തിരുവപ്പന വെള്ളാട്ടം മതസൗഹാര്‍ദ്ദ വേദിയായി

on Mar 9, 2010

അജാനൂര്‍ ഇട്ടമ്മല്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന വെള്ളാട്ടം സമാപിച്ചപ്പോള്‍ നാട്ടിന് തിരികെ കിട്ടിയത് ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല നാളുകള്‍. അതിന്ന് പാത്രമായതോ ഹിന്ദു-മുസ്ലിം കൂട്ടായ്മ.
നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ അകന്നിരുന്ന യുവാക്കള്‍ ജാതിമത ദേഭമന്യേ വെള്ളാട്ടം വിജയിപ്പിക്കാനെത്തിയതോടെ പ്രദേശത്ത് ഏറെ നാളായി നിലിനിന്നിരുന്ന സംഘര്‍ഷം അയഞ്ഞു.
ഉത്സവത്തോടനുബന്ധിച്ച് കൊടി തോരണങ്ങള്‍ കെട്ടുന്നതിനും പ്രചാരണ പരിപാടികളിലും എല്ലാവരും പങ്കെടുത്തു. രണ്ടാഴ്ച മുമ്പ് ഇട്ടമ്മലില്‍ നടന്ന രാഷ്ട്രീയ സംഘട്ടനത്തില്‍ സി.പി.എം. സ്തൂപവും വെള്ളാട്ട മഹോത്സവത്തിന്റെ ബോര്‍ഡും നശിപ്പിച്ചിരുന്നു.
മുസ്ലിം സൗഹൃദവേദി പുതിയ ബോര്‍ഡ് സ്ഥാപിക്കുകയും പ്രവര്‍ത്തകര്‍ തിരുവപ്പന വെള്ളാട്ടവിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തിരുവപ്പന വെള്ളാട്ടം നടന്നത്.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com