അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്: തൊഴിലുറപ്പിന് ഒന്നരക്കോടി. കൃഷി, ആരോഗ്യ ക്ഷേമ മേഖലകള്‍ക്ക് മുന്‍ഗണന

on Mar 29, 2010

കാഞ്ഞങ്ങാട്: ആരോഗ്യമേഖലകള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും മുന്‍ഗണന നല്‍കിയ അണങ്കൂര്‍ ഗ്രാമപ്പഞ്ചായത്ത് 2010-11 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഒന്നരക്കോടിരൂപ തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്. 6.44 കോടിരൂപ വരവും 6.17 കോടി രൂപ ചെലവും 27.14 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷിക്ക് 32 ലക്ഷം രൂപയും ഭവനനിര്‍മാണത്തിന് 20.87 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

നികുതിയിനത്തില്‍ 56.2 ലക്ഷം രൂപയും നികുതിയിതര ഇനത്തില്‍ 17.36 ലക്ഷം രൂപയുമാണ് വരവ് പ്രതീക്ഷിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, കര്‍ഷകതൊഴിലാളിപെന്‍ഷന്‍, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പെന്‍ഷന്‍, തൊഴില്‍ രഹിത വേതനം, വിധവാ ധനസഹായം എന്നിങ്ങനെയുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്ക് 93.65 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആരോഗ്യ മേഖലയില്‍ 22.75 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് 11 ലക്ഷം രൂപയും ചെലവഴിക്കും. ഇ.എം.എസ്.ഭവനപദ്ധതിക്ക് 18.49 ലക്ഷം രൂപയും ഐ.എ.പൈ. പദ്ധതിക്ക് 2.38 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. പട്ടികജാതി വികസനത്തിന് 9.33 ലക്ഷം പട്ടികവര്‍ഗ ക്ഷേമത്തിന് 4.9 ലക്ഷം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിന് 6.8 ലക്ഷം, ശിശുക്ഷേമം 35.75 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. മൃഗ സംരക്ഷണത്തിന് 11.8 ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് വലവാങ്ങുന്നതിന് 2 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. വൈസ് പ്രസിഡന്റ് സി.മൊയ്തു ഹാജി ബജറ്റ് അവതരിപ്പിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com