മാണിക്കോത്ത് പെരുങ്കളിയാട്ടത്തിന് കൊടിയിറങ്ങി

on Feb 11, 2010

അമ്മ തമ്പുരാട്ടിമാര്‍ കെട്ടിയാടിയതോടെ 150 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന് കൊടിയിറങ്ങി.

പെരുങ്കളിയാട്ട ഭൂമിയില്‍ തിങ്ങിനിന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് മുകയ സമുദായക്കാരുടെ കുലദേവതയായ പുന്നക്കാല്‍ ഭഗവതി അരങ്ങിലെത്തിയത്. പുന്നക്കാല്‍ ഭഗവതിക്ക് തൊട്ട് മുമ്പായി ഉച്ചൂളി കടവത്ത് ഭഗവതിയും ക്ഷേത്രമുറ്റത്ത് എത്തിയിരുന്നു. നിത്യകന്യകയായ പുന്നക്കാല്‍ ഭഗവതി അരങ്ങിലെത്തിയപ്പോള്‍ അണിഞ്ഞൊരുങ്ങിയ മംഗലം കുഞ്ഞുങ്ങളെ ചുമലിലേറ്റി വാല്യക്കാരും ക്ഷേത്ര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് മംഗലം കുഞ്ഞങ്ങള്‍ പുന്നക്കാല്‍ ഭഗവതിക്ക് അരി വന്ദനം ചെയ്തു.

സമാപന ദിനമായ ബുധനാഴ്ച അരലക്ഷം പേര്‍ക്ക് അന്നദാനം നല്കി. മീറ്ററുകള്‍ക്കപ്പുറമുള്ള പ്രധാന കവാടം വരെ അന്നദാനത്തിനായി നിന്നവരുടെ നിരയെത്തിയിരുന്നു. ആറ് ദിവസം നീണ്ട പെരുങ്കളിയാട്ടത്തില്‍ അറുപത് തെയ്യങ്ങളാണ് കെട്ടിയാടിയത്. 150 വര്‍ഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തെ അനുസ്മരിച്ച് 150 വീട്ടുകാര്‍ക്ക് വൃക്ഷത്തൈകള്‍ നല്കിയും സംഘാടകര്‍ മാതൃകയായിരുന്നു

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com