അജാനൂര്‍ കടപ്പുറം പൂര മഹോത്സവം 21 ന്‌ തുടങ്ങും

on Mar 19, 2010

കാഞ്ഞങ്ങാട്‌: അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം 21 മുതല്‍ 28 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഉത്സവത്തിന്‌ ഒരുക്കംപൂര്‍ത്തിയയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്‌ എ.ആര്‍. രാമകൃഷ്‌ണന്‍,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.
21 ന്‌ രാവിലെ 9.58 മുതല്‍ തൃക്കൊടിയേറ്റം. അഞ്ച്‌ മണിക്ക്‌ കലവറ നിറക്കല്‍. ഏഴ്‌ മണിക്ക്‌ സാംസ്‌കാരിക സമ്മേളനം എ.ആര്‍. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഡോ.എ.എം. ശ്രീധരന്‍മുഖ്യപ്രഭാഷണം നടത്തും. 24 ന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ തിരുമുല്‍ക്കാഴ്‌ച സമര്‍പ്പണം. 25 ന്‌ രാവിലെ പത്ത്‌ മണിക്ക്‌ മഹിളാ സമ്മേളനം സുശീല രാജന്റെ അധ്യക്ഷതയില്‍ മത്സ്യഫെഡ്‌ ജില്ലാ മാനേജര്‍ കെ. വനജ ഉദ്‌ഘാടനം ചെയ്യും. ചന്ദ്രന്‍ മുട്ടത്ത്‌ മുഖ്യപ്രഭാഷണം നടത്തും. മൂന്ന്‌ മണിക്ക്‌ കാഞ്ഞങ്ങാട്‌ അയ്യര്‍ സാമിയുടെ ആദ്ധ്യാത്മിക പ്രഭാഷണം.
27 ന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ സ്‌കോളര്‍ഷിപ്പു വിതരണം പ്രധാന സ്ഥാനികന്‍ അമ്പാടി കാര്‍ണവര്‍ നിര്‍വ്വഹിക്കും. 28 ന്‌ രാവിലെ ആറ്‌ മണിക്ക്‌ പൂരംകുളി.അഞ്ച്‌ മണിക്ക്‌ ആറാട്ട്‌. രാത്രി എട്ട്‌ മണിക്ക്‌ കരിമരുന്നു പ്രയോഗവുമുണ്ടാകും. വിവിധ ദിവസങ്ങളില്‍ പൂജകളും അന്നദാനവും കലാപരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എ. മോഹനന്‍, കെ. സാമിക്കുട്ടി, സി.പ്രകാശന്‍, പി.സുരേന്ദ്രന്‍, പ്രദീപ്‌ പുഴയിടത്തില്‍, കെ.പി. രാജേഷ്‌ എന്നിരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com