പഴകിയ ഈത്തപ്പഴം വിറ്റ വ്യാപാരിക്ക് തടവും പിഴയും

on Mar 9, 2010

കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത ഈത്തപ്പഴം വിറ്റതിന് വ്യാപാരിക്ക് തടവും പിഴയും, കാലിച്ചാമരത്തെ വ്യാപാരി അബ്ദുള്‍അസീസിനെ (52) ആണ് ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്), കെ. സോമന്‍ ആറ്മാസം തടവിനും 1000 രൂപ പിഴക്കും ശിക്ഷിച്ചത്. 2007 ഫിബ്രവരി 15 ന് ആണ് കേസിന് ആസ്​പദമായ സംഭവം. അബ്ദുള്‍അസീസ് വില്‍പ്പന നടത്തിയ മൂന്ന് പാക്കറ്റ് ഈത്തപ്പഴം ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് ലാബില്‍ പരിശോധന നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് ഫുഡ്‌സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് അന്യായക്കാരന്‍. പിഴ അടച്ചില്ലെങ്കില്‍ രണ്ട്മാസം അധിക തടവ് അനുവഭിക്കേണ്ടിവരുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com