കാഞ്ഞങ്ങാട്; പെരുങ്കളിയാട്ടിന് ഭക്തജനങ്ങളെ സ്വീകരിക്കുന്നത് അബ്ബാസ് ഹാജി. ഹൈന്ദവ വിശ്വാസികള്‍ ആയിരങ്ങള്‍ രാപകലില്ലാതെ എത്തിക്കൊണ്ടിരിക്കുന്ന അരവത്ത് മട്ടേങ്ങാനം പെരുങ്കളിയാട്ടത്തിന് ആഘോഷ കമ്മിറ്റി ഓഫീസിലും പരിസരത്തും ആളുകളെ സ്വീകരിക്കാനും സല്‍ക്കരിക്കാനും ഓടിച്ചാടി നടക്കുന്ന 65 കാരനായ അബ്ബാസ് ഹാജിയെ സംശയത്തോടെ നോക്കി പോകും. ഇദ്ദേഹത്തിന് ഇവിടെ എന്താണ് കാര്യമെന്ന്.എന്നാല്‍ ആഘോഷ കമ്മിറ്റിക്കും നാട്ടുകാര്‍ക്കും ഒരു സംശയവുമില്ല. പടന്ന അബ്ബാസ് ഹാജി അവരുടെ സ്വന്തം ആളാണ്. പെരുങ്കളിയാട്ടത്തിന്റെ ആഘോഷകമ്മിറ്റി ഉപാദ്ധ്യക്ഷനായ ഹാജിക്ക് ക്ഷേത്രമുറ്റത്ത് തിരക്കോട് തിരക്ക്. ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും മുമ്പിലുണ്ടാകും അബ്ബാസ് ഹാജിക്ക. വര്‍ഷങ്ങളായി ഇത് തുടരുകയാണ്. പൂരമായാലും, വിഷുവായാലും അദ്ദേഹം മുമ്പില്‍ തന്നെ. അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും അദ്ദേഹത്തിന് വൈമനസ്യമില്ല.
0 comments:
Post a Comment