വറ്റാത്ത അരയി തടാകവും ഭീഷണിയില്‍

on Mar 22, 2010

കാഞ്ഞങ്ങാട്: വേനല്‍ച്ചൂടിന്റെ കാഠിന്യംമൂലം ഒരിക്കലും വറ്റാത്ത അരയി തടാകവും വരളുന്നു. മല്‍സ്യങ്ങളുടെ കലവറയും ദേശാടന പക്ഷികളുടെ പറുദീസയുമായ അരയി പുഴക്ക് സമീപം നോക്കെത്താദൂരത്ത് നീണ്ടുകിടക്കുന്നതാണ് അരയി തടാകം. തടാകം വറ്റുന്നത് പ്രദേശത്തെ കിണറുകളിലെ ജലലഭ്യതക്ക് ഭീഷണിയാവും. ബ്രിട്ടീഷ് ഭരണകാലത്ത് കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്കുകളില്‍ മണ്ണിടാന്‍ എടുത്ത വയലുകളിലെ കുഴികളാണ് അരയി തടാകമെന്ന പേരില്‍ അറിയപ്പെടുന്നത്. തടാകത്തിന്റെ പല ഭാഗങ്ങളിലും ആഴമുള്ള കുഴികളും ചതുപ്പുനിലങ്ങളുമായതിനാല്‍ മല്‍സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് തടാകം. ജില്ലയില്‍നിന്നും അയല്‍ജില്ലകളില്‍നിന്നും മല്‍സ്യംപിടിക്കാന്‍ നിരവധിപേര്‍ തടാകത്തില്‍ എത്തുന്നുണ്ട്. ഇരിമീന്‍, കൊഞ്ച്, പുല്ലന്‍ ബ്രാല്‍, മടയന്‍ മൊശു തുടങ്ങിയ മല്‍സ്യങ്ങള്‍ ഇവിടെനിന്ന് ലഭിക്കുന്നവയില്‍പെടുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പല രാജ്യങ്ങളില്‍നിന്നായി നിരവധി ദേശാടന പക്ഷികള്‍ അരയി തടാകത്തിലെത്തും. കൂടുകെട്ടി തിരിച്ചുപോകാതെ തങ്ങുന്നവയുമുണ്ട് ഇവയില്‍. കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയില്‍പെടുന്ന തടാകവും അരയി പുഴയും പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com