സാക്ഷരത നേടാതെ വളര്‍ന്നവനാണ് മുഹമ്മദ്. സയന്‍സ് പഠിക്കതെയാണ് മുഹമ്മദ് ജീവിച്ചത്. മുന്‍കാല ചരിത്രത്തെ കുറിച്ച് ജിച്ഞ്ഞാസപ്പെടേണ്ട സമയത്ത് ആടിനെ മേയിച്ചു നടന്നവാനായിരുന്നു മുഹമ്മദ്. വരാനിരിക്കുന്നതിനെ കുറിച്ച് ഒന്നു മറിയാത്തവനായിരുന്നു മുഹമ്മദ്. എന്നിട്ടും അദ്ദേഹത്തില്‍ നിന്നും ഒരു പുസ്തകമുണ്ടായി. ആ പുസ്തകം ഇന്നു അറബിഭാഷ കണ്ട എറ്റവും ഉല്‍കൃഷ്ടമായ രചനയായി. ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ഖ്രന്ധമായി. ശാസ്ത്ര രഹസ്യങ്ങലിളേക്ക് മനുഷ്യനെ ചിന്തിപ്പിച്ച ഒരു ശ്രിഷ്ടിയായി. ലോകാവസാനത്തേയും അതിണ്റ്റെ പാരമ്യത്തെ കുറിച്ചും പറഞ്ഞു തന്ന കിതാബായി. മനുഷ്യന്റെ അന്ധകാരത്തിന്‍റെ മേല്‍ ഒരു വന്‍ മോക്ഷവെളിച്ചമായി- അതെ .. പറഞ്ഞാല്‍ തീരാത്തത്ര വ്യത്യസ്തതകളുള്ള ഒരു മഹാ പ്രതിഭാസം. അതെത്രെ വിശുദ്ദ ഖുര്‍-ആന്‍...ആ പുസ്തം എഴുതിയത് ഒരു സാദാ കൂലിക്കാരനായ മുഹമ്മദ് എന്നുപറയാന്‍ പ്രയാസം. അതെ മുഹമ്മദ് വെറും മുഹമ്മദായിരുന്നില്ല.. അദ്ദേഹം ദൈവ ദൂതനായിന്നു..അദ്ദേഹത്തെ ദൈവം പഠിപ്പിച്ചു എല്ലാം ഖുര്‍-ആനിലൂടെ...ദൈവം അത്യുന്നതിളെയിലേക്കുയര്‍ത്തപ്പെട്ട ഒരു മഹാ വ്യക്തിത്വമായിരുന്നു എളിമയുടെയും സഹനത്തിന്റെയും പ്രതീകമായ മുഹമ്മദ്. ആ മുഹമ്മദിന് അറിയിക്കപ്പെട്ട വരികളാണ് ഖുര്‍-ആന്‍.
നമുക്ക് പുതുക്കാം ആ മഹാനീയി വ്യക്തിത്വത്തെ കുറിച്ചുള്ള അറിവുകള്‍ ....... നമുക്ക് സ്നേഹം കൊണ്ട്ട് പോതിയാം ആ തിരു മുത്തിനെ....നമുക്ക് ഉയര്‍ത്താം കണ്ടകടാരം മുഴുക്കെ ......ഇഷ്കേ-മുഹമ്മദ് ....സ്വല്ലല്ലാഹു അലയ്ഹി വസല്ലം .... സ്വല്ലല്ലാഹു അലയ്ഹി വസല്ലം ....
ആട്ടിടനായി വളര്‍ന്ന് പിന്നീട് തിന്മക്കെതിരെ നന്മയുടെ വസന്തമായിത്തീര്‍ന്ന ലോകഗുരുവേ, പ്രവാചകപ്രഭുവേ, പുമുത്തേ, പ്രാണനേ... ഞങ്ങള്‍ നേരുന്നു സ്വലാത്തും സലാമും....
യാ നബീ സലാം അലയ്ക്കും
യാ റസൂല്‍ സലാം അലയ്ക്കും
യാ ഹബീബ് സലാം അലയ്ക്കും
സ്വലവാത്തുല്ലാഹ് അലയ്ക്കും
-mychithari.blogspot.com
0 comments:
Post a Comment