ചെമ്പരിക്ക ഖാസി. അബ്‌ദുല്ല മൗലവി അന്തരിച്ചു.

on Feb 15, 2010

ചെമ്പരിക്ക: പ്രശസ്‌ത പണ്ഡിതനും ചെമ്പിരിക്ക പള്ളി, മംഗലാപുരം ടൌണ്‍ പള്ളി ഖാസിയുമായ സി.എം. അബ്‌ദുല്ല മൗലവിയെ ചെമ്പിരിക്ക സ്വന്തം വസതിക്കടുത്തെ കടല്‍ തീരത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ 6 മണിയോടെ ചെമ്പിരിക്ക കടപ്പുറത്ത്‌ മത്സ്യതൊഴിലാളികളാണ്‌ മൃതദേഹം കണ്ടെത്തിയത്‌ ഉടന്‍ ബേക്കല്‍ പോലീസനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം അബ്‌ദുല്ല മൗലവിയുടെതാണെന്ന്‌ തിരിച്ചറഞ്ഞത്‌. 77 വയസ്സായിരുന്നു. സംഭവ വിവരമറഞ്ഞ്‌ ജില്ലാ കലക്‌ടര്‍ ആനന്ദ്‌ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിനാളുള്‍ ചെമ്പിരിക്കയിലെത്തി. പ്രഭാത സവാരിക്കിറങ്ങിയ സി.എം കടല്‍ക്കരയില്‍ തളര്‍ന്നുവീണാണ്‌ മരണം സംഭവിച്ചെതെന്ന്‌ സംശയിക്കുന്നു. മരണത്തിലെ ദുരൂഹത മാററുന്നതിനായി രാവിലെ 10 മണിയോടെ മയ്യിത്ത്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി. പോസ്‌ററുമോര്‍ട്ടത്തിന്‌ ശേഷം വൈകുന്നേരം 3 മണിയോടെ ചട്ടഞ്ചാല്‍ മഹിനാബാദ്‌ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്‌ളക്‌സില്‍ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം രാത്രിയോടെ ചെമ്പിരിക്കയിലെത്തിക്കുന്ന മയ്യിത്ത്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ചെമ്പിരിക്ക ജുമാമസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ ഖബറടക്കും. മഹിനാബാദ്‌ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്‌ളക്‌സ്‌ പ്രസിഡണ്ട്‌, സമസ്‌ത കേരള ജംയ്യത്തുല്‍ ഉലമ വൈസ്‌ പ്രസിഡണ്ട്‌, സമസ്‌ത ജില്ലാ പ്രസിഡിണ്ട്‌, സമസ്‌ത ഫത്ത്‌വാ കമ്മിററി അംഗം, ചെമ്മാട്‌ ദാറുല്‍ ഹുദായുടെ കോ.ഓര്‍ഡിനേഷന്‍ കമ്മിററി പ്രസിഡണ്ട്‌, ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി പ്രിന്‍സിപ്പാള്‍, ചെമ്പിരിക്ക, എരോല്‍ ജമാഅത്ത്‌ പ്രസിഡണ്ട്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. 1933 സെപ്‌തംബര്‍ 3 ന്‌ ഖാസി. സി.മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാരുടെയുടെയും ബീഫാത്തിമ്മയുടെയും മകനായി ജനിച്ച സി.എം, സ്വന്തം പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം കാസര്‍കോട്‌ ഗവ: മുസ്‌ലിം ഹൈസ്‌കൂളില്‍ എസ്‌.എസ്‌.എല്‍.സി വരെ ഭൗതിക പഠനം തുടര്‍ന്ന്‌ ഒറവങ്കര ദര്‍സിലും ഉളളാള്‍ കന്‍സുല്‍ ഉലൂം അറബിക്‌ കോളേജിലും പഠനത്തിന്‌ ശേഷം 1962 ല്‍ വെല്ലൂര്‍ ബാഖിയാത്ത്‌ സ്വാലിഹാത്തില്‍ നിന്നും മൗലവി ഫാസില്‍ ബാഖവി (എം.എഫ്‌.ബി)ബിരുദം നേടി. സി.മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാര്‍, സയ്യിദ്‌ അബ്‌ദുല്‍റഹിമാന്‍ ബുഖാരി ഉളളാള്‍, ശൈഖ്‌ ഹസന്‍ ഹസ്രത്ത്‌, ശൈഖ്‌ അബൂബക്കര്‍ ഹസ്രത്ത്‌ തുടങ്ങിയവര്‍ ഉസ്‌താദുമാരാണ്‌. 1974 സെപ്‌തംബര്‍ 16 ന്‌ കീഴൂരില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ ഉളളാള്‍ സയ്യിദ്‌ അബ്‌ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളാണ്‌ സി.എമ്മിനെ ഖാസിയായി തലപ്പാവ്‌ അണിയിച്ചത്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com