ഖാസിയുടെ മരണം: ജില്ലയിലെ മുഴുവന്‍ പോലീസ് കേന്ദ്രങ്ങളിലും നാളെ ധര്‍ണാ സമരം

on Mar 7, 2010

ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ ദുരൂഹമരണത്തില്‍ കൊലപാതകത്തിനു കേസെടുക്കുക, കേസ്‌ സിബിഐയെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എസ്കെഎസ്‌എസ്‌എഫ്‌ ജില്ലാ കമ്മിറ്റി നാളെ രാവിലെ 10 മുതല്‍ 12 മണിവരെ ജില്ലയിലെ മുഴുവന്‍ പൊലീസ്‌ സ്റ്റേഷനുകള്‍ക്കു മുന്‍പിലും ധര്‍ണ നടത്തും. കാസര്‍കോട്‌ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട്‌ പൊലീസ്‌ സ്റ്റേഷന്‍ ധര്‍ണ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഹാരിസ്‌ ദാരിമി ബെദിര അധ്യക്ഷത വഹിക്കും.കുമ്പള പൊലീസ്‌ സ്റ്റേഷനു മുന്‍പില്‍ നടക്കുന്ന ധര്‍ണ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ മരണം സംബന്ധിച്ച കേസ്‌ സിബിഐയെ ഏല്‍പ്പിക്കണമെന്ന്‌ ഐഎന്‍എല്‍ ഉദുമ മണ്ഡലം കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ ഹബീബ്‌ ഉമരി ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്റ്റ്‌ പി.എ.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. 12നു വൈകിട്ട്‌ നാലിനു ചട്ടഞ്ചാലില്‍ വിശദീകരണ യോഗവും ഒപ്പുശേഖരണവും നടത്തും. കേസ്‌ സിബിഐക്കു വിടണമെന്ന്‌ ആവശ്യപ്പെട്ടു സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി 10നു കലക്ടറേറ്റ്‌ ധര്‍ണ നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡണ്റ്റ്‌ എം.എ. ഖാസിം മുസല്യാര്‍ അധ്യക്ഷത വഹിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com