്ട്രീയ നേതാക്കളും ഉറപ്പു നല്‍കി.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിയമം രണ്ടു ദിവസത്തേക്ക് പിന്‍വലിക്കേണ്ടതില്ലെന്നും തീരുമാനമായി. രണ്ടു ദിവസത്തിനു ശേഷം സമാധാനന്തരീക്ഷം പരിശോധിച്ച് ശാന്തിയാത്ര നടത്തുന്ന കാര്യം ആലോചിക്കും. അനിഷ്ടസംഭവങ്ങളെ സര്‍വ്വകക്ഷി യോഗം ശക്തമായി അപലപിച്ചു

യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീശ്,, എസ് പി ശ്രീശുകന്‍ എസ് പി മഞ്ജുനാഥ് ഐ പി എസ്, സി ഐ വേണുഗോപാല്‍, സബ് കളക്ടര്‍ ബാലകിരണ്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ കെ നാരായണന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി ഗംഗാധരന്‍ നായര്‍, മടിക്കൈ കമ്മാരന്‍, മെട്രോ മുഹമ്മദ്ഹാജി, വ്യാപാരി വ്യവസായ നേതാക്കളായ യൂസഫ് ഹാജി, കെ വി ലക്ഷ്മണന്‍, വിനോദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com