ഖാസി സി.എമ്മിന്റെ കൊലപാതകം സി.ബി.ഐക്ക് വിടണം: എസ്.വൈ.എസ്, .എസ്.കെ.എസ്.എസ്.എഫ്

on Mar 7, 2010



കാഞ്ഞങ്ങാട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് പൂച്ചക്കാട് ശാഖാ ഭാരവാഹികള്‍ കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സാധാരണ മരണമാക്കി മാറ്റാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പല കേസുകളും തെളിയാതെ ഇന്നും അവശേഷിക്കുകയാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കെ എഫ്.ഐ.,ആറില്‍ പൊലീസ് നടത്തിയ തിരിമറിയും, ലോക്കല്‍ പൊലീസന്റെ ഭാഗത്തുനിന്നുണ്ടായ അമാന്തം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമസ്ത നടത്തുന്ന സമരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.
പത്രസമ്മേളനത്തില്‍ എ.പി.മുഹമ്മദ് ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com